Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തിക രംഗത്തെ പിടിച്ചു കുലിക്കിയ വാഹനവിപണിയിലെ മാന്ദ്യം കേരളത്തെയും പിടിച്ചടക്കുന്നു; അപ്പോളോ ടയേഴ്‌സിന്റെ കളമശേരി, ചാലക്കുടി പ്ലാന്റുകൾ അടച്ചുപൂട്ടലിന്റെ വക്കിൽ; ടയർ ചെലവില്ലാത്തതിനാൽ അഞ്ചു ദിവസത്തേക്ക് പ്ലാന്റ് അടച്ചു; ആയിരത്തിലേറെ ജീവനക്കാരെ നേരിട്ടു ബാധിക്കും; പ്രത്യക്ഷവും പരോക്ഷവുമായി ഇന്ത്യയിൽ മാന്ദ്യം ബാധിക്കുന്നത് മൂന്നര കോടിയോളം ആൾക്കാരെ; സർവ്വവും സ്തംഭിപ്പിച്ച നോട്ട് നിരോധനവും ജിഎസ്ടിയും വാഹനവിപണിക്ക് ഉണ്ടാക്കിയത് 'വലിയ പഞ്ചർ'

സാമ്പത്തിക രംഗത്തെ പിടിച്ചു കുലിക്കിയ വാഹനവിപണിയിലെ മാന്ദ്യം കേരളത്തെയും പിടിച്ചടക്കുന്നു; അപ്പോളോ ടയേഴ്‌സിന്റെ കളമശേരി, ചാലക്കുടി പ്ലാന്റുകൾ അടച്ചുപൂട്ടലിന്റെ വക്കിൽ; ടയർ ചെലവില്ലാത്തതിനാൽ അഞ്ചു ദിവസത്തേക്ക് പ്ലാന്റ് അടച്ചു; ആയിരത്തിലേറെ ജീവനക്കാരെ നേരിട്ടു ബാധിക്കും; പ്രത്യക്ഷവും പരോക്ഷവുമായി ഇന്ത്യയിൽ മാന്ദ്യം ബാധിക്കുന്നത് മൂന്നര കോടിയോളം ആൾക്കാരെ; സർവ്വവും സ്തംഭിപ്പിച്ച നോട്ട് നിരോധനവും ജിഎസ്ടിയും വാഹനവിപണിക്ക് ഉണ്ടാക്കിയത് 'വലിയ പഞ്ചർ'

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം നമ്മുടെ കൊച്ചു കേരളത്തെയും ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. തൊഴിൽ, കൃഷി, കച്ചവടം, നിർമ്മാണം എന്നിങ്ങനെ സർവമേഖലകളിലും മാന്ദ്യം പിടിമുറുക്കി. കാർഷിക സമ്പദ്വ്യവസ്ഥയുടെ തകർച്ച ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേതിന് സമാനമല്ലെങ്കിലും ഗ്രാമീണകേരളവും ദുരിതത്തിലാണ്. കർഷകരും വ്യാപാരികളുംമുതൽ അസംഘടിത മേഖലയിലെ തൊഴിലാളികൾവരെ നിരാശയിലാണ്. ഏറ്റവും കൂടുതൽ ആഘാതം ഉണ്ടായിരിക്കുന്നത് വാഹന മേഖലയിലാണ്. പ്രത്യക്ഷവും പരോക്ഷവുമായ വാഹനവിപണി ഇന്ത്യയിൽ തൊഴിൽ നൽകുന്നത് 3.2 കോടി പേർക്കാണ്. അതായത് നമ്മൾ പറഞ്ഞുവരുന്നത് മൂന്നുകോടിയിൽപരം കുടുംബങ്ങളെയാണ് സാമ്പത്തിക മാന്ദ്യം പ്രതികൂലമായി ബാധിക്കുന്നത്.

വാഹനവിപണിയിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് 8.3 ലക്ഷം കോടി രൂപയാണ്.ഇന്ത്യ തന്നെ വലിയൊരു വാഹനവിപണിയാണ്. അതിനു പുറമെ പല വിദേശരാജ്യങ്ങളിലേക്കും നമ്മുടെ നാട്ടിൽ നിർമ്മിക്കപ്പെടുന്ന വാഹനങ്ങൾ കയറ്റിയയക്കപ്പെടുന്നുണ്ട്. ഇന്ത്യൻ നിർമ്മാണ രംഗത്തിന്റെ ഏതാണ്ട് നാലിലൊന്നുവരും വാഹനനിർമ്മാണം. അതുകൊണ്ടുതന്നെ, വാഹന വിപണിക്ക് വരുന്ന ഏതൊരു മാന്ദ്യവും ഇന്ത്യൻ സാമ്പത്തിക വിപണിയെ മൊത്തത്തിൽ പിടിച്ചു കുലുക്കും.

അതിന്റെ തുടർച്ചയെന്നോണം വാഹന വിപണിയിലെ മാന്ദ്യം പ്രമുഖ ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്‌സിനെയും പ്രതിസന്ധിയിലാക്കി. കളമശേരി, ചാലക്കുടി എന്നിവിടങ്ങളിലെ പ്ലാന്റുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്.ടയർ ചെലവില്ലാത്തതിനാൽ ഓണാവധി കൂടി കണക്കിലെടുത്ത് ചാലക്കുടിയിലെ പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് അഞ്ചുദിവസത്തേക്ക് അടച്ചു.

നോട്ട് അസാധുവാക്കലും ചരക്ക്-സേവന നികുതി(ജി.എസ്.ടി.)യുമുണ്ടാക്കിയ പ്രത്യാഘാതത്തിന്റെ തുടർച്ചയാണ് ഈ സാമ്പത്തിക മുരടിപ്പ്. ജി.എസ്.ടി.യിലെ പ്രശ്നങ്ങൾ വാണിജ്യനികുതി വരുമാനത്തെയും ബാധിച്ചു.പ്രവാസികളുടെ മടങ്ങിവരവ് തുടരുന്നതും സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി. കഞ്ചിക്കോട് വ്യവസായമേഖലയിലെ ഇരുമ്പുരുക്ക് ഫാക്ടറികൾമുതൽ ആലപ്പുഴയിലെ പുരവഞ്ചികൾവരെ ഈ സാമ്പത്തിക മുരടിപ്പിന്റെ ആഘാതം പേറുന്നു.

കളമശേരി അപ്പോളോ ടയേഴ്‌സ് ചൊവ്വാഴ്ച മുതൽ അഞ്ചുദിവസത്തേക്ക് അടച്ചിരിക്കയാണ്. പ്ലാന്റുകളും ക്യാന്റീൻ സംവിധാനങ്ങളുമാണ് അടച്ചത്. ശനിയാഴ്ച പ്ലാന്റ് തുറക്കും. തൊഴിലാളികൾക്ക് പകുതി വേതനമാണ് ലഭിക്കുക. ലീവുള്ളവർക്ക് അതെടുത്ത് ശമ്പളനഷ്ടം പരിഹരിക്കാം. ആയിരത്തിലേറെ ജീവനക്കാരെയാണ് നേരിട്ട് ബാധിക്കുന്നത്. കളമശേരി, ഏലൂർ പ്രദേശത്തെ തൊഴിലാളികളും ആശങ്കയിലാണ്. ടയർകമ്പനികളുടെ മാന്ദ്യം റബർ മേഖലയെയും ബാധിച്ചേക്കും.

ട്രക്കുകളുടെയും മിനി ട്രക്കുകളുടെയും ടയറുകളാണ് പേരാമ്പ്രയിൽ ഉൽപ്പാദിപ്പിക്കുന്നത്. ഇവിടെനിന്ന് നിന്ന് ടയറുകൾ വാങ്ങുന്ന ഒന്നാംനിര കമ്പനി മാരുതിയാണ്. മാരുതി ഇതിൽ 60 ശതമാനം കുറവ് വരുത്തി. ദിവസവും 300 ടൺ ടയറാണ് ഉൽപ്പാദിപ്പിച്ചിരുന്നത്. ഇപ്പോൾ 150 കോടിയുടെ ടയർ കെട്ടിക്കിടക്കുന്നു. ഓണാവധി കൂടാതെ വെള്ളി, ശനി ദിവസങ്ങളും അവധി നൽകിയിട്ടുണ്ട്. മൂന്ന് ഷിഫ്റ്റുകളിലായി തൊഴിലെടുക്കുന്ന മുഴുവൻ തൊഴിലാളികൾക്കും അവധി ഒഴികേയുള്ള രണ്ടുദിവസത്തെ തൊഴിൽ നഷ്ടപ്പെടും. 1800 സ്ഥിരം തൊഴിലാളികളും ആയിരത്തോളം കരാർ ജീവനക്കാരുമാണ് പേരാമ്പ്ര അപ്പോളോയിലുള്ളത്.

മനേസറിൽ  ഇന്ത്യ

വാഹനനിർമ്മാണ വ്യവസായത്തിന്റെ കേന്ദ്രമാണ് മനേസർ. ഒന്നര വർഷത്തിനുള്ളിൽ മനേസറിൽമാത്രം അരലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ചില ഫാക്ടറികൾ അടച്ചുപൂട്ടി. മാരുതി, ഹീറോ, യമഹ, ഹോണ്ട, ഐഷർ, മിത്സുബുഷി തുടങ്ങിയ പ്രമുഖ നിർമ്മാതാക്കൾക്ക് വാഹനഭാഗങ്ങൾ കരാർ അടിസ്ഥാനത്തിൽ നിർമ്മിച്ചുനൽകുന്ന കമ്പനികളാണ് പൂട്ടുകയോ തൊഴിലാളികളെ കുറയ്ക്കുകയോ ചെയ്യുന്നത്.

ദിവസക്കൂലിക്കാരും കരാർജോലിക്കാരുമാണ് തുടക്കത്തിൽ ഇരകൾ. ഇപ്പോൾ ജതൻ സിങ്ങിനെപ്പോലുള്ള വിദഗ്ധതൊഴിലാളികളും മാന്ദ്യത്തിന്റെ ഭയപ്പാടിലാണ്. മനേസറിലെ അലിയർ, കസൻ ഗ്രാമങ്ങളിലെ ഇടുങ്ങിയ തെരുവുകളിൽ മുമ്പ് വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും മറുനാടൻ തൊഴിലാളികളുടെ ബഹളമായിരുന്നു. ഇന്ന് ഈ ഗ്രാമങ്ങൾ മൂകമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വളർച്ചയുണ്ടായിരുന്ന ഓട്ടോമൊബൈൽ രംഗം ഓട്ടം നിലച്ചമട്ടാണ്. യാത്രവാഹനങ്ങളും ചരക്കുവാഹനങ്ങളും നിർമ്മിക്കുന്ന പല പ്രമുഖ കമ്പനികളും ഉൽപ്പാദനം നിർത്തി ദിവസങ്ങളോളം അടച്ചിട്ടു. ആയിരക്കണക്കിനു തൊഴിലാളികളെ പിരിച്ചുവിട്ടു.അനുബന്ധമേഖലയിൽ തൊഴിൽ തേടുന്നവരും നെട്ടോട്ടത്തിൽ. സർവ്വവും സ്തംഭിപ്പിച്ച നോട്ട് നിരോധനം വാഹനവിപണിക്ക് വലിയ പഞ്ചറാണ് സൃഷ്ടിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP