Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'മുസ്ലീങ്ങൾ ബാബറിന്റെ കുട്ടികൾ; ഇന്ത്യയിൽ നടപ്പിലാക്കുന്നത് വ്യാജ മതേതരത്വവും മുസ്ലിം പ്രീണനവും; ലോകത്ത് ഒരു ശക്തിക്കും രാമക്ഷേത്രം പണിയുന്നതിനെ തടയാൻ പറ്റില്ല'; രഥയാത്ര സമയത്ത് അദ്വാനിയുടെ വാക്കുകൾ ഇങ്ങനെ; സോമനാഥ ക്ഷേത്രം രഥയാത്രക്ക് തെരഞ്ഞെടുത്തത് ബോധപൂർവമെന്ന് ആത്മകഥ; ബാബറി വിധിക്ക് പിന്നാലെ ചർച്ചയായി അദ്വാനിയുടെ എഴുത്തുകളും പ്രസംഗങ്ങളും

'മുസ്ലീങ്ങൾ ബാബറിന്റെ കുട്ടികൾ; ഇന്ത്യയിൽ നടപ്പിലാക്കുന്നത് വ്യാജ മതേതരത്വവും മുസ്ലിം പ്രീണനവും; ലോകത്ത് ഒരു ശക്തിക്കും രാമക്ഷേത്രം പണിയുന്നതിനെ തടയാൻ പറ്റില്ല'; രഥയാത്ര സമയത്ത് അദ്വാനിയുടെ വാക്കുകൾ ഇങ്ങനെ; സോമനാഥ ക്ഷേത്രം രഥയാത്രക്ക് തെരഞ്ഞെടുത്തത് ബോധപൂർവമെന്ന് ആത്മകഥ; ബാബറി വിധിക്ക് പിന്നാലെ ചർച്ചയായി അദ്വാനിയുടെ എഴുത്തുകളും  പ്രസംഗങ്ങളും

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ബിജെപിക്കും സംഘ്പരിവാറിനും ഒരിക്കലും മറക്കാൻ പറ്റാത്ത പേരാണ് പാർട്ടി മുൻ അധ്യക്ഷനും തീപ്പൊരി നേതാവുമായിരുന്നു ലാൽ കൃഷ് അദ്വാനിയുടേത്. വെറും 2 സീറ്റിൽനിന്ന് ഇന്ത്യ ഭരിക്കുന്ന നിലയിലേക്ക് ബിജെപിയെ വളർത്താൻ പറ്റിയ രീതിയിൽ ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കാൻ കഴിഞ്ഞത് അദ്വാനിയുടെ രഥയാത്ര ഒന്നുകൊണ്ട് മാത്രമാണ്. ഇന്ത്യയിൽ ബിജെപി കെട്ടിപ്പടുത്ത അടിത്തറ അയോധ്യയിൽനിന്ന് തുടങ്ങുന്നു. ഇന്ന് ബാബറി മസ്ജിദ് തകർത്ത് 28വർഷങ്ങൾക്ക് ശേഷം വിധി വന്നപ്പോൾ അദ്വാനിയടക്കമുള്ള മുഴവൻ പ്രതികളെയും കുറ്റവിമുക്തർ ആക്കിയിരിക്കയാണ്. പക്ഷേ അപ്പോഴും വിഷം തുപ്പുന്ന അദ്വാനിയുടെ പഴയ വാക്കുകളും ആത്മകഥയിലെ പരാമർശങ്ങളും നവമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

മുസ്ലിം അപരവത്ക്കരണത്തിന് തുടക്കം

1980ൽ ബിജെപി രൂപീകരിച്ചതിന് പിന്നാലെ അദ്വാനി രാംജന്മഭൂമി പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. 1989ലാണ് ബിജെപി 400 വർഷമായി ബാബരി മസ്ജിദ് നിലനിന്നിടത്ത് രാമ ക്ഷേത്രം നിർമ്മിക്കുക എന്നത് അവരുടെ രാഷ്ട്രീയ അജണ്ടയായി പ്രഖ്യാപിക്കുന്നത്.ഇന്ന് കാണുന്നപോലുള്ള മുസ്ലിം അപരവത്ക്കരണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ചത് ലാൽ കൃഷ്ണ അദ്വാനിയും അദ്ദേഹത്തിന്റെ രഥയാത്രാ പ്രസംഗങ്ങളുമാണെന്നാണ് ചരിത്രകാരൻ ഡോ കെ എൻ പണിക്കർ നിരീക്ഷിക്കുന്നത്. മുസ്ലീങ്ങളെ പൂർണമായി അപരവൽക്കരിക്കാൻ കഴിഞ്ഞുവെന്നതാണ് അദ്വാനിയെ ഹിന്ദുത്വ രാഷ്ട്രീയത്തിൽ പ്രധാനിയാക്കുന്നത്.

1980 കളിൽ ആണ് അദ്ദേഹം സ്യൂഡോ സെക്യുലറിസമെന്നൊക്കെയുള്ള വാക്കുകൾ ആവർത്തിക്കുന്നതും മാധ്യമങ്ങൾ അത് വളരെ സ്വാഭാവികമായി അവതരിപ്പിക്കുന്നതും. മുസ്ലീങ്ങളെ ബാബറിന്റെ കുട്ടികളെന്നായിരുന്നു അദ്വാനിയുടെ യാത്രവേളയിൽ വിശേഷിപ്പിച്ചുകൊണ്ടിരുന്നത്. ഇപ്പോഴത്തെ ഭരണകൂടം രാഷ്ട്രീയ എതിരാളികളെയും മുസ്ലീങ്ങളെയും വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ എല്ലാം അദ്വാനിയുടെ കാലത്താണ് ആദ്യം ഫലപ്രദമായി പ്രയോഗിക്കപ്പെടുന്നത്.1980കളും 90കളും ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ കാലമായിരുന്നു.

ഹിന്ദുത്വത്തിന് അടിത്തറയിട്ട രഥയാത്ര

ചരിത്രകാരൻ കെ എൻ പണിക്കർ എഴുതിയത് ഇങ്ങനെയാണ്; 'അദ്വാനിയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തനായ വക്താവ്. സംഘ്പരിവാറിൽ പെട്ടവർ സംസ്‌ക്കാരത്തിന് യോജിക്കാത്തത് ചെയ്യുമ്പോൾ പോലും അദ്ദേഹം അസ്വസ്ഥനായില്ല... അദ്ദേഹം മതേതരത്വത്തെ നിരന്തരം ആക്രമിച്ചു. ഹിന്ദുവർഗീയതയ്ക്ക് വലിയ ഉത്തേജനമാണ് അദ്ദേഹം ഉണ്ടാക്കിയത്'.എൽ കെ അദ്വാനിയുടെ കാലത്തെ തീവ്ര ഹിന്ദുത്വത്തോട് ഇന്ത്യൻ ജനാധിപത്യം എങ്ങനെ പ്രതികരിച്ചുവെന്നതും വളരെ പ്രധാനപ്പെട്ടതാണ്. ആദ്യ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് മാത്രം ലഭിച്ച ബിജെപിക്ക് 1989 ആകുമ്പോഴെക്കും 85 സീറ്റിലെത്തിയിരുന്നു. 1990 സെപ്റ്റംബർ 25 ന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽനിന്ന് അയോധ്യയിലേക്ക് രഥയാത്ര ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പരസ്യമായി കലാപത്തെ സഹായിക്കുന്ന നിലപാടെടുത്തുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടി ഒരു ജാഥ നടത്തുന്നത് അന്ന് ആദ്യമായിട്ടായിരുന്നു. രാജ്യം മുഴുവൻ വർഗീയ കലാപങ്ങൾ വ്യാപിച്ചു. അപ്പോഴും എൽ കെ അദ്വാനിയുടെ രഥത്തിന്റെ ചക്രം ഉരുണ്ടുകൊണ്ടേയിരുന്നു. ഇന്ത്യയിൽ നടപ്പിലാക്കുന്നത് വ്യാജ മതേതരത്വമാണെന്നും മുസ്ലിം പ്രീണനമാണ് അതിന്റെ മറവിൽ നടക്കുന്നതെന്നും അദ്വാനി പ്രസംഗിച്ചു. മതേതരത്വ വിരുദ്ധമായും മുസ്ലീങ്ങൾക്കെതിരെയുമായ പ്രസ്താവനകൾ അദ്വാനിയുടെ നിരന്തര പ്രസംഗങ്ങളിലുടെ ഇന്ത്യയിൽ സ്വാഭാവികവൽക്കരിക്കപ്പെട്ടു.

ലോകത്ത് ഒരു ശക്തിക്കും ബാബ്‌റി മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിനെ തടയാൻ പറ്റില്ലെന്ന് അദ്ദേഹം യാത്രകളിൽ ആവർത്തിച്ചു. വിപി സിങിന്റെ ഭരണകാലമായിരുന്നു അത്. ജനങ്ങളുടെ രക്തത്തിലുടെ ഓടിച്ചു മുന്നേറികൊണ്ടിരിക്കുന്ന ജാഥയെ തളയ്ക്കാൻ പ്രധാനമന്ത്രി അന്ന് ബിഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിന് നിർദ്ദേശം നൽകി. അങ്ങനെ 1990 ഒക്ടോബർ 23 ന് അദ്വാനിയെ അറസ്റ്റ് ചെയ്തു. ബിജെപി വിപി സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. പിന്നീടുള്ള രാഷ്ട്രിയ അസ്ഥിരതയും പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ നിലപാടുകളുടെയുമെല്ലാം സഹായത്തോടെ 1992 ഡിസംബർ ആറിന് പള്ളി പൊളിക്കുകയും ചെയ്യുന്നു.

സോമനാഥക്ഷേത്രം ഒരു പ്രതീകം

ബാബരി മസ്ജിദ് തകർത്ത കേസിൽ എൽ.കെ അദ്വാനി ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടതിന് പിന്നാലെ ചർച്ചയായി അദ്വാനിയുടെ ആത്മകഥയുടെ ഭാഗങ്ങളും ചർച്ചയാവുാകയാണ്.അദ്വാനിയുടെ 'എന്റെ രാജ്യം എന്റെ ജീവിതം' എന്ന പുസ്തകത്തിലെ രഥയാത്രയുടെ തുടക്കത്തെക്കുറിച്ച് പരാമർശിക്കുന്ന ഭാഗമാണ് വീണ്ടും ചർച്ചയാകുന്നത്. പുസ്തകത്തിൽ അദ്വാനി പറയുന്നത് ഇങ്ങിനെ-''മുസ്ലിം സ്വേച്ഛാധിപതികൾ നടത്തിയ ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങളുടെ പ്രതീകമെന്ന നിലയിൽ സോമനാഥ ക്ഷേത്രത്തെ ഉയർത്തികാണിച്ചായിരുന്നു രഥയാത്ര അവിടെ നിന്നും ആരംഭിച്ചത്. അതുകൊണ്ട് തന്നെ സോമനാഥ ക്ഷേത്രത്തിന് രഥയാത്രയിൽ ശക്തമായ പ്രതീകാത്മക മൂല്യമുണ്ടായിരുന്നു.'

സോമനാഥ ക്ഷേത്രത്തോട് സാമ്യപ്പെടുത്തികൊണ്ട് അയോധ്യയ്ക്ക് മുസ്ലിം കടന്നുകയറ്റ ചരിത്രത്തിൽ ഒരു സ്ഥാനം നൽകുന്നതിന് വേണ്ടിയായിരുന്നു ഇത്തരമൊരു നീക്കം. ഇതുവഴി രാം മന്ദിർ പ്രസ്ഥാനത്തിന് സാധുത നൽകുകയായിരുന്നു ലക്ഷ്യം.സോംനാഥ് ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തോട് അയോധ്യയിലെ രാം ക്ഷേത്ര നിർമ്മാണത്തോട് പുനർനിർവചനപ്പെടുത്തുകയായിരുന്നു സംഘപരിവാർ.1950ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് സോമനാഥ് ക്ഷേത്രം പുനർനിർമ്മിച്ചത്. എന്നാൽ ക്ഷേത്ര ഉദ്ഘാടനത്തിന് നെഹ്‌റുവിന് ക്ഷണം ലഭിച്ചില്ലെങ്കിലും ഇന്ത്യയുടെ മതേതര മൂല്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന വിഷയമായതിനാൽ ഉദ്ഘാടനത്തിന് പങ്കെടുക്കില്ലെന്ന നിലപാടായിരുന്നു നെഹ്‌റു സ്വീകരിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP