Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രോഗ ലക്ഷണമുള്ളവർ പൊങ്കാലയ്ക്ക് വരരുത്; പനിയും ചുമയും ഉള്ളവർ ആൾക്കൂട്ടത്തിലേക്ക് എത്തരുത്; ഇറാനിൽ നിന്നും കൊറിയിയിൽ നിന്നും ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും എത്തിയവർ വീട്ടിനുള്ളിൽ അടുപ്പ് തയ്യാറാക്കി പൊങ്കാല ഇടണം; പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ മാർഗ്ഗ നിർദ്ദേശവുമായി ആരോഗ്യമന്ത്രി; ആറ്റുകാൽ പൊങ്കാല ഉപേക്ഷിക്കാതെ കരുതലെടുക്കാൻ നിർദ്ദേശം; തിരുവനന്തപുരത്ത് മുൻകരുതലുകൾ എടുത്ത് സർക്കാർ; പത്തനംതിട്ടയിൽ പൊതുപരിപാടികൾക്ക് വിലക്ക്

രോഗ ലക്ഷണമുള്ളവർ പൊങ്കാലയ്ക്ക് വരരുത്; പനിയും ചുമയും ഉള്ളവർ ആൾക്കൂട്ടത്തിലേക്ക് എത്തരുത്; ഇറാനിൽ നിന്നും കൊറിയിയിൽ നിന്നും ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും എത്തിയവർ വീട്ടിനുള്ളിൽ അടുപ്പ് തയ്യാറാക്കി പൊങ്കാല ഇടണം; പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ മാർഗ്ഗ നിർദ്ദേശവുമായി ആരോഗ്യമന്ത്രി; ആറ്റുകാൽ പൊങ്കാല ഉപേക്ഷിക്കാതെ കരുതലെടുക്കാൻ നിർദ്ദേശം; തിരുവനന്തപുരത്ത് മുൻകരുതലുകൾ എടുത്ത് സർക്കാർ; പത്തനംതിട്ടയിൽ പൊതുപരിപാടികൾക്ക് വിലക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഒത്തുചേരുന്നത് 20ലക്ഷത്തിൽ അധികം സ്ത്രീ ഭക്തജനങ്ങളാണ്. പൊങ്കാല ഇടാൻ വിദേശികളും സ്വദേശികളും തടിച്ചു കൂടുമ്പോൾ കേരളം അതീവ ജാഗ്രതയിലേക്ക് പോവുകയാണ്. പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഇത്. ഇറ്റലിയിൽ നിന്ന് എത്തിയ മൂന്ന് പേരാണ് കേരളത്തിൽ വീണ്ടും കൊറോണ എത്തിച്ചത്. ഈ സാഹചര്യത്തിൽ വൈറസ് എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് ആർക്കും ഉറപ്പില്ല. അതുകൊണ്ട് ആറ്റുകാൽ പൊങ്കാലയ്ക്ക് കരുതലുകൾ എടുക്കണമെന്നാണ് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ആവശ്യം.

പൊങ്കാലയ്ക്ക് ആളുകൾ എത്തി തുടങ്ങി. അതിനാൽ അത് മാറ്റി വയ്ക്കാനാകില്ല. അതുകൊണ്ട് രോഗ ലക്ഷണമുള്ള ആരും പൊങ്കാലയ്ക്ക് എത്തരുത്. പനിയും ചുമയും ഉള്ളവർ വീട്ടിൽ കഴിയണമെന്നാണ് നിർദ്ദേശം. അതിവേഗത്തിൽ കൊറോണ പടർന്ന് പിടിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് ഈ നിർദ്ദേശം. പൊങ്കാലയുമായി ബന്ധപ്പെട്ട ശുചീകരണം വേഗത്തിലാക്കാനും കരുതലുകൾ എടുക്കുന്നുണ്ട്. രോഗബാധിത പ്രദേശത്തുള്ളവർ പൊങ്കാല ഒഴിവാക്കണമെന്നാണ് ആവശ്യം. ആറ്റുകാൽ പൊങ്കാല നിർത്തി വയ്ക്കാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പത്തനംതിട്ടയിൽ ഉള്ളവർ പൊങ്കാലയ്ക്ക് വരരുതെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. പൊങ്കാല ഇടുന്നവരുടെ വീഡിയോ ചിത്രീകരിക്കും. ഇതിനൊപ്പം വിദേശികൾക്ക് ഹോട്ടലിൽ പൊങ്കാല ഇടാൻ പ്രത്യേക സാഹചര്യമൊരുക്കും.

പത്തനംതിട്ടയിൽ അതീവ ജാഗ്രതയിലാണ്. ഇവിടെ പൊതുപരിപാടികൾ ഒഴിവാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് പേരിൽ കൊറോണ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. ചികിൽസയിലുള്ളവരുടെ ജീവൻ നഷ്ടമാകാതെ നോക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊറോണ വൈറസ് ശരീരത്തിൽ കയറിയാൽ 14 ദിവസത്തിന് ശേഷം മാത്രമേ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കൂ. അതുകൊണ്ട് തന്നെ ഇവരുമായി സഹകരിച്ച എല്ലാവരേയും നിരീക്ഷണത്തിലാകും. 28 ദിവസം കരുതലിലേക്ക് ഇത് മാറ്റാനാണ് തീരുമാനം. വിദേശത്ത് നിന്ന് രോഗവുമായി എത്തുന്നവർ അത് മറച്ചു വയ്ക്കരുതെന്നും മന്ത്രി ശൈലജ ടീച്ചർ അറിയിച്ചു.

ആറ്റുകാൽ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കർശന പരിശോധനകൾ നടക്കും. പൊങ്കാലയിൽ പങ്കെടുക്കാനെത്തുന്ന വിദേശികളെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കാൻ ആരോഗ്യ വകുപ്പ് ആലോചിക്കുന്നുണ്ട്. പൊങ്കാല അടക്കമുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കേണ്ടതില്ലെന്നും അത് ജനങ്ങൾക്കിടയിൽ അനാവശ്യ പരിഭ്രാന്തി പരത്താൻ ഇടയാക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു. 

സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇത്രയും ആളുകൾ ഒത്തുകൂടുന്ന ചടങ്ങായതിനാൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പരിമിതിയുണ്ട്. അതുകൊണ്ട് തന്നെ രോഗ ബാധയുടെ ഗൗരവം കണക്കിലെടുത്ത് രോഗ ലക്ഷണങ്ങളുള്ളവർ പൊങ്കാലക്ക് എത്തരുതെന്നും ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു. ചുമയും പനിയും ഉള്ളവർ പൊങ്കാലക്ക് വരരുതെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്, വിദേശികളെ പ്രത്യേകം നിരീക്ഷിക്കും. വിദേശരാജ്യങ്ങളിൽ നിന്ന് എത്തി ഹോട്ടലിൽ താമസിക്കുന്നവർക്ക് അവിടെ തന്നെ പൊങ്കാലയിടാനുള്ള സൗകര്യം ഒരുക്കുന്നത് അടക്കമുള്ള ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടവും സജ്ജമാക്കിയിട്ടുണ്ട്. പൊങ്കാലയിടാൻ എത്തുന്നവരുടെ വീഡിയോ പകർത്താനും തീരുമാനം ഉണ്ട്.

23 ആരോഗ്യ വകുപ്പ് സംഘത്തെ പൊങ്കാല ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 18 ആംബുലൻസ് ബൈക്ക് അംബുലൻസുകൾ, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 32 വാർഡുകളിൽ പ്രത്യേക സംഘങ്ങൾ വീടുകൾ കയറി രോഗമുള്ളവരുണ്ടോയെന്ന് നിരീക്ഷിക്കും. ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ വിവിധ ഭാഷകളിൽ അനൗൺസുമെന്റുകൾ ഉണ്ടാകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ക്ഷേത്രത്തിൽ ഭക്തർ പിടിക്കുന്ന സ്ഥലങ്ങൾ അരമണിക്കൂർ ഇടപെട്ട് അണുവിമുക്തമാക്കും. ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രാവിലെ 10.20നാണ് പൊങ്കാലയ്ക്ക് തുടക്കമാവുക. 2.10നാണ് നിവേദ്യം. പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണയും പൊങ്കാല മഹോത്സവം നടക്കുക. ഇതിനിടെയാണ് കൊറോണയിൽ ഭീതി പടരുന്നത്. കൊവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള വിദഗ്ദ്ധർ ആൾക്കൂട്ട പരിപാടികൾ കുറയ്ക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ വൈറസ് നിയന്ത്രണാവിധേയമാകുന്നത് വരെ ആൾക്കൂട്ട പരിപാടികൾ ഒഴിവാക്കുകയോ നീട്ടി വെക്കുകയോ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഏതെങ്കിലും സാഹചര്യത്തിൽ ആളുകൾ ധാരാളമായി വരുന്ന പരിപാടി നടത്തുകയാണെങ്കിൽ സംസ്ഥാനങ്ങൾ ഇതിന് മുൻകരുതൽ എടുക്കണമെന്നും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് അനുയോജ്യമായ തീരുമാനങ്ങൾ കൈകൊള്ളാമെന്നും പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP