Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമസഭാ സമ്മേളനം ഈ മാസം 24 ന്; ഒറ്റദിവസത്തെ സമ്മേളനം ധനകാര്യബിൽ പാസാക്കാൻ; രാജ്യസഭാ തിരഞ്ഞെടുപ്പും 24 ന്; സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്ത് മന്ത്രിസഭായോഗം; പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കും; വാളയാർ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനം

നിയമസഭാ സമ്മേളനം ഈ മാസം 24 ന്; ഒറ്റദിവസത്തെ സമ്മേളനം ധനകാര്യബിൽ പാസാക്കാൻ; രാജ്യസഭാ തിരഞ്ഞെടുപ്പും 24 ന്; സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്ത് മന്ത്രിസഭായോഗം; പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കും; വാളയാർ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 24 ന് ചേരും. 24ന് നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗം ഗവർണറോട് ശുപാർശ ചെയ്തു.

ധനകാര്യബിൽ പാസാക്കുന്നതിനായാണ് നിയമസഭ ഒറ്റദിവസത്തേക്ക് സമ്മേളിക്കുന്നത്. രാജ്യസഭാ തെരഞ്ഞടുപ്പും ഈ മാസം 24നാണ്. എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടർന്നാണ് സംസ്ഥാനത്ത് രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്. 24നു രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലുവരെയായിരിക്കും വോട്ടെടുപ്പ്. അഞ്ചു മണിക്ക് വോട്ടെണ്ണും. എൽഡിഎഫ് സ്ഥാനാർത്ഥിയായി എംവി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാർത്ഥി ലാൽ വർഗീസ് കൽപകവാടിയുമാണ് മത്സരരംഗത്ത്.

ധനബിൽ പാസാക്കുന്നതിനായി കഴിഞ്ഞ മാസം 27ന് നിയമസഭ ചേരാൻ നേരത്തെ തീരുമാനിച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്ത് ലോക്കഡൗൺ പ്രഖ്യാപിച്ചതോടെ ഇത് മാറ്റുകയായിരുന്നു. നിയസഭ ചേരാനുള്ള തീരുമാനം മാറ്റിയ സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു.

പെട്ടിമുടിയിൽ പുനരധിവാസം ഉറപ്പാക്കുമെന്ന് സർക്കാർ

രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങും. പെട്ടിമുടിയിലെ രക്ഷാപ്രവർത്തനങ്ങളും തിരച്ചിലും അവസാനിപ്പിച്ച ശേഷമാകും ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങുക. അതേസമയം, വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കാനും തീരുമാനിച്ചു. രാജമലയിൽ മരിച്ചവരുടെ എണ്ണം 55ആയി. ഇന്ന് മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. എന്നാൽ, ഇവരെ തിരിച്ചറിയനാട്ടില്ല. ഇനി 15 പേരെ കൂടി കണ്ടെത്താനുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP