Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202301Friday

സിപിഎം നേതാക്കളുടെ ഭീഷണി കാരണം ജീവനൊടുക്കിയ പെരുനാട്ടിലെ ബാബുവിന് മരണശേഷവും നീതിയില്ല; ആത്മഹത്യാക്കുറിപ്പിൽ നേതാക്കളുടെ പേരുണ്ടായിട്ടും അന്വേഷണം അട്ടിമറിച്ച് പൊലീസ്: ബാബുവിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ പ്രതിഷേധവുമായി ബിജെപി

സിപിഎം നേതാക്കളുടെ ഭീഷണി കാരണം ജീവനൊടുക്കിയ പെരുനാട്ടിലെ ബാബുവിന് മരണശേഷവും നീതിയില്ല; ആത്മഹത്യാക്കുറിപ്പിൽ നേതാക്കളുടെ പേരുണ്ടായിട്ടും അന്വേഷണം അട്ടിമറിച്ച് പൊലീസ്: ബാബുവിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ പ്രതിഷേധവുമായി ബിജെപി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സിപിഎം നേതാക്കളുടെ ഭീഷണി മൂലം ജീവനൊടുക്കിയ പാർട്ടി അനുഭാവിക്ക് ഒന്നാം ചരമവാർഷിക ദിനത്തിലും നീതിയില്ല. പഞ്ചായത്തിലെ സിപിഎം നേതാക്കളുടെ പേര് എഴുതി വച്ച ശേഷം മഠത്തുംമൂഴി മേലേതിൽ ബാബു ജീവനൊടുക്കിയിട്ട് 25 ന് ഒരു വർഷം തികഞ്ഞു. തന്നെ ആത്മഹത്യയിലേക്ക് നയിച്ച നേതാക്കളുടെ പേര് എഴുതി വച്ച ശേഷമായിരുന്നു സിപിഎം പ്രവർത്തകനായ ബാബു സമീപത്തെ പള്ളിയുടെ പറമ്പിലെ റബർ മരത്തിൽ തൂങ്ങി മരിച്ചത്. ആത്മഹത്യാക്കുറിപ്പ് തള്ളിക്കളഞ്ഞ് പൊലീസ് അന്വേഷണം അട്ടിമറിച്ചു.

ബാബുവിന്റെ ഭാര്യ പരാതിയും കേസുമൊക്കെയായി മുന്നോട്ട് പോയിട്ടും ഈ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല. ഇതിനെതിരേ ബാബുവിന്റെ ചരമവാർഷിക ദിനത്തിൽ ബിജെപി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. ബാബുവിന്റെ ആത്മഹത്യ സംബന്ധിച്ച കേസിൽ അന്വേഷണം പ്രഹസനമായതിന് എതിരേയാണ് ഉപവാസ സമരം.
പെരുനാട്ടിലെ സിപിഎം നേതാക്കളുടെ സമ്മർദവും ഭീഷണിയുമാണ് ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പിൽ നിന്ന് വ്യക്തമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ, പഞ്ചായത്ത് മെമ്പർ ശ്യാം വിശ്വൻ, സിപിഎം ലോക്കൽ സെക്രട്ടറി റോബിൻ കെ. തോമസ്എന്നിവർക്കുള്ള പങ്ക് വ്യക്തമായി ആത്മഹത്യ കുറുപ്പിൽ അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.

സ്വന്തം പേരിലുള്ള സ്ഥലം സിപിഎം ഭരണപക്ഷമായ പഞ്ചായത്തിലെ നേതാക്കന്മാരുടെ നിർദ്ദേശം അനുസരിച്ച് വിട്ടു നൽകാതിരുന്നതിനെ തുടർന്നാണ് അദ്ദേഹം ഭീഷണി നേരിട്ടത്. അങ്ങനെ സ്ഥലം വിട്ടുനിൽക്കുന്നതിൽ നിന്നും ഒഴിവാക്കണമെങ്കിൽ 25 ലക്ഷം കോഴയായി നൽകണമെന്ന് നേതാക്കന്മാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് സമ്മതമല്ലാതിരുന്ന ബാബു പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ ലോക്കൽ സെക്രട്ടറി റോബിൻ കെ തോമസ്, വാർഡ് മെമ്പർ ശ്യാം എം എസ് എന്ന വിശ്വൻ എന്നിവരുടെ പേരുകൾ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമായി രേഖപ്പെടുത്തിയ ശേഷമാണ് ജീവനൊടുക്കിയത്.. ഇത് നാട്ടിൽ വലിയ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. മരണത്തിന് ഇടയാക്കിയവരുടെ പേരുകൾ വ്യക്തമായി വെളിപ്പെടുത്തിയിട്ടും ഫോറൻസിക് റിപ്പോർട്ടുകൾ അനുകൂലമായിരുന്നിട്ടും പൊലീസ് ചെറുവിരൽ പോലും അനക്കിയില്ല.

ഒടുവിൽ ബാബുവിന്റെ ഭാര്യ കുസുമകുമാരി ഹൈക്കോടതിയെ സമീപിച്ചു. എന്നിട്ടും പ്രയോജനം കിട്ടിയിട്ടില്ല. ആരോപണ വിധേയരായ പഞ്ചായത്ത് പ്രസിഡന്റ്ും മറ്റ് സിപിഎം നേതാക്കളും നാട്ടിൽ വിലസുന്നു. പൊലീസ് ഇവരുടെ മൊഴി എടുക്കാൻ പോലും തയാറല്ല. സിപിഎം ജില്ലാ കമ്മറ്റി അംഗം കൂടിയാണ് മോഹനൻ. നാളിതുവരെ പൊലീസ് പ്രതികൾക്കെതിരെ കൃത്യമായി ചാർജ് ചെയ്യാതിരിക്കുകയും അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ച് ബിജെപി പെരുനാട് ഏരിയയുടെ നേതൃത്വത്തിൽ മഠത്തും മൂഴി വലിയപാലം ജംഗ്ഷനിൽ പ്രതിഷേധ ഉപവാസ സമരം നടത്തി.

ബാബുവിന്റെ ഭാര്യ കുസുമ കുമാരി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉപവാസ സമരം ആരംഭിച്ചു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് സൂരജ് ഉദ്ഘാടനം ചെയ്തു. പെരുനാട് ഏരിയ പ്രസിഡന്റ് എം.എസ്. വിനോദിന്റെ അധ്യക്ഷതയിൽ, ജില്ലാ സെക്രട്ടറി ഷൈൻ ജി കുറുപ്പ്, റാന്നി മണ്ഡലം ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, പെരുനാട് ഏരിയ ജനറൽ സെക്രട്ടറി സാനു മാമ്പാറ, മണ്ഡലം വൈസ് പ്രസിഡന്റ് വസന്ത സുരേഷ്, ജില്ലാ കമ്മിറ്റി അംഗം അനിത സുനിൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായസോമരാജൻ,ജിജു ശ്രീധർ, സിന്ധുലേഖ, ഷിബു മാട മൺ, സിജു, രാജൻ, രഘു തോട്ടുങ്കൽ, കലേഷ് മാട മൺ, ഹരി,ഓമനക്കുട്ടൻ മന്നപ്പുഴ, ഓമനക്കുട്ടൻ പെരുനാട്, ശ്രീജന,ജോളി ഫിലിപ്പ്, രാജി ഷിബി എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP