Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ വി എസ് ജസ്റ്റിനുനേരെ ക്രിസ്ത്യൻ മതമൗലികവാദികളുടെ ആക്രമണം; പ്രകോപനമായത് സോഷ്യൽ മീഡിയിലെ മത വിമർശവും ട്രോളുകളും; മദ്യപിച്ചെത്തിയ 20 അംഗ സംഘം വീട്ടിൽ അഴിഞ്ഞാടി ഭീതിപരത്തി; തന്നെ ആക്രമിച്ചവരിൽ ക്രിമിനൽ പശ്ചാത്തലും ഉള്ളവരും ഉണ്ടെന്ന് ജസ്റ്റിൻ; ജസ്റ്റിസ് ഫോർ ജസ്റ്റിൻ കാമ്പയിനുമായി സ്വതന്ത്ര ചിന്തകരും

സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ വി എസ് ജസ്റ്റിനുനേരെ ക്രിസ്ത്യൻ മതമൗലികവാദികളുടെ ആക്രമണം; പ്രകോപനമായത് സോഷ്യൽ മീഡിയിലെ മത വിമർശവും ട്രോളുകളും; മദ്യപിച്ചെത്തിയ 20 അംഗ സംഘം വീട്ടിൽ അഴിഞ്ഞാടി ഭീതിപരത്തി; തന്നെ ആക്രമിച്ചവരിൽ ക്രിമിനൽ പശ്ചാത്തലും ഉള്ളവരും ഉണ്ടെന്ന് ജസ്റ്റിൻ; ജസ്റ്റിസ് ഫോർ ജസ്റ്റിൻ കാമ്പയിനുമായി സ്വതന്ത്ര ചിന്തകരും

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ വി എസിന് ജസ്റ്റിനുനേരെ ക്രിസ്ത്യൻ മതമൗലികവാദികളുടെ ആക്രമണം. സോഷ്യൽ മീഡിയിലടക്കം ജസ്റ്റിൻ നടത്തുന്ന മതവിമർശനങ്ങളും ട്രോളുകളുമാണ് ആക്രമണത്തിന് കാരണമായതെന്നാണ് അറിയുന്നത്. ഇന്നലെ വൈകുന്നേരം 7: 30 നാണ് സംഭവം. ഇരുപത് അംഗങ്ങളുള്ള സംഘം അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കയായിരുന്നു.

സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട് ജസ്റ്റിന്റെ അമ്മ വീട്ടിൽ കിടപ്പിലായിരുന്നുവെന്നുപോലും അക്രമികൾ പരിഗണിച്ചില്ല. ആക്രമണം നടക്കുമ്പോൾ ജസ്റ്റിന്റെ അച്ഛനും വീട്ടിലുണ്ടായിരുന്നു. ഈ പകർച്ചവ്യാധി കാലത്ത്, മാസ്‌ക്കോ, സാമൂഹിക അകലമോ ഒന്നും പാലിക്കാതെ മദ്യപിച്ച് അസഭ്യം പറയുകയും, കയ്യേറ്റം ചെയ്യുകയുമാണ് ഉണ്ടായത്.

മതഭ്രാന്തന്മ്മാൾ തന്നെ ഭീഷണിപ്പെടുത്തുന്നത് ഇത് ആദ്യമല്ലെന്നും, മുമ്പ് പലതവണ അവരുടെ ഭീഷണിക്ക ഇരയായിയിട്ടുണ്ടെന്നും ജസ്റ്റിൻ പറയുന്നു. ക്രിസ്തുമതത്തെ വിമർശിക്കുന്ന തന്റെ പ്രസംഗങ്ങൾക്കും ബ്ലോഗുകൾക്കും കുടുംബത്തെ ഭീഷണിപ്പെടുത്താറുണ്ടെന്നും ജസ്റ്റിൻ പറയുന്നു.തന്നെ ശത്രുത കണ്ടെത്തിയ സംഘത്തിന് ക്രിമിനൽ പശ്ചാത്തലമുള്ള അംഗങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.ഇതോടെ സോഷ്യൽ മീഡിയയിൽ ജസ്റ്റിന് ഐക്യദാർഡ്യവുമായി സ്വതന്ത്രചിന്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ആവിഷ്‌ക്കാര സ്വാതന്ത്യത്തിനുനേരെയുള്ള ആക്രമണം കൂടിയാണ് ഇതെന്നും പൊലീസ് നടപടികൾ ശക്തമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP