Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

670 കോടിയുടെ ബാങ്ക് ബാലൻസുമായി മായാവതിയുടെ ബിഎസ്‌പി ഇന്ത്യയിൽ ഏറ്റവും സമ്പന്ന പാർട്ടിയാകുമ്പോൾ എസ്‌പിയുടെ ബാങ്ക് ബാലൻസ് 471 കോടി; 196 കോടിയുമായി കോൺഗ്രസ് മൂന്നാം സ്ഥാനത്തെത്തിയപ്പോൾ ബിജെപിയുടെ ബാങ്ക് ബാലൻസ് 82 കോടി മാത്രം; സിപിഎമ്മിനും ആം ആദ്മിക്കുമുണ്ട് മൂന്ന് കോടി വീതം ബാലൻസ്; ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളുടെ ബാങ്ക് ബാലൻസ് വിവരം പുറത്ത് വരുമ്പോൾ

670 കോടിയുടെ ബാങ്ക് ബാലൻസുമായി മായാവതിയുടെ ബിഎസ്‌പി ഇന്ത്യയിൽ ഏറ്റവും സമ്പന്ന പാർട്ടിയാകുമ്പോൾ എസ്‌പിയുടെ ബാങ്ക് ബാലൻസ് 471 കോടി; 196 കോടിയുമായി കോൺഗ്രസ് മൂന്നാം സ്ഥാനത്തെത്തിയപ്പോൾ ബിജെപിയുടെ ബാങ്ക് ബാലൻസ് 82 കോടി മാത്രം; സിപിഎമ്മിനും ആം ആദ്മിക്കുമുണ്ട് മൂന്ന് കോടി വീതം ബാലൻസ്; ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളുടെ ബാങ്ക് ബാലൻസ് വിവരം പുറത്ത് വരുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ ബാങ്ക് ബാലൻസ് വിവരങ്ങളുടെ ഏറ്റവും പുതിയ കണക്കുകൾ പുറത്ത് വന്നു. ഇത് പ്രകാരം 670 കോടിയുടെ ബാങ്ക് ബാലൻസുമായി മായാവതിയുടെ ബിഎസ്‌പി ഇന്ത്യയിൽ ഏറ്റവും സമ്പന്ന പാർട്ടിയാകുമ്പോൾ എസ്‌പിയുടെ ബാങ്ക് ബാലൻസ് 471 കോടി രൂപയാണ്. 196 കോടിയുമായി കോൺഗ്രസ് മൂന്നാം സ്ഥാനത്തെത്തിയപ്പോൾ ബിജെപിയുടെ ബാങ്ക് ബാലൻസ് 82 കോടി മാത്രമാണെന്നും വെളിപ്പെട്ടിട്ടുണ്ട്. സിപിഎമ്മിനും ആം ആദ്മിക്കും മൂന്ന് കോടി വീതം ബാങ്ക് ബാലൻസാണുള്ളത്. ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളുടെ ബാങ്ക് ബാലൻസ് വിവരം പുറത്ത് വന്നിരിക്കുന്നത് ഈ വിധത്തിലാണ്.

ഫെബ്രുവരി 25ന് ബിഎസ്‌പി ഇലക്ഷൻ കമ്മീഷന് മുന്നിൽ സമർപ്പിച്ചിരിക്കുന്ന ഇക്സ്പെൻഡചർ റിപ്പോർട്ട് പ്രകാരം പാർട്ടിക്ക് ബാങ്ക് ഡിപ്പോസിറ്റുള്ളത് 669 കോടി രൂപയാണ്. നാഷണൽ കാപിറ്റൽ റീജിയണിലെ പബ്ലിക് സെക്ടർ ബാങ്കുകളിലെ ബ്രാഞ്ചുകളിലെ എട്ട് അക്കൗണ്ടുകളിലാണിവയുള്ളത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ 95.54 ലക്ഷം രൂപമാത്രമാണുള്ളതെന്നായിരുന്നു ബിഎസ്‌പി വെളിപ്പെടുത്തിയിരുന്നത്.

471 കോടി രൂപ അക്കൗണ്ടുകളിലുള്ള സമാജ് വാദി പാർട്ടി അഥവാ എസ്‌പിയാണ് രണ്ടാം സ്ഥാനത്തുള്ളത്. മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന, എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളെ തുടർന്ന് പാർട്ടിയുടെ അക്കൗണ്ടിലുള്ള പണത്തിൽ ക്രമേണ കുറവുണ്ടായിരുന്നു. ഇതിലൂടെ 11 കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. അക്കൗണ്ടിൽ 196 കോടി രൂപയുള്ള കോൺഗ്രസാണ് മൂന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷം നവംബർ രണ്ടിന് പാർട്ടി ഇലക്ഷൻ കമ്മീഷന് മുന്നിൽ സമർപ്പിച്ച വിശദാംശങ്ങൾ പ്രകാരമാണിത്.

കർണാടകയിലെ അസംബ്ലി തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചായിരുന്നു ഈ വിശദാംശങ്ങൾ കോൺഗ്രസ് വെളിപ്പെടുത്തിയിരുന്നത്. എന്നാൽ മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ് ഗഡ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതിന് ശേഷം പാർട്ടി ഇത് സംബന്ധിച്ച വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിരുന്നില്ല. ബിജെപിക്ക് വെറും 82 കോടി രൂപ മാത്രമാണ് ബാങ്കിലുള്ളത്. ബിജെപി അതിനുള്ള സംഭാവനകൾ കൂടുതലായും സ്വീകരിക്കുന്ന ഇലക്ടോറൽ ബോണ്ടുകളിലൂടെ ആയതിനാലാണ് ബാങ്ക് അക്കൗണ്ടിൽ പണം കുറഞ്ഞിരിക്കുന്നത്.

ഇക്കാര്യത്തിൽ തെലുങ്ക് ദേശം പാർട്ടിയാണ് 107 കോടി രൂപയുമായി ബിജെപിയേക്കാൾ മുന്നിലുള്ളത്. ബിജെപി ഇത്തരത്തിൽ സംഭാവനയായി സ്വീകരിച്ചത് 758 കോടി രൂപ ചെലവാക്കിയെന്ന് സമീപ ദിവസങ്ങളിൽ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അതായത് സമ്പത്തിന്റെ കാര്യത്തിൽ ബിജെപി തന്നെയാണ് മുന്നിലെന്ന് സാരം. 2017-18 കാലത്ത് 1027 കോടി രൂപ സംഭാവന സ്വീകരിച്ച് ബിജെപി എല്ലാവരെയും കടത്തി വെട്ടുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP