Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമറ്റ് ! ഇല്ലെങ്കിൽ പണികിട്ടും; കാറിൽ എല്ലാവർക്കും സീറ്റ് ബെൽറ്റും നിർബന്ധം; ഗതാഗത സെക്രട്ടറിയുടെ പുത്തൻ ഉത്തരവ് ചർച്ചയാകുന്നു; പരിശോധന കർശനമാക്കാൻ ഡിജിപിക്കും ഗതാഗത കമ്മിഷണർക്കും സെക്രട്ടറി കത്ത് നൽകി; നടപടി സുപ്രീം കോടതിയുടെ മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ; കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിൽ വിധി നടപ്പാക്കുന്നതായും സെക്രട്ടറി

പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമറ്റ് ! ഇല്ലെങ്കിൽ പണികിട്ടും; കാറിൽ എല്ലാവർക്കും സീറ്റ് ബെൽറ്റും നിർബന്ധം; ഗതാഗത സെക്രട്ടറിയുടെ പുത്തൻ ഉത്തരവ് ചർച്ചയാകുന്നു; പരിശോധന കർശനമാക്കാൻ ഡിജിപിക്കും ഗതാഗത കമ്മിഷണർക്കും സെക്രട്ടറി കത്ത് നൽകി; നടപടി സുപ്രീം കോടതിയുടെ മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ; കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിൽ വിധി നടപ്പാക്കുന്നതായും സെക്രട്ടറി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാരും ഇനിമുതൽ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പിടിവീഴും. പണിയും കിട്ടും. പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവിൽ വന്നു. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ ഐഎഎസാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഇരു ചക്ര വാഹനങ്ങളിലെ പിൻ സീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും കാറുകളിലെ പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കുന്നതാണ് ഉത്തരവ്.

ഇക്കാര്യത്തിൽ ഹെൽമറ്റ് പരിശോധന കർശനമാക്കാൻ പൊലീസിനു നിർദ്ദേശം ലഭിച്ചിട്ടുണ്ട് വാഹനം ഓടിക്കുന്നയാളിൽ നിന്നാണ് പിഴ ഈടാക്കുക.നേരത്തെ ഋഷിരാജ് സിങ് ഗതാഗത കമ്മീഷണറായിരുന്ന സമയത്ത് കാർ യാത്രക്കാർക്കെല്ലാം സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിരുന്നു. എന്നാൽ പിന്നീട് ഗതാഗതമന്ത്രിയുടെ എതിർപ്പിനെ തുടർന്ന് നിയമം കർശനമായി നടപ്പാക്കിയില്ല.

ഉത്തരവ് പാലിക്കുന്നത് സംബന്ധിച്ച് പരിശോധന കർശനമാക്കാൻ ഡിജിപിക്കും ഗതാഗത കമ്മിഷണർക്കും ഗതാഗത സെക്രട്ടറി കത്ത് നൽകി. ഇരുചക്ര വാഹനങ്ങളിലെ രണ്ടു യാത്രക്കാരും ഹെൽമറ്റും, കാറുകളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നതാണെന്ന് സെക്രട്ടറിയുടെ കത്തിൽ വ്യക്തമാക്കുന്നു.കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിൽ ഈ വിധി ഫലപ്രദമായി നടപ്പാക്കുന്നതായി സെക്രട്ടറിയുടെ കത്തിൽ പരമാർശമുണ്ട്. സംസ്ഥാനത്ത് ഈ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും ഗതാഗത കമ്മീഷണർക്ക് അയച്ച കത്തിൽ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

കേരള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കേരള പൊലീസും നടത്തുന്ന വാഹനപരിശോധനകളിൽ കാറിലേയും ബൈക്കിലേയും എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കത്തിൽ നിർദ്ദേശിക്കുന്നു. ഗതാഗത സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഗതാഗതവകുപ്പ് കമ്മിഷണർ ഉടനെ ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് സൂചന.

ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന പിൻസീറ്റ് യാത്രക്കാർക്ക് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 100 രൂപയാണ് പിഴ. വാഹനമോടിക്കുന്നയാൾക്കാണ് ഇതിന്റെ ഉത്തരവാദിത്തം. വാഹനമോടിക്കുന്നവരും പിന്നലിരിക്കുന്നവരും ഹെൽമറ്റ് ധരിക്കണമെന്നു നിയമമുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം കർശനമായി നടപ്പിലാക്കിയിരുന്നില്ല. പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കി നേരത്തെ തന്നെ ഉത്തരവുണ്ടായിരുന്നു. എന്നാൽ, പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണമാണ് നടപ്പാക്കാതിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP