Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

ബാബരി മസ്ജിദ് തകർത്ത കേസിലെ വിധി അപമാനകരവും അവിശ്വസനീയവുമെന്ന് മഅ്ദനി; മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ അവസാനിച്ചു; സത്യം തെളിഞ്ഞുവെന്ന് കെ സുരേന്ദ്രൻ; ബാബരി കേസിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് മാപ്പ് പറയണം; എൽ.കെ അദ്വാനി ഉൾപ്പെടെയുള്ള സമുന്നതരായ നേതാക്കളെ കരിവാരിത്തേച്ചവരുടെ മുഖത്തേറ്റ പ്രഹരമാണ് വിധിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

ബാബരി മസ്ജിദ് തകർത്ത കേസിലെ വിധി അപമാനകരവും അവിശ്വസനീയവുമെന്ന് മഅ്ദനി; മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ അവസാനിച്ചു; സത്യം തെളിഞ്ഞുവെന്ന് കെ സുരേന്ദ്രൻ; ബാബരി കേസിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് മാപ്പ് പറയണം;  എൽ.കെ അദ്വാനി ഉൾപ്പെടെയുള്ള സമുന്നതരായ നേതാക്കളെ കരിവാരിത്തേച്ചവരുടെ മുഖത്തേറ്റ പ്രഹരമാണ് വിധിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: ബാബരി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളേയും വെറുതെ വിട്ട വിധി വേദനാജനകവും അപമാനകരവും അവിശ്വസനീയവുമാണെന്ന് അബ്ദുന്നാസർ മഅ്ദനി. ഫേസ്‌ബുക്ക് കുറിപ്പിലാണ് മഅ്ദനി കോടതി വിധി അപമാനകരമെന്ന് ചൂണ്ടിക്കാട്ടിയത്. 28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളിൽ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ് ആണ് കേസിൽ വിധി പറഞ്ഞത്.

അതേസമയം ബാബരി മസ്ജിദ് തകർത്ത കേസിൽ മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ ലഖ് നോ സിബിഐ കോടതി വിധിയോടെ അവസാനിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. കോൺഗ്രസും കപട മതേതര രാഷ്ട്രീയക്കാരും ബിജെപിക്കെതിരെ നടത്തിയ നുണപ്രചരണങ്ങളെല്ലാം പൊളിഞ്ഞെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

ബാബരി കേസിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് മാപ്പ് പറയണം. എൽ.കെ അദ്വാനി ഉൾപ്പെടെയുള്ള സമുന്നതരായ നേതാക്കളെ കരിവാരിത്തേച്ചവരുടെ മുഖത്തേറ്റ പ്രഹരമാണ് ഈ വിധി. വിദ്വേഷ പ്രചരണം നടത്തിയ മതേതര രാഷ്ട്രീയപാർട്ടികളുടെ മുഖംമൂടി അഴിഞ്ഞു വീണു കഴിഞ്ഞു. ബാബരി മസ്ജിദ് തകർത്ത സംഭവം ആസൂത്രിതമല്ലെന്ന ബിജെപിയുടെ നിലപാട് കോടതി അംഗീകരിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് സിബിഐ പ്രത്യേക കോടതി നിരീക്ഷിച്ചു കൊമണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർ ഉൾപ്പെടെ 32 പ്രതികളെയും വെറുതെവിട്ടു. കേസ് തെളിയിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. അദ്വാനിയും ജോഷിയും ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്ന് ജഡ്ജി പറഞ്ഞു.

പള്ളി തകർത്തത് മുൻകൂട്ടി ആസൂത്രണം ചെയ്തല്ല. ക്രിമിനൽ ഗൂഢാലോചനക്ക് തെളിവില്ലെന്നും വിധിന്യായത്തിൽ പറഞ്ഞു. തെളിവുകൾ ഹാജാരക്കുന്നതിലെ നടപടിക്രമം സിബിഐ പാലിച്ചില്ലെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദത്തോടും കോടതി യോജിച്ചു. 1992 ഡിസംബർ ആറിനാണ് കർസേവകർ ബാബരി മസ്ജിദ് പൊളിച്ചത്. തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടായിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു. 1992 ഡിസംബർ 16ന് ബാബരി മസ്ജിദ് പൊളിക്കൽ അന്വേഷിക്കാൻ ലിബർഹാൻ കമ്മിഷനെ നിയോഗിച്ചു. 1993 ഒക്ടോബറിലാണ് ഉന്നത ബിജെപി നേതാക്കൾക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കേസെടുക്കുന്നത്.

ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് 47 എഫ്.ഐ.ആറുകളാണ് ഉള്ളത്. ഇതിൽ അജ്ഞാതരായ കർസേവകർക്കെതിരെയാണ് ആദ്യ എഫ്.ഐ.ആർ. അദ്വാനിക്കും മറ്റുമെതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുള്ളതാണ് രണ്ടാമത്തെ പ്രഥമവിവര റിപ്പോർട്ട്. 351 സാക്ഷികൾ, 600ൽപരം തെളിവുരേഖകൾ. ആകെ 48 പ്രതികൾ ഉണ്ടായിരുന്നെങ്കിലും, ഏറെ വൈകിയ കോടതി നടപടികൾക്കിടയിൽ 16 പേർ മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP