Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രിയതമനെ അവസാനമായി ഒന്നു തൊടാൻ പോലുമാകാതെ വാവിട്ടു കരഞ്ഞ ആതിര ഇപ്പോഴും ആ സത്യം ഉൾക്കൊള്ളുന്നില്ല; പൊന്നുമോളെ കാണാൻ ഇനി അവളുടെ അച്ഛൻ വരില്ല എന്ന തിരിച്ചറിവ് ഉൾക്കൊള്ളാനാകാത്ത തീരാ വേദന; കോവിഡ് മാനദണ്ഡങ്ങൾ കാരണം പ്രിയ സുഹൃത്തിനെ അവസാനമായി കാണാനാകാത്ത വേദനയിൽ സുഹൃത്തുക്കളും; നിതിൻ ചന്ദ്രൻ ഇനി മലയാളിയുടെ മനസ്സിലെ നൊമ്പരപ്പെടുത്തുന്ന ഓർമ്മ; ആതിരയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ വലഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും

പ്രിയതമനെ അവസാനമായി ഒന്നു തൊടാൻ പോലുമാകാതെ വാവിട്ടു കരഞ്ഞ ആതിര ഇപ്പോഴും ആ സത്യം ഉൾക്കൊള്ളുന്നില്ല; പൊന്നുമോളെ കാണാൻ ഇനി അവളുടെ അച്ഛൻ വരില്ല എന്ന തിരിച്ചറിവ് ഉൾക്കൊള്ളാനാകാത്ത തീരാ വേദന; കോവിഡ് മാനദണ്ഡങ്ങൾ കാരണം പ്രിയ സുഹൃത്തിനെ അവസാനമായി കാണാനാകാത്ത വേദനയിൽ സുഹൃത്തുക്കളും; നിതിൻ ചന്ദ്രൻ ഇനി മലയാളിയുടെ മനസ്സിലെ നൊമ്പരപ്പെടുത്തുന്ന ഓർമ്മ; ആതിരയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ വലഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പ്രസാവനന്തര ചികിൽസയിലുള്ള ആതിരയുടെ കണ്ണുനീർ തോരുന്നില്ല. പ്രിയതമനെ അവസാനമായി ഒന്നു തൊടാൻ പോലുമാകാതെ വാവിട്ടു കരഞ്ഞ ആതിര ഇപ്പോഴും ഭർത്താവിന്റെ വിയോഗം ഉൾക്കൊണ്ടിട്ടില്ല. പൊന്നുമോളെ കാണാൻ ഇനി അവളുടെ അച്ഛൻ വരില്ല എന്ന തിരിച്ചറിവിലേക്ക് ആതിര ഇനിയും എത്തിയിട്ടുമില്ല. കരുതലോടെയാണ് ആതിരയുടെ പരിചരണം. എല്ലാം എത്രയും വേഗം ആതിര ഉൾക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.

ഭർത്താവിന്റെ വേർപാട് ഇന്നലെ രാവിലെ മാത്രമാണ് അറിയിച്ചത്. ആതിര പ്രസവാനന്തര ചികിത്സയിൽ കഴിയുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് നിതിന്റെ ഭൗതികശരീരം കാണിച്ചത്. ആരുടേയും കണ്ണ് നനയിക്കുന്ന രംഗങ്ങൾ. വീൽചെയറിലിരുത്തി സുരക്ഷാ വസ്ത്രങ്ങൾ ധരിപ്പിച്ചാണ് ആതിരയെ മൃതദേഹത്തിനടുത്തെത്തിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ഒന്നര മീറ്റർ അകലെ ഇരുന്ന് നിതിന്റെ ഭൗതികശരീരം കാണാനേ ആതിരയ്ക്കു സാധിച്ചുള്ളൂ. മൃതദേഹം 3 മിനിറ്റ് കാണിച്ചശേഷം അതേ ആംബുലൻസിൽ പേരാമ്പ്രയിലെ നിതിന്റെ വീട്ടിലേക്കു കൊണ്ടുപോയി സംസ്‌കാരം നടത്തി. പ്രിയതമന്റെ ചലനമറ്റ ശരീരം കണ്ട ആഘാതത്തിൽ നിന്ന് ഇനിയും ആതിര മുക്തയല്ല.

ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ സജീവപ്രവർത്തകനായിരുന്നു. 2017 സെപ്റ്റംബറിലാണ് പേരാമ്പ്ര കൽപ്പത്തൂർ സ്വദേശിയായ ആതിരയെ വിവാഹം കഴിക്കുന്നത്. ദുബായിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ആതിര. എട്ടുമാസം മുൻപാണ് ഇരുവരും ഒരുമിച്ച് അവസാനമായി നാട്ടിലെത്തിയത്. പ്രവാസികളെ നാട്ടിലെത്തിക്കാൻ നിയമയുദ്ധം നടത്തിയ പേരാമ്പ്ര സ്വദേശി നിതിൻ ചന്ദ്രൻ 2 ദിവസം മുൻപാണ് ദുബായിൽ മരിച്ചത്. ഭർത്താവിന്റെ മരണവിവരം പൂർണഗർഭിണിയായ ആതിരയെ അറിയിച്ചില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ ആതിര പെൺകുഞ്ഞിനു ജന്മം നൽകി.

ഇന്നലെ രാവിലെ ഡോക്ടർമാരുടെ സംഘമാണ് ഐസിയുവിലെത്തി ആതിരയെ നിതിന്റെ വിയോഗ വാർത്ത അറിയിച്ചത്. ഇതോടെ തന്നെ ആതിര അലമുറയിട്ട് കരയാൻ തുടങ്ങി. പുലർച്ചെ 5നാണ് ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിൽ ഭൗതികശരീരം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. ആംബുലൻസിൽ രാവിലെ പതിനൊന്നോടെ കോഴിക്കോട്ട് എത്തിച്ചു. നിതിന്റെ ഭൗതിക ശരീരം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് വേണ്ടി റീത്ത് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബിജു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ.സുരേശൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി.വേണുഗോപാൽ എന്നിവരും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

നാട്ടിലും വിദേശത്തും സാമൂഹിക, ജീവകാരുണ്യ ്രപവർത്തനങ്ങളിൽ സജീവമായിരുന്നു നിതിൻ. നിതിന്റെ ഭൗതികശരീരം കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഒരു നോക്ക് കാണാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും. നിതിന്റെ ഭാര്യ ജി.എസ്.ആതിര കഴിഞ്ഞ മാസമാണു ഷാർജയിൽ നിന്നു നാട്ടിലെത്തിയത്. ലോക്ഡൗണിൽ വിദേശത്തു കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചതോടെയാണു ആതിര ശ്രദ്ധേയയായത്. ആ നിയമപോരാട്ടം നാട്ടിലേക്കുള്ള ആദ്യവിമാനത്തിൽ ആതിരയ്ക്ക് ഇടം നൽകി. തുടർന്ന് ഷാഫി പറമ്പിൽ എംഎൽഎ ആതിരയ്ക്കുള്ള വിമാനടിക്കറ്റ് എടുത്തു നൽകി. ഇതിനു പകരമായി സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രണ്ടു പേർക്കുള്ള ടിക്കറ്റ് നിതിനും ആതിരയും എടുത്തു നൽകിയിരുന്നു.

ഭാര്യയോടൊപ്പം തനിക്കും പോകാൻ അവസരം ലഭിച്ചിട്ടും അത്യാവശ്യമായി നാട്ടിലേക്ക് പോകേണ്ടവർക്കായി മാറിക്കൊടുത്തയാളാണ് നിതിൻ. യുഎഇയിൽ മെക്കാനിക്കൽ എൻജിനീയറായ നിതിൻ അങ്ങനെ പുതു തലമുറയ്ക്ക് മാതൃകയായി. ഷാർജയിൽനിന്ന് എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിൽ ഇന്നലെ രാവിലെയാണു നിതിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. അവിടെനിന്നു 11 മണിയോടെ ആതിര ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചു. ആതിരയും മറ്റു കുടുംബാംഗങ്ങളും അന്തിമോപചാരം അർപ്പിച്ചതിനു പിന്നാലെ മൃതദേഹം പേരാമ്പ്രയിലെ വീട്ടിലേക്കു കൊണ്ടുപോയി. കോവിഡ് കാലത്ത് വിദേശത്തുനിന്നു ഗർഭിണികൾ അടക്കമുള്ള പ്രവാസികളുടെ മടങ്ങിവരവിനു വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് നിതിനും ആതിരയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

മെയ്‌ എട്ടിന് വന്ദേഭാരത് മിഷനിലെ ആദ്യ വിമാനത്തിൽ തന്നെ ആതിര നാട്ടിലേക്കു തിരിച്ചു. ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങാൻ നിതിന് അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം മറ്റൊരാൾക്ക് നൽകുകയായിരുന്നു. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ രാമചന്ദ്രന്റെ മകനാണ് നിതിൻ. കേരള ബ്ലഡ് ഗ്രൂപ്പിന്റെ യു.എ.ഇയിലെ കോർഡിനേറ്ററും കോൺഗ്രസിന്റെ പോഷക സംഘടനയായ ഇൻകാസ് യൂത്ത് വിങിന്റെ സജീവ പ്രവർത്തകനുമായിരുന്നു. കോവിഡ് അല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടിയുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP