Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അങ്കമാലിയിൽ നവജാത ശിശുവിനെ അടിച്ച് കൊല്ലാൻ ശ്രമം നടത്തി പിതാവിന്റെ കൊടും ക്രൂരത; കട്ടിലിൽ തലയിടിപ്പിച്ചും വലിച്ചെറിഞ്ഞും 54 ദിവസം പ്രായമായ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചത് അമ്മയുടെ കൺമുന്നിൽ; ഭാര്യയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ പിടിച്ച് വാങ്ങി രണ്ട് തവണ തറയിലും അടിച്ചു; ഗുരുതരമായി പരുക്കേറ്റ കുഞ്ഞിന് ആന്തരിക രക്തസ്രാവവും; കുട്ടിയുടെ നില അതീവ ഗുരുതരം; പിതാവ് അങ്കമാലി സ്വദേശി ഷൈജു തോമസ് കസ്റ്റഡിയിൽ; ഇയാൾ സംശയരോഗത്തിന് അടിമയെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അങ്കമാലിയിൽ നവജാത ശിശുവിനെ അടിച്ച് കൊല്ലാൻ പിതാവിന്റെ ശ്രമം. 54 ദിവസം പ്രായമുള്ള പെൺകുട്ടിയെ ആണ് പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചത്.ആന്തരിക രക്തസ്രാവം ഉണ്ടായ കുട്ടി വെന്റിലേറ്ററിലാണ്. അങ്കമാലി സ്വദേശി ഷൈജു തോമസിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സംശയരോഗത്തിന് അടിമയായിരുന്നു.

പുലർച്ചെ കരഞ്ഞ കുഞ്ഞിനെ ഇയാൾ വായുവിൽ ഉയർത്തി വീശിയെന്നാണ് വിവരം. ബോധം നഷ്ടമായപ്പോൾ കുഞ്ഞിനെ കട്ടിലിൽ എറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായ പരിക്കാണ് കുഞ്ഞിന് ഉണ്ടായിട്ടുള്ളത്. ആന്തരിക രക്തസ്രാവം ഉണ്ട്.

തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞുമാണ് ഷൈജു കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംശയരോഗത്തിന് പുറമെ പെൺകുഞ്ഞ് ജനിച്ചതിലുള്ള നിരാശയുമാണ് ക്രൂര കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. വാടക വീടിന്റെ കിടപ്പ് മുറിയിൽ വച്ചാണ് പ്രതി കുഞ്ഞിനോട് ക്രൂര കൃത്യം നടത്തിയത്.

ഭാര്യയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ പിടിച്ച് വാങ്ങി കൈകൊണ്ട് രണ്ട് തവണ തലക്കടിച്ച ഷൈജു പിന്നീട് കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു. തലക്ക് ഗുരുതര പരിക്കുമായാണ് കുഞ്ഞ് വെന്റിലേറ്ററിൽ കഴിയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP