Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറ്റിങ്ങലിൽ യുഡിഎഫിനായി പൊലീസുകാരുടെ 411 പോസ്റ്റൽ ബാലറ്റുകൾ ശേഖരിച്ചത് പിണറായിയുടെ വലംകൈയായ മന്ത്രിയുടെ അടുപ്പക്കാരനായ പൊലീസ് സംഘടനാ നേതാവ്; പണമെറിഞ്ഞ് നേതാവിനെ വിലയ്‌ക്കെടുത്തത് സ്ഥാനാർത്ഥിയുടെ ഉറ്റബന്ധു; എൽഡിഎഫിനായെന്ന പേരിൽ ശേഖരിച്ച ബാലറ്റുകൾ യുഡിഎഫ് പാളയത്തിലെത്തിയതിൽ മുന്നണിയിൽ അമ്പരപ്പും ആശങ്കയും; പ്രചാരണത്തിനെന്ന പേരിൽ ആറ്റിങ്ങലിൽ പേയ്‌മെന്റ് സ്‌ക്വാഡുകളെ ഇറക്കിയെന്ന് എൽഡിഎഫ് ആരോപണം; പോസ്റ്റൽ ബാലറ്റ് വിവാദം വേറെ തലങ്ങളിലേക്ക്..

ആറ്റിങ്ങലിൽ യുഡിഎഫിനായി പൊലീസുകാരുടെ 411 പോസ്റ്റൽ ബാലറ്റുകൾ ശേഖരിച്ചത് പിണറായിയുടെ വലംകൈയായ മന്ത്രിയുടെ അടുപ്പക്കാരനായ പൊലീസ് സംഘടനാ നേതാവ്; പണമെറിഞ്ഞ് നേതാവിനെ വിലയ്‌ക്കെടുത്തത് സ്ഥാനാർത്ഥിയുടെ ഉറ്റബന്ധു; എൽഡിഎഫിനായെന്ന പേരിൽ ശേഖരിച്ച ബാലറ്റുകൾ യുഡിഎഫ് പാളയത്തിലെത്തിയതിൽ മുന്നണിയിൽ അമ്പരപ്പും ആശങ്കയും; പ്രചാരണത്തിനെന്ന പേരിൽ ആറ്റിങ്ങലിൽ പേയ്‌മെന്റ് സ്‌ക്വാഡുകളെ ഇറക്കിയെന്ന് എൽഡിഎഫ് ആരോപണം; പോസ്റ്റൽ ബാലറ്റ് വിവാദം വേറെ തലങ്ങളിലേക്ക്..

പി വിനയചന്ദ്രൻ

തിരുവനന്തപുരം: പൊലീസുകാരുടെ 411പോസ്റ്റൽ ബാലറ്റുകൾ ശേഖരിച്ച് ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഉറ്റബന്ധുവിന് എത്തിച്ചുകൊടുത്തത് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ അടുപ്പക്കാരനായ പൊലീസ് സംഘടനാ നേതാവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പ്രചാരണത്തിന് സ്‌ക്വാഡ് വർക്കുകൾ നടത്തിയത് തലസ്ഥാനത്തെ വ്യവസായ പ്രമുഖനായ ഈ ബന്ധുവായിരുന്നു. ഉറ്റബന്ധുവിനെ ജയിപ്പിച്ചെടുക്കാൻ അരയും തലയും മുറുക്കി ബന്ധുവും സംഘവും രംഗത്തിറങ്ങിയിരുന്നു. അടുത്തിടെ വൻ വിവാദമായൊരു മതപരമായ വിഷയം ഉൾപ്പെടുന്ന വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ വലംകൈയായ മന്ത്രിക്കെതിരേയാണ് ആരോപണം.

പൊലീസ് സംഘടനാ നേതാവിനെ നേരത്തേ മന്ത്രിയുമായി അടുപ്പിച്ചത്, സ്ഥാനാർത്ഥിയുടെ ബന്ധുവായിരുന്നു. ഈ തണലിൽ നിരവധി ഫേവറുകൾ നേതാവ് സംഘടിപ്പിച്ചെടുത്തു. പൊലീസുകാരെ ഭീഷണിപ്പെടുത്തി ബാലറ്റുകൾ കൈക്കലാക്കാൻ രണ്ട് പൊലീസുകാരെയും ഇതെല്ലാം നിരീക്ഷിക്കാൻ മറ്റൊരു വ്യക്തിയേയും ഈ വ്യവസായി ഏർപ്പാടാക്കിയിരുന്നു. ഭീഷണിപ്പെടുത്തി ബാലറ്റുകൾ കൈക്കലാക്കിയത് പൊലീസുകാർ പുറത്തു പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എൽ.ഡി.എഫിന്റെ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് മന്ത്രിയുടെ പങ്കിനെക്കുറിച്ച് വിവരം കിട്ടിയത്. പ്രാദേശിക നേതൃത്വം വിവരം പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

കടുകട്ടി മത്സരം നടന്ന ആറ്റിങ്ങലിൽ ഏതുവിധേനയും ജയമുറപ്പിക്കാൻ രണ്ട് മുന്നണികളും ശ്രമിച്ചിരുന്നു. എൽ.ഡി.എഫ് സർവശക്തിയുമെടുത്ത് പ്രചാരണം നടത്തിയപ്പോൾ പ്രതിരോധിക്കാൻ കോന്നിയിൽ നിന്ന് കോൺഗ്രസുകാരെ ഇറക്കി യു.ഡി.എഫ് പ്രചാരണം കൈപ്പിടിയിലാക്കി. ആറ്റിങ്ങലിനെ ഇളക്കിമറിച്ച പ്രചാരണം സമാപിച്ച ശേഷമാണ് പോസ്റ്റൽ വോട്ട് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇടത് സംഘടനാ നേതാവ് എൽ.ഡി.എഫ് അനുകൂലികളായ പൊലീസുകാരുടെയടക്കം ബാലറ്റുകൾ ശേഖരിച്ച് യു.ഡി.എഫ് പാളയത്തിലെത്തിച്ചെന്നാണ് ആരോപണം. ഇടതു സ്ഥാനാർത്ഥിക്ക് ചെയ്ത വോട്ടുകളാണെങ്കിൽ അത് റിട്ടേണിങ് ഓഫീസർക്ക് നൽകാതിരിക്കാനും ക്രമക്കേട് കാട്ടി അസാധുവാക്കാനും ഇതിലൂടെ കഴിയുമെന്ന് എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വോട്ടുകൾ കൃത്യമായി റിട്ടേണിങ് ഓഫീസർക്ക് സമർപ്പിക്കുകയും ചെയ്യും.

ആറ്റിങ്ങൽ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടിനെതിരേ സിപിഎം ജില്ലാ കമ്മിറ്റി അംഗം ആർ.രാമു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് പരാതി നൽകി. പരാതി ഇപ്രകാരമാണ്- ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് പൊലീസ് ഉദ്യോഗസ്ഥന്മാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് നിർബന്ധിച്ച് നാനൂറിലധികം പോസ്റ്റൽ വോട്ടുകൾ ശേഖരിച്ച് നേരിട്ട് എത്തിച്ചതായി വിശ്വസനീയമായ അറിവ് ലഭിച്ചിരിക്കുന്നു. ആറ്റിങ്ങൽ മണ്ഡലത്തിലെ എൽ.ഡി.എഫ് പ്രവർത്തകനായ എന്റെ സുഹൃത്തുക്കളും പരിചയക്കാരുമായ അഡ്വ.മോഹനൻ നായരും പ്രഭാകരനുമാണ് ഈ വിവരം അറിയിച്ചത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണവും ഉചിതമായ നടപടികളും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. ഇതാണ് രാമുവിന്റെ പരാതി. ഈ പരാതി പോസ്റ്റൽ ബാലറ്റ് ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ടിക്കാറാം മീണ കൈമാറി.

തെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ് പണവും മദ്യവും ഒഴുക്കിയെന്നാണ് എൽ.ഡി.എഫ് കുറ്റപ്പെടുത്തുന്നത്. പ്രചാരണത്തിനെന്ന പേരിൽ ഇറക്കിയ സ്‌ക്വാഡുകൾ പേയ്‌മെന്റ് സ്‌ക്വാഡുകളായാണ് പ്രവർത്തിച്ചത്. ചില കേന്ദ്രങ്ങളിൽ ഇവർ പണവും മദ്യവും ഒഴുക്കിയത്രേ. നടന്ന കാര്യങ്ങൾ എല്ലാം ഇപ്പോൾ പുറത്തു പറയാനാവില്ലെന്നാണ് എൽ.ഡി.എഫ് പറയുന്നത്. ആറ്റിങ്ങലുള്ള പൊലീസുകാരല്ല പോസ്റ്റൽ ബാലറ്റ് ശേഖരിച്ചതെന്നും ഇവരെ കണ്ടാൽ പൊലീസുകാർക്ക് തിരിച്ചറിയാമെന്നും എൽ.ഡി.എഫ് പറയുന്നു. ഏറെ പരിശ്രമിച്ചാണ് ബാലറ്റുകൾ വാങ്ങിയതെന്ന് വിശ്വസനീയമായ വിവരം കിട്ടിയിട്ടുണ്ടെന്നും തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും എൽ.ഡി.എഫ് പറയുന്നു. എന്തായാലും മന്ത്രിയുമായി ബന്ധമുള്ള പൊലീസ് നേതാവ് നടത്തിയ അട്ടിമറി പാർട്ടിയിലും മുന്നണിയിലും അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP