Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

പൗരത്വ ഭേദഗതിനിയമത്തിന് എതിരായ എന്റെ അഭിപ്രായം ഞാനെന്റെ വീട്ടിൽ പോയി പറഞ്ഞിരുന്നെങ്കിൽ, ഞാനൊരിക്കലും ഈ പൊസിഷനിൽ നിൽക്കൂല; ആൾക്കാര് ആവശ്യപ്പെട്ടതിന്റെ പുറത്താണ് ഞാൻ കൊണ്ടോട്ടിയിൽ സംസാരിച്ചത്; ഇതുപോലെയുള്ള ഹേറ്റ് ക്യാമ്പെയിനുകളും ആക്രോശങ്ങളും നമ്മുടെ സമരത്തിന്റെ ലക്ഷ്യസ്ഥാനത്ത് നിന്ന് വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ്; പിണറായി സർക്കാരിനെതിരെ പറഞ്ഞത് തന്റെ നിലപാടെന്നും സിപിഎം പ്രവർത്തകർക്ക് ഇത്ര അസഹിഷ്ണുത എന്തിനെന്നും ആയിഷ റെന്ന

പൗരത്വ ഭേദഗതിനിയമത്തിന് എതിരായ എന്റെ അഭിപ്രായം ഞാനെന്റെ വീട്ടിൽ പോയി പറഞ്ഞിരുന്നെങ്കിൽ, ഞാനൊരിക്കലും ഈ പൊസിഷനിൽ നിൽക്കൂല; ആൾക്കാര് ആവശ്യപ്പെട്ടതിന്റെ പുറത്താണ് ഞാൻ കൊണ്ടോട്ടിയിൽ സംസാരിച്ചത്; ഇതുപോലെയുള്ള ഹേറ്റ് ക്യാമ്പെയിനുകളും ആക്രോശങ്ങളും നമ്മുടെ സമരത്തിന്റെ ലക്ഷ്യസ്ഥാനത്ത് നിന്ന് വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ്; പിണറായി സർക്കാരിനെതിരെ പറഞ്ഞത് തന്റെ നിലപാടെന്നും സിപിഎം പ്രവർത്തകർക്ക് ഇത്ര അസഹിഷ്ണുത എന്തിനെന്നും ആയിഷ റെന്ന

മറുനാടൻ മലയാളി ബ്യൂറോ

കൊണ്ടോട്ടി: പൗരത്വ നിയമഭേദഗതിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പിണറായി സർക്കാരിനെതിരെ പറഞ്ഞത് തന്റെ നിലപാടാണെന്നും, അതിനോട് അസഹിഷ്ണുത കാട്ടുന്നതിേേനാട് യോജിക്കാനാവില്ലെന്നും ആയിഷ റെന്ന. പിണറായി വിജയനെ വിമർശിച്ച ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാർത്ഥിനിയെ കൊണ്ടു മാപ്പു പറയിക്കുകയായിരുന്നു സിപിഎം പ്രവർത്തകർ. കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രശ്നങ്ങളുണ്ടായത്. പിണറായി വിജയനെ വിമർശിച്ചതോടെ ഒരാഴ്‌ച്ച മുമ്പ് ഡൽഹി പൊലീസിനെതിരെ വിമർശിച്ച ആയിഷ റെന്ന മുഖ്യമന്ത്രിയെ വിമർശിച്ചത് സഖാക്കൾക്ക് മൗദീദിക്കുഞ്ഞായി. നേരത്തെ ഡൽഹി പൊലീസിനെ വിമർശിച്ച മലപ്പുറം വമ്പത്തിയായി ചിത്രീകരിച്ചവരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വർഗീയവാദിയായി ചിത്രീകരിക്കുന്നത്. സിപിഎം പ്രവർത്തകർ കൊണ്ടോട്ടിയിലെ പരിപാടിയിൽ തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്നും ആയിഷ റെന്ന പറഞ്ഞു.

ആയിഷ റെന്നയുടെ വാക്കുകൾ ഇങ്ങനെ:

'എന്റെ അഭിപ്രായം ഞാനെന്റെ വീട്ടിൽ പോയി പറഞ്ഞിരുന്നെങ്കിൽ, ഞാനൊരിക്കലും ഈ പൊസിഷനിൽ നിൽക്കൂല. ഇന്ന് പ്രൊട്ടസ്റ്റിന് വേണ്ടി ഒരു പാൻ ഇന്ത്യ മൂവ്‌മെന്റിന് വേണ്ടി ഞാൻ നിൽക്കൂല. അത് തീർച്ചയായും ഞാൻ പുറത്തുപറയുന്നതുകൊണ്ടും ആൾക്കാര് അതുകൊണ്ട് സമീപിക്കുന്നതുകൊണ്ടുമാണ് ഞാനിവിടെ നിൽക്കുന്നത്. ആൾക്കാര് ആവശ്യപ്പെട്ടതിന്റെ പുറത്താണ് ഞാൻ സംസാരിച്ചത്. ഇതുപോലെയുള്ള ഹേറ്റ് ക്യാമ്പെയിനുകളും, ഇതുപോലെയുള്ള ആക്രോശങ്ങളും മറ്റും നമ്മൾ മുന്നോട്ട് നയിക്കുന്ന സമരത്തിന്റെ ലക്ഷ്യസ്ഥാനത്ത് നിന്ന് വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളായി മാത്രമേ കാണാൻ സാധിക്കൂ. കോൺസ്റ്റിറ്റിയൂഷൻ നമുക്ക് തന്നിട്ടുള്ള റൈറ്റ്‌സ് അത് നമുക്ക് തന്നിട്ടുള്ളതാണ്. അതിനെ ഡീവിയേറ്റ് ചെയ്യാൻ ശ്രമിക്കുന്ന സർക്കാരുകൾക്കും മറ്റും എതിരെയാണ് നമ്മുടെ സമരം.'

കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പൊതുപരിപാടിയിൽ മുഖ്യാതിഥി ആയിരുന്നു റെന്ന. പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ച പൊന്നാനിയിലെ ആറ് വിദ്യാർത്ഥികളെ ജാമ്യംപോലും നൽകാതെ 11 ദിവസമായി ജയിലിൽ അടച്ചിരിക്കുന്ന കേരളം ഭരിക്കുന്ന പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ് പ്രസംഗത്തിൽ റെന്ന ചോദ്യംചെയ്തതാണ് സിപിഎം പ്രവർത്തകരെ ചൊടിപ്പിച്ചത്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ തടവിലിട്ടത് അന്യായമാണെന്ന് പറഞ്ഞ റെന്ന, പൊന്നാനിയിലെ വിദ്യാർത്ഥികൾക്ക് തുടർച്ചയായി ജാമ്യം നിഷേധിക്കുന്ന കേരള സർക്കാർ നിലപാടിനെയും വിമർശിച്ചു. വിദ്യാർത്ഥികളെ എത്രയുംവേഗം മോചിപ്പിക്കണമെന്നും റെന്ന ആവശ്യപ്പെട്ടു.

പ്രസംഗം അവസാനിച്ചയുടൻ കേരള സർക്കാരിനെ കുറ്റംപറഞ്ഞ റെന്ന മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ രംഗത്തെത്തി. ഞാൻ പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, അതിന് മാപ്പൊന്നും പറയില്ലെന്നായിരുന്നു റെന്നയുടെ പ്രതികരണം. ഇതോടെ നിന്റെ നിലപാട് വീട്ടിൽപോയി പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് സിപിഎം പ്രവർത്തകർ ആക്രോശിക്കുകയായിരുന്നു. സ്വന്തം അഭിപ്രായമൊന്നും ഇവിടെ പറയാൻ പറ്റില്ലെന്നും പിണറായി സഖാവിനെ നീ എന്താണ് പറഞ്ഞതെന്നും ചോദിച്ചായിരുന്നു സിപിഎം പ്രവർത്തകരുടെ ഭീഷണി.

പ്രതിഷേധം ശക്തമായപ്പോഴും മാപ്പു പറഞ്ഞതായി റെന്ന സമ്മതിച്ചിട്ടില്ല. താൻ മാപ്പുപറഞ്ഞിട്ടില്ലെന്നും ഇതെന്റെ നിലപാടാണെന്നും ആവർത്തിച്ചുപറഞ്ഞിട്ടാണ് വേദിയിൽനിന്ന് മടങ്ങിയതെന്നും റെന്ന പ്രതികരിച്ചു. റെന്നയുടെ നിലപാടിൽ പ്രതിഷേധിച്ച് പരിപാടിക്കുശേഷം സിപിഎം പ്രവർത്തകർ വെൽഫെയർ പാർട്ടിയുടെ പതാക കത്തിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ സജീവ പ്രവർത്തകയായ അയിഷ റെന്ന ജാമിയ മില്ലിയ കോളേജിലെ പ്രതിഷേധത്തിനിടെ കലാപകാരികൾക്ക് വേണ്ടി ഡൽഹി പൊലീസിനെതിരെല തട്ടിക്കയറുന്ന ദൃശ്യങ്ങള് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

കേരളാ മുഖ്യമന്ത്രിക്കെതിരെ ചെറിയ രീതിയിൽ ഒരു പ്രതിഷേധം ഉയർന്നപ്പോൾ തന്നെ സഖാക്കൾ തനിനിറം വ്യക്തമാക്കി അയ്ഷ റെന്നയെ പരസ്യമായി മാപ്പുപറയിക്കുകയായിരുന്നു. അദ്ധ്യാപക ദമ്പതികളായ എൻ.എം.അബ്ദുൾ റഷീദിന്റെയും ഖമറുന്നിസയുടെയും രണ്ട് മക്കളിൽ ഇളയവളാണ് ആയിഷ. കോണ്ടോട്ടി കാളോത്ത് ഒന്നാം മൈൽ സ്വദേശിയാണ്. ഫറൂഖ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് ചരിത്രപഠനത്തിനായി ആയിഷ ഡൽഹിയിലെ ജാമിയ മിലിയാ സർവകലാശാലയിൽ എത്തിയത്. ത്യശൂർ സ്വദേശിയും ഡൽഹിയിലെ മാധ്യമ പ്രവർത്തകനുമായ അഫ്സൽ റഹ്മാൻ ആണ് ഭർത്താവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP