Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏറെനാളത്തെ പ്രണയത്തിനൊടുവിൽ പെൺവീട്ടുകാർ എതിർത്തിട്ടും നാലു മാസം മുമ്പ് വിവാഹം: പഠനത്തിലും കലാപ്രവർത്തനങ്ങളിലും ഒരുപോലെ മിടുക്കൻ; സാമ്പത്തികമായി പ്രയാസപ്പെട്ടിരുന്ന കുടുംബത്തിന് ആശ്വാസമായതു ഹനീഷിന്റെ ബെംഗളൂരുവിലെ ജോലി; സൗഹൃദത്തിന്റെ അരങ്ങിൽ തീരാനൊമ്പരമായി ഹനീഷ് വിടപറയുമ്പോൾ

ഏറെനാളത്തെ പ്രണയത്തിനൊടുവിൽ പെൺവീട്ടുകാർ എതിർത്തിട്ടും നാലു മാസം മുമ്പ് വിവാഹം: പഠനത്തിലും കലാപ്രവർത്തനങ്ങളിലും ഒരുപോലെ മിടുക്കൻ; സാമ്പത്തികമായി പ്രയാസപ്പെട്ടിരുന്ന കുടുംബത്തിന് ആശ്വാസമായതു ഹനീഷിന്റെ ബെംഗളൂരുവിലെ ജോലി; സൗഹൃദത്തിന്റെ അരങ്ങിൽ തീരാനൊമ്പരമായി ഹനീഷ് വിടപറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സന്ധ്യയ്ക്കു നാടകം തുടങ്ങുന്നതിനു തൊട്ടുമുൻപാണ് പലപ്പോഴും ഹനീഷ് ഓടിയെത്തിയിരുന്നത് എന്നാൽ, ഇന്നലെ സന്ധ്യയ്ക്ക് ഹനീഷിനെയും കൊണ്ട് ആംബുലൻസ് വീട്ടുമുറ്റത്ത് എത്തിയപ്പോൾ ചിറ്റിലപ്പിള്ളി ഗ്രാം സങ്കടകടലായി മാറുകായിരുന്നു. അരങ്ങിലെ താരമായ ഹനീഷിനെ മരണം തട്ടിയെടുത്തത് രംഗബോധമില്ലാത്ത കോമാളിയെ പോലെ തന്നെ. അവാസാനമായി ഒന്നു കാണാൻ വൻ ജനപ്രവാഹം. കലാസംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമായ ഹനീഷിന്റെ വിയോഗം ഉൾക്കൊള്ളാനാവാത്ത അവസ്ഥയിലാണ് ഗ്രാമം. ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ നാലു മാസം മുമ്പായിരുന്നു ഹനീഷിന്റെയും ശ്രീപാർവ്വതിയുടെയും വിവാഹം. എന്നാൽ, പെൺവീട്ടുകാർക്ക് ബന്ധത്തിനോട് ആദ്യഘട്ടത്തിൽ എതിർപ്പുണ്ടായിരുന്നു. ഒടുവിൽ സുഹൃത്തുക്കൾ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ ഭാര്യയുടെ ബന്ധുക്കൾ ഇവരുടെ വിവാഹം സമ്മതിക്കുകയായിരുന്നു.

ഹനീഷിനെ വീട്ടിലേക്കു ക്ഷണിച്ചു. ഭാര്യ വീട്ടിലേക്കു പോകാൻ നല്ല സമയവും കുറിപ്പിച്ചിരുന്നായിരുന്നു ഹനീഷ് ബംഗളുരുവിൽനിന്നു തിരിച്ചത്. കൂടാതെ, വെള്ളിയാഴ്ച നടക്കുന്ന മുതുവറ ശിവരാത്രി ഉത്സവത്തിൽ പങ്കെടുക്കാമെന്ന മോഹവും ഹനീഷിന്റെ നാട്ടിലേക്കുള്ള യാത്രയ്ക്കു പിന്നിലുണ്ടായിരുന്നു. സ്‌കൂൾ യുവജനോത്സവ നാടക മത്സരങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്ന ഹനീഷ് സംസ്ഥാന തലത്തിൽ രണ്ട് തവണ മികച്ച നാടകത്തിലെ പ്രധാന വേഷക്കാരനായി തിളങ്ങി. നാട്ടിലെ അമച്വർ നാടകങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. പഠനത്തിലും മികവ് പുലർത്തി. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ നാട്ടിൽ ഏറ്റവും കൂടുതൽ മാർക്ക് ഹനീഷിനായിരുന്നു. സംഗീത നാടക അക്കാഡമിയിൽ അരങ്ങേറിയ മാളി എന്ന നാടകത്തിൽ അഭിനയിക്കുന്നതിനിടെയാണു ബംഗളുരുവിലെ 'ഫനൂക്ക് ഇന്ത്യാ' എന്ന സ്ഥാപനത്തിൽ എൻജിനീയറായി ജോലി ലഭിച്ചത്.

പഠനത്തിലും കലാപ്രവർത്തനങ്ങളിലും ഒരുപോലെ മിടുക്കനായ ഹനീഷ് നാടകത്തിലും പ്രതിഭ തെളിയിച്ച വ്യക്തിത്വം. കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് നേടിയ അടാട്ട് പഞ്ചമി തിയേറ്റേഴ്സിന്റെ 'മാളി' നാടകത്തിന്റെ അണിയറപ്രവർത്തകനായിരുന്നു. അടാട്ട് പഞ്ചമി നാടകസംഘത്തിന്റെ സജീവപ്രവർത്തകനായ ഹനീഷ് ബെംഗളൂരുവിൽ ജോലിചെയ്യുമ്പോഴും നാടകത്തോടുള്ള താത്പര്യത്തിന് ഒട്ടും കുറവ് വരുത്തിയില്ലെന്ന് ഒപ്പം പ്രവർത്തിക്കുന്ന കൂട്ടുകാരായ ജിത്തുവും നിഖിലും പറഞ്ഞു. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുലവിദ്യാമന്ദിരത്തിലെ വിദ്യാർത്ഥിയായിരുന്നപ്പോൾ സ്‌കൂൾ കലോത്സവങ്ങളിലെ നാടകവേദിയിലും തിളങ്ങിയ ഹനീഷ് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ടെന്ന് ഇവർ പറഞ്ഞു.

അപകടവിവരമറിഞ്ഞ് അച്ഛൻ മണികണ്ഠൻ രാവിലെത്തന്നെ അവിനാശിയിലേക്ക് യാത്ര തിരിച്ചിരുന്നെങ്കിലും ഭാര്യ ശ്രീപാർവതി, അമ്മ ലീല, സഹോദരി ഹണിമ എന്നിവരെ വിവരം അറിയിച്ചിരുന്നില്ല. ഉച്ചയ്ക്ക് രണ്ടോടെ അനിൽ അക്കര എംഎ‍ൽഎ. ഹനീഷിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയെയും മറ്റും മരണവിവരം അറിയിച്ചപ്പോൾ കൂട്ടനിലവിളി ഉയർന്നു. അടാട്ട് സെന്ററിലായിരുന്നു ഹനീഷിന്റെ കുടുംബം നേരത്തേ താമസിച്ചിരുന്നത്. നാലുമാസംമുമ്പാണ് ഇപ്പോൾ താമസിക്കുന്ന വാടകവീട്ടിലേക്ക് താമസം മാറ്റിയത്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP