Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

തലമുറകൾക്ക് തണലേകി മുഖമുദ്രയായ വൃക്ഷമുത്തശ്ശി; റോഡു വികസനത്തിന്റെ പേരിൽ പോലും മുറിച്ചു മാറ്റാതെ തിടനാട്ടുകാർ വാകമരത്തെ സംരക്ഷിച്ചത് 65 വർഷം; എതിർപ്പുകൾക്കിടയിലും ശിഖരങ്ങൾ ഉണങ്ങിയെന്ന് കാണിച്ചു ചില്ലകൾ മുറിച്ചു നീക്കിയത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ; ചില്ലയറ്റ് കരിഞ്ഞുണങ്ങും മുമ്പേ വാക മരത്തിന് പിന്തുണയുമായി പ്രകൃതി സ്‌നേഹികൾ; നാട്ടുകാരുടെ സഹായത്തോടെ വൃക്ഷായുർവേദ ചികിത്സ നൽകിയപ്പോൾ കിളിർത്തത് പുതുനാമ്പുകൾ; ഒരു സങ്കടക്കാഴ്‌ച്ച ഇരട്ടിമധുരമായ കഥ

തലമുറകൾക്ക് തണലേകി മുഖമുദ്രയായ വൃക്ഷമുത്തശ്ശി; റോഡു വികസനത്തിന്റെ പേരിൽ പോലും മുറിച്ചു മാറ്റാതെ തിടനാട്ടുകാർ വാകമരത്തെ സംരക്ഷിച്ചത് 65 വർഷം; എതിർപ്പുകൾക്കിടയിലും ശിഖരങ്ങൾ ഉണങ്ങിയെന്ന് കാണിച്ചു ചില്ലകൾ മുറിച്ചു നീക്കിയത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ; ചില്ലയറ്റ് കരിഞ്ഞുണങ്ങും മുമ്പേ വാക മരത്തിന് പിന്തുണയുമായി പ്രകൃതി സ്‌നേഹികൾ; നാട്ടുകാരുടെ സഹായത്തോടെ വൃക്ഷായുർവേദ ചികിത്സ നൽകിയപ്പോൾ കിളിർത്തത് പുതുനാമ്പുകൾ; ഒരു സങ്കടക്കാഴ്‌ച്ച ഇരട്ടിമധുരമായ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിടനാട്: ഈരാട്ടുപേട്ടയിലെ തിടനാട് എന്ന കൊച്ചു ടൗണിന്റെ മുഖമുദ്രയായി നിലകൊണ്ടത് ഒരു വൃക്ഷ മുത്തശ്ശി ആയിരുന്നു. തലമുറകൾക്ക് തണലേകി നിലകൊണ്ട വൃക്ഷ മുത്തശ്ശി. ഈ വാകമരത്തിന്റെ ചുവട്ടിൽ ഇരുന്നു വളർന്ന തലമുറകളാണ് തിടനാട്ടിൽ ഉണ്ടായിരുന്നത്. ഏറെക്കാലമായി റോഡ് വികസനത്തെ കുറിച്ചു സംസാരിച്ചപ്പോൾ ഒക്കെത്തന്നെ ഈ മരത്തിന്റെ കാര്യത്തിൽ മാറ്റം ആരും ചോദ്യങ്ങൾ ഉയർത്തിയില്ല. ആരും കോടാലിയുമായി സമാപിക്കുകയും ചെയ്തില്ല. ഇതോടെ 65 വർഷക്കാലമാണ് ഈ വൃക്ഷ മുത്തശ്ശി തല ഉയർത്തി തിടനാടിന്റെ കാവൽക്കാരി ആയി നിന്നത്.

അടത്തകാലത്തി ഭരണത്തിലെ പ്രമാണിമാരിൽ ചിലരാണ മരം നിൽക്കുന്ന ഭാഗത്ത് റോഡിന് വീതി കുറവാണെന്ന ഭാഗം പറഞ്ഞാണ് ഏതാനും ആൾക്കാർ മരം വെട്ടണമെന്ന ആവശ്യമുന്നയിച്ചത്. എത്ര വലിയ വികസനത്തിനായാലും നൂറു വർഷത്തോളം പ്രായമുള്ള കൂറ്റൻ വാകമരം വെട്ടിമാറ്റരുതെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. സാങ്കേതികവിദ്യകൾ വികസിക്കുന്നതിനു മുൻപ് തിടനാടിനെ പരിചയമില്ലാത്തവർക്ക് വഴി പറഞ്ഞുകൊടുക്കുന്ന അടയാളവുമായിരുന്നു റോഡിനു നടുവിൽ നിൽക്കുന്ന മരം. ഒടുവിൽ ഈ മരത്തിന്റെ ശിഖരങ്ങൾ വെട്ടിനീക്കാൻ പഞ്ചായത്ത് അധികൃതർ തീരുമാനിക്കുകയും ചെയ്തു. മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങൾ അപകടഭീഷണിയുയർത്തുന്നുവെന്ന് കാട്ടിയാണ് തിടനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭൂരിഭാഗവും മുറിച്ചുനീക്കിയത്.

ഈതോടെ തിടനാടിന് തണലായ വൃക്ഷത്തിന്റെ ശിഖിരങ്ങൾ അറ്റു വീഴുകയും ചെയ്തു. ഇതോടെ ഈ മരത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ പ്രകൃതി സ്‌നേഹികളും രംഗത്തുവന്നു. ഈ മരം കരിഞ്ഞുണങ്ങാതെ സംരക്ഷിക്കാൻ വേണ്ടി എല്ലാവരും രംഗത്തിറങ്ങണമെന്ന ആവശ്യവും ശക്തമായി. ഒടിവിൽ നാട്ടുകാരും പരിസ്ഥിതി സ്‌നേഹികകളും രണ്ടും കൽപ്പിച്ചു തന്നെ രംഗത്തിറങ്ങി. അതിജീവനത്തിനായി കേഴുന്ന മഴമരത്തിനു പിന്തുണയുമായി വൃക്ഷ വൈദ്യനും പ്രകൃതി സ്‌നേഹികളും ഒരുമിച്ചുകൂടി.

ശിഖരങ്ങൾ പൂർണമായി മുറിച്ചുനീക്കപ്പെട്ടത്തോടെ ഗുരുതരമായി മുറിവേറ്റ മരത്തിന് ആയുർവേദ ചികിത്സ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടത്തി. കഴിഞ്ഞമാസം ശിഖരങ്ങൾ വെട്ടിമാറ്റിയ തിടനാട് ടൗണിലെ വാകമരത്തിന് നാട്ടുകാരുടെ സഹായത്തോടെ വൃക്ഷായുർവേദ ചികിത്സ നൽകി. പ്രകൃതി സ്നേഹികളുടെ നേതൃത്വത്തിലായിരുന്നിത്. കോട്ടയം നേച്വർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ ചികിത്സകൻ കെ. ബിനുവാണ് ചികിത്സ നൽകിയത്. 14 കൂട്ടം മരുന്നുകൾ ചേർത്തുണ്ടാക്കിയ മിശ്രിതമാണ് മരുന്നായി ഉപയോഗിച്ചത്.

മീനച്ചിൽ നദീ സംരക്ഷണ സമിതി, ശാസ്ത്ര സാഹിത്യ പരിക്ഷത്ത്, തിടനാട് പരിസ്ഥിതി കർഷക കൂട്ടായ്മ എന്നീ സംഘടനകളും സഹായവുമായി എത്തി. കണ്ടത്തിലെ മണ്ണ്, ചിതൽപ്പുറ്റ്, നലമണ്ണ് എന്നിവക്കൊപ്പം നാടൻ പശുവിന്റെ പാൽ, ചാണകം, നെയ്യ്, കറുത്ത എള്ള്, ചെറുതേൻ, കദളിപ്പഴം എന്നിവയാണ് മരുന്നുകളിലുള്ളത്. ഇവയെല്ലാം കുഴച്ച് മരത്തിൽ ഒരാൾപൊക്കത്തിൽ തേച്ചുപിടിപ്പിച്ച് തുണിപൊതിഞ്ഞാണ് ചികിത്സ നൽകിയത്. ചികിത്സക്ക് ആവശ്യമായ തുക വിവിധയിടങ്ങളിൽനിന്ന് സമാഹരിച്ചു. സുനിൽ വാഴൂർ, ഗോപകുമാർ കങ്ങഴ, വിജയകുമാർ ഇത്തിത്താനം, രാജേഷ് കടമഞ്ചിറ, എബി ഇമ്മാനുവൽ, എസ്. രാമചന്ദ്രൻ, ടി. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.

ഒടുവിൽ ഒരാഴ്‌ച്ച പന്നിടുമ്പോൾ ഈ പ്രകൃതി സ്‌നേഹികളുടെ ആഗ്രഹം സഫലമായിരിക്കയാണ്. ഉണങ്ങുമെന്ന കരുതിയ ആ വൃക്ഷമുത്തശ്ശിക്ക് പുതുനാമ്പു കിളിർത്തു കഴിഞ്ഞു. ഇത് തിടനാട്ടിലെ പ്രകൃതി സ്‌നേഹികളുടെ കണ്ണു മനസ്സും നിറയ്ക്കുന്ന കാഴ്‌ച്ചയായി മാറി. പണ്ടു കാലത്ത് പ്രദേശത്തെ ചെങ്കുന്നേൽ ചാക്കോച്ചേട്ടൻ നട്ട തൈയ്ക്ക് നങ്ങ്യാപറമ്പിൽ കുട്ടിച്ചേട്ടൻ വെള്ളം നൽകിയാണ് ഈ മരം വളർത്തിയതെന്ന് പഴമക്കാർ പറയുന്നു. മരത്തിനു ചുറ്റും സംരക്ഷണവും തീർത്തു. ഇതിനിടയിൽ മരം വെട്ടാൻ പല പ്രലോഭനങ്ങളുമുണ്ടായി. പക്ഷേ, അന്നത്തെ നേതാക്കളും ഒരുപറ്റം വൃക്ഷസ്നേഹികളും കൂടി ഇതുവരെയും മരത്തെ സംരക്ഷിച്ചു വരികയായിരുന്നു.

പിന്നീട്ട് ചില സാമുദായിക, രാഷ്ട്രീയ പരിവേഷങ്ങളും ഈ മരമുത്തശ്ശിക്ക് ലഭിച്ചു. എല്ലാവർക്കും നോട്ടീസ് ഒട്ടിക്കാനും പരസ്യ, പ്രചാരണബോർഡ് വെയ്ക്കാനും വരെ മരം സഹായിച്ചു. എന്നും മറക്കാനാകാത്ത ഓർമ്മകൾ മാത്രം നൽകിയിട്ടുള്ള ഈ മരത്തെ തിടനാട്ടുകാർ സ്നേഹിച്ചിരുന്നു. ഒടുവിൽ അപകടകമായ കാരണം പറഞ്ഞു കൊണ്ട് ശിഖരങ്ങൾ മുറിച്ചു മാറ്റപ്പെട്ട വൃക്ഷം വീണ്ടെടുപ്പിന്റെ വഴിയിലാണ്. ഒരിക്കൽ സങ്കടം നിറച്ച കാഴ്‌ച്ച ഇപ്പോൾ സന്തോഷത്തിന് വഴിമാറുന്നതിൽ തിടനാട്ടുകാർക്കിടയിലും വലിയ സന്തോഷമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP