Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

തടവിലാക്കിയ സ്ത്രീകളുടെ നഖങ്ങൾ വരെ പറിച്ച് ആനന്ദം കണ്ടെത്തും; ഭാര്യമാരെ പേടിച്ച് അടിമകളെ വേറെ താമസിപ്പിക്കും; തടവിലായ യുഎസ് സന്നദ്ധ പ്രവർത്തക കൈല മുള്ളറെ വശത്താക്കാൻ തുടർച്ചയായി ബലാത്സംഗം ചെയ്തു; നാലുവർഷം മുമ്പ് ഐസിസ് പിടിയിൽ നിന്ന് രക്ഷപ്പെട്ട യസീദി പെൺകുട്ടി ബാഗ്ദാദിയെ വിശേഷിപ്പിച്ചത് ക്രൂരതയുടെ ഉസ്താദെന്ന്; യുഎസ് വേട്ടനായ്ക്കളുടെ മുന്നിൽ അഗ്നിഗോളമായി മാറിയ ഐസിസ് തലവൻ ഏറ്റവുമൊടുവിൽ പ്രത്യക്ഷപ്പെട്ടത് ശ്രീലങ്കൻ ചാവേറാക്രമണത്തിന് ശേഷമുള്ള വീഡിയോയിൽ

തടവിലാക്കിയ സ്ത്രീകളുടെ നഖങ്ങൾ വരെ പറിച്ച് ആനന്ദം കണ്ടെത്തും; ഭാര്യമാരെ പേടിച്ച് അടിമകളെ വേറെ താമസിപ്പിക്കും; തടവിലായ യുഎസ് സന്നദ്ധ പ്രവർത്തക കൈല മുള്ളറെ വശത്താക്കാൻ തുടർച്ചയായി ബലാത്സംഗം ചെയ്തു; നാലുവർഷം മുമ്പ് ഐസിസ് പിടിയിൽ നിന്ന് രക്ഷപ്പെട്ട യസീദി പെൺകുട്ടി ബാഗ്ദാദിയെ വിശേഷിപ്പിച്ചത് ക്രൂരതയുടെ ഉസ്താദെന്ന്; യുഎസ് വേട്ടനായ്ക്കളുടെ മുന്നിൽ അഗ്നിഗോളമായി മാറിയ ഐസിസ് തലവൻ ഏറ്റവുമൊടുവിൽ പ്രത്യക്ഷപ്പെട്ടത് ശ്രീലങ്കൻ ചാവേറാക്രമണത്തിന് ശേഷമുള്ള വീഡിയോയിൽ

മറുനാടൻ ഡെസ്‌ക്‌

 വാഷിങ്ടൺ: സിറിയയിൽനിന്നും ഇറാഖിൽനിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പൂർണമായും തുരത്തിയെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നെങ്കിലും ഇതുവരെ ബാഗ്ദാദിയെ നേർക്കുനേർ കാണാൻ കഴിഞ്ഞിരുന്നില്ല. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശീകരണ പ്രകാരം സിറിയയിലെ ടണലുകളിൽ ഒന്നിൽ ബാഗ്ദാദി മൂന്നുമക്കളെയും കൂട്ടി സ്വയം പൊട്ടിത്തറിച്ച് ഇല്ലാതായി. കെ9 എന്നറിയപ്പെടുന്ന നായ്ക്കൾഇയാളുടെ പിന്നാലെയോടി. ഓടുന്നതിനിടെ വഴിനീളെ ബഗ്ദാദി ഉറക്കെ കരയുകയായിരുന്നു. കെട്ടിടത്തിൽ നിന്ന് ഇറങ്ങിയോടിയവരുടെ കൂട്ടത്തിൽ ബഗ്ദാദി മാത്രമാണ് തുരങ്കത്തിലേക്ക് കടന്നത്. വെടിയേൽക്കാതിരിക്കാനുള്ള 'മറയായാണ്' കുട്ടികളെയും വലിച്ച് ഒപ്പം കൂട്ടിയത്. പിടിക്കപ്പെടുമെന്നുറപ്പായതോടെ സ്വയം പൊട്ടിത്തെറിച്ചു. മൂന്നു കുഞ്ഞുങ്ങളെയും ചേർത്തു നിർത്തിയായിരുന്നു ഇയാൾ പൊട്ടിത്തെറിച്ചത്, ട്രംപ് ബാഗ്ദാദിയെ ഇകഴ്‌ത്തി പറഞ്ഞത് ഇങ്ങനെ. അഞ്ചുവർഷമായി അദൃശ്യനായി കഴിഞ്ഞിരുന്ന ബഗ്ദാദി ഏറ്റവുമൊടുവിൽ രംഗത്ത് വന്നത് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ സ്ഫോടന പരമ്പര തീർത്ത് 250-ലേറെ നിരപരാധികളെ കൊന്നൊടുക്കിയതിന് പിന്നാലെയാണ്. കൂട്ടക്കുരുതി ചെയ്ത ഭീകരരെ അഭിനന്ദിക്കുന്ന ബാഗ്ദാദിയുടെ വീഡിയോയാണ് ഐസിസ് അന്ന് പുറത്തുവിട്ടത്.

തന്റെ സഹപ്രവർത്തകരുടെ മരണത്തിന് പകരം ചോദിക്കുമെന്നും ശ്രീലങ്കയിലെ ആക്രമണം സിറിയയിലേറ്റ പ്രഹരത്തിനുള്ള മറുപടിയാണെന്നും ബാഗ്ദാദി അന്ന് വീഡിയോയിൽ പറഞ്ഞിരുന്നു. 2014-നുശേഷം ആദ്യമായാണ് ബാഗ്ദാദി പ്രത്യക്ഷപ്പെടുന്നത്. ഇറാഖിലെ മൊസൂളിലുള്ള വലിയ പള്ളിയിൽനിന്നാണ് 2014 ജൂലൈയിൽ ബാഗ്ദാദി അവസാന സന്ദേശം നൽകിയിരുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയുടെ സൃഷ്ടിയെക്കുറിച്ച് അറിയിക്കുന്നതിനായിരുന്നു അൽ-നൂറി പള്ളിയിൽനിന്നുള്ള ആ വീഡിയോ. ലോകം മുഴുവൻ പ്രചരിച്ച ആ വീഡിയോയ്ക്കുശേഷം ബാഗ്ദാദി അപ്രത്യക്ഷനായി പല തവണ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇതിനിടെ അഭ്യൂഹങ്ങളും പരന്നിരുന്നു.

2014ലെ വീഡിയോയിൽ കണ്ടതിൽനിന്ന് തികച്ചും വ്യത്യസ്തനായിരുന്നു 2019 ൽ പ്രത്യക്ഷപ്പെട്ട ബാഗ്ദാദി. നരച്ച താടി ഹെന്ന പുരട്ടി ചുവപ്പിച്ചിരുന്നു. തുടർച്ചയായി സംസാരിക്കാതെ നിർത്തി നിർത്തി പതിഞ്ഞ സ്വരത്തിലായിരുന്നു സംസാരം. ഒരു കലാഷ്നിക്കോവ് തോക്കും തന്റെ സമീപത്തായി ബാഗ്ദാദി സൂക്ഷിച്ചിരുന്നു.

അമേരിക്ക 25 ദശലക്ഷം ഡോളർ വില പ്രഖ്യാപിച്ചിട്ടുള്ള ഭീകരനായിരുന്നു ൽ ബാഗ്ദാദി. 47-കാരനായ ബാഗ്ദാദി കടുത്ത പ്രമേഹ രോഗത്താൽ വലഞ്ഞിരുന്നു എന്നാണറിവ്. രോഗം മൂർച്ഛിച്ച് ബാഗ്ദാദി മരിച്ചുവെന്നും ഒന്നിലേറെത്തവണ അഭ്യൂഹങ്ങൾ പരന്നിരുന്നു. ക്രൂരതയുടെ പര്യായമാണ് ബാദ്ഗാദി എന്നാണ് പുറം ലോകത്തിന് കിട്ടിയ അറിവ്. 2015 ൽ ഐസിസുകാരുടെ പിടിയിൽ നിന്ന് മോചിതയായ യസീദി പെൺകുട്ടി മുന്ന ബാഗ്ദാദിയുടെ ക്രൂരതകൾ വിവരിച്ചിട്ടുണ്ട്.

ക്രൂരതയുടെ ഉസ്താദ്

തടവിലാക്കിയ സ്ത്രീകളുടെ നഖങ്ങൾ വരെ പറിച്ച് ആനന്ദം കണ്ടെത്തുന്ന ക്രൂരനാണിയാളെന്നാണ് മുന്ന നാല് വർഷം മുമ്പ് പറഞ്ഞത്. ഭാര്യമാരെ പേടിച്ച് ഇയാൾ അടിമകളെ വേറെ താമസിപ്പിക്കുകയും ചെയ്യും. ബാഗ്ദാദിയുടെ ലൈംഗിക അടിമമായി കഴിയേണ്ടി വന്നയാളാണ് യസീദി പെൺകുട്ടിയായ മുന്ന.

ഐസിസുകാരുടെ തടവിലായ യുഎസ് സന്നദ്ധ പ്രവർത്തക കൈല മുള്ളറെ അബൂബക്കർ ബാഗ്ദാദി തുടർച്ചയായി ബലാത്സംഗം ചെയ്തിരുന്നുവെന്നാണ് മുന്ന വെളിപ്പെടുത്തിയിരിക്കുന്നത്. തടവിൽ പാർപ്പിച്ച മുള്ളർക്കൊപ്പമാണ് തന്നെ തടവിലാക്കിയിരുന്നതെന്നും മുന്ന പറഞ്ഞു. മുള്ളറെ ഒരു രഹസ്യഭാര്യയായാണ് ബാഗ്ദാദി താമസിപ്പിച്ചിരുന്നതെന്നും മുന്ന പറയുന്നു. മുള്ളറെ വിവാഹം കഴിച്ച ബാഗ്ദാദി തന്റെ കൺമുന്നിൽ വച്ച് അവരെ നാലു തവണ ബലാത്സംഗം ചെയ്തിരുന്നുവെന്നും മുന്ന വെളിപ്പെടുത്തുന്നു. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ തന്നെയും ഇതുപോലെ ചെയ്യുമെന്ന് പറഞ്ഞെങ്കിലും താൻ രക്ഷപ്പെടുകയായിരുന്നുവെന്ന് മുന്ന പറയുന്നു. സുഹൃത്തായ അബു സയ്യാഫിന് മുള്ളറുടെ മുഖം കാണാൻ പോലും ബാഗ്ദാദി സമ്മതിച്ചില്ലെന്നാണ് മുന്ന പറയുന്നത്. എല്ലായ്‌പ്പോഴും നിഖാബ് ധരിച്ച് നടക്കാൻ മുള്ളറെ നിർബ്ബന്ധിച്ചിരുന്നു. മറ്റു ഭാര്യമാർക്ക് ചെയ്തത് പോലെ മുള്ളർക്ക് ബാഗ്ദാദി വാച്ച് മേടിച്ചു കൊടുത്തെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.

ഐസിസ് കസ്റ്റഡിയിലെ തന്റെ ക്രൂരമായ അനുഭവങ്ങൾ 16കാരിയായ മുന്ന അന്ന് തുറന്ന് പറഞ്ഞിരുന്നു, തന്റെ ഭാര്യയായിത്തീരാൻ മുള്ളറിൽ ബാഗ്ദാദി സകല സമ്മർദവും ചെലുത്തിയിരുന്നു. അതിന്റെ ഭാഗമായി ഇവരുടെ നഖങ്ങൾ വരെ പിഴുതെടുത്തിരുന്നുവത്രെ. തന്റെ മറ്റ് ഭാര്യമാർ 26 കാരിയായ മുള്ളറെ കണ്ടെത്തുമെന്ന ഭയത്താൽ ബാഗ്ദാദി, ഐസിസിലെ ഉപനേതാവായ അബു സയാഫിന്റെയും ഭാര്യയുടെയും കൂടെ അയാളുടെ വീട്ടിലായിരുന്നു നിർത്തിയിരുന്നതെന്നും മുന്ന വെളിപ്പെടുത്തുന്നു. 2015 ആദ്യം നടന്ന ഒരു വ്യോമാക്രമണത്തിൽ മുള്ളർക്കൊപ്പം സയാഫും കൊല്ലപ്പെടുകയായിരുന്നു.

അബൂബക്കർ ബാഗ്ദാദി വൃത്തികെട്ടവനാണെന്നാണ് മുന്ന തുറന്നടിക്കുന്നത്. തീരെ അലിവില്ലാത്തവനും സംസാരത്തിൽ പോലും കാരുണ്യം അശേഷമില്ലാത്ത ദുഷ്ടനായ സാത്താനാണെന്നും മുന്ന ആരോപിച്ചിരുന്നു.ബാഗ്ദാദിയുടെ ലൈംഗിക അടിമയായി കഴിയേണ്ടി വന്നപ്പോൾ തനിക്ക് ഏറെ പീഡനങ്ങൾ നേരിടേണ്ടി വന്നതായും പെൺകുട്ടി വെളിപ്പെടുത്തി. ഐസിസിന്റെ ക്രൂരമായ പീഡന കഥകൾ നാം ഏറെ കേട്ടിട്ടുള്ളതാണ്. അക്കൂട്ടത്തിൽ ഇതുവരെ കേൾക്കാത്ത പീഡനപർവമാണ് മുന്ന അനാവരണം ചെയ്തത്.ഐസിസിന്റെ ആക്രമണങ്ങൾക്കിടെ സീഞ്ഞാർ മലനിരയിൽ അകപ്പെട്ട യസീദികളിൽ നിന്നും ഐസിസുകാർ പിടികൂടിയ പെൺകുട്ടിയാണ് മുന്ന. തുടർന്ന് ഒരാഴ്ചയ്ക്ക് ശേഷം അബു ബക്കർ അൽ ബാഗ്ദാദി റക്കയിലെ തന്റെ വീട്ടിലേക്ക് ജോലിക്കായി മുന്നയെ കൊണ്ടു വരുകായിരുന്നു. അൽപകാലം അവിടെ ബാഗ്ദാദിയുടെ ലൈംഗിക അടിമമായി കഴിഞ്ഞ പെൺകുട്ടി പിന്നീട് രക്ഷപ്പെടുകയായിരുന്നു.

തന്നെ ഇസ്ലാംമതാനുയായി ആക്കാൻ ബാഗ്ദാദി കിണഞ്ഞു പരിശ്രമിച്ചിരുന്നുവെന്നാണ് മുന്ന വെളിപ്പെടുത്തുന്നത്. യുഎസ് മാധ്യമപ്രവർത്തകന്റെ തലയറുക്കുന്നതിന്റെ വീഡിയോ തനിക്ക് മുന്നിൽ പ്രദർശിപ്പിച്ചുവെന്നും മുസ്ലീമായില്ലെങ്കിൽ ഇതുപോലെ തല വെട്ടുമെന്ന് ബാഗ്ദാദി ഭീഷണിപ്പെടുത്തിയെന്നും മുന്ന വെളിപ്പെടുത്തുന്നു. ഐസിസ് തലവന്റെ ഭാര്യമാരും കുട്ടികളും തന്നെ നിരന്തരം അപമാനിക്കുമായിരുവെന്നാണ് മുന്ന വെളിപ്പെടുത്തിയിരിക്കുന്നത്. ഓരോ പ്രാവശ്യവും തൊട്ടടുത്ത് ബോംബ് സ്ഫോടനം നടക്കുമ്പോൾ ബാഗ്ദാദിയും കുടുംബവും സാധനങ്ങളെടുത്ത് അടുത്ത താവളത്തിലേക്ക് പലായനം ചെയ്യുമായിരുന്നുവെന്നും മുന്ന ഓർക്കുന്നു. നിരന്തരം തീവ്രവാദികൾ താവളം മാറിക്കൊണ്ടിരിക്കുമെന്നും തന്നെപ്പോലെ പതിനായിര കണക്കിന് യസീദി പെൺകുട്ടികളെയാണ് ഐഎസ് തീവ്രവാദികൾ ലൈംഗികമായി ചൂഷണം ചെയ്യുന്നതെന്നും മുന്ന വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP