Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ജീപ്പിൽ നിന്നും താഴെ വീണ കൂട്ടിയെ ഞാനെടുത്ത് വനംവകുപ്പ് ജീവനക്കാർക്ക് കൈമാറുകയായിരുന്നു; പൊലീസും വൈൽഡ് ലൈഫ് വാർഡനും എത്തിയ ശേഷമാണ് ഞാൻ വീട്ടിലേക്ക് മടങ്ങിയത്; നിനക്ക് കിട്ടേണ്ട ബഹുമതിയും ആദരവുമെല്ലാം വനംവകുപ്പുകാർ അടിച്ചുമാറ്റിയല്ലോ എന്നും നേരത്തെ വിവരം പറയാതിരുന്നതുകൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചതെന്നും പൊലീസ് ചോദിച്ചിരുന്നു; രാജമലയിലെ 'ബേബീസ് ഡേ ഔട്ട്' സിനിമയെ ഓർമ്മിപ്പിക്കുന്ന അതിജീവനകഥയിലെ യഥാർഥ ഹീറോ കനകരാജ് പറയുന്നു

'ജീപ്പിൽ നിന്നും താഴെ വീണ കൂട്ടിയെ ഞാനെടുത്ത് വനംവകുപ്പ് ജീവനക്കാർക്ക് കൈമാറുകയായിരുന്നു; പൊലീസും വൈൽഡ് ലൈഫ് വാർഡനും എത്തിയ ശേഷമാണ് ഞാൻ വീട്ടിലേക്ക് മടങ്ങിയത്; നിനക്ക് കിട്ടേണ്ട ബഹുമതിയും ആദരവുമെല്ലാം വനംവകുപ്പുകാർ അടിച്ചുമാറ്റിയല്ലോ എന്നും നേരത്തെ വിവരം പറയാതിരുന്നതുകൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചതെന്നും  പൊലീസ് ചോദിച്ചിരുന്നു; രാജമലയിലെ 'ബേബീസ് ഡേ ഔട്ട്' സിനിമയെ ഓർമ്മിപ്പിക്കുന്ന അതിജീവനകഥയിലെ യഥാർഥ ഹീറോ കനകരാജ് പറയുന്നു

പ്രകാശ് ചന്ദ്രശേഖർ

 മൂന്നാർ: വിഖ്യാത ചലച്ചിത്രം 'ബേബീസ് ഡേ ഔട്ടിനെ' ഓർമ്മിപ്പിക്കുന്ന രീതിയിൽ രാജമലയിലെ വനമേഖലയിൽനിന്ന് സാഹസികമായി രക്ഷപ്പെട്ട ആ പിഞ്ചുകുഞ്ഞിന്റെ അതിജീവന കഥയിലെ യഥാർഥ ഹീറോ വനം വകുപ്പലിലെ ജീവനക്കാരല്ല, ഈ ഓട്ടോഡ്രൈവറാണ്. ഇപ്പോൾ തമിഴ്‌നാട്ടിലുള്ള ഓട്ടോ ഡ്രൈവർ കനകരാജ് മറുനാടൻ മലയാളിയോട് ഇങ്ങനെ പ്രതികരിക്കുന്നു.'ജീപ്പിൽ നിന്നും താഴെ വീണകൂട്ടിയെ താനെടുത്ത് വനംവകുപ്പ് ജീവനക്കാർക്ക് കൈമാറുകയായിരുന്നു. പൊലീസും വൈൽഡ് ലൈഫ് വാർഡനും എത്തിയ ശേഷമാണ് താൻ വീട്ടിലേയ്ക്ക് മടങ്ങിയത്'-കനകരാജ് പറഞ്ഞു.

കനകരാജ് കുട്ടിയെയും എടുത്തുനിൽക്കുന്ന സിസിടിവി ദൃശ്യം ഇന്ന് പുറത്തുവന്നിരുന്നു.തങ്ങളാണ് റോഡിലൂടെ ഇഴഞ്ഞുവന്ന കുട്ടിയെ രക്ഷിച്ചതെന്നാണ് വനംവകുപ്പ് ജീവനക്കാർ അവകാശപ്പെട്ടിരുന്നത് വ്യാജമാണെന്ന് ഇതോടെ തെളിയുകയാണ്. താൻ സ്ഥലത്തെത്തി കുട്ടിയെ എടുത്തപ്പോൾ രണ്ട് വനംവകുപ്പ് ജീവനക്കാർ എത്തിയെന്നും കുട്ടിയെ ഇവർക്ക് കൈമാറിയെന്നും തങ്ങൾ മൂന്നുപേരും ഒരു പോലെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണെന്നുമാണ് കനകരാജ് വ്യക്തമാക്കുന്നത്. പരിക്കേറ്റ കുഞ്ഞിനേയും കൊണ്ട് പൊലീസും വൈൽഡ് ലൈഫ് വാർഡനും അടക്കമുള്ളവർ ആശുപത്രിയിലേക്ക് പോകും വരെ താൻ രാജമലയിലുണ്ടായിരുന്നെന്നും ടാറ്റാ ആശുപത്രി വീട്ടിൽ നിന്നും 9 കിലോമീറ്ററോളം അകലത്തിലായതിനാലാണ് പോകാതിരുന്നതെന്നും കനകരാജ് കൂട്ടിച്ചേർത്തു.

കനകരാജ് കുടുംബ സഹിതം മൂന്നാറിലാണ് താമസിച്ചിരുന്നത്. പെൺമക്കളെ രണ്ട് പേരെയും വിവാഹം കഴിച്ചയച്ചിട്ടുള്ളത് തമിഴ്‌നാട്ടിലാണ്. ഇപ്പോൾ കുറ്റാലത്തിന് സമീപം മകളെ വിവാഹം കഴിച്ചയച്ച വീട്ടിലാണ് താനെന്നും അടിക്കടി ഇക്കാര്യം പറഞ്ഞ് മൊബൈലിൽ കോളുകളെത്തുന്നതിൽ തനിക്ക് ചെറിയ ഭയപ്പാടുണ്ടെന്നും കനകരാജ് വ്യക്തമാക്കി.പൊലീസ് മൊബൈലിൽ വിളിച്ച് കാര്യങ്ങൾ തിരക്കുകയും മൊഴി നൽകാൻ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുപ്രകാരം നടന്ന കാര്യങ്ങൾ സ്റ്റേഷനിലെത്തി വ്യക്തമാക്കിയിട്ടുണ്ട്.

നിനക്ക് കിട്ടേണ്ട ബഹുമതിയും ആദരവുമെല്ലാം വനംവകുപ്പുകാർ തട്ടിയെടുത്തല്ലോ എന്നും നീ നേരത്തെ വീവരം പറയാതിരുന്നതുകൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചതെന്നും മറ്റും പൊലീസ് ചോദിച്ചിരുന്നു.പുറത്തുവന്നിട്ടുള്ള സിസിടിവി ദൃശ്യവുമായി തനി്ക്ക് ഒരു പങ്കുമില്ലന്നും മാധ്യമ പ്രവർത്തകരിൽ ചിലർ ചോദിച്ചപ്പോൾ ഈ വിവരം വെളിപ്പെടുത്തിയതല്ലാതെ മറ്റൊന്നും തനിക്കറിയില്ലെന്നും കനകരാജ് വ്യക്തമാക്കി.

കുട്ടി റോഡിലൂടെ ഇഴഞ്ഞു വരുന്ന സിസിടിവി ദൃശ്യമാണ് വനം വകുപ്പ് പൊലീസിനും മാധ്യമങ്ങൾക്കും നൽകിയത്. ഈ ദൃശ്യത്തിന് മുമ്പുള്ള ഭാഗം മന:പ്പൂർവ്വം മറച്ചു വച്ച് കുഞ്ഞിനെ തങ്ങൾ രക്ഷപെടുത്തിയെന്ന് വനം വകുപ്പ് ജീവനക്കാർ മാധ്യമങ്ങളെയും പൊലീസിനെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പരക്കെ ഉയർന്നിരിക്കുന്ന ആരോപണം.പ്രേതഭയം മൂലം കുട്ടിയെ വനംവകുപ്പ് വാച്ചർമാർ രക്ഷിച്ചില്ലെന്നതാണ് വസ്തുത.

സെപ്റ്റംബറിലായിരുന്നു സംഭവം. പഴനിയിൽ നിന്ന് കമ്പിളിക്കണ്ടത്തിലേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പിൽ നിന്നാണ് കുഞ്ഞ് തെറിച്ച് റോഡിൽ വീണത്. രാത്രി 11 മണിയോടെ വെള്ളത്തൂവലിൽ എത്തിയപ്പോഴാണ് കുഞ്ഞിനെ നഷ്ടപ്പെട്ടതായി ദമ്പതികൾക്ക് ബോദ്ധ്യമായത്.ജീപ്പിന്റെ പിൻ താൻ കുഞ്ഞിനെയും കൊണ്ട് ഇരുന്നിരുന്നതെന്നും ഉറക്കത്തിൽ കുഞ്ഞ് കൈയിൽ നിന്നും വഴുതിപ്പോയത് അറിഞ്ഞില്ലന്നുമാണ് ആശുപത്രിയിലെത്തിയപ്പോൾ മാതാവ് പൊലീസിനെ അറിയിച്ചത്. രാത്രി 10 മണിയോടടുത്ത് രാജമല വന്യജീവി സങ്കേതത്തിന്റെ ടിക്കറ്റ് കൗണ്ടറിന് സമീപത്തേയ്ക്ക് നിലവിളിച്ചുകൊണ്ട് കുഞ്ഞ് മുട്ടിലിഴഞ്ഞ് എത്തുകയായിരുന്നു എന്നാണ് ജീവനക്കാർ മേലധികാരിയെ അറിയിച്ചത്.സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായി കുട്ടിയെ കൈകാര്യം ചെയ്തതിനായിരുന്നു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP