Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയ്യപ്പ ഭക്ത സംഗമത്തിന് അനന്തപുരിയിൽ ഉജ്വല തുടക്കം; തലസ്ഥാന നഗരത്തെ നാമജപ സാന്ദ്രമാക്കി ജനസഹ്രങ്ങൾ; ഒഴുകിയെത്തിയത് തെക്കൻ ജില്ലകളിലെ സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ള ഭക്തർ; നാമജപഘോഷയാത്രയിൽ പങ്കെടുക്കുന്നത് ആചാര സംരക്ഷണത്തിന് പ്രതിജ്ഞയെടുത്ത്; അമൃതാനന്ദമയിയും സന്യാസ സമൂഹവും പങ്കെടുക്കുന്ന പൊതുസമ്മേളനം പുത്തരിക്കണ്ടത്ത്; ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളെ മാറ്റേണ്ടത് സെക്യുലർ ഭരണമല്ലെന്ന് ചിദാനന്ദപുരി

അയ്യപ്പ ഭക്ത സംഗമത്തിന് അനന്തപുരിയിൽ ഉജ്വല തുടക്കം; തലസ്ഥാന നഗരത്തെ നാമജപ സാന്ദ്രമാക്കി ജനസഹ്രങ്ങൾ; ഒഴുകിയെത്തിയത് തെക്കൻ ജില്ലകളിലെ സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ള ഭക്തർ; നാമജപഘോഷയാത്രയിൽ പങ്കെടുക്കുന്നത് ആചാര സംരക്ഷണത്തിന് പ്രതിജ്ഞയെടുത്ത്; അമൃതാനന്ദമയിയും സന്യാസ സമൂഹവും പങ്കെടുക്കുന്ന പൊതുസമ്മേളനം പുത്തരിക്കണ്ടത്ത്; ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളെ മാറ്റേണ്ടത് സെക്യുലർ ഭരണമല്ലെന്ന് ചിദാനന്ദപുരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആചാരങ്ങളും,വിശ്വാസങ്ങളും സംരക്ഷിക്കാനുള്ള ശബരിമല അയ്യപ്പഭക്ത സംഗമത്തിനു തലസ്ഥാന നഗരിയിൽ തുടക്കം,ശരണമന്ത്രങ്ങളോടെ നാമജപഘോഷയാത്ര ആരംഭിച്ചു.ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സംഗമത്തിൽ പങ്കെടുക്കാൻ പതിനായിരങ്ങൾ അനന്തപുരിയിലേയ്ക്ക് എത്തിയിരിക്കുന്നത്. പാളയം ,മ്യൂസിയം,പിഎംജി എന്നിവിടങ്ങളിൽ നിന്നാണ് നാമജപഘോഷയാത്രകൾ ആരംഭിച്ചത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഭക്തരാണ് പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും. പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സംഗമത്തിൽ മാതാ അമൃതാനന്ദമയിയാണ് മുഖ്യാതിഥി.

അയ്യപ്പസ്വാമി തന്നെയാണ് പന്തളം രാജാവിനോട് കൽപിച്ചത്. ക്ഷേത്രത്തിൽ ആചാരം എപ്രകാരം വേണമെന്നുള്ളത് നമുക്ക് മാറ്റാൻ സാധിക്കുന്നതല്ലെന്ന് പൊതുസമ്മേളനത്തിൽ സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഹൈന്ദവാചാര ക്രമങ്ങളിൽ ഗുണകരമായ ഏതിനേയും കാലത്തിനനുസരിച്ച് സ്വീകരിച്ചിട്ടുണ്ട്. ഒരിക്കലും നവോത്ഥാന പ്രക്രിയകൾക്ക് പുറം തിരിഞ്ഞ് നിന്ന സമൂഹമല്ല. ഒരു ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളെ മാറ്റേണ്ടത് സെക്യുലർ ഭരണമല്ല എന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്താണ് അയ്യപ്പഭക്തർ ഇന്ന് അനന്തപുരിയിൽ സംഗമിച്ചത്. മകരവിളക്ക് കഴിഞ്ഞ് ശബരിമല നട അടയ്ക്കുന്ന ദിവസം രണ്ടു ലക്ഷത്തിലധികം വിശ്വാസികൾ ഒത്തുചേർന്ന്, ഭരണകൂടത്തിന്റെ ആക്ഷേപങ്ങൾക്കോ മർദനമുറകൾക്കോ അയ്യപ്പഭക്തരുടെ മനസ്സിനെ തളർത്താൻ കഴിയില്ലെന്ന് പ്രഖ്യാപിക്കുന്നതിനാണ് അയ്യപ്പ ഭക്ത സംഗമം സങ്കടിപ്പിച്ചത്. വൈകിട്ട് നാലിന് പുത്തരിക്കണ്ടം മൈതാനിയിൽ കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ അധ്യക്ഷതയിൽ യോഗം മാതാ അമൃതാന്ദമയി ഉദ്ഘാടനം ചെയ്യും. കെ.പി. ശശികലയാണ് ആമുഖ പ്രസംഗം

വിവിക്താനന്ദ സ്വാമി (ചിന്മയാമിഷൻ കേരള തലവൻ), സ്വാമിനി ജ്ഞാനഭനിഷ്ഠ- (ഋഷിജ്ഞാനസാധനാലയം,) കാമാക്ഷിപുരം അധീനം ശാക്തശിവലിംഗേശ്വരസ്വാമി (തമിഴ്‌നാട്), ജസ്റ്റിസ് എൻ. കുമാർ (ശബരിമല കർമസമിതി ദേശീയ അധ്യക്ഷൻ), ടി.പി. സെൻകുമാർ (കർമസമിതി ദേശീയ ഉപാധ്യക്ഷൻ), സംഗീത്കുമാർ (നായർ സർവീസ് സൊസൈറ്റി ), ടി.വി. ബാബു (കെപിഎംഎസ്), ഗോലോകാനന്ദ സ്വാമി (ശ്രീരാമകൃഷ്ണമഠം), ബോധിതീർത്ഥ സ്വാമി (ശിവഗിരിമഠം), ഗുരുരത്നം ജ്ഞാനതപസ്വി (ശാന്തിഗിരി ആശ്രമം),

സി.പി. നായർ (മുൻ ചീഫ് സെക്രട്ടറി), ചെന്ത് അലങ്കാര ചെമ്പക മന്നാർ രാമാനുജൻ, അഡ്വ. സതീഷ് പത്മനാഭൻ (കേരള വിശ്വ കർമസഭ), ഡോ. പ്രദീപ് ജ്യോതി (അഖിലേന്ത്യ ബ്രാഹ്മണ ഫെഡറേഷൻ), സൂര്യൻ പരമേശ്വരൻ സൂര്യ കാലടി ഭട്ടതിരിപ്പാട് (തന്ത്രിസമാജം), മോഹൻ ത്രിവേണി (ആദിവാസി മഹാസഭ), കെ.കെ. രാധാകൃഷ്ണൻ (ധീവരസഭ), എസ്.ജെ.ആർ. കുമാർ (കർമസമിതി ജനറൽ കൺവീനർ) ഇ.എസ്. ബിജു (കർമസമിതി സംസ്ഥാന കൺവീനർ) തുടങ്ങിയവർ സംസാരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP