Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞതോടെ നാടൊട്ടുക്കും ദീപപ്രഭ വീശി അയ്യപ്പ വിളക്ക് തെളിഞ്ഞു; ക്ഷേത്രങ്ങളും വീടുകളിലുമായി ഇന്നലെ ഹൈന്ദവ വിശ്വാസികൾ വിളക്കു തെളിച്ചത് കാർത്തിക വിളക്ക് ഉത്സവത്തിന്റെ മികവ് പോലും മറികടന്ന്; നാടെങ്ങും വെളിച്ചം വീശി ജ്വലിച്ച വിളക്കുകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചു ഭക്തലക്ഷങ്ങൾ

പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞതോടെ നാടൊട്ടുക്കും ദീപപ്രഭ വീശി അയ്യപ്പ വിളക്ക് തെളിഞ്ഞു; ക്ഷേത്രങ്ങളും വീടുകളിലുമായി ഇന്നലെ ഹൈന്ദവ വിശ്വാസികൾ വിളക്കു തെളിച്ചത് കാർത്തിക വിളക്ക് ഉത്സവത്തിന്റെ മികവ് പോലും മറികടന്ന്; നാടെങ്ങും വെളിച്ചം വീശി ജ്വലിച്ച വിളക്കുകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചു ഭക്തലക്ഷങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊന്നമ്പല മേട്ടിൽ ഇന്നലെ മകരജ്യോതി തെളിഞ്ഞതിന് പിന്നാലെ നാടൊട്ടുക്കും ദീപപ്രഭചൊരിഞ്ഞു കൊണ്ട് വീടുകളിലും ക്ഷേത്രങ്ങളിലും അയ്യപ്പവിളക്ക് തെളിഞ്ഞു. ഹൈന്ദവ വിശ്വാസികളാണ് വീടുകളിൽ കാർത്തിക വിളക്കിന് സമാനമായ വിളക്കു തെളിയിച്ചത്. ബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും കാത്തുസൂക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞയോടെയായിരുന്നു ഭക്തർ അയ്യപ്പജ്യോതി തെളിയിച്ചത്.

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞപ്പോൾ നാടാകെ അയ്യപ്പ ജ്യോതി തെളിച്ച് ഹൈന്ദവ വിശ്വാസികൾ. ക്ഷേത്രങ്ങൾ, ഹൈന്ദവ വിശ്വാസികളുടെ ഭവനങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ശബരിമല കർമ സമിതിയുടെ ആഹ്വാന പ്രകാരമാണ് അയ്യപ്പജ്യോതി തെളിച്ചത്. വിവിധയിടങ്ങളിൽ സമുദായ നേതാക്കൾ, ഗുരുസ്വാമിമാർ തുടങ്ങിയവർ പങ്കെടുത്തു.

മകരജ്യോതി തെളിയുന്ന പുണ്യമുഹൂർത്തത്തിന് തൊട്ടുമുമ്പ് വൈകിട്ട് ആറ് മണിയോടെയാണ് നഗര-ഗ്രാമ കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ഹൈന്ദവ ഭവനങ്ങളിലും അയ്യപ്പജ്യോതി തെളിഞ്ഞത്. ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യപ്പജ്യോതി തെളിക്കൽ മറ്റ് സംസ്ഥാനങ്ങളിലെ മലയാളി കൂട്ടായ്മകളും ഏറ്റെടുത്തു. ചെന്നൈ, മുംബൈ, ഡൽഹി, ബെംഗളൂരു നഗരങ്ങളിലും ജ്യോതി തെളിച്ചു. വിദേശരാജ്യങ്ങളിലും ജ്യോതി തെളിച്ച് ഭക്തർ ശബരിമല ആചാര സംരക്ഷണത്തിന് പിന്തുണ അറിയിച്ചു.

ശബരിമല ശ്രീധർമശാസ്താവിന്റെ പൂങ്കാവനങ്ങളായ പതിനെട്ട് മലകളെ പ്രതിനിധാനം ചെയ്ത് പതിനെട്ടു കോടി ജ്യോതികളാണ് കേരളത്തിൽ തെളിഞ്ഞത്. ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് സൂര്യൻ സംക്രമിക്കുന്ന ദിവ്യമുഹൂർത്തത്തിൽ ദിക്കുകളെ ദിവ്യമാക്കി പ്രകാശിക്കുന്ന മകരജ്യോതിയെ വരവേൽക്കാനുള്ള ഒരുക്കമായി അയ്യപ്പജ്യോതി മാറി. 22 കോടിയോളം ദീപങ്ങളാണ് വിശ്വാസ സംരക്ഷണത്തിനായി ലോകമെമ്പാടും തെളിഞ്ഞത്.

യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാനുള്ള നീക്കത്തിനെതിരെ സംഘടിപ്പിച്ച അയ്യപ്പജ്യോതിയിൽ സ്ത്രീകളുടെ വർധിച്ച പങ്കാളിത്തം ശ്രദ്ധേയമായി. കൊച്ചുകുട്ടികളും കൈക്കുഞ്ഞുങ്ങളുമായി ആബാലവൃദ്ധം പങ്കെടുത്തു. ക്ഷേത്രങ്ങൾ, ആധ്യാത്മിക കേന്ദ്രങ്ങൾ, മഠങ്ങൾ, ആശ്രമങ്ങൾ എന്നിവിടങ്ങളിൽ നടന്ന പ്രത്യേക പരിപാടികൾക്ക് ഹൈന്ദവാചാര്യന്മാർ, സംന്യാസി ശ്രേഷ്ഠന്മാർ, വിവിധ ഹൈന്ദവ സാമുദായിക-സാംസ്‌കാരിക സംഘടനാ നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.

സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപിയുടെ നിരാഹാരപന്തലിൽ സംസ്ഥാന അധ്യക്ഷൻ അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള ആദ്യദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. വെളിച്ചത്തെ ഊതിക്കെടുത്തുന്നവരുടെ സംസ്‌കാരമല്ല നമ്മുടേതെന്ന് അദ്ദേഹം പറഞ്ഞു. നിരീശ്വരവാദികളുടെ കൈകളിലാണ് ഇന്ന് കേരളം. നിരാഹാരം കിടക്കാൻ ആളില്ലാത്ത പാർട്ടിയല്ല ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.

നിരാഹാരമനുഷ്ഠിക്കുന്ന മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫ: വി.ടി. രമ, ഒ.രാജഗോപാൽ എംഎൽഎ, ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവൻ, എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ ബാഹുലേയൻ, ജില്ലാ പ്രസിഡന്റ് എസ് സുരേഷ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദു, കലാമണ്ഡലം സത്യഭാമ തുടങ്ങിയവർ പങ്കെടുത്തു. ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജയിൽവാസമനുഭവിച്ച് പുറത്തിറങ്ങിയവരെ ആദരിച്ചു.

സുപ്രീംകോടതി വിധിയുടെ മറവിൽ ശബരിമല ആചാരാനുഷ്ഠാനങ്ങൾ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ നാമജപയാത്രകളും സത്സംഗങ്ങളും ഒപ്പുശേഖരണവും ശബരിമല കർമസമിതി നടത്തിയിരുന്നു. കാസർകോട് മുതൽ കന്യാകുമാരി വരെ പാതയോരങ്ങളിൽ അയ്യപ്പജ്യോതി തെളിച്ച് വിശ്വാസികൾ പ്രതിഷേധിച്ചു. ഇതിനുശേഷവും തീവ്ര ഇടതുചിന്താഗതിക്കാരായ ആക്ടിവിസ്റ്റുകളെ രഹസ്യമായി പൊലീസ് സുരക്ഷയിൽ ആചാരലംഘനത്തിന് എത്തിച്ചു. 120ൽപ്പരം ഹൈന്ദവ സംഘടനാ നേതാക്കൾ ജനുവരി നാലിന് കൊച്ചിയിൽ ചേർന്നാണ് അയ്യപ്പജ്യോതി തെളിക്കാൻ തീരുമാനിച്ചത്. 20ന് വൈകിട്ട് നാലിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന അയ്യപ്പഭക്ത സമ്മേളനത്തിൽ മാതാ അമൃതാനന്ദമയീദേവി അടക്കം ലോകപ്രശ്സ്ത ആധ്യാത്മികാചാര്യന്മാർ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP