Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

സഹപ്രവർത്തകർക്കും യാത്രക്കാർക്കും നല്ല ഓർമ്മകൾ മാത്രം ബാക്കിയാക്കി അവർ വിടചൊല്ലി; കെഎസ്ആർടിസി വോൾവോ ബസിലെ ജീവനക്കാരായ ഗിരീഷിന്റെയും ബൈജുവിന്റെയും മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌ക്കരിച്ചു; ഗിരീഷിന് വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു ടോമിൻ ജെ. തച്ചങ്കരി; രോഗ ബാധിതയായ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ ഗിരീഷും, ബൈജുവും നടത്തിയ ഇടപെടൽ അഭിമാനമായിരുന്നെന്ന് തച്ചങ്കരി; എങ്ങും നെഞ്ചു പിളർക്കുന്ന നിലവിളിയും കണ്ണീർക്കാഴ്‌ച്ചകളും മാത്രം

സഹപ്രവർത്തകർക്കും യാത്രക്കാർക്കും നല്ല ഓർമ്മകൾ മാത്രം ബാക്കിയാക്കി അവർ വിടചൊല്ലി; കെഎസ്ആർടിസി വോൾവോ ബസിലെ ജീവനക്കാരായ ഗിരീഷിന്റെയും ബൈജുവിന്റെയും മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌ക്കരിച്ചു; ഗിരീഷിന് വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു ടോമിൻ ജെ. തച്ചങ്കരി; രോഗ ബാധിതയായ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ ഗിരീഷും, ബൈജുവും നടത്തിയ ഇടപെടൽ അഭിമാനമായിരുന്നെന്ന് തച്ചങ്കരി; എങ്ങും നെഞ്ചു പിളർക്കുന്ന നിലവിളിയും കണ്ണീർക്കാഴ്‌ച്ചകളും മാത്രം

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ഒരുപിടി കണ്ണീർപുഷ്പ്പങ്ങൾ മാത്രം ബാക്കിയാക്കി അവിനാശി അപകടത്തിൽ മരണം അടഞ്ഞവർക്ക് നാടും നാട്ടാരും വിടചൊല്ലി. കഴിഞ്ഞ ദിവസം വരെ ഒപ്പമുണ്ടായിരുന്നവർ ഇന്നില്ലെന്ന കഠിനമായ യാഥാർഥ്യം ഉൾക്കൊണ്ട് കണ്ണീർ വാർത്ത് കെഎസ്ആർടിസിയിലെ സഹപ്രവർത്തകർ. സഹപ്രവർത്തകർക്കും യാത്രക്കാർക്കും നന്മ നിറഞ്ഞ ഓർമ്മകൾ മാത്രമാണ് ഇവർ സമ്മാവിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ നന്മ നിറഞ്ഞ ഗിരീഷിനും ബൈജുവിനും അന്തിമോപചാരം അർപ്പിക്കാൻ വൻ ജനാവലി തന്നെ ഒഴുകിയെത്തി.

എറണാകുളം ബംഗളുരു കെഎസ്ആർടിസി വോൾവോ സർവീസിലെ ജീവനക്കാരായ ഗിരീഷും ൈബജുവും വിടചൊല്ലിയത് വികാരനിർഭരമായിരുന്നു. ടി.ഡി. ഗിരീഷിനെ പെരുമ്പാവൂർ ഒക്കൽ ശ്മശാനത്തിൽ സംസ്‌കരിച്ചു. ഇന്നലെ രാത്രി 12ന് പുല്ലുവഴിയിലെ വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനായി ആയിരങ്ങളാണ് എത്തിയത്. ബൈജുവിന്റെ മൃതദേഹം പിറവം വെളിയനാടുള്ള വീട്ടുവളപ്പിൽ സംസ്‌കരിച്ചു. രാവിലെ ഒമ്പതോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകൾ. ഇന്നലെ രാത്രി വെളിയനാടുള്ള വീട്ടിലെത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു.

ഗിരീഷിന് അന്തിമോപചാരം അർപ്പിക്കാൻ മുൻ കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരി പെരുമ്പാവൂരിലെ വീട്ടിലെത്തി. രോഗബാധിതയായ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ ഗിരീഷും, ബൈജുവും നടത്തിയ ഇടപെടൽ കെ.എസ്.ആർ. ടി.സിയുടെ അഭിമാന നേട്ടമായിരുന്നു എന്ന് ടോമിൻ തച്ചങ്കരി അനുസ്മരിച്ചു. ുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ബന്ധുക്കൾക്ക് ഉറപ്പു നൽകിയാണ് അദ്ദേഹം മടങ്ങിയത്. ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധിയാളുകളാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്സിലെ ജീവനക്കാരായ ബൈജു, ഗിരീഷ് എന്നിവരടക്കം 15 പേരുടെ സംസ്‌കാര ചടങ്ങുകളാണ് രാവിലെ നടന്നത്.

കെഎസ്ആർടിസിയിലെ കണ്ടക്ടർ വി ആർ ബൈജുവിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ മുതൽ അണമുറിയാതെ ജനാവലിയായിരുന്നു. നാടിനും സ്ഥാപനത്തിനും ഒരുപോലെ പ്രിയങ്കരനായ ബൈജുവിന് യാത്രമൊഴി നേരാൻ വൻ ജനാവലിയെത്തി. 10 മണിയോടെ വീടിനോട് ചേർന്ന് സംസ്‌കാരം നടന്നു. തൊട്ട് പിന്നാലെ സഹപ്രവർത്തകൻ ഗിരീഷിന്റെ ചിതയൊരുങ്ങി. ഫ്രീസറിന്റെ ചില്ല് കൂട് തുറന്ന് മൃതദേഹം പുറത്തെടുത്തപ്പോഴേക്കും കണ്ടു നിന്നവർ നിയന്ത്രണവിട്ട് കരയുകയായിരുന്നു. 12 മണിയോടെ വളയൻ ചിറങ്ങരയിലായിരുന്നു സംസ്‌കാരം.

അവധി ദിനത്തിൽ അച്ഛനെയും അമ്മയെയും കാണാൻ യാത്ര തുടങ്ങിയ മകൾ ചേതനയറ്റ് കിടക്കുന്നത് കാണേണ്ടിവന്ന അമ്മയുടെ നിലവിളി മാത്രമായിരുന്നു തൃപ്പൂണിത്തുറയിലെ ഗോപികയുടെ വീട്ടിൽ. ഗോപികയ്ക്ക് അന്തിമോപചാരമർപ്പിക്കാനെത്തിയവർക്കും അത് കണ്ടു നിൽക്കാൻ കഴിയാത്ത വേദനായായി. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നിന്ന് രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയെ സാക്ഷിയാക്കി പത്ത് മണിയോടെ പൊതു ശ്മശാനത്തിലെത്തിച്ചാണ് സംസ്‌കരിച്ചത്.

വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഇടപ്പള്ളിയിലെ ഐശ്വര്യയെ മരണം തട്ടിയെടുക്കുന്നത്. പോണേക്കരയിലെ വീട്ടിലെത്തിച്ച മകളുടെ മൃതദേഹം അച്ഛനും അമ്മയും ചേർന്നാണ് ഏറ്റുവാങ്ങിയത്. തുടർന്ന് ഏളമക്കര ശ്മശാനത്തിൽ സംസ്‌കാരം നടന്നു. പാലക്കാട് തിരുവേഗപുറം സ്വദേശി രാഗേഷിന്റെ മൃതദേഹം ചെറുതുരുത്തി പുണ്യ തീരത്താണ് സംസ്‌കരിച്ചത്. മംഗലാംകുന്ന് സ്വദേശി ശിവകുമാറിന്റെ മൃതദേഹം തിരുവല്ലാ മല ഐവർമഠം ശ്മശാനത്തിൽ സംസ്‌കരിച്ചു.

ചന്ദ്രനഗർ സ്വദേശി റോസ്ലിയുടെ മൃതദേഹം പ്രെവിഡൻഷൽ ദേവാലയത്തിലെ പ്രാർത്ഥന ചടങ്ങുകൾക്ക് ശേഷം യാക്കര സെമിത്തേരിയിൽ സംസ്‌കരിച്ചു. റോസ്ലിയോടൊപ്പം ബസിലുണ്ടായിരുന്ന മരുമകൾ സോന സണ്ണി പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സോനയുടെ മകൻ എൽകെജി വിദ്യാർത്ഥിയായിരുന്ന അലൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. പയ്യന്നൂർ സ്വദേശി സനൂപിന്റെ മൃതദേഹം വീടിനോട് ചേർന്ന് പൊതുശ്മശാനത്തിൽ സംസ്‌ക്കരിച്ചു.

അപകടത്തിൽ മരിച്ച തൃശൂർ സ്വദേശികളുടെ മൃതദേഹവും രാവിലെയോടെ സംസ്‌കരിച്ചു. അരിമ്പൂർ സ്വദേശി യേശുദാസിന്റെ മൃതദേഹം സെന്റ് തെരേസാസ് കപ്പൽ പള്ളിയിലും ചിറ്റിലപ്പള്ളി സ്വദേശി ഹനീഷിന്റെ മൃതദേഹം പാറമേക്കാവ് ശാന്തി ഘട്ടിലുമാണ് സംസ്‌കരിച്ചത്. വടക്കാഞ്ചേരി സ്വദേശി അനുവിന്റെ സംസ്‌കാരം ഇയ്യലിലും ഒല്ലൂർ സ്വദേശി ജോഫിയുടെ സംസ്‌കാരം ഒല്ലൂർ പള്ളിയിലും നടന്നു. ചാവക്കാട് സ്വദേശി നസീഫിന്റെ ഖബറടക്കം പുലർച്ചെ നടന്നു. ഒല്ലൂരിൽ നിന്നുള്ള ഇഗ്‌നി റാഫേൽ ഇന്റെ സംസ്‌കാരം നാളെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇഗ്‌നിയുടെ ഭാര്യ ബിൻസി കോയമ്പത്തൂരിൽ ചികിത്സയിലാണ്.

തിരുവാണിയൂർഡ ശാന്തിതീരം പൊതുശ്മശാനത്തിലായിരുന്നു ശിവശങ്കരന്റെ സംസ്‌കാരം. ഉച്ച കഴിഞ്ഞ നടത്താൻ നിശ്ചയിച്ചിരുന്ന സംസ്‌കാര സമയം പിന്നീട് നേരത്തെയാക്കുകയായിരുന്നു . ബാംഗ്ലൂരിൽ സോഫ്റ്റ്്വെയർ എൻജിനീയർ ആയിരുന്നു തിരുവാണിയൂർ കുംഭപ്പിള്ളി പുരുഷോത്തമന്റെ മകനായ ശിവശങ്കരൻ. അവധിക്ക് നാട്ടിലേക്ക് വരുംവഴിയായിരുന്നു അപകടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP