Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഇനി ജാമ്യമില്ലാ കുറ്റം; കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ ആരോഗ്യപ്രവർത്തകർ വൻതോതിൽ ആക്രമിക്കപ്പെടുന്നെന്ന് കേന്ദ്ര സർക്കാർ; ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവും അഞ്ച് ലക്ഷം വരെ പിഴയും; 87ലെ പകർച്ച വ്യാഥി നിയമത്തിൽ ഭേദഗതി കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ; ഇൻഷുറൻസ് പദ്ധതി കൊണ്ടുവരുന്നത് ഉൾപ്പടെ കേന്ദ്ര സർക്കാരിന്റെ ഓർഡിനൻസിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ അക്രമം തടയാനുള്ള ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 1897 ലെ പകർച്ചവ്യാധി നിയമഭേദഗതി ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ അത് ഇനി മുതൽ ജാമ്യം ലഭിക്കാത്ത കുറ്റമാകും. ആരോഗ്യപ്രവർത്തകരെ ഗുരുതരമായി പരുക്കേൽപ്പിച്ചാൽ ആറുമാസം മുതൽ എഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴശിക്ഷയ്ക്കും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്. ആക്രമണത്തിന്റെ സ്വഭാവം ഗൗരവമുള്ളതല്ലെങ്കിൽ മൂന്നു മാസം മുതൽ അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാം. ഇവർക്ക് 50000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴ ലഭിക്കാം. 30 ദിവസത്തിനികം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണം. ആരോഗ്യ പ്രവർത്തകരുടെയോ സ്ഥാപനങ്ങളുടെയോ വാഹനങ്ങൾക്കു നാശനഷ്ടം വരുത്തിയാൽ വാഹനത്തിന്റെ മാർക്കറ്റ് വിലയുടെ ഇരട്ടി കുറ്റക്കാരിൽ നിന്ന് ഈടാക്കും.

ഓർഡിനൻസിനു അംഗീകാരം നൽകിയതോടെ അക്രമങ്ങൾക്കെതിരെ ഡോക്ടർമാർ നടത്താനിരുന്ന പ്രതിഷേധം പിൻവലിച്ചു. ആയുഷാമൻ ഭാരത് പദ്ധതിയിൽപെടുത്തി കോവിഡ് ചികിത്സ സൗജന്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ എല്ലാ ആശുപത്രികൾക്കും ഇത് ബാധകമായിരിക്കും.ആരോഗ്യപ്രവർത്തകർക്ക് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കും. ആരോഗ്യപ്രവർത്തകരുടെ വാഹനമോ, ക്ലിനിക്കുകളോ തകർത്താൽ ഇവരിൽ നിന്ന് രണ്ട് ഇരട്ടി നഷ്ടപരിഹാരം ഈടാക്കും. ഏട്ട് ലക്ഷം രൂപവരെ പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.രാജ്യത്ത് കോവിഡ് കേസുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെ വൻതോതിൽ വേട്ടയാടുന്ന പല സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

കേരളത്തിലും ഇത്തരം സംഭവങ്ങൾ ഏറെ വിവാദം ക്ഷണിച്ച് വരുത്തിയിരുന്നു. ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനം തടഞ്ഞും. അവരെ കയ്യേറ്റം ചെയ്തുമുള്ള സംഭവങ്ങൾ നിരന്തരം രാജ്യത്ത് റിപ്പോർട്ട് ചെയ്യുകയാണ്. കോവിഡ് മാനദണ്ഡങ്ങള് പാലിക്കാതെ ആശുപത്രിവിട്ട് ഓടി പോകുന്നവരും ഇത്തരത്തിൽ ആരോഗ്യപ്രവർത്തകരെ പലപ്പോഴും കയ്യേറ്റം ചെയ്യുന്നു. ഇത്തരം കേസുകൾക്ക് പൊലീസ് നടപടിയെടുക്കുമെങ്കിലും മുൻപ് നിസാര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. മുൻപ് ആശുപത്രിയിൽ ആക്രമണം അഴിച്ചുവിടുന്നർക്കെതിരെ ശക്തമായ നിയമം വന്നതോടെ ഇതിന് പരിധിവരെ പരിഹാരം കണ്ടിരുന്നു.

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ ഡോക്ടർമാർക്ക് മതിയായ സുരക്ഷ നൽകുമെന്നും, സർക്കാർ ഡോക്ടമാർക്കൊപ്പം തന്നെയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ഡോക്ടർമാർക്കും ആശുപത്രികൾക്കുമെതിരെ വർദ്ധിച്ചുവരുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് വൈറ്റ് അലർട്ട് നടത്താനിരിക്കേയാണ് അമിത്ഷായുടെ ഉറപ്പ്. പ്രതിഷേധത്തിൽ നിന്ന് പിൻവാങ്ങണമെന്നും ആഭ്യന്തര മന്ത്രി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനോട് ആവശ്യപ്പെട്ടു.

ഐ.എം.എ പ്രതിനിധികളുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അമിത് ഷാ. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനും ചർച്ചയിൽ പങ്കെടുത്തു. ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെയുള്ള അക്രമം തടയാൻ ഓർഡിനൻസിലൂടെ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ഐ.എം.എ ഇന്ന് വൈറ്റ് അലർട്ട് സംഘടിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഐ.എം.എ മുന്നറിയിപ്പ് നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP