Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രതിസന്ധി മുറുകിയപ്പോൾ ഡയറക്ടർമാരും അറ്റ്‌ലസ് രാമചന്ദ്രനെ പിന്നിൽ നിന്നും കുത്തിയോ? തങ്ങളറിയാതെ ജൂവലറിയുടെ ഡയറക്ടർമാരാക്കിയെന്ന ആരോപണവുമായി രണ്ട് പേർ; ദുരൂഹതകൾ പെരുകുമ്പോൾ ജാമ്യം നൽകാതെ ദുബായ് കോടതി

പ്രതിസന്ധി മുറുകിയപ്പോൾ ഡയറക്ടർമാരും അറ്റ്‌ലസ് രാമചന്ദ്രനെ പിന്നിൽ നിന്നും കുത്തിയോ? തങ്ങളറിയാതെ ജൂവലറിയുടെ ഡയറക്ടർമാരാക്കിയെന്ന ആരോപണവുമായി രണ്ട് പേർ; ദുരൂഹതകൾ പെരുകുമ്പോൾ ജാമ്യം നൽകാതെ ദുബായ് കോടതി

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: യുഎഇയിലെ വിവിധ ബാങ്കുകളിൽ നിന്നായി 550 മില്യൺ ദിർഹം വായ്‌പ്പ എടുത്ത ശേഷം തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ അറസ്റ്റിലായ പ്രമുഖ ജ്വവല്ലറി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന് കോടതി ജാമ്യം വീണ്ടും നിഷേധിച്ചു. ഇതോടെ പ്രതിസന്ധിയിലായ വ്യവസായം വീണ്ടും കരുപ്പിടിപ്പിക്കാമെന്ന് അറ്റ്‌ലസ് രാമചന്ദ്രന്റെ പ്രതീക്ഷകൾക്ക് മേൽ വീണ്ടും കരിനിഴൽ വീണിരിക്കയാണ്. അറ്റ്‌ലസ് രരാമചന്ദ്രന്റെ കസ്റ്റഡി സെപ്റ്റംബർ 28 വരെ നീട്ടുകയാണ് ദുബായ് കോടതി ചെയ്തത്.

അറസ്റ്റിലായെങ്കിലും രാമചന്ദ്രൻ പെട്ടെന്ന് തന്നെ പുറത്തിറങ്ങും എന്നൊരു പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന്റെ ജീവനക്കാരും അഭ്യുദയകാംക്ഷികളും. അദ്ദേഹത്തെ സഹായിക്കാനായി ദുബായിലെ മറ്റൊരു പ്രമുഖ വ്യവസായി രംഗത്തെത്തിയതും പ്രതീക്ഷയ്ക്ക് വക നൽകിയിരുന്ന കാര്യമായിരുന്നനു. ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട് ഗ്രൂപ്പ് നേരിട്ട് ശ്രമം നടത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അവയെല്ലാം വെറുതെയായി എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന് ജാമ്യാപേക്ഷ നിരസിച്ചതിലൂടെ വ്യക്തമാകുന്നത്.

ജാമ്യാപേക്ഷ നിരസിക്കപ്പെട്ടു കഴിഞ്ഞ ഏതാനും ആഴ്ചകളായി ജയിലിൽ കഴിയുകയാണ് അറ്റ്‌ലസ് രാമചന്ദ്രൻ നായർ. വ്യാഴാഴ്ചയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ രാമചന്ദ്രന് ജാമ്യം നൽകാൻ കോടതി തയ്യാറായില്ല. സെപ്റ്റംബർ 29 വരെ തടവിൽ സെപ്റ്റംബർ 28 വരെയാണ് അറ്റ്‌ലസ് രാമചന്ദ്രൻ നായരെ ദുബായ് കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ജഡ്ജി അബ്ദുൾ മൊഹ്‌സീൻ ഷീയയുടെതാണ് തീരുമാനം.

പേപ്പറുകൾ കിട്ടും കേസ് സംബന്ധിച്ച കടലാസുകൾ അറ്റ്‌ലസ് രാമചന്ദ്രൻ നായർക്ക് ലഭ്യമാക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഹമദ് അലി കോടതിയോട് അഭ്യർത്ഥിച്ചു. കേസ് പഠിക്കാൻ വേണ്ടിയാണ് ഇത്. ഈ അപേക്ഷ കോടതി അനുവദിച്ചു. ഭാര്യയും മകനും എത്തി അറ്റ്‌ലസ് രാമചന്ദ്രൻ നായരുടെ ഭാര്യയും മകനും കോടതിയിൽ എത്തിയിരുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സെപ്റ്റംബർ 29 ന് അദ്ദേഹത്തെ വീണ്ടും കോടതിയിൽ ഹാജരാക്കും.

പണം തിരിച്ചടക്കും ഒരു രൂപ പോലും ബാക്കിയാക്കാതെ മുഴുവൻ പണവും തിരിച്ചടക്കുമെന്ന് അറ്റ്‌ലസ് രാമചന്ദ്രൻ നായർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പണത്തിന്റെ കാര്യത്തിൽ ഉറപ്പ് ലഭിക്കാതെ രാമചന്ദ്രൻ നായരേയും മകളേയും വിടാനാവില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബാങ്കുകൾ എന്നാണ് അറിയുന്നത്.

അതേസമയം അറ്റ്‌ലസ് രാമചന്ദ്രൻ എങ്ങനെ ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടു എന്നതിനെ സംബന്ധിച്ച് ഇപ്പോഴും സംശയങ്ങൾ തുടരുകയാണ്. അതിനിടെ ഇന്ത്യയിലെ ജൂവലറികളെയും പ്രതിസന്ധി ബാധിച്ചു തുടങ്ങിയ സാഹചര്യത്തിൽ തന്നെ അദ്ദേഹത്തെ കമ്പനിയുടെ ഡയറക്ടർമാരായിരുന്ന രണ്ട് പേർ തള്ളിപ്പറഞ്ഞിരുന്നു. ഇന്ത്യയിലെ അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഡയറക്ടർമാരായിരുന്ന രണ്ട് പേരാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരെ പരാതിയുമായി രംഗത്തിയിരിക്കുന്നത്.

കമ്പനിയിലെ സെയിൽസ്മാന്മാരായിരുന്ന തങ്ങളെ ഇന്ത്യയിലെ കമ്പനിയുടെ ഡയറക്ടർമാരാക്കി എന്ന ആരോപണം ഉയർത്തി ആലുവ സ്വദേശി ലൂക്കോ സുഗുണൻ മഠത്തിപ്പമ്പിൽ, അജിത് കോവൂരിൽ മുരളീധരൻ എന്നിവരാണ് രംഗത്തെത്തിയത്. തങ്ങൾ പോലും അറിയാതെ ചതിയിൽപ്പെടുത്തിയാണ് തങ്ങളെ അറ്റ്‌ലസ് ജുവല്ലറിയുടെ ഡയറക്ടർമാരാക്കിയതെന്ന പരാതിയാണ് ഇവർ ഉന്നയിക്കുന്നത്. ഈ വർഷം ആദ്യം ഇവർ ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

കേരളത്തിലെ ചില ബ്രാഞ്ചുകളുടെ മാത്രം ചുമലതയേ തനിക്കുണ്ടായിരുന്നുള്ളൂവെന്നാണ് ലൂക്കോ സുഗുണൻ മഠത്തിപ്പറമ്പിൽ പറയുന്നത്. ഈവർഷം ഫെബ്രുവരിയിൽ അറ്റല്‌സ ജുവല്ലറികളുടെ തൃശ്ശൂർ, കോയമ്പത്തൂർ, കൊച്ചി, തിരുവനന്തപുരം ഷോറൂമുകൾ അടക്കം ഇന്ത്യയിലെ 23 ശാഖകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. നികുതി അടയ്ക്കാത്തതുമായി ബന്ധപ്പെട്ടായിരുന്നു ഈ പരിശോധന. അപ്പോഴാണ് താൻ തന്റെ ജുവല്ലറിയിലെ യഥാർത്ഥ സ്ഥാനം അറിയുന്നതെന്നാണ് ലൂക്കോ സുഗുണൻ പറയുന്നത്.

നികുതി ഉദ്യോഗസ്ഥർ വിളിച്ചപ്പോഴാണ് താൻ ഇക്കാര്യം അറിയുന്നത് തന്നെയെന്നും ലൂക്കോ സുഗുണൻ പറയുന്നു. 2009 മുതൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ അറ്റ്‌ലസ് ജുവല്ലറിയിലെ ജീവനക്കാരനാണ് താനെന്നാണ് ലൂക്കോ പറയുന്നത്. താൻ പത്താംക്ലാസ് മാത്രമാണ് തന്റെ യോഗ്യത. ജോലിയിലെ മിടുക്കുകൊണ്ട് അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറിയായി തന്നെ നിയമിച്ചിരുന്നുവെന്നുമാണ് ഇദ്ദേഹം പറയുന്നത്. 17,000 രൂപ മാത്രമായിരുന്നു തന്റെ ശമ്പളമെന്നും ലൂക്കോ പറയുന്നു.

അതേസമയം അജിത്ത് കോവൂരിൽ അറ്റ്‌ലസ് രാമചന്ദ്രനൊപ്പം പല മീറ്റിംഗുകളിലും പോയരുന്നു. പല പേപ്പറുകളിലും താൻ ഒപ്പിട്ടിരുന്നതായും അജിത് പറയുന്നു. തങ്ങളുടെ പേരും ഒപ്പും വ്യാജമായി സൃഷ്ടിച്ചാണ് തങ്ങളെ കമ്പനിയുടെ സ്വതന്ത്ര ഡയറക്ടർമാരാക്കിയത് എന്നതാണ് ഇവരുടെ വാദം. അതേസമയം 2014 മാർച്ച് 31ന് കമ്പനിയുടെ 24ാം വാർഷിക റിപ്പോർട്ടിലാണ് ഇരുവരെയും കമ്പനിയുടെ സ്വന്തന്ത്ര ഡയറക്ടർമാരാക്കിയത് എന്നതാണ് പറയുന്നത്. അതേസമയം തങ്ങളൊന്നും അറിയില്ലെന്ന് ഇവർ പറയുമ്പോഴും ഇന്ത്യാ ഗവൺമെന്റിന്റെ കമ്പനികാര്യ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഇരുവരുടെയും പേര് വ്യക്തമായി തന്നെ പരാമർശിക്കുന്നുണ്ട്. ഇരുവരും അറിയാതെ ഇവർ എങ്ങനെ കമ്പനിയുടെ ഡയറക്ടർമാരായി എന്ന ചോദ്യവും ഉയരുന്നുണ്ട്. കമ്പനിയിൽ പ്രതിസന്ധി മുറുകിയപ്പോൾ തങ്ങൾ അറ്റ്‌ലസ് രാമചന്ദ്രനെ തള്ളിപ്പറഞ്ഞുകൊണ്ട് ഇവർ രംഗത്തെത്തുക ആയിരുന്നോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

എന്തായാലും ഈ വിഷയത്തിൽ അറ്റ്‌ലസ് രാമചന്ദ്രനും ഭാര്യയ്ക്കും എതിരെ രണ്ട് പേരും കേസ് കൊടുത്തിട്ടുണ്ട. സ്വർണ്ണ വ്യാപാരത്തിൽ ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമായി മാറിയ അറ്റ്‌ലസ് ഗ്രൂപ്പിന് വിനയായത് ചെയർമാൻ രാമചന്ദ്രന്റെ ഓഹരി വിപണിയിലേക്കുള്ള ചുവടുമാറ്റമാണ് വിനയായതെന്ന റിപ്പോർട്ട് നേരത്തെ മറുനാടൻ പ്രസിദ്ധീകരിച്ചിരുന്നു. ബോംബെ സ്‌റ്റോക് എക്‌സചേഞ്ചിൽ അറ്റല്‌സ് ഗ്രൂപ്പിനെ ലിസ്റ്റ് ചെയ്തതിലൂടെ ഇന്ത്യയിലെ പ്രധാന വ്യവസായി ആവകുയായിരുന്നു ലക്ഷ്യം. ജിഇഇ ഇഎൽ വൂളൻസ് എന്ന കമ്പനിയെ ഏറ്റെടുത്തത് ഇതിന്റെ ഭാഗമായിരുന്നു. കോടികൾ മുടക്കി കമ്പനി ഏറ്റെടുത്ത ശേഷം അതിന്റെ പേര് അറ്റ്‌ലസ് ജ്യൂലറി ഇന്ത്യാ ലിമിറ്റഡ് എന്നാക്കി മാറ്റുകയും ചെയയ്തിരുന്നു. ഈ ഇടപാടുമായി ബന്ധപ്പെട്ട് ഡയറക്ടർമാരെ മാറ്റിയോ എന്ന കാര്യത്തിലാണ് ഇനി വ്യക്തത വരേണ്ടത്.

ഗൾഫിലെ ബാങ്കുകളിൽ നിന്ന് ആയിരം കോടി രൂപ കടമെടുത്തതും ഈ ലക്ഷ്യത്തോടെയായിരുന്നു. എന്നാൽ ഓഹിരി വിപണിയിൽ അറ്റ്‌ലസ് ജ്യൂലറി ഇന്ത്യാ ലിമിറ്റഡിന്റെ വില ദിനം പ്രതി ഇടിഞ്ഞതോടെ പ്രതിസന്ധിയും തുടങ്ങിയെന്നാണ് പുറത്തുവന്ന വിവരം. വിപണിയിൽ പണം മുടക്കി ആയിരം കോടി തിരിച്ചു പിടിച്ച് ബാങ്കിൽ അടയ്ക്കാമെന്ന പ്രതീക്ഷയും തെറ്റി. ഇതോടെയാണ് ലോണുകളുടെ പ്രതിസന്ധി തുടരുന്നത്. സ്വർണം വാങ്ങനെന്ന പ്രതീക്ഷയിലായിരുന്നു ബാങ്കുകൾ രാമചന്ദ്രന് ലോൺ അനുവദിച്ചത്. എന്നാൽ സ്വർണം വാങ്ങാതെ വന്നതോടെ ഗൾഫിലെ സ്ഥാപനങ്ങളിൽ സ്റ്റോക്ക് കുറഞ്ഞു. ഇതോടെ കച്ചവടവും കുറഞ്ഞു. ഇത് മനസ്സിലായതോടെയാണ് വായ്പ തിരിച്ചടവ് ഉറപ്പാക്കാൻ നിയമ നടപടികളിലേക്ക് കാര്യങ്ങളെത്തിയത്.

ബോംബെ സ്‌റ്റോക് എക്‌സ്‌ഞ്ചേഞ്ചിൽ പേരുവരാനുള്ള നീക്കമാണ് പാളിയത്. ഇതിനായി പൊളിഞ്ഞു കിടന്ന ജിഇഇ ഇഎൽ വൂളൻസ് കമ്പനിയുടെ അമ്പത്തിയൊന്ന് ശതമാനം ഓഹരികൾ അറ്റ്‌ലസ് ഗ്രൂപ്പ് ഏറ്റെടുത്തു. അതിന് ശേഷം ജിഇഇ ഇഎൽ വൂളൻസിന്റെ ഡയറക്ടർ ബോർഡ് കമ്പനിയുടെ പേര് അറ്റ്‌ലസ് ഇന്ത്യാ ലിമിറ്റഡ് എന്ന് മാറ്റുകയായിരുന്നു. ഇന്ത്യൻ ഓഹരിയിലെ സ്വർണ്ണ കച്ചവട കമ്പനികളിൽ ഒന്നാമനാവുകയായിരുന്നു ലക്ഷ്യം. നേരിട്ട് ഓഹരി വിപണയിൽ കടക്കുന്നതിന്റെ നൂലാമാലകൾ ഒഴിവാക്കാനായിരുന്നു നീക്കം. എന്നാൽ സ്വർണ്ണത്തിന് ആഗോള വിപണിയിൽ വില ഇടിയുന്നത് സ്ഥിരമായതോടെ ഓഹരികൾക്ക് മുന്നോട്ട് കുതിക്കാനായില്ല. ഇതോടെ ഓഹരി വിപണിയിൽ മുതൽമുടക്കിയ തുടയുടെ മൂല്യം ഇടിയാനും തുടങ്ങി. ഇതിൽ നിന്ന് കരകയറാനുള്ള കരുത്ത് രാമചന്ദ്രന് ഉണ്ടായില്ല. ഇതു തന്നെയാണ് ജനങ്ങളുടെ വിശ്വസ്ത സ്വർണ്ണ വിൽപ്പന കേന്ദ്രത്തെ തകർച്ചയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP