Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എന്റെ ഭർത്താവ് അന്ധനല്ല, കൈക്കുഞ്ഞുമായല്ല ഞാൻ പാട്ട് പാടുന്നത്; നാല് വയസുള്ള മകനാണ് എന്റെ ഒപ്പമുള്ളത്; ആതിര പാട്ടു പാടി വൈറലായപ്പോൾ ഫൗസിയക്കും പാട്ടു വണ്ടിക്കും നേരെ സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചരണം; ആതിര സഹായിക്കാൻ വേണ്ടി ചെയ്തത് പാരയായോ?

എന്റെ ഭർത്താവ് അന്ധനല്ല, കൈക്കുഞ്ഞുമായല്ല ഞാൻ പാട്ട് പാടുന്നത്; നാല് വയസുള്ള മകനാണ് എന്റെ ഒപ്പമുള്ളത്; ആതിര പാട്ടു പാടി വൈറലായപ്പോൾ ഫൗസിയക്കും പാട്ടു വണ്ടിക്കും നേരെ സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചരണം; ആതിര സഹായിക്കാൻ വേണ്ടി ചെയ്തത് പാരയായോ?

അമൽ രുദ്ര

മലപ്പുറം: പോത്തുകല്ലിൽ തെരുവിൽ പാട്ടുപാടി ആതിര എന്ന പെൺകുട്ടി വൈറലായ വാർത്തകളിൽ തന്നെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പാട്ടു വണ്ടിയുടെ ഉടമ ഫൗസിയ. താൻ അന്ധനായ ഭർത്താവിനും കൈക്കുഞ്ഞിനുമൊപ്പം ചികിത്സ സഹായം തേടി തെരുവിൽ പാട്ടുപാടുന്നവളാണ് എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്റെ ഭർത്താവ് അന്ധനല്ല. കൈക്കുഞ്ഞുമായല്ല ഞാൻ പാട്ട് പാടുന്നത്. നാല് വയസുള്ള മകനാണ് എന്റെ ഒപ്പമുള്ളത്. എനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും ചികിത്സ സഹായം തേടി ഞാൻ പാട്ടുപാടാറില്ല. ഞാൻ കിടപ്പുരോഗിയാണ് എന്നൊക്കെയാണ് പ്രചാരണം.

വർഷങ്ങളായി തെരുവിൽ പാട്ടുപാടിയാണ് ഞാൻ ജീവിക്കുന്നത്. പോത്തുകല്ലിൽ പാട്ടുപാടുന്നതിനിടെ പരിസരത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പെൺകുട്ടി ആതിര പാടട്ടെ എന്ന് ചോദിച്ചു. അവർക്ക് അവസരം കൊടുത്തു. അവൾ പാടിയ പാട്ട് വൈറലായി. അതിൽ സന്തോഷമേയുള്ളൂ. ഇതോടനുബന്ധിച്ച് യൂട്യൂബ് ചാനലുകളിലും മറ്റും പ്രചരിക്കുന്ന കഥ തെറ്റാണ്.

ചികിത്സാ സഹായം തേടി ഞാൻ പാട്ടുപാടി ക്ഷീണിതയായപ്പോൾ ആതിര വന്നു പാടി സഹായിച്ചു, അന്ധനായ ഭർത്താവിനും കൈക്കുഞ്ഞിനുമൊപ്പം ഞാൻ പാടുകയായിരുന്നു എന്നെല്ലാമാണ് പ്രചരിപ്പിക്കുന്നത്. ചില യൂട്യൂബ് ചാനലുകാർ ആതിരയെകൊണ്ട് തെറ്റായ കാര്യങ്ങൾ പറയിക്കുന്നുണ്ട്. ഇത് തിരുത്തണമെന്നാവശ്യപ്പെടുമ്പോൾ യൂട്യൂബുകാർ തന്നെ ഭീഷണിപ്പെടുത്തുകയാണ്.

തെരുവിൽ പാട്ടുപാടുമ്പോൾ ആളുകൾ തന്റെ അന്ധനായ ഭർത്താവ് എവിടെ എന്ന് ചോദിക്കുന്നു. ഞാൻ കള്ളം പറയുന്നു എന്നാണ് ആളുകൾ വിചാരിക്കുന്നത്. എനിക്ക് ഇതു കാരണം തെരുവിൽ പിന്തുണ കിട്ടുന്നില്ല. തനിക്കെതിരായ തെറ്റായ പ്രചാരണങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മലപ്പുറം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഫൗസിയ പറഞ്ഞു.

സ്‌കൂൾ തുറക്കുന്നതിനാൽ പഠനോപകരണങ്ങൾ വാങ്ങാൻ ആതിര കഴിഞ്ഞ ദിവസമാണ് പോത്തുകൽ അങ്ങാടിയിൽ എത്തിയത്. ഇതിനിടെയാണ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി മൈക്കിൽ പാട്ട് പാടുന്ന ഒരു ഉമ്മയെ ആതിരയുടെ ശ്രദ്ധയിൽപ്പെടുന്നത്.

തുടർന്ന് ചുമ കാരണം പാട്ട് പാടാൻ ആ ഉമ്മക്ക് സാധിക്കുന്നില്ല. ഈ സംഭവം കുറച്ചു സമയം ആതിരയും അച്ഛനും അമ്മയും നോക്കി നിന്നു. തുടർന്ന് അതിൽ വിഷമം തോന്നിയ ആതിര ആ ഉമ്മയുടെ അടുത്തു എത്തി അവരോട് സംസാരിക്കുകയും, തുടർന്ന് താൻ പാട്ട് പാടാം എന്ന് പറഞ്ഞ് മൈക്ക് വാങ്ങി അവർക്ക് സഹായമായി പാട്ടുപാടുകയായിരുന്നു. അന്നും ഇന്നും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ലാഹിലാഹ ഇല്ലല്ലാ എന്ന സൂപ്പർ ഹിറ്റ് ഗാനമായിരുന്നു ആതിര ആലപിച്ചത്.

ഇതു കണ്ടു നിന്നവർ മൊബൈലിൽ പകർത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കെയും ചെയ്തതോടെയാണ് ആതിരയും പാട്ടും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. നിമിഷനേരം കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് ആതിരയുടെ ഈ പാട്ട് സമൂഹ മാധ്യമങ്ങളിലൂടെ കണ്ടുതീർത്തതും പങ്കുവെച്ചതും. ആ ഉമ്മ കുറെ നേരമായി പാട്ടുപാടുകയായിരുന്നു. അവരുടെ ബുദ്ധിമുട്ട് കണ്ടിട്ടാണ് താൻ
മൈക്ക് വാങ്ങി പാട്ട് പാടിയത് എന്നാണ് ആതിര പറഞ്ഞത്.

ഞാൻ ഒരിക്കലും പാട്ട് വൈറലാവും ഒന്നും കരുതിയിരുന്നില്ല എന്നാൽ പാട്ട് വൈറൽ ആയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ആതിര പറഞ്ഞു. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സഹജീവിയോട് കരുണ കാണിക്കുന്ന ആതിരയുടെ പാട്ട് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ഈ മിടുക്കിക്ക് അഭിനന്ദനവുമായി സമൂഹമാധ്യമങ്ങളിലുടെയും നേരിട്ടും രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP