Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാറൊതുക്കി താഴേക്ക് വെടിയുതിർത്തത് അത്യാധുനിക യന്ത്രത്തോക്കിൽ നിന്ന്; ഡിക്കിയിലെ ആറു ഗണ്ണിൽ ഒരെണ്ണം കൈയിലെടുത്ത് 'ഇനി പാർട്ടി തുടങ്ങാം' എന്ന് പറഞ്ഞ് പബ്ജി കളിക്കും ലാഘവത്തിൽ നിസ്‌കരിക്കുന്നവർക്ക് നേരെ തുരുതുരാ വെടിയുതിർക്കൽ; മടങ്ങി പോയി റൈഫിളുമായി എത്തി ജീവന് വേണ്ടി പിടയുന്നവരെ പോയിന്റ് ബ്ലാങ്കിൽ ഷൂട്ട് ചെയ്ത് മരണം ഉറപ്പാക്കി; ലൈവായി കാട്ടിയത് ദേഹത്ത് ഒളിപ്പിച്ച മൊബൈൽ ക്യാമറിയിലൂടെ; ന്യൂസിലണ്ടിനെ നടുക്കിയ മോസ്‌ക് ആക്രമണത്തിൽ ചർച്ചയാകുന്നത് ഇസ്ലാമിക വിരുദ്ധ തീവ്രവാദം

കാറൊതുക്കി താഴേക്ക് വെടിയുതിർത്തത് അത്യാധുനിക യന്ത്രത്തോക്കിൽ നിന്ന്; ഡിക്കിയിലെ ആറു ഗണ്ണിൽ ഒരെണ്ണം കൈയിലെടുത്ത് 'ഇനി പാർട്ടി തുടങ്ങാം' എന്ന് പറഞ്ഞ് പബ്ജി കളിക്കും ലാഘവത്തിൽ നിസ്‌കരിക്കുന്നവർക്ക് നേരെ തുരുതുരാ വെടിയുതിർക്കൽ; മടങ്ങി പോയി റൈഫിളുമായി എത്തി ജീവന് വേണ്ടി പിടയുന്നവരെ പോയിന്റ് ബ്ലാങ്കിൽ ഷൂട്ട് ചെയ്ത് മരണം ഉറപ്പാക്കി; ലൈവായി കാട്ടിയത് ദേഹത്ത് ഒളിപ്പിച്ച മൊബൈൽ ക്യാമറിയിലൂടെ; ന്യൂസിലണ്ടിനെ നടുക്കിയ മോസ്‌ക് ആക്രമണത്തിൽ ചർച്ചയാകുന്നത് ഇസ്ലാമിക വിരുദ്ധ തീവ്രവാദം

മറുനാടൻ ഡെസ്‌ക്‌

ഓക്ലൻഡ്: ന്യൂസീലാൻഡിലെ രണ്ട് മുസ്ലിം പള്ളികളിൽ അക്രമികൾ നടത്തിയ വെടിവെപ്പിൽ 40 പേരാണ് കൊല്ലപ്പെട്ടത്. 20 പേർക്ക് പരിക്കേറ്റു. ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മോസ്‌കിലും ലിൻവുഡ് സബർബിലെ ഒരു മോസ്‌ക്കിലുമാണ് വെടിവെപ്പ് നടന്നത്. ഇതിന് പിന്നിൽ മുസ്ലിം വിരുദ്ധരായ തീവ്രവാദ ഗ്രൂപ്പുകളാണെന്നാണ് സൂചന. ലഹരിക്ക് അടിമപ്പെട്ട തീവ്രവാദിയാണ് കൊല നടത്തിയതെന്ന് വ്യക്തമാണ്. അക്രമം നടത്തുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു ഭീകരവാദികളുടെ ഇടപെടൽ. സ്വതവേ സമാധാനത്തിന്റെ നാടായാണ് ന്യൂസിലണ്ടും ഓസ്‌ട്രേലിയയുമെല്ലാം അറിയപ്പെട്ടുന്നത്. അവിടെയുണ്ടായ ആക്രമണം ലോകത്തെ തന്നെ ഞെട്ടിച്ചു. കമ്പ്യൂട്ടർ ഗെയിമിലെ കളിക്ക് സമാനമായ മാനസികാവസ്ഥയിലാണ് അക്രമി പെരുമാറിയത്

കാറിൽ എത്തിയ അക്രമി പാർട്ടി തുടങ്ങാമെന്ന് പറഞ്ഞു കൊണ്ടാണ് എല്ലാത്തിനും തുടക്കം കുറിക്കുന്നത്. കാർ പാർക്ക് ചെയ്ത ശേഷം കൈയിലുണ്ടായിരുന്ന തോക്കുപയോഗിച്ച് താഴേക്ക് വെടിയുതിർക്കുന്നു. അതിന് ശേഷം ഡിക്കി തുറക്കുന്നു. ആറ് യന്ത്രതോക്കുകൾ. അതിൽ നിന്ന് ഒന്ന് കൈയിലെടുക്കുന്നു. അവിടെ നിന്ന് നേരെ പള്ളിയെ ലക്ഷ്യമാക്കി നടക്കുന്നു. പിന്നെ തുരുതുരാ വെടിവച്ചു. അതിന് ശേഷം തിരിച്ച് കാറിന് അടുത്തേക്ക് എത്തുന്നു. കാറിൽ നിന്ന് ചെറിയ തോക്കെടുക്കുന്നു. വീണ്ടും പള്ളിയിലേക്ക്. ആദ്യ ആക്രമണത്തിൽ വെടിയേറ്റ് കിടന്നവർക്ക് നേരെ വീണ്ടും വെടിവയ്ക്കുന്നു. മരണം ഉറപ്പിക്കാനായിരുന്നു അത്.

തോക്കുമായി വെളിയിലിറങ്ങിയ അക്രമി അവിടെ കണ്ണിൽ കണ്ടവർക്ക് നേരെയും വെടിവയ്ക്കുന്നു. തലയിൽ വെടിവച്ചായിരുന്നു ആക്രോശം. അതിന് ശേഷം വീണ്ടും കാറിലേക്ക്. മുസ്ലിം പള്ളിയെ കത്തിച്ച് നിലംപരിശാക്കാൻ ആകാത്തതിന്റെ നിരാശയാണ് പങ്കുവയ്ക്കുന്നത്. കാറിൽ ഇതിനായി പെട്രോളും സൂക്ഷിച്ചിരുന്നു. ഈ നിരാശ പങ്കുവയ്ക്കലുമായി കാറിൽ രക്ഷപ്പെടാനുള്ള ശ്രമം. ഇയാളടക്കം നാലുപേരെയാണ് പിടിച്ചത്. സ്റ്റോക് ഹോം ഭീകരവാദി ആക്രമണത്തിനുള്ള പ്രതികാരം ആണിതെന്ന് തീവ്രവാദി പറയുന്നുണ്ട്. വെടിവെപ്പിൽ അൽ നൂർ മോസ്‌കിലാണ് ഏറ്റവുമധികം ആളുകൾ കൊല്ലപ്പെട്ടത്. 30 പേരാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. 10 പേർ ലിൻവുഡ് മോസ്‌കിൽ നടന്ന വെടിവെപ്പിലും കൊല്ലപ്പെട്ടു. സംഭവത്തെ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർദേൻ ഇന്ന് ന്യൂസിലൻഡിന്റെ കറുത്ത ദിനമാണെന്നും പറഞ്ഞു.

മുസ്ലിം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് സർക്കാരും സമ്മതിച്ചിട്ടുണ്ട്. ഇവർ ഓസ്ട്രേലിയൻ വംജരാണെന്നാണ് റിപ്പോർട്ട്. ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മൂന്നുപുരുഷന്മാരേയും ഒരു സ്ത്രീയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാത്രമല്ല വിവിധ കാറുകളിലായി സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതും കണ്ടെത്തിയിട്ടുണ്ട്. അതീവ ജാഗ്രതയാണ് ന്യൂസിലൻഡിൽ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് എത്തിയവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. സംഭവ സമയത്ത് ബംഗ്ലാദേശി ക്രിക്കറ്റ് താരങ്ങളും ആക്രമണം നടന്ന അൽ നൂർ പള്ളിയിലുണ്ടായിരുന്നു. കൊല്ലപ്പെട്ടവരിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ടായേക്കാമെന്നാണ് വിവരങ്ങൾ.

ന്യൂസീലൻഡിലെ തിരക്കേറിയ രണ്ടു മുസ്ലിം പള്ളികളാണ് അക്രമത്തിനായി തെരഞ്ഞെടുത്തത്. പ്രധാന അക്രമി ഓസ്‌ട്രേലിയൻ പൗരത്വമുള്ള തീവ്ര വലതുപക്ഷ 'ഭീകര'നാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ സ്ഥിരീകരിച്ചു. എന്നാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്. മധ്യ ക്രൈസ്റ്റ്ചർച്ചിലെ അൽനൂർ പള്ളിയിലാണ് ആദ്യം വെടിവയ്‌പ്പുണ്ടായത്. പിന്നീടാണ് ലിൻവുഡിലെ രണ്ടാമത്തെ പള്ളിയിൽ ആക്രമണം ഉണ്ടായത്. മേഖലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസീലൻഡിലെ എല്ലാ മുസ്ലിം പള്ളികളും അടച്ചിടാൻ സർക്കാർ നിർദ്ദേശം നൽകി. തെരുവുകളിൽനിന്നു വിട്ടുനിൽക്കണമെന്നും പ്രധാന കെട്ടിടങ്ങൾ സർക്കാർ സ്ഥാപനങ്ങൾ എന്നിവ പൊലീസ് നിർദ്ദേശമനുസരിച്ച് പൂട്ടി.

കസ്റ്റഡിയിൽ ഉള്ളവർക്ക് ഭീകരവാദ കാഴ്ചപ്പാടുണ്ടെങ്കിലും പൊലീസിന്റെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെട്ടവർ അല്ലെന്നാണ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ പറഞ്ഞത്. സൈനികരുടെ വേഷത്തിലാണ് ആയുധധാരി എത്തിയതെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. ഓട്ടമാറ്റിക് റൈഫിളുമായെത്തിയ ഇയാൾ പ്രാർത്ഥനയ്ക്ക് എത്തിയവരുടെ നേർക്ക് നിറയൊഴിക്കുകയായിരുന്നു. കുട്ടികൾക്കുനേരെയും ഇയാൾ വെടിയുതിർത്തു. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങൾ വെടിവയ്‌പ്പ് സമയത്ത് പള്ളിക്കു സമീപം ഉണ്ടായിരുന്നു. ആർക്കും പരുക്കില്ലെന്നും എല്ലാവരും രക്ഷപ്പെട്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വക്താവ് ജലാൽ യൂനുസ് പറഞ്ഞു. ക്രിക്കറ്റ് താരങ്ങൾ പള്ളിയിലേക്കു പ്രവേശിക്കാനൊരുങ്ങവെയാണു വെടിവയ്‌പ്പുണ്ടായത്. താരങ്ങളെ തിരികെ ഹോട്ടലിൽ എത്തിച്ചു. ബംഗ്ലാദേശ് ന്യൂസീലൻഡ് മൂന്നാം ടെസ്റ്റ് മൽസരം റദ്ദാക്കി.

വെടിവയ്‌പ്പിൽ മലേഷ്യൻ പൗരന് പരുക്കേറ്റതായി മലേഷ്യൻ ഹൈക്കമ്മിഷൻ അറിയിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ പേരു പുറത്തുവിട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP