Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഓട്ടം വിളിച്ചത് അമ്മ മരിച്ചതെന്ന് പറഞ്ഞ് നെയ്യാറ്റിൻകരയിലേക്ക്; നിസ്സഹായനായ യുവാവിന്റെ അവസ്ഥ കണ്ട് ഓട്ടം ഓടിയത് തൃശൂരിൽ നിന്ന് 276 കിലോമീറ്റർ താണ്ടി; തമ്പാനൂരിന് അടുത്തെ സർക്കാർ ആശുപത്രിയിൽ അമ്മയുടെ മൃതദേഹം ഉള്ളതെന്ന് പറഞ്ഞ് കടം ആയിരം രൂപയും വാങ്ങി; യാത്രക്കാരന്റെ ചതി മനസിലായ തൃശൂരിലെ ഓട്ടോക്കാരൻ യുവാവിന് സംഭവിച്ചത്; പരാതിയുമായി സ്റ്റേഷനിൽ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: അമ്മ മരിച്ചു, അത്യാവശ്യമായി നെയ്യാറ്റിൻകര എത്തണം. ഓട്ടം വരുമോ.. യുവാവിന്റെ നിസ്സഹായമായ അവസ്ഥ കണ്ടാണ് വരന്തരപ്പിള്ളി സ്വദേശി രേവത്ബാബു ഓട്ടോ സ്റ്റാർട്ട് ചെയ്തത്. ജൂലായ് 28-ന് രാത്രി പത്തോടെയാണ് നെയ്യാറ്റിൻകരയിലേക്കെന്നു പറഞ്ഞ് ഒരാൾ ഓട്ടം വിളിക്കുന്നത്. അമ്മ മരിച്ചെന്നും ഉടൻ വീടെത്താൻ മറ്റ് മാർഗങ്ങളില്ലെന്നും സഹായിക്കണമെന്നും പറഞ്ഞു. പണം ഇപ്പോൾ കൈയിലില്ലെന്നും നാട്ടിലെത്തുമ്പോൾ ബന്ധുവിൽനിന്നു വാങ്ങിത്തരാമെന്നും പറഞ്ഞു. 276 കിലോമീറ്റർ യാത്രയ്ക്ക് 6,500 രൂപ കൂലി ഉറപ്പുനൽകി. തൃശ്ശൂരിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ അഞ്ചരയ്ക്ക് തിരുവനന്തപുരത്ത്. പിന്നീട് നടന്നത് വഞ്ചനയുടെ കൊടും കഥകൾ.

ലോക്ക് ഡൗൺ ആയതോടെയാണ് ഓട്ടോ ഡ്രാവറിന്റെ വേഷം അണിഞ്ഞ് രേവത് രംഗത്തെത്തിയത്. ലോട്ടറിക്കച്ചവടവും ഉത്സവപ്പറമ്പുകളിൽ കലാഭവൻ മണിയുടെ നാടൻപാട്ടുകളടങ്ങിയ സി.ഡി.കളുടെ കച്ചവടവുമായിരുന്നു മുമ്പ്. കോവിഡ്മൂലം എല്ലാമടഞ്ഞു. ഓട്ടോെഡ്രെവറുടെ വേഷം അണിഞ്ഞു. ഓട്ടോ ദിവസവാടകയ്‌ക്കെടുത്ത് തൃശ്ശൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപം ഓടുകയായിരുന്നു. യുാവവിിന്റെ നിസ്സഹാവസ്ഥ കണ്ട് ഓട്ടോ തിരുവനന്തപുരത്തേക്ക്. അതും 276 കിലോമീറ്റർ. തമ്പാനൂരിനടുത്ത് ഗവ. ആശുപത്രിയിലാണ് അമ്മയുടെ മൃതദേഹമുള്ളതെന്ന് പറഞ്ഞു. രേവത് അത് വിശ്വസിക്കുകയും ചെയ്തു.

Stories you may Like

അവിടെയെത്തിയപ്പോൾ അത്യാവശ്യത്തിനെന്നു പറഞ്ഞ് ആയിരം രൂപ രേവതിനോട് വാങ്ങി. ബന്ധു ഉടൻ എത്തുമെന്നും അപ്പോൾ കടംവാങ്ങിയ തുകയും ഓട്ടോക്കൂലിയും തരാമെന്നും പറഞ്ഞ് മുങ്ങുകയായിരുന്നു.ഒരു മണിക്കൂർ കാത്തുനിന്നശേഷവും ആളെ കാണാതെ വന്നതോടെയാണ് രേവതിന് കബളിപ്പിക്കപ്പെട്ടത് മനസ്സിലായത്. തുടർന്ന് തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തമ്പാനൂർ ജനറൽ ആശുപത്രിയിൽനിന്നു ലഭിച്ച സി.സി.ടി.വി. ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിച്ചുവരുകയാണെന്ന് തമ്പാനൂർ സി.െഎ. ബൈജു അറിയിച്ചു.

ദീർഘദൂര ഓട്ടം വിളിച്ച് കബളിപ്പിക്കുന്ന സംഭവങ്ങൾ ഏറുന്നതിനാൽ ഓട്ടോ െഡ്രെവർമാർ മതിയായ കരുതലെടുക്കുകയും ഓട്ടംവിളിക്കുന്ന ആളുടെ വിലാസവും ഫോൺ നമ്പറും വാങ്ങി സൂക്ഷിക്കുകയും ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.കോവിഡ്കാലത്ത് കഴിവതും ജില്ലവിട്ടുള്ള ഓട്ടം ഒഴിവാക്കണം. സാനിറ്റൈസർ, മാസ്‌ക് തുടങ്ങിയ സുരക്ഷാമുൻകരുതലുകളെടുക്കണം. പരിചയമില്ലാത്തവർ ദീർഘദൂരഓട്ടം വിളിക്കുമ്പോൾ സഹപ്രവർത്തകരുമായി ചേർന്ന് വിളിക്കുന്ന ആളുടെ ഉദ്ദേശ്യവും ഉറപ്പാക്കണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP