Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാഹുബലിയെ അനുകരിച്ച് ടിക്ക് ടോക്കിൽ താരമാകാൻ വേണ്ടി ആനയ്ക്ക് കൊടിയ പീഡനം; ചെത്തല്ലൂർ മുരളീകൃഷ്ണനെ ക്രൂരായി വടി കൊണ്ട് അടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആന ഉടമയുടെ മക്കൾക്കെതിരെ കേസെടുത്തു; പരാതിപ്പെട്ടതിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തുന്നതായി ആനിമെൽ ലീഗൽ ഫോഴ്സ് ജനറൽ സെക്രട്ടറി; വനം വകുപ്പ് കേസെടുത്തതോടെ വക്കീൽ നോട്ടീസുകൾ അയച്ച് ഭീഷണിപ്പെടുത്തലെന്നും എംഗൽസ് നായർ

ബാഹുബലിയെ അനുകരിച്ച് ടിക്ക് ടോക്കിൽ താരമാകാൻ വേണ്ടി ആനയ്ക്ക് കൊടിയ പീഡനം; ചെത്തല്ലൂർ മുരളീകൃഷ്ണനെ ക്രൂരായി വടി കൊണ്ട് അടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആന ഉടമയുടെ മക്കൾക്കെതിരെ കേസെടുത്തു; പരാതിപ്പെട്ടതിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തുന്നതായി ആനിമെൽ ലീഗൽ ഫോഴ്സ് ജനറൽ സെക്രട്ടറി; വനം വകുപ്പ് കേസെടുത്തതോടെ വക്കീൽ നോട്ടീസുകൾ അയച്ച് ഭീഷണിപ്പെടുത്തലെന്നും എംഗൽസ് നായർ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ടിക് ടോകിൽ താരമാകാൻ പ്രഭാസ് നായകനായ ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിയിലെ രംഗങ്ങൾ ചിത്രീകരിയക്കാൻ ലക്ഷ്യമിട്ട് സഹോദരങ്ങളായ അഭിയും കണ്ണനും ചേർന്ന് ആനയെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ നിയമ നടപടിയുമായി രംഗത്തുള്ള തന്നെ തന്നെ കുരുക്കാൻ നീക്കം ശക്തമെന്ന് പരാതിക്കാരൻ. പാലക്കാട് കരിങ്കല്ലത്താണി സ്വദേശിയായ ബാബു എന്നു വിളിക്കുന്ന പ്രകാശ് മുരളിയുടെ ഉടമസ്ഥതയിലുള്ള ചെത്തല്ലൂർ മുരളീകൃഷ്ണൻ എന്ന ആനയെ ഇയാളുടെ മക്കളായ അഭിയും കണ്ണനും ചേർന്ന് ക്രൂരമായി തല്ലിയ സംഭവത്തിൽ പരാതിപ്പെട്ട തനിക്കെതിരെ ഇതിനകം കുടുംബാംഗങ്ങളുടെ പേരിൽ 4 വക്കീൽ നോട്ടീസുകൾ ലഭിച്ചെന്നും മറ്റുവിധത്തിലും ഭീഷിണികൾ എത്തുന്നുന്നുണ്ടെന്നും ആനിമെൽ ലീഗൽ ഫോഴ്സ് ജനറൽ സെക്രട്ടറി എംഗൽസ് നായർ ആരോപി്ക്കുന്നത്.

ആനയെ തല്ലിയതിന് മണ്ണാർക്കാട് ഫോറസ്റ്റ് റെയിഞ്ചോഫീസറാണ് വനം വന്യ ജീവി സംരക്ഷണ നിയമ പ്രകാരവും കേരള നാട്ടാന പരിപാലന ചട്ട പ്രകാരവും കേസ് എടുത്തിട്ടുണ്ട്. എംഗൽസ് നായരുടെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. വിവാദമായ വീഡിയോയെക്കുറിച്ചുള്ള എംഗൽസ് നായരുടെ വിവരണം ഇങ്ങിനെ. വീഡിയോയിൽ ഷർട്ട് ധരിക്കാതെ ട്രൗസർ മാത്രം ധരിച്ച് വടിയുമായി എത്തി ബാഹുബലിയിലെ പശ്ചാത്തല സംഗീതത്തോടൊപ്പം അഭി ആനയ്ക്ക് എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകുന്നത് കാണാം.

അഭിയുടെ മറുവശത്ത് നിന്നും സാമാന്യം വലിപ്പമുള്ള വടിയുമായി എത്തുന്ന കണ്ണൻ ആനയുടെ മുൻകാലിൽ ഒന്നു രണ്ടു പ്രാവശ്യം തോണ്ടി. ഈ സമയം മറുവശത്തു നിന്നും ആനയുടെ മുൻകാലിൽ പിന്നിൽനിന്ന് അഭി അടിതുടങ്ങി. എന്തിനാണ് അടിക്കുന്നത് എന്നറിയാതെ പകച്ചു നിൽക്കുന്ന ആനയുടെ വലത്തെകാലിൽ മുന്നിൽ നിന്നും കണ്ണനും അടി തുടങ്ങി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ കാലുകൾ മാറി മാറി പൊക്കാൻ ആന ശ്രമിക്കുന്നുണ്ട്. ഇടത്തു നിന്നും വലത്തുനിന്നും അടിവരുന്നതിനാൽ ഒന്നും ചെയ്യാൻ സാധിക്കാതെ നിൽക്കുന്ന ആനയുടെ ദയനീയ സ്ഥിതിയാണ് പിന്നീട് കാണുന്നത്.ഇത് മനസാക്ഷിയുള്ളവർക്കാർക്കും കണ്ടുനിൽക്കാനാവില്ല. വീഡിയോയെക്കുറിച്ചുള്ള എംഗൽസ് നായർ വ്യക്തമാക്കി.

ടിക്ടോക്കിൽ താരമാകാൻ ഇവർ വീഡിയോ അപ്ലോഡ് ചെയ്‌തെങ്കിലും, വലിയ പ്രതികരണം ഒന്നും ഉണ്ടാക്കിയില്ല എന്നാണ് അറിവെന്നും പരാതിയെത്തുടർന്ന് വനംവകുപ്പ് കേസ്സെടുത്തതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആനയുടെ ഉടമയും കുടംബക്കാരും നിരന്തരം മാറിമാറി വക്കീൽ നോട്ടീസ് അയക്കുകയാണെന്നും എംഗൽസ് നായർ വെളിപ്പെടുത്തി. പ്രതികളിൽ ഒരാളായ കണ്ണൻ എന്നു വിളിക്കുന്ന അദ്യുതിന്റെയും കണ്ണന്റെ പിതാവും ആനയുടെ ഉടമയുമായ പ്രമുരളിയുടെയും ഇയാളുടെ പിതാവ് കുട്ടഗുപ്തന്റെയും പ്രതിചേർക്കപ്പെട്ടിട്ടുള്ള യുവാക്കളുടെ അമ്മായി ജ്യോതിലക്ഷ്മിയുടെയും വക്കീൽ നോട്ടീസുകൾ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും ഇവർ ആകെ ആവശ്യപ്പെടുന്ന നഷ്ടപരിഹാരതുക 83 ലക്ഷമാണെന്നും എംഗൽ നായർ വിശദീകരിച്ചു.

തനിക്ക് ലഭിച്ച വക്കീൽ നോട്ടീസിലെ പരാമർശങ്ങളെക്കുറിച്ച് എംഗൽനായരുടെ വിവരണം ഇങ്ങിനെ: ഹൈന്ദവ ക്ഷേത്രാചാരങ്ങളും മറ്റും തകർക്കണമെന്നും ഹിന്ദു മതസ്ഥാപനങ്ങളിലെ ചടങ്ങുകൾ തകർക്കണമെന്നും ഇല്ലാതാക്കണമെന്നും ലക്ഷ്യം വച്ച് പ്രത്യേകം ചുമതലപ്പെടുത്തിയ പാലക്കാട് കോഴിഞ്ഞാമ്പാറയിലുള്ള നേർച്ച കമ്മിറ്റിയുടെ ഭാരവാഹിയാണെന്ന് വ്യാജേന അൻവർ എന്നയാളെ പ്രകാശ് മുരളിയുടെ വീട്ടിലേക്ക് ആനയെ ബുക്ക് ചെയ്യാൻ പറഞ്ഞയച്ചു. വീട്ടിലെത്തിയ അൻവർ അഭിജിത്തിനും വേലക്കാരനും മയക്കുമരുന്ന് ചേർത്ത മധുരപലഹാരവും ശീതള പാനീയവും നൽകി.ഇവ ആനക്ക് ശർക്കരയിലും അവിലിലും നൽകി.ഇതിന് ശേഷം അൻവർ സിനിമ ലോകവുമായി ബന്ധമുള്ള ആളാണെന്നും പറഞ്ഞ് ആനയെ തല്ലുന്നത് ഇവരെക്കൊണ്ട് അഭിനയിപ്പിച്ച് വീഡിയോ എടുത്തു.

പിന്നീട് ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.ഇത് കൂടാതെ ഈ ആനയെ ഒറ്റകൊമ്പൻ എന്നു വിളിച്ച് അപമാനിയ്്ക്കുകയും ചെയ്തു.ഇതുമൂലം കുടുംബം കടുത്ത മനോവേദനയിലാണ്. നഷ്ടപരിഹാര തുകക്ക് പുറമെ ചെത്തല്ലൂർ ടൗണിൽ പകൽ 10 മണിക്കും 5 മണിക്കും ഇടയിൽ പൊതുജന മധ്യത്തിൽ പരസ്യമായി മാപ്പു പറയണം.ഇല്ലങ്കിൽ ശക്തമായ നിയമ നടപടി സ്വീകരിക്കും.ഇതാണ് വക്കീൽ നോട്ടീസുകളിലെ പ്രധാന ആവശ്യങ്ങളും ആക്ഷേപവും. പ്രശ്നത്തെ നിയമപരമായിത്തന്നെ നേരിടുമെന്നും കേസ്സ് നടപടികളിൽ വീഴ്ചയുണ്ടാവുന്ന പക്ഷം ഇടപെടലുകൾ ശക്തമാക്കുമെന്നും എംഗൽസ് നായർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP