'ഇന്ത്യൻ ആർമിയെയും ദാറുൽ ഹുദായെയും ബന്ധപ്പെടുത്തിയ പരാമർശങ്ങൾ തീർത്തും അടിസ്ഥാനരഹിതം; മതവിഷയങ്ങളോടൊപ്പം ഭൗതിക വിഷയങ്ങളും ഇവിടെ പഠിപ്പിക്കുന്നുണ്ട്; ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്ര ചിന്തയിലേക്ക് വന്ന അസ്ക്കർ അലിയുടെ ആരോപണങ്ങൾ തള്ളി ദാറുൽ ഹുദ വൈസ് ചാൻസലർ

എം റിജു
കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുകളിൽ ഒന്നായിരുന്നു ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്ന അസ്ക്കർ അലി എന്ന 24കാരൻ കഴിഞ്ഞ ദിവസം നടത്തിയത്. ചെമ്മാട് ദാറൂൽ ഹുദ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റിയിൽനിന്ന് ഹുദവി ബിരുദത്തിന് 12 വർഷം പഠിച്ച അസ്ക്കർ അലി, ഇന്ത്യൻ ആർമിയിൽ ചേരുന്നതിന് എതിരായ ചിന്തപോലും ഈ മതപാഠശാലകൾ വളർത്തുന്നു എന്ന അതി ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബൽ കൊല്ലത്ത് കഴിഞ്ഞാഴ്ച സംഘടിപ്പിച്ച ലിബറോ എന്ന സെമിനാറിൽ 'മതം കടിച്ചിട്ടവർ' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് രൂക്ഷമായ വിർശനമാണ് അസ്ക്കർ ഇസ്ലാമിനെതിരെ ഉന്നയിച്ചത്.
അതീവ അപകടകരമായ പല ധാരണകളുമാണ് ഇസ്ലാമിക മതപഠന ശാലകളിലുടെ കിട്ടുന്നതെന്ന് അസ്ക്കർ അലി തന്റെ പ്രസംഗത്തിന്റെ പറയുന്നു. അതിന്റെ പ്രസ്തകഭാഗങ്ങൾ ഇങ്ങനെയാണ്. -''എന്റെ കൂടെ ജനിച്ചവൻ ഇന്ത്യൻ ആർമിയിൽ വർക്ക് ചെയ്യുമ്പോൾ, എന്നെ പഠിപ്പിച്ചിരുന്നു നിങ്ങൾ ആരും ഇന്ത്യൻ ആർമിയിൽ വർക്ക് ചെയ്യരുത് എന്ന്. അയാം വെരി സീരിയസ്. എന്നെ പഠിപ്പിച്ചിരുന്നു. നിങ്ങൾ ആരും ഇന്ത്യൻ ആർമിയിൽ വർക്ക് ചെയ്യരുത് എന്ന്. കാരണം എന്താണ്, പാക്കിസ്ഥാനിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും, നുഴഞ്ഞുകയറുന്ന തീവ്രവാദികളെ നിങ്ങൾക്ക് വെടിവെക്കേണ്ടിവരും. അവരെല്ലാം വിശ്വാസികൾ അല്ലേ. അവരെക്കുറിച്ച് മറ്റുള്ളവർ പറയും അവർ തീവ്രവാദികൾ ആണെന്ന്. പക്ഷേ നിങ്ങൾ ഒന്ന് ചിന്തിച്ച് നോക്കിയേ. അവർ അല്ലേ യഥാർഥ വിശ്വാസികൾ. അവർ മുസ്ലീങ്ങൾ അല്ലേ. അവർ ഇവിടെ ആക്രമണിക്കപ്പെട്ട കശ്മീരികൾക്ക് വേണ്ടി ചോദിക്കാൻ വരുന്നവർ അല്ലേ. അവർ ഷഹാദത്ത് കലിമ ചൊല്ലിയവർ അല്ലേ. നമ്മുടെ മതം എന്താണ് പഠിപ്പിക്കുന്നത്. ഒരു മുസ്ലിം മറ്റൊരു മുസ്ലീമിനെ കൊല്ലാൻ പാടില്ല. അപകടകരമാണ് ഈ വിദ്യാഭ്യാസം. എന്നിട്ട് പഠിപ്പിച്ചത് എന്താണ്. നിങ്ങൾ ഇത് ചെയ്യാൻ പാടില്ല എന്ന് മാത്രമല്ല, നിങ്ങൾക്ക് ഫേസ് ചെയ്യുന്ന കമ്യൂണിറ്റിയെ ഇത് പഠിപ്പിക്കുയും കൂടി വേണമെന്ന്. അപകടകരമാണ് ഈ വിദ്യാഭ്യാസം.''- അസ്ക്കർ അലിയുടെ ഈ വാക്കുൾ വളരെ പെട്ടെന്ന് സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു.
അതുപോലെ തന്നെ ഇത്തരം മതപാഠശാലകളിൽ ലൈംഗിക പീഡനങ്ങൾ പതിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആധുനികവിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞുകൊണ്ടുള്ള മത വിദ്യാഭ്യാസം വ്യക്തിയെയും സമൂഹത്തെയും പിറകോട്ട് അടിപ്പിക്കുകയാണെന്നും അസ്ക്കർ അലി ചൂണ്ടിക്കാട്ടുന്നു.'' ചെമ്മാട് ദാറുൽ ഹുദ യൂണിവേഴ്സിറ്റിയിലെ ഹുദവി എന്ന പട്ടം കിട്ടാൻ 12 വർഷം ദൈർഘ്യമുള്ള ഒരു കോഴ്സാണ് ചെയ്യേണ്ടത്. അവിടെ എസ്എസ്എൽസിയും പ്ലസ്ടുവും ഒന്നും അവർ പ്രൊവൈഡ് ചെയ്യുന്നില്ല. ഡിസ്റ്റ്ൻസ് എജുക്കേഷൻ ഡിഗ്രി മാത്രമാണ് ഉള്ളത്്. ഞാൻ അവിടെ ഹുദവി പട്ടം കിട്ടുന്നതിനുള്ള സനദ് വാങ്ങാൻ പോയില്ല. ഓഫീസിൽനിന്ന് എന്നെ അറിയിച്ചിരുന്നു. ഇതിന് കാരണം ഞാൻ കഴിഞ്ഞ ഒന്നരവർഷം കൊണ്ട് ഇസ്ലാം വിട്ട് മാനവികതയുടെ പാതയിലേക്ക് വന്നു എന്ന് മാത്രമല്ല, ഞാൻ അവിടെ പഠിച്ചപ്പോൾ അനുഭവിച്ച പീഡനങ്ങളും ഇതിന് ഒരു കാരണം ആയിരുന്നു.
ഈ പൊതുസമൂഹം, ഒരിക്കലും ചർച്ച ചെയ്യാത്ത ഒരു വിഭാഗം ഉണ്ട് ഇവിടെ. മദ്രാസാ പീഡനങ്ങളൊക്കെ നാം ചർച്ച ചെയ്യാറുണ്ട്. നൂറിൽ ഒന്നാണെങ്കിൽ പോലും. പക്ഷേ അറബികോളജിൽ അല്ലെങ്കിൽ ദർസിൽ പഠിക്കുന്ന, മുസ്ലിം പയ്യന്മാർ നേരിടുന്ന ടോർച്ചറിങ്ങുകൾ, പ്രധാനമായും അവർ നേരിടുന്ന സെക്ഷ്വൽ ഹറാസ്മെന്റുകൾ, അതെന്നും ഇവിടെ പബ്ലിക്ക് അധികമൊന്നും ചർച്ചചെയ്യാറില്ല.''- അസ്ക്കർ അലി ചൂണ്ടിക്കാട്ടുന്നു. ഈ വീഡിയോ വൈറൽ ആയതോടെയാണ് തങ്ങളുടെ ഭാഗം ന്യായീകരിച്ചുകൊണ്ട് ചെമ്മാട് ദാറുൽഹുദാ അധികൃതർ രംഗത്ത് എത്തിയത്.
എല്ലാം അടിസ്ഥാന രഹിതമെന്ന് ദാറുൽഹുദ
ദാറുൽഹുദ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റിക്കുവേണ്ടി വൈസ് ചാൻസലർ ഡോ ബഹാവുദ്ദീൻ മുഹമ്മദ് നദ്വി, പുറപ്പെടുവിക്കുന്ന പ്രസ്താവനയുടെ പൂർണ്ണരൂപം ഇങ്ങനെയാണ്.
''അസ്സലാമു അലൈക്കും, എല്ലാവർക്കും ക്ഷേമവും സൗഖ്യവും നേരുന്നു. ബഹുമാന്യരെ,ആധുനിക കാലഘട്ടത്തിൽ ധാർമ്മിക-സാംസ്കാരിക-വൈജ്ഞാനിക മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന വിദ്യാ കേന്ദ്രമാണ് ദാറുൽഹുദാ ഇസ്ലാമിക് സർവകലാശാല. പാരമ്പര്യ മത വിജ്ഞാനീയങ്ങളും ആധുനിക-ഭൗതിക-സാമൂഹ്യ ശാസ്ത്രങ്ങളും ഐ.ടി.യും ഗുണമേന്മയോടെ സമന്വയിപ്പിച്ച് പുതിയ കാലത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ കെൽപ്പുള്ള നമ്മുടെ രാജ്യത്തെ ഉത്തമപൗരന്മാരായ ഒരു പണ്ഡിതസമൂഹത്തെ സമർപ്പിക്കുകയെന്ന ദൗത്യം മൂന്നര പതിറ്റാണ്ടിലേറെയായി ദാറുൽഹുദാ നിർവഹിച്ച് വരുന്നു.
പന്ത്രണ്ട് വർഷത്തെ ഹുദവി കോഴ്സ് (അഞ്ച് വർഷം സെക്കന്ററി, രണ്ട് വർഷം സീനിയർ സെക്കന്ററി, മൂന്ന് വർഷം ഡിഗ്രി, രണ്ട് വർഷം പി.ജി എന്നിങ്ങനെ) വളരെ വ്യവസ്ഥാപിതമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ കാലയളവിൽ മതവിഷയങ്ങളോടൊപ്പം സയൻസ്, ഇംഗ്ലീഷ്, മാത്സ്, സോഷ്യൽ സയൻസ് തുടങ്ങിയ ഭൗതിക വിഷയങ്ങളിൽ എൻസിഇആർടി, സിബിഎസ്ഇ, ഓപ്പൻ സ്കുളിങ്ങ്, അടക്കമുള്ള വിവിധ സിലബസുകളുടെ പുസ്തകങ്ങളാണ് പഠിപ്പിച്ച് വരുന്നത്. അതുകൊണ്ട് തന്നെ ഹുദവി ബിരുദം നേടുന്നവർ മതപരമായും ഭൗതികപരമായും ഉന്നത നിലവാരത്തിൽ എത്തിയിട്ടുണ്ടാകും.
ദാറുൽഹുദായിൽ നിന്നു പുറത്തിറങ്ങിയ ഹുദവികൾ രാജ്യത്തിന്റെ വിവിധ സർവ്വകലാശാലകളിൽ അദ്ധ്യാപകരായും റിസേർച്ച് സ്കോളർമാരായും വിദ്യാഭ്യാസ രംഗത്തും മറ്റു വ്യത്യസ്ത മേഖലകളിലും സേവനങ്ങൾ ചെയ്ത് വരുന്നു. രാജ്യത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടിയുള്ള ശ്രമങ്ങളാണ് ഹുദവികൾ നടത്തി കൊണ്ടിരിക്കുന്നത്.
ദൗർഭാഗ്യകരമെന്നോണം, ദാറുൽഹുദായുടെ ഹുദവി ബിരുദം ലഭിക്കുന്നതിനുള്ള യോഗ്യതകൾ പൂർത്തീകരിക്കാതെ ബന്ധം വിഛേദിച്ച ഒരാളുടെ ആരോപണങ്ങൾ കാണാനിടയായി. പ്രസ്തുത വ്യക്തി ഇന്ത്യൻ ആർമിയെയും ദാറുൽഹുദായെയും ബന്ധപ്പെടുത്തിയും മറ്റും നടത്തിയ പരാമർശങ്ങൾ തീർത്തും അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ്. നമ്മുടെ രാജ്യത്തോടും അതിന്റെ മഹത്തായ ചിഹ്നങ്ങളോടും ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളോടും സൈന്യം ഉൾപ്പെടെയുള്ള സംവിധാനങ്ങളോടും മറ്റും വളരെ കൂടുതൽ ആദരവും അഭിമാനവും പകർന്ന് കൊടുക്കുന്ന വിദ്യാഭ്യാസ രീതിയാണ് ദാറുൽഹുദാ പിന്തുടർന്ന് വരുന്നത്.
ആയതിനാൽ, സത്യം മനസ്സിലാക്കി ദാറുൽഹുദാ സംവിധാനത്തിനെതിരെയുള്ള തെറ്റായ പ്രചാരണങ്ങളിൽ പെട്ട് പോകാതെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്തുന്നതിന് വേണ്ടി തീർത്തും നിയമാനുസൃതം പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് വേണ്ട മുഴുവൻ പിന്തുണയും എല്ലാവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് സവിനയം അപേക്ഷിക്കുന്നു.....''- ഇങ്ങനെയാണ് ദാറുൽഹുദാ പ്രിൻസിപ്പലിന്റെ പ്രസ്താവന അവസാനിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്നും റെയിൽവെ സ്റ്റേഷനിൽ കൊണ്ടുവിട്ട ഭർത്താവിനോടും പറഞ്ഞില്ല ജോലി പോയെന്ന്; നുണ പറഞ്ഞ് അഭിനയിച്ച് വീട്ടുകാരെ പറ്റിക്കാൻ ഉപദേശിച്ചത് ഇരിട്ടിയിലെ 'മാഡം'; ലക്ഷം വരെ വാങ്ങി തൊഴിൽ തട്ടിപ്പ്; ബിൻഷയ്ക്ക് പിന്നിൽ ചരട് വലിച്ച മാഡം പൊലീസ് വലയിൽ
- മാധ്യമ സ്ഥാപനങ്ങളിലേക്ക് മാർച്ചുകൾ നടത്തുമ്പോൾ, ഭീഷണിപ്പെടുത്തുമ്പോൾ, കെയുഡബ്ല്യുജെ, എന്നൊരു സംഘടന മഷിയിട്ട് നോക്കിയാൽ ഉണ്ടായിരുന്നില്ല; ദേശാഭിമാനിക്ക് നേരേ ആക്രമണം നടന്നപ്പോൾ പ്രതികരിക്കാൻ, ഈ അടിമ മാധ്യമ സംഘടന തയ്യാറായതിൽ സന്തോഷം; പരിഹാസവുമായി വിനു
- ശങ്കു ടി ദാസിന് മുമ്പ് അതേസ്ഥലത്ത് സമാന വാഹനാപകടം; രാത്രിയിൽ അജ്ഞാത വാഹനം ഇടിച്ച് മരിച്ചത് ബിജെപി പ്രാദേശിക നേതാവ്; തിരിച്ചറിയാൻ പോലും പറ്റാത്ത രീതിയിൽ മൃതദേഹം വികൃതമായി; ചമ്രവട്ടം പാലത്തിൽ സംഭവിക്കുന്നതെന്ത്? കെ പി സുകുമാരന്റെ പോസ്റ്റ് ചർച്ചയാവുമ്പോൾ
- 'ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പർ താരങ്ങൾ സി എമ്മിന്റെ മുമ്പിൽ തോറ്റു പോകുമല്ലോ': കറുത്ത ഇന്നോവ ഉപേക്ഷിച്ച് പുത്തൻ കിയാ കാർണിവൽ വാങ്ങാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ പരിഹസിച്ച് കെ എസ് ശബരിനാഥൻ
- ശിവസേന വിട്ടിട്ടില്ല; പാർട്ടിക്കുള്ളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെന്ന് ഷിൻഡെ വിഭാഗം; ഇനി മുതൽ ശിവസേന ബാലാസാഹബ്; കോടതിയിൽ പോയും അംഗബലം തെളിയിക്കാൻ നീക്കം; വിമതരെ 'അയോഗ്യത'യിൽ തളർത്താൻ ഉദ്ധവ് താക്കറെയും; സർക്കാർ രൂപീകരണത്തിന് ഷിൻഡെ; ഫഡ്നാവിസുമായി വഡോദരയിൽ 'രഹസ്യചർച്ച'
- ഇന്നോവയിലെ യാത്ര മതിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ; ഇനി 33.31 ലക്ഷം വിലയുള്ള കിയാ കാർണിവൽ; കാറിൽ തീപിടിക്കാത്ത സംവിധാനങ്ങളും; പൊലീസിന് കറുപ്പ് കണ്ട് ഹാലിളകിയെങ്കിലും, പിണറായിക്ക് പ്രിയം കറുത്ത കാറിനോട്
- പതിനാല് വയസ്സുകാരിയെ നിർബന്ധപൂർവം വിവാഹം കഴിക്കാൻ ശ്രമം; യുവാവും പെൺകുട്ടിയുടെ അമ്മയും പിടിയിൽ
- ആ കണക്ക് കൈയിൽ വച്ചാൽ മതി, ഞങ്ങൾ പറയാം ശരിയായ കണക്ക്; പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദത്തിൽ വി.കുഞ്ഞികൃഷ്ണന്റെ കണക്ക് തള്ളി പുതിയ കണക്ക് അവതരിപ്പിച്ച ഏരിയാകമ്മിറ്റിക്കെതിരെ വിമതവിഭാഗം; യഥാർത്ഥ കണക്ക് പുറത്ത് വിടുമെന്ന് ഭീഷണി
- 'ഗുജറാത്ത് കലാപക്കേസിൽ വ്യാജ രേഖ ചമച്ചു'; അടിസ്ഥാനരഹിതമായ വിവരങ്ങൾ കൈമാറിയെന്ന് അഭിമുഖത്തിൽ അമിത് ഷാ; പിന്നാലെ ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റ്; മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആർബി ശ്രീകുമാറും കസ്റ്റഡിയിൽ; അന്വേഷണം തുടർന്ന് ഗുജറാത്ത് പൊലീസ്
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഗൃഹനാഥൻ പ്യൂൺ; ഗൃഹനാഥ കേന്ദ്ര പെൻഷൻ പദ്ധതിയിൽ; മകൻ ഓക്സിജൻ പ്ലാന്റിൽ; മകൾ തിയേറ്ററിലും; മറ്റൊരു പ്യൂണിന്റെ ഭാര്യയ്ക്കും കുടുംബക്കാരിൽ ഏഴു പേർക്കും ജോലി; എല്ലാം ഹൈജാക്ക് ചെയ്ത് 'ഡി ആർ ഫാൻസ്'; തിരുവനന്തപുരം മെഡിക്കൽ കോളേിൽ 'പെട്ടിയുമായി ഓടിയവരെ അധിക്ഷേപിക്കുന്ന' ആരോഗ്യമന്ത്രി അറിയാൻ
- പൊരിവെയിലത്ത് കള പറിച്ച് നടുവൊടിഞ്ഞു; ടിവി പോലും കാണാതെ ജോലി കഴിഞ്ഞാൽ ശരണം തേടുന്നത് വായനയിൽ; സ്ത്രീധന മോഹത്തിൽ ഭാര്യയെ ആത്മഹത്യയ്ക്ക് തള്ളിവിട്ട ക്രൂരന് ഇന്ന് ഒരു ദിവസം ശമ്പളം 63 രൂപ; അഭ്യസ്ത വിദ്യനാണെന്നും ഓഫീസ് ജോലി വേണമെന്നും വാക്കാൽ അപേക്ഷിച്ച് വിസ്മയ കേസിലെ കുറ്റവാളി; കിരണിന്റെ ജയിൽ ജീവിതം തോട്ടക്കാരന്റെ റോളിൽ മുമ്പോട്ട്
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍