Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വപ്നം കാണാൻ പോലും സാധിക്കാത്ത തുക കൈയിൽ വന്നപ്പോഴും മോഹം ഒരു മൊബൈൽ ഫോൺ വാങ്ങുക മാത്രം; സർക്കാർ സ്‌കൂളിൽ 1500 രൂപ ശമ്പളം പറ്റുന്ന പാചകക്കാരിയെങ്കിലും ജോലിയിൽ ചെറുപ്പ-വലിപ്പം കാണാത്ത പ്രകൃതം; കോൻ ബനേഗ ക്രോർപതിയിൽ ഒരുകോടി സമ്മാനമടിച്ച ബബിത ടാഡെ ഇനി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഗുഡ് വിൽ അംബാസഡർ

സ്വപ്നം കാണാൻ പോലും സാധിക്കാത്ത തുക കൈയിൽ വന്നപ്പോഴും മോഹം ഒരു മൊബൈൽ ഫോൺ വാങ്ങുക മാത്രം; സർക്കാർ സ്‌കൂളിൽ 1500 രൂപ ശമ്പളം പറ്റുന്ന പാചകക്കാരിയെങ്കിലും ജോലിയിൽ ചെറുപ്പ-വലിപ്പം കാണാത്ത പ്രകൃതം; കോൻ ബനേഗ ക്രോർപതിയിൽ ഒരുകോടി സമ്മാനമടിച്ച ബബിത ടാഡെ ഇനി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഗുഡ് വിൽ അംബാസഡർ

മറുനാടൻ ഡെസ്‌ക്‌

അമരാവതി: കോൻ ബനേഗാ ക്രോർപതി പരിപാടിയിൽ ഒരുകോടി സമ്മാനം നേടിയ ബബിത ടാഡെയെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അമരാവതി ജില്ലാ അംബാസഡറാക്കി. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി വോട്ടർമാരെ ബോധവത്കരിക്കാനുളേള സ്വീപ്പ് പദ്ധതിയുടെ അംബസഡറാണ് ബബിത. സർക്കാർ സ്‌കൂളിൽ 1500 രൂപ മാസശമ്പളത്തിന് ഉച്ചഭക്ഷണമുണ്ടാക്കുന്ന പാചകക്കാരിയായ ബബിതി ടാഡെ ക്രോർപതിയായതോടെയാണ് വാർത്തകളിൽ ഇടം പിടിച്ചത്. കഴിഞ്ഞ മാസനമാണ് ക്വിസ് ഗെയിം ഷോയിൽ ബബിത പങ്കെടുത്തത്.

അഞ്ചൻഗോൺ സുർജി ഗ്രാമനിവാസിയായ ബബിത ഇനി വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യവും മറ്റും വോട്ടർമാരെ പഠിപ്പിക്കും. അമരാവതി സില പരിഷദ് ചീഫ് എക്‌സിക്യൂട്ടീവ് മാനിഷ ഖാത്രിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരും വോട്ട് ചെയ്യാൻ തയ്യാറെടുക്കണം. അത് നമ്മുടെ ദേശീയകടമയാണ് ബബിത ടാഡെ പറഞ്ഞു. ഗ്രാമങ്ങളിൽ ജനങ്ങളുമായി ഇടപെട്ട് തങ്ങളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കേണ്ടതിന്റെ പ്രദാന്യത്തെ കുറിച്ച് ബോധവത്കരിക്കും, അവർ പറഞ്ഞു. ആദ്യതവണ വോട്ട് ചെയ്യുന്നവരെയും, ഭിന്നശേഷിയുള്ളവരെയും മുതിർന്ന പൗരന്മാരെയും, വനിതകളെയും ബൂത്തുകളിലെത്തിക്കാൻ വിവിധ പരിപാടികളാണ് ജില്ലാ ഭരണകൂടം നടത്തി വരുന്നത്. കഴിഞ്ഞ തവണ കുറഞ്ഞ വോട്ടിങ് ശതമാനം രേഖപ്പെടുത്തിയ സ്ഥലങ്ങളിലാണ് ഇത്തവണ പുതിയ പരീക്ഷണം.

അമിതാബ് ബച്ചൻ അവതാരകനായ 'കോൻ ബനേഗാ കോർപതി'യിലൂടെയാണ് ബബിതയെത്തേടി ഭാഗ്യദേവത എത്തിയത്. പതിനൊന്നാമത്തെ എഡിഷനിലെ രണ്ടാമത്തെ കോടിപതിയാണ് ബബിത. മുമ്പ് വന്ന മത്സരാത്ഥികളൊക്കെ കാറോ വീടോ ഒക്കെ സ്വന്തമാക്കണമെന്നാണ് പറഞ്ഞത് അതേസമയം ബബിതയുടെ ആഗ്രഹം കേട്ട് ബിഗ്‌ബി അമിതാഭ് ബച്ചൻ അമ്പരന്നു. സ്വപ്നം കാണാൻ പോലും സാധിക്കാത്ത തുകയാണ് കൈയിൽ കിട്ടിയതെങ്കിലും ഒരു മൊബൈൽ ഫോൺ വാങ്ങുകയെന്നാണ് തന്റെ ആഗ്രഹമെന്ന് ബബിത പറഞ്ഞു. ഉടൻതന്നെ ബബിതയ്ക്ക് തന്റെ വക ഒരു ഫോൺ സമ്മാനമായി നൽകുകയും ചെയ്തു.

സ്‌കൂളിൽ 450 ഓളം കുട്ടികൾക്കു ഭക്ഷണമൊരുക്കുന്ന ബബിതയ്ക്ക് പാചകജോലി വലിയ ഇഷ്മാണ്. ശമ്പളം കുറവാണെങ്കിലും അതിൽ പരാതിയുമില്ല. ജോലിക്ക് ചെറുപ്പം വലിപ്പം എന്നൊന്നില്ലെന്നാണ് ബബിതയുടെ നിലപാട്. ബബിതയുടെ വിജയകഥ വൈറലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP