Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആക്രമണ പ്രത്യാക്രമണമറിയാതെ കാറോടിച്ചെത്തിയ അയാദിന്റെ മുത്തച്ഛൻ വെടിയൊച്ച കേട്ട് പകച്ചു പോയി; വണ്ടിനിർത്തി ചെറുമകനുമായി ഇറങ്ങിയോടി; വെടിയേറ്റ് ബഷീർ അഹമ്മദ് ഖാൻ വീണപ്പോൾ പേടിച്ചുപോയ കുട്ടി മുത്തച്ഛനെ വിട്ടുപോകാതെ അടുത്തിരുന്നു; മുത്തച്ഛന്റെ നെഞ്ചിൽ കയറിയിരുന്ന അവന്റെ ഷർട്ടിന്റെ കൈയിലും ചോര പുരണ്ടിരുന്നു; പിന്നെ സംഭവിച്ചതെല്ലാം ഇന്ത്യൻ സൈന്യത്തിന്റെ മനസ്സിന്റെ കരുത്ത്; ഭീകരാക്രമണത്തിൽ നിന്നും മൂന്ന് വയസ്സുകാരനെ കാശ്മീരിൽ രക്ഷിച്ചെടുത്ത കഥ

ആക്രമണ പ്രത്യാക്രമണമറിയാതെ കാറോടിച്ചെത്തിയ അയാദിന്റെ മുത്തച്ഛൻ വെടിയൊച്ച കേട്ട് പകച്ചു പോയി; വണ്ടിനിർത്തി ചെറുമകനുമായി ഇറങ്ങിയോടി; വെടിയേറ്റ് ബഷീർ അഹമ്മദ് ഖാൻ വീണപ്പോൾ പേടിച്ചുപോയ കുട്ടി മുത്തച്ഛനെ വിട്ടുപോകാതെ അടുത്തിരുന്നു; മുത്തച്ഛന്റെ നെഞ്ചിൽ കയറിയിരുന്ന അവന്റെ ഷർട്ടിന്റെ കൈയിലും ചോര പുരണ്ടിരുന്നു; പിന്നെ സംഭവിച്ചതെല്ലാം ഇന്ത്യൻ സൈന്യത്തിന്റെ മനസ്സിന്റെ കരുത്ത്; ഭീകരാക്രമണത്തിൽ നിന്നും മൂന്ന് വയസ്സുകാരനെ കാശ്മീരിൽ രക്ഷിച്ചെടുത്ത കഥ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: മൂന്നു വയസുകാരന്റെ ജീവൻ രക്ഷിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ഇടപെടൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സ്വജീവൻ പണയം വച്ചാണ് മൂന്നു വയ്സ്സുകാരന് രക്ഷിച്ചത്. ഭീകരരുടെ വെടിയേറ്റു മരിച്ചുവീണ മുത്തച്ഛന്റെ ദേഹത്തിരുന്ന് വാവിട്ടുകരഞ്ഞ 3 വയസ്സുകാരനെ സിആർപിഎഫും പൊലീസും ചേർന്ന് അതിസാഹസികമായി വെണ്ടിയുണ്ടയിൽ നിന്നും രക്ഷിച്ചു. സ്‌പൈഡർമാന്റെ മുഖം പതിച്ച ഷർട്ടും കുട്ടിപ്പാന്റ്സുമിട്ട് മുത്തച്ഛൻ ബഷീർ അഹമ്മദ് ഖാനൊപ്പം സോപോറിൽനിന്ന് കുപ്വാരയിലേക്കു പോകുമ്പോഴാണ് മൂന്നുവയസ്സുകാരൻ അയാദ് ഭീകരാക്രമണം നേരിട്ടത്.

സോപോറിലെ മോഡൽ ടൗൺ ചൗക്കിൽ ബുധനാഴ്ച രാവിലെ അവരുടെ കാറെത്തുമ്പോൾ സിആർപിഎഫ്. ജവാന്മാരും ജമ്മുകശ്മീർ പൊലീസുമുൾപ്പെട്ട സുരക്ഷാസേന ഭീകരരെ നേരിടുകയായിരുന്നു. ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. പട്രോളിങ്ങിലുള്ള സിആർപിഎഫ് പൊലീസ് സംഘത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. 2 ജവാന്മാർക്കു പരുക്കുമുണ്ട്. ഇതിനിടെയാണ് കൊച്ചു കുട്ടി കടന്നു വരുന്നത്. കൊച്ചുമകൻ അയാദ് ജഹാംഗീറിനൊപ്പം കാറിൽ പോകുകയായിരുന്ന ശ്രീനഗർ സ്വദേശി ബഷീർ അഹമ്മദ് (64) ഭീകരാക്രമണം ഉണ്ടായപ്പോൾ അതിനുള്ളിൽ പെട്ടു.

വണ്ടി നിർത്തി കുട്ടിയെ എടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വെടിയേറ്റു വീണു. ഇതോടെ കുട്ടി വാവിട്ട് നിലവിളിയും തുടങ്ങി. ഇതോടെയാണ് സൈന്യം ഇടപെട്ടു. എങ്ങനേയും കുട്ടിയെ രക്ഷിക്കാനായി ഓപ്പറേഷൻ. കുട്ടിക്കു വെടിയേൽക്കാതിരിക്കാൻ സേനാംഗങ്ങൾ ഉടൻ വാഹനങ്ങൾ നിരത്തി. ഈ സുരക്ഷാ കവചം അയാദിനെ രക്ഷിച്ചു. വെടിയുണ്ട ഈ മൂന്നു വയസ്സുകാരന് ഏൽക്കാത്തതിന് കാരണം കാറുകളിലൂടെ സൈന്യം നടത്തിയ രക്ഷാ പ്രവർത്തനമായിരുന്നു.

ഭീകരരുടെ കണ്ണിൽപ്പെടാതെ കുട്ടിയുടെ സമീപമെത്തിയ സേനാംഗം അവനെ വിളിച്ചു. ഇതിനിടെ ഭീകരർ വീണ്ടും വെടിവച്ചു. മറ്റൊരു സേനാംഗം കുട്ടിയെ തോളിലെടുത്തു സുരക്ഷിത സ്ഥാനത്തേക്കു കുതിച്ചു. ഏറ്റുമുട്ടൽ ഒരു മണിക്കൂർ നീണ്ടെങ്കിലും ഭീകരരെ പിടിക്കാനായില്ല. കുട്ടിയെ സേനാ വാഹനത്തിൽ വീട്ടിലെത്തിച്ചു. കഴിഞ്ഞ 26ന് അനന്ത്‌നാഗിൽ ഭീകരർ നടത്തിയ വെടിവയ്പിൽ അഞ്ചു വയസ്സുകാരനു ജീവൻ നഷ്ടമായിരുന്നു. ഈ സാഹചര്യം കൂടി മനസ്സിൽ വച്ചായിരുന്നു സൈന്യത്തിന്റെ ഇടപെടൽ.

രാവിലെ ഏഴരയോടെ ഇവിടെ ഡ്യൂട്ടിക്കെത്തിയ സേനാംഗങ്ങൾ ബസിൽനിന്നിറങ്ങുമ്പോൾ അടുത്തുള്ള പള്ളിയിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തു. സേന തിരിച്ചടിച്ചു. ഈ ആക്രമണപ്രത്യാക്രമണമറിയാതെ ഇവിടേക്കു കാറോടിച്ചെത്തിയ അയാദിന്റെ മുത്തച്ഛൻ വണ്ടിനിർത്തി അവനുമായി ഇറങ്ങിയോടി. ഭീകരർ അവരെയും വെറുതെവിട്ടില്ല. വെടിയേറ്റ് ബഷീർ അഹമ്മദ് ഖാൻ വീണു. പേടിച്ചുപോയ കുട്ടി മുത്തച്ഛനെ വിട്ടുപോകാതെ അടുത്തിരുന്നു. മുത്തച്ഛൻ മരിച്ചെന്നറിയാതെ അദ്ദേഹത്തിന്റെ നെഞ്ചിൽക്കയറിയിരുന്ന അവന്റെ ഷർട്ടിന്റെ കൈയിലും ചോരപുരണ്ടിരുന്നു.

സി.ആർ.പി.എഫിന്റെ 176-ാം ബറ്റാലിയനിൽ അംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറ്റുമുട്ടലിനിടെ സുരക്ഷാസേനയുടെ വെടിയേറ്റാണ് അഹമ്മദ് ഖാൻ കൊല്ലപ്പെട്ടതെന്ന് ഒരു വിഭാഗം ബന്ധുക്കൾ ആരോപിച്ചെങ്കിലും സിആർപിഎഫ്. നിഷേധിച്ചു. ''ഞങ്ങളവിടെയെത്തുമ്പോൾ എങ്ങും വെടിവെപ്പായിരുന്നു. ഒരു കുഞ്ഞ് അങ്ങൊട്ടുമിങ്ങോട്ടും നടക്കുന്നു''- ജമ്മുകശ്മീരിലെ സോപോറിലുണ്ടായ ഭീകരാക്രമണത്തിൽനിന്ന് മൂന്നുവയസ്സുകാരനെ രക്ഷിച്ചസംഭവം സ്റ്റേഷൻ ഹൗസ് ഓഫീസർ അസിം ഖാൻ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്.

എല്ലായിടത്തുനിന്നും വെടിയുണ്ട പാഞ്ഞുവരുന്നു. ഭീകരർ ഒളിച്ചിരുന്നത് പള്ളിയുടെ മച്ചിലായതിനാൽ മുകളിൽനിന്നും വെടിവെപ്പുണ്ടായിരുന്നു. മുകളിൽനിന്നുള്ള വെടിവെപ്പിലാണ് എല്ലാവർക്കും പരിക്കേറ്റത്. അവരിലൊരു ജവാനാണു മരിച്ചത്- ഖാൻ പറയുന്നു. പൊലീസും സി.ആർ.പി.എഫും അവരുടെ വാഹനങ്ങൾകൊണ്ട് കുട്ടിക്കു മറതീർത്തു. എന്നിട്ട് കുട്ടിയെ അവിടെനിന്നെടുത്തു. അതു വളരെ ശ്രമകരമായ ദൗത്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിയുടെ അമ്മയുടെ അച്ഛനായിരുന്നു ഒപ്പമുണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP