Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോൾ കണ്ടത് അകത്തു നിന്ന് കുറ്റിയിട്ട കതക്; ബെൽ അടിച്ചപ്പോൾ കണ്ടത് കള്ളി മുണ്ടിട്ട് വന്ന എംഎൽഎയെ; അവിഹിതം പിടിച്ചതിന് കരണത്തടിച്ച നേതാവ് ഉടുമുണ്ടുമായി രക്ഷപ്പെട്ടത് പുറക് വശത്തെ കതക് തുറന്ന് മതിൽ ചാടി; റൂമിൽ കിടന്ന ബാഗിലുണ്ടായിരുന്നത് കോണ്ടവും ഫ്രൂട്ടിയും; വിശദാംശങ്ങൾ ചർച്ചയാകുന്നതിനിടെ പീഡന പരാതി പിൻവലിച്ച് അദ്ധ്യാപിക കൂടിയായ അമ്മ വീണ്ടും സ്റ്റേഷനിൽ; വിവാദം ഒഴിഞ്ഞ ആശ്വാസത്തിൽ സിപിഎമ്മും; രക്ഷപ്പെടുന്നത് ആറ്റിങ്ങൽ എംഎൽഎ ബി സത്യൻ

ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോൾ കണ്ടത് അകത്തു നിന്ന് കുറ്റിയിട്ട കതക്; ബെൽ അടിച്ചപ്പോൾ കണ്ടത് കള്ളി മുണ്ടിട്ട് വന്ന എംഎൽഎയെ; അവിഹിതം പിടിച്ചതിന് കരണത്തടിച്ച നേതാവ് ഉടുമുണ്ടുമായി രക്ഷപ്പെട്ടത് പുറക് വശത്തെ കതക് തുറന്ന് മതിൽ ചാടി; റൂമിൽ കിടന്ന ബാഗിലുണ്ടായിരുന്നത് കോണ്ടവും ഫ്രൂട്ടിയും; വിശദാംശങ്ങൾ ചർച്ചയാകുന്നതിനിടെ പീഡന പരാതി പിൻവലിച്ച് അദ്ധ്യാപിക കൂടിയായ അമ്മ വീണ്ടും സ്റ്റേഷനിൽ; വിവാദം ഒഴിഞ്ഞ ആശ്വാസത്തിൽ സിപിഎമ്മും; രക്ഷപ്പെടുന്നത് ആറ്റിങ്ങൽ എംഎൽഎ ബി സത്യൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിലെ മുതിർന്ന എംഎൽഎക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി പരാതിയിൽ നിന്ന് പിന്മാറി. തിരുവനന്തപുരം ജില്ലയിലുള്ള എംഎൽഎയ്‌ക്കെതിരെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഭരണകക്ഷി എംഎൽഎക്കെതിരെ ഗുരുതരമായ പീഡന പരാതി യുവതി പൊലീസിൽ നൽകിയിട്ടും കേസ് എടുത്തിട്ടില്ല. ഉന്നത സമ്മർദ്ദം മൂലമാണിതെന്നാണ് ഉയരുന്ന ആരോപണം ഉയർന്നു. ഇതിനിടെ യുവതി പരാതി പിൻവലിച്ചെന്ന വാർത്തയുമെത്തി. ഡിവൈഎസ് പിക്ക്‌  മുമ്പിലെത്തി പരാതി ഇല്ലെന്ന് യുവതി എഴുതി കൊടുത്തുവെന്നാണ് സൂചന. ഇതൊന്നും പൊലീസ് സ്ഥിരീകരിക്കുന്നില്ല.

ആറ്റിങ്ങൽ എംഎൽഎ ബി സത്യൻ മർദ്ദിച്ചെന്ന് പരാതി നൽകിയ വീട്ടമ്മ പിന്നീട് പിൻവാങ്ങിയതോടെ ആശ്വാസമാകുന്നത് തിരുവനന്തപുരത്തെ സിപിഎം നേതൃത്വത്തിനാണ്. തന്റെ വീട്ടിൽ എംഎൽഎയെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടെന്നും ഇത് ചോദ്യം ചെയ്തപ്പോൾ മർദ്ദിച്ചു എന്നുമായിരുന്നു വീട്ടമ്മയുടെ പരാതി. ഭർത്താവിന്റെ അടുത്ത സുഹൃത്തായ എംഎൽഎ വീട്ടിലെ സ്ഥിരം സന്ദർശകനാണെന്നും പരാതിയിൽ പറയുന്നുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്‌പിക്കായിരുന്നു ഉച്ചയോടെ പരാതി നൽകിയത്. എന്നാൽ പരാതി സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെ വീട്ടമ്മ പിൻവാങ്ങി. വൈകീട്ട് തനിക്ക് പരാതിയില്ലെന്ന് ഡിവൈഎസ്‌പി ഓഫീസിൽ എത്തി വീട്ടമ്മ എഴുതി നൽകി. ഇതോടെ കേസ് ഇല്ലാതായെന്ന് പൊലീസ് പറയുന്നു. എന്നാൽ പീഡന പരാതി അങ്ങനെ അവസാനിക്കില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.

വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഈ പരാതി എത്തിയിരുന്നു. ഇതോടെയാണ് പരാതി വലിയ ചർച്ചാ വിഷയമായത്. ഇതോടെ പൊലീസ് സ്‌റ്റേഷനിൽ അന്വേണമെത്തി. അപ്രതീക്ഷിത ട്വിസ്റ്റ് എന്നോണം പരാതി പിൻവലിക്കുകയും ചെയ്തു. സമ്മർദ്ദമാണ് ഈ പരാതി പിൻവിലിക്കാൻ കാരണമെന്ന വാദം ശക്തമാണ്. ഗുരുതര ആരോപണമാണ് പരാതിയിൽ ഉണ്ടായിരുന്നത്. എന്നിട്ടും കേസ് എടുക്കാത്തത് ഭരണപക്ഷത്തെ പ്രമുഖനെ രക്ഷിക്കാനാണെന്ന വാദം സജീവമാണ്. നേരത്തെ കോൺഗ്രസിലെ എ വിൻസന്റെ എംഎൽഎയ്‌ക്കെതിരെ പീഡന പരാതി വന്നപ്പോൾ പൊലീസ് ഉടൻ നടപടി എടുത്തു. എംഎൽഎയെ അറസ്റ്റ് ചെയ്ത് റിമാൻഡിലുമായി. എന്നാൽ സിപിഎം എംഎൽഎയ്‌ക്കെതിരായ പരാതിയിൽ പൊലീസ് മല്ലപോക്കുമെടുത്തു. ഇതിനിടെ യുവതിയുടെ പരാതി പിൻവലിക്കലുമെത്തി.

ഭർത്താവിന്റെ ഒത്താശയോടുകൂടി തന്റെ വീട്ടിൽ എംഎൽഎയും മറ്റൊരു യുവതിയും തമ്മിൽ അവിഹിത ബന്ധം നടത്തി. ഇത് താൻ കൈയോടെ പിടികൂടി. തുടർന്ന് സംഭവം പുറത്തറിയാതിരിക്കാൻ എംഎൽഎയും യുവതിയും ചേർന്ന് തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. കെ.എസ്.ആർ.ടി.സിയിൽ ജോലിയുള്ള തന്റെ ഭർത്താവിന്റെ കൂടി അറിവോടെയാണ് വീട്ടിൽ യുവതിയുമായി എംഎൽഎ വന്നതെന്ന് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ പരാതിയിൽ പൊലീസിന് മറ്റ് സാക്ഷികളെയൊന്നും കിട്ടിയില്ല. ഇതുകൊണ്ടാണ് കേസെടുക്കാത്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയപ്പോഴാണ് എംഎൽഎയുടെ അവിഹിതബന്ധം താൻ കാണാനിടയായത്. തുടർന്ന് ബഹളം വെയ്ക്കാൻ ശ്രമിച്ചപ്പോൾ വാ പൊത്തുകയും കഴുത്ത് പിടിച്ച് തിരിക്കുകയും ചെയ്തു. തുടർന്ന് ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഉടുമുണ്ട് മാത്രമായി എംഎൽഎ വീടിന് പുറകിലുള്ള മതിൽ ചാടി ഓടുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. എംഎൽയുടെ ബാഗ് ഇപ്പോഴും തന്റെ മുറിയിൽ ഉണ്ടെന്നും അതിൽ നിന്നും ക്വാണ്ടവും ടവ്വലും ഉൾപ്പെടെയുള്ളവ കിട്ടിയെന്നും പരാതിയിൽ വിശദീകരിച്ചിരുന്നു.

സിപിഎമ്മിന്റെ മുതിർന്ന എംഎൽഎ തന്നെ കൊല്ലാൻ സാധ്യതയുണ്ടെന്നും യുവതി ഡിവൈഎസ്‌പിക്ക് എഴുതി നൽകിയ പരാതിയിൽ പറയുന്നു. ഒരു കുട്ടിയുടെ അമ്മയാണ് പരാതിക്കാരി. എംഎൽഎയുടെ പേര് സഹിതമാമായിരുന്നു പരാതി.

പിൻവലിച്ച പരാതിയിലെ വിശദാംശങ്ങൾ ഇങ്ങനെ

യുവതി, എംഎൽഎ, ഭർത്താവ് എന്നിവർക്കെതിരെയാണ് പരാതി. മൂന്നാം എതിർ കക്ഷി എന്റെ ഭർത്താവാണെന്നും ഞങ്ങൾ തമ്മിലുള്ള വിവാഹം 2010ൽ നടന്നുവെന്നും യുവതി പറയുന്നു. കെ എസ് ആർ ടി സിയിൽ കണ്ടക്ടറാണ് തന്റെ ഭർത്താവ്. എംഎൽഎയുമായി അടുത്ത ബന്ധവും പരിചയവും ഉണ്ടെന്ന് പരാതിയിൽ പറയുന്നു. എംഎൽഎയുടെ വാഹനം ഓടിക്കുന്നത് ഭർത്താവാണ്. വീട്ടിലെ നിത്യ സന്ദർശകനും. തനിക്ക് സ്‌കൂളിൽ ജോലിയുണ്ടെന്നും യുവതി പറയുന്നു.

2019 മാർച്ച് 27ന് ജോലിക്ക് പോയി. വീട് മാറേണ്ടതിനാൽ സ്‌കൂളിൽ നിന്നും അനുവാദം വാങ്ങി ഉച്ചയോടെ വീട്ടിലെത്തി. വീടിന് രണ്ട് താക്കോൽ ഉണ്ട്. ഒന്ന് എന്റെ കൈയിലും മറ്റേത് ഭർത്താവിന്റെ കൈയിലും. സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയപ്പോൾ കണ്ടത് എ സി ഓൺ ആയി കിടക്കുന്നതായിരുന്നു. ആ റൂം തുറക്കാൻ ശ്രമിച്ചപ്പോൾ വീട് അകത്ത് നിന്ന് പൂട്ടിയിരുന്നതായും മനസ്സിലായി. തുടർന്ന് അയൽവാസിയെ വിളിച്ചു. നാട്ടുകാരെത്തി. കോളിങ് ബെൽ അടിച്ചു. എംഎൽഎ കൈലിമുണ്ട് ഉടത്ത് കതക് തുറക്കാൻ വന്നു. ജനലിലൂടെ നാട്ടുകാരെ കണ്ടപ്പോൾ പിൻവലിഞ്ഞു. തടർന്ന് ഒപ്പമുണ്ടായിരുന്ന സ്ത്രീ കതക് തുറന്ന് എന്നെ പിടിച്ചു വലിച്ച് അകത്ത് കയറി. എംഎൽഎയും സ്ത്രീയം ചേർന്ന് പിടിച്ചു വലിച്ച് ബെഡ് റൂമിൽ കൊണ്ട് പോകാൻ ശ്രമിച്ചു. എംഎൽഎ എന്റെ ചെകിടത്ത് അടിച്ചു. അവർ എന്റെ മുടിയിൽ കുത്തി പിടിച്ചു.

ഞാൻ നിലവിളിക്കാൻ ശ്രമിച്ചപ്പോൾ വാ പൊത്തി. തുടർന്ന് എന്നെ റൂമിൽ ഇട്ട് പൂട്ടി. എംഎൽഎ പുറക് വശത്തുള്ള കതക് തുറന്ന് മതിൽ ചാടി രക്ഷപ്പെട്ടു. എംഎൽഎയുടെ ബാഗ് ബെഡ് റൂമിലുണ്ടായിരുന്നു. ചെരുപ്പ് ഹാളിലും. തുടർന്ന് ഒപ്പമുണ്ടായിരുന്ന സ്ത്രീ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. നാട്ടുകാർ വന്നത് രക്ഷയായി. എല്ലാത്തിനും മകൾ ദൃക്‌സാക്ഷിയാണ്. എംഎൽഎയുടെ ബാഗ് താനെടുത്തെന്നും ഈ ബാഗിൽ ഫ്രൂട്ടിയും ക്വാണ്ടവും ഉണ്ടായിരുന്നുവെന്നും യുവതി വിശദീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP