Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

മഞ്ചക്കണ്ടി വനത്തിലെ മാവോയിസ്റ്റ് വേട്ട അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; ഡി.വൈ.എസ്‌പി ഫിറോസിനെ മാറ്റിയത് ഏറ്റുമുട്ടലിന്റെ രണ്ടാംദിവസം സാന്നിധ്യമുണ്ടെന്ന കാരണത്താൽ; പകരം ചുമതല ഡി.വൈ.എസ്‌പി ഉല്ലാസിന്; മാറ്റം സുപ്രീംകോടതി തീരുമാനം അനുസരിച്ച്

മഞ്ചക്കണ്ടി വനത്തിലെ മാവോയിസ്റ്റ് വേട്ട അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; ഡി.വൈ.എസ്‌പി ഫിറോസിനെ മാറ്റിയത് ഏറ്റുമുട്ടലിന്റെ രണ്ടാംദിവസം സാന്നിധ്യമുണ്ടെന്ന കാരണത്താൽ; പകരം ചുമതല ഡി.വൈ.എസ്‌പി ഉല്ലാസിന്; മാറ്റം സുപ്രീംകോടതി തീരുമാനം അനുസരിച്ച്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിൽ തണ്ടർബോൾട്ട് ഏറ്റുമുട്ടൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഡി.വൈ.എസ്‌പി ഫിറോസിനെയാണ് മാറ്റിയത്. പകരം ഡി.വൈ.എസ്‌പി വി.എ ഉല്ലാസിന് ചുമതല നൽകി. ഏറ്റുമുട്ടലിന്റെ രണ്ടാം ദിവസം ഫിറോസിന്റെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നതിനാലാണ് മാറ്റിയത്.

ഇത്തരത്തിൽ മുൻപ് കേസിൽ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താൻ പാടില്ല എന്ന സുപ്രീം കോടതി നിർദ്ദേശമുള്ളതിനാലാണ് നടപടി.അട്ടപ്പാടിയിൽ തണ്ടർബോൾട്ട് സംഘം മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയിട്ട് ഒരാഴ്‌ച്ച കഴിയുന്നതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ നീക്കി നടപടിയെത്തിയത്.

മാവോയിസ്റ്റുകൾക്ക് കൊല്ലപ്പെട്ട സംഭവത്തിൽ ഒട്ടനവധി അഭ്യൂഹങ്ങളും പൊലീസുനേരെ ആരോപണങ്ങളും ഉയരുന്ന പശ്ചാത്തലത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ പെട്ടന്നുള്ള മാറ്റം. കൊല്ലപ്പെട്ടവരുടെ പശ്ചാത്തലം, സംഘത്തിലുണ്ടായിരുന്ന യുവതി ആര് എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് പരിശോധിച്ച് വരുന്നത്.കൊല്ലപ്പെട്ടവരിൽ ഒരാൾ മണിവാസകമാണെന്നു മാത്രമാണ് പൊലീസിന് പൂർണമായും ഉറപ്പുള്ളത്. മറ്റു രണ്ടുപേർ കാർത്തിയും അരവിന്ദുമാണെന്ന് ഏറക്കുറെ ഉറപ്പിക്കുന്ന വെങ്കിലും ഇക്കാര്യത്തിൽ കുറച്ചുകൂടി വ്യക്തത വരാനുണ്ട് താനും.

അതുകൊണ്ടുതന്നെ കൊല്ലപ്പെട്ടവർ ആരൊക്കെയെന്ന് ഔദ്യോഗികമായി ഇതുവരെ പറഞ്ഞിട്ടില്ല. കർണാടക സ്വദേശി ശ്രീമതിയാണ് കൊല്ലപ്പെട്ടതെന്നാണ് ആദ്യം പൊലീസ് കരുതിയിരുന്നത്. രണ്ട് വയസ്സിനടുത്തുള്ള കുഞ്ഞിനെ രണ്ടുമാസം മുമ്പ കാട്ടിൽ സംഘത്തോടൊപ്പം ചിലർ കണ്ടിട്ടുണ്ട്. ശ്രീമതിക്കാണ് കുഞ്ഞുള്ളതെന്നാണ് പൊലീസിനുള്ള വിവരം. ശ്രീമതിയുടെ സ്വദേശമായ കർണാടക ചിക്കമഗളുരുവിൽനിന്നെത്തിയ പൊലീസ് മൃതദേഹം അവരുടേതാണെന്ന് ഉറപ്പിച്ചിട്ടില്ല. ശ്രീമതിയാണ് കൊല്ലപ്പെട്ടതെങ്കിൽ കുഞ്ഞ് എവിടെയെന്നതാണ് കുഴക്കുന്ന ചോദ്യം.

മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ ദുരൂഹത ആരോപിച്ച് അട്ടപ്പാടിയിലെ ആദിവാസി നേതാക്കൾ രംഗത്തെത്തിയിരുന്നു. കീഴടങ്ങാൻ തയ്യാറായവരെയാണ് പൊലീസ് വെടിവച്ചുകൊന്നതെന്ന് ആദിവാസി നേതാവ് ശിവാനി പറഞ്ഞു.മണിവാസകം ആരോഗ്യപ്രശ്‌നങ്ങളാൽ അവശനായിരുന്നു. ഇവരുമായി പൊലീസ് ഒത്തുതീർപ്പ് ചർച്ച നടത്തിയിരുന്നു. പൊലീസ് വെടിവച്ചുകൊല്ലുമെന്ന് മരിച്ചവർ ഭയപ്പെട്ടിരുന്നതായും ശിവാനി അട്ടപ്പാടിയിൽ പറഞ്ഞു. മാവോയിസ്റ്റുകളുമായി പൊലീസ് നടത്തിയിരുന്ന മധ്യസ്ഥ ചർച്ചകളിൽ ശിവാനി പങ്കെടുത്തിരുന്നു.പൊലീസ് നടപടിയിൽ സംശയം പലരും പ്രകടിപ്പിച്ചിരുന്നു. സിപിഐ അടക്കം മാവോയിസ്റ്റ് വേട്ടയെ ശക്തമായി അപലപിച്ചാണ് രംഗത്തെത്തിയിരുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP