Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

വയലറ്റ് വിരിപ്പിട്ട പായലും തോടും കാണാൻ ആവളപ്പാണ്ടിക്ക് പോകുന്നവർ സൂക്ഷിക്കുക; ഈ മുള്ളൻപായലുകളുടെ ദൃശ്യഭംഗിക്ക് പിന്നിൽ വൻ ചതിയുണ്ട്; ഈ മനോഹര ചെടികൾ പറിച്ച് നിങ്ങളുടെ നാട്ടിലേക്ക് കൊണ്ടുപോയാൽ ആപത്ത്; സസ്യശാസ്ത്രജ്ഞർ പറയുന്നത് കേൾക്കുക!

വയലറ്റ് വിരിപ്പിട്ട പായലും തോടും കാണാൻ ആവളപ്പാണ്ടിക്ക് പോകുന്നവർ സൂക്ഷിക്കുക; ഈ മുള്ളൻപായലുകളുടെ ദൃശ്യഭംഗിക്ക് പിന്നിൽ വൻ ചതിയുണ്ട്; ഈ മനോഹര ചെടികൾ പറിച്ച് നിങ്ങളുടെ നാട്ടിലേക്ക് കൊണ്ടുപോയാൽ ആപത്ത്; സസ്യശാസ്ത്രജ്ഞർ പറയുന്നത് കേൾക്കുക!

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വയലറ്റ് വിരിപ്പിട്ട തോടും പാടവും. കോഴിക്കോട് ജില്ലയുടെ മലയോര ഗ്രാമമായ ആവളപ്പാണ്ടിയിലേക്ക് ഈ പൂക്കളെ കാണാൻ ഇപ്പോൾ സഞ്ചാരികളുടെ കുത്തൊഴുക്കാണ്. ആവളപ്പാണ്ടി കുറ്റിയോട്ട് നടയിൽ പൂത്ത മുള്ളൻപായലും അതിന്റെ ദൃശ്യഭഗിയും ഇന്ന് നിരവധി പേരെയാണ് അവിടേക്ക് ആകർഷിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അത്ര സുഖകരമായ കാര്യമായിരിക്കില്ല ഇനി വരാൻ പോകുന്നത്. തെക്കനമേരിക്കൻ സ്വദേശിയായ കബോംബ ഫർകാറ്റ എന്ന ചെടിയാണ് ഈ നാട്ടുകാർ പറയുന്ന മുള്ളൻ പായൽ. മറ്റ് ജല സസ്യങ്ങളെ നശിപ്പിച്ച് അതിവേഗം പടർന്നു പിടിക്കുന്ന ജലസസ്യമാണ് ഇതെന്നാണ് സസ്യ ശാസ്ത്രജ്ഞന്മാർ പറയുന്നത്.

മുള്ളൻപായലിന് ജനശ്രദ്ധ കിട്ടിയതും, അവിടേക്ക് സന്ദർശകരെ ആകർഷിക്കുന്നതും അതിന്റെ വ്യാപനത്തിന്റെ വേഗം വർധിപ്പിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. കാണാൻ വരുന്നവരെല്ലാം ഈ ചെടികൾ പറിച്ചുകൊണ്ടു പോകുന്നുണ്ട്. അവരുടെ നാട്ടിലെ ജലാശയങ്ങളിലെത്തിയാൽ അധികം വൈകാതെ അവിടവും ആവളപാണ്ടിപോലെയാകും.അങ്ങനെ ജലാശയത്തിലെ ഈ 'അമേരിക്കൻ അധിനിവേശം' നമ്മുടെ നാട്ടിലും നടപ്പാകും. അതുകൊണ്ട് ആരും ഇവിടെനിന്ന് സസ്യങ്ങൾ പറിക്കാരുത് എന്നാണ് വിദഗധ്ര് പറയുന്നത്. മുള്ളൻപായലിന് ജനശ്രദ്ധ കിട്ടിയതും, അവിടേക്ക് സന്ദർശകരെ ആകർഷിക്കുന്നതും അതിന്റെ വ്യാപനത്തിന്റെ വേഗം വർധിപ്പിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP