Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

അയ്യപ്പ പൂജയും തിരുവാതിര ആഘോഷവും നടത്തി ലണ്ടനെ മിനി കേരളമാക്കി മാറ്റി മലയാളികൾ; ശരണമന്ത്രങ്ങളാൽ മുഖരിതമായി ഓക്‌സ്‌ഫോർഡ് ഭക്തി ലഹരിയിലായപ്പോൾ പൂവമ്പന്റെ തിരുന്നാളിന് ആടിപ്പാടി മാഞ്ചസ്റ്ററിൽ നടന്ന തിരുവാതിര രാവും കെങ്കേമമായക്കി മലയാളികൾ; അയ്യപ്പപൂജയും ഭജനയും തിരുവാതിരരാവും എല്ലാമായി നാട്ടിലെപോലെ ഹൃദ്യമായ അനുഭവമാക്കി മാറ്റി ലണ്ടനിലെ മലയാളികൾ

അയ്യപ്പ പൂജയും തിരുവാതിര ആഘോഷവും നടത്തി ലണ്ടനെ മിനി കേരളമാക്കി മാറ്റി മലയാളികൾ; ശരണമന്ത്രങ്ങളാൽ മുഖരിതമായി ഓക്‌സ്‌ഫോർഡ് ഭക്തി ലഹരിയിലായപ്പോൾ പൂവമ്പന്റെ തിരുന്നാളിന് ആടിപ്പാടി മാഞ്ചസ്റ്ററിൽ നടന്ന തിരുവാതിര രാവും കെങ്കേമമായക്കി മലയാളികൾ; അയ്യപ്പപൂജയും ഭജനയും തിരുവാതിരരാവും എല്ലാമായി നാട്ടിലെപോലെ ഹൃദ്യമായ അനുഭവമാക്കി മാറ്റി ലണ്ടനിലെ മലയാളികൾ

ശ്രീകുമാർ കല്ലിട്ടതിൽ/ഷൈജുമോൻ

ലണ്ടൻ: ഭക്തിയും മലയാളിത്തനിമയും നിറച്ച് ലണ്ടനെ മിനി കേരളമാക്കി മാറ്റിയിരിക്കുകയാണ് മലയാളികൾ. കഴിഞ്ഞ ദിവസം ഓക്‌സ്‌ഫോർഡിൽ നടന്ന അയ്യപ്പ പൂജയും ഭജനയും മാഞ്ചസ്റ്ററിൽ നടന്ന തിരുവാതിരയുമെല്ലാം ഒരു പക്ഷേ കേരളത്തിലേതിനേക്കാളും ഭക്തിസാന്ദ്രമായിരുന്നു. മലയാളികൾ മറന്നു തുടങ്ങിയ ധനുമാസത്തിലെ തിരുവാതിരയെ കേരള തനിമയോടെയാണ് മലയാളി പെൺകൊടികൾ പുനഃസൃഷ്ടിച്ചത്. അതേസമയം മാഞ്ചസ്റ്റർ അയ്യപ്പന്റെ ശരണ മന്ത്രങ്ങളിൽ മുഴുകി. സ്വാമിയേ ശരണമയ്യപ്പ... എന്ന അയ്യപ്പ മന്ത്രമാണ് മാഞ്ചസ്റ്ററിൽ നിറഞ്ഞു നിന്നത്.

അയ്യപ്പവിശ്വാസികൾ ഒക്‌സ്‌ഫോർഡിലെ അയ്യപ്പപൂജ കഴിഞ്ഞു മടങ്ങിയപ്പോൾ ശരണമന്ത്രങ്ങളാൽ മുഖരിതമായ അയ്യപ്പപൂജയും ഭജനയുമെല്ലാം ലണ്ടൻ മലയാളികൾക്ക് നാട്ടിലെപോലെ ഹൃദ്യമായ അനുഭവം ആയി ഭക്തർക്ക് മാറി. ഗണപതി ഹവനം അയ്യപ്പപൂജ, പടിപൂജ, വിളക്കുപൂജ,, ശനിദോഷ പൂജ അയ്യപ്പ പൂജ എന്നിവയാലാണ് ഓക്‌സ്‌ഫോർഡ് വിറ്റ്നിയിലെ അയ്യപ്പപൂജ ഭക്തിസാന്ദ്രമാക്കിയത്. ഒരു പ്രത്യേക സംഘടനയുടെ പേരിലല്ലാതെ യുകെ യിൽ വിവിധഭാഗങ്ങളിൽ താമസിക്കുന്ന അയ്യപ്പഭക്തർ ആയ കേരളീയർക്കൊപ്പം ആന്ധ്ര, കർണ്ണാടക, ഗുജറാത്ത് എന്നീഭാഗങ്ങളിൽ ഉള്ളവർ ഒക്കെ ചേർന്ന് ഓക്‌സ്‌ഫോർഡ് വിറ്റ്‌നിയിൽ നടന്ന ഭക്തിസാന്ദ്രമായ പൂജകൾ മറക്കാൻ കഴിയാത്ത സായാഹ്നം ആയിരുന്നു.

പൂജാ ചടങ്ങുകൾ വൈകിട്ട് 4.30 മുതൽ ആരംഭിച്ചു. ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത് സ്റ്റർ ക്ഷേത്രം തന്ത്രി കൂടിയായ പ്രസാദ് ഭട്ടാണ്. ഗണപതി ഹവനം,അയ്യപ്പപൂജ, പടിപൂജ, ശനിദോഷ അർച്ചന, നിവേദ്യം എന്നിവയുംഅഷ്ടോത്തരമന്ത്രങ്ങൾ ഉരുവിട്ടുള്ള വിവിധ പൂജകൾ എന്നിവ നടന്നപ്പോൾ തികച്ചും കേരളത്തിലെ ഒരു ക്ഷേത്രസാന്നിധിയിൽ ഇരിക്കും വിധമുള്ള അനുഭവം ആണ് ഭക്തർക്ക് അനുഭവപ്പെട്ടത്. തുടർന്ന് അരവണ പായസം വിതരണം, അന്നദാനവും നടന്നു . ഭക്തിക്തിസാന്ദ്രമായ ഭജൻ സദൻ ദിവാകറിന്റെയും അജിത്തിന്റെയും നേതൃത്വത്തിൽ ഏറ്റുമാനൂർ അപ്പനെ വാഴ്‌ത്തി തുടങ്ങിയപ്പോൾ അൽപനേരം മനസ്സ് നാട്ടിലെ പഴയ ശബരിമല കെട്ടുമുറുക്ക് പോലെ യുള്ള ചടങ്ങുകൾ ഓർമ്മിപ്പിക്കുംപോലെയായി വിവിധ ഭാഷകളിലുള്ള അയ്യപ്പഭജൻ വേറിട്ട അനുഭവമായി.

അതേസമയം ധനുമാസത്തിലെ തിരുവാതിര രാവാണ് മാഞ്ചസ്റ്ററിനെ ഭക്തിസാന്ദ്രമാക്കിയത്. മലയാളക്കരയെക്കാൾ ആവേശത്തോടെ നൂറോളം വനിതകൾ തിരുവാതിര ആഘോഷം ഏറ്റെടുത്തു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മലയാളി പെൺകൊടികൾ തിരുവാതിരയിൽ പങ്കെടുക്കാൻ എത്തി. നൂറോളം സ്ത്രീകളാണ് കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ തിരുവാതിര ആഘോഷത്തിന് ഉടുത്തൊരുങ്ങി, കണ്ണിൽ കരിമഷിയിട്ട്, കയ്യിൽ മൈലാഞ്ചി ചേലുമായി ആഘോഷവേദിയിൽ എത്തിയത്.

കേരളത്തിൽ സ്ത്രീകൾ ഇന്ന് ബഹുമാനിത ആകുന്നുണ്ടെകിൽ അത് നിയമത്തെ പേടിച്ചു മാത്രമാണെന്നും മലയാളി സ്ത്രീകൾ കൂടുതൽ ബഹുമാനിത ആയിരുന്ന കാലത്താണ് സ്ത്രീകൾക്ക് വേണ്ടി തിരുവാതിര പോലുള്ള ആഘോഷങ്ങൾ നടന്നിരുന്നതെന്നും വ്യക്തമാക്കിയാണ് ഗ്രേറ്റ് മാഞ്ചസ്റ്റർ മലയാളി ഹിന്ദു സമാജത്തിന്റെ നെത്ര്വത്തിൽ ഈ പുതുമയാർന്ന ചടങ്ങു സംഘടിപ്പിച്ചത്. ശബരിമലയിൽ ഉൾപ്പെടെ ആചാര സംരക്ഷണത്തിന് വേണ്ടി സ്ത്രീകൾക്ക് തെരുവിൽ ഇറങ്ങേണ്ടി വരുന്നത് ഒരു സമൂഹത്തെ ഒന്നടങ്കം അപമാനിച്ചതിന് പ്രതിഫലമായി മാറുക ആണെന്നും കേരള സമൂഹം കൂടുതൽ ഒറ്റപ്പെട്ടതാകാൻ മാത്രമേ സമീപകാല സംഭവ വികാസങ്ങൾ കാരണമായിട്ടുള്ളതെന്നും ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർ സൂചിപ്പിച്ചു.

 

തുടിച്ചു കുളിച്ചു എട്ടങ്ങാടി നിവേദിച്ചു തിരുവാതിര പുഴുക്കിന്റെ സ്വാദും നുകർന്നാണ് മാഞ്ചസ്റ്ററിൽ വനിതകൾ ഇത്തവണ തിരുവാതിരയ്ക്കു ആടിപ്പാടിയത്. കാഴ്ചക്കാരായി എത്തിയ പുരുഷന്മാർക്ക് ഭവ്യതയോടെ കണ്ടു നിൽക്കുക എന്ന റോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈകിട്ട് ആറുമണിയോടെ നിറപറയും അലങ്കാരങ്ങളുമായി തിരുവാതിര ആഘോഷങ്ങൾക്കുള്ള മുഴുവൻ ഒരുക്കങ്ങളും നടത്തിയാണ് വനിതാ സംഘം ഹാളിൽ എത്തിയത്. ആഘോഷത്തിൽ പങ്കാളികൾ ആകുന്ന മുഴുവൻ പേർക്കുമുള്ള ദശപുഷ്പവും അഷ്ടമംഗല്യവും ഒരുക്കിയിരുന്നു. തുടർന്നു പുതു തലമുറയിൽ ഉൾപ്പെടെയുള്ളവർക്കു തിരുവാതിര എന്തിനു എന്ന ചെറു വിവരണവും നൽകി.

പിന്നെ തിരുവാതിരക്കളിക്കുള്ള ഒരുക്കങ്ങളായി. ദശപുഷ്പ്പം ചൂടി, എട്ടങ്ങാടി നേദിച്ചു ഓരോ സ്ത്രീയും ഓരോ ചുവടുകൾക്കനുസരിച്ചുള്ള തിരുവാതിര പാട്ടു പാടി ആവേശത്തിന്റെ ആരവമായി മാറുകയായിരുന്നു. എട്ടങ്ങാടിയും കൂവപ്പായസവും തിരുവാതിര പുഴുക്ക്, ഗോതമ്പു കഞ്ഞി, കരിക്കിൻ വെള്ളം, പഴം പുഴുങ്ങിയത്, ഗോതമ്പ് ഉപ്പുമാവ്, കേസരി, ചപ്പാത്തി, കടല കറി, പരിപ്പ് കറി തുടങ്ങിയ തിരുവാതിര നാളിലെ മുഴുവൻ ഭക്ഷണ വിഭാവങ്ങളും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. പ്രവാസ ജീവിതത്തിൽ ഇങ്ങനെ ഒരു ചടങ്ങു സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ലെന്നാണ് ചടങ്ങിൽ പങ്കെടുത്ത മുഴുവൻ വനിതകളും സൂചിപ്പിച്ചത്. തിരുവാതിരക്കളിക്കു ശേഷം പാതിരാപ്പൂ ചൂടി വെറ്റില മുറുക്കി ചുണ്ടു ചുവപ്പിക്കുന്ന പരമ്പരാഗത ചടങ്ങും നടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP