Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപ് ആ നടിയെ അപകടപ്പെടുത്തും, ആ മുഖം കണ്ടാൽ അറിയാം പ്രതികാരബുദ്ധി; രൂക്ഷ പ്രതികരണവുമായി ലിബർട്ടിബഷീർ; ജാമ്യത്തിലിറങ്ങിയ ബലാൽസംഗക്കേസ് പ്രതിയെ നേതൃത്വം ഏൽപ്പിക്കുമ്പോൾ സംഘടന നല്കുന്നത് എന്തു സന്ദേശമാണ് ? ഏഷ്യാനെറ്റിലെ ന്യൂസ് അവർ ചർച്ചയിലെ മാസ് ഡയലോഗുകൾ

ദിലീപ് ആ നടിയെ അപകടപ്പെടുത്തും, ആ മുഖം കണ്ടാൽ അറിയാം പ്രതികാരബുദ്ധി; രൂക്ഷ പ്രതികരണവുമായി ലിബർട്ടിബഷീർ; ജാമ്യത്തിലിറങ്ങിയ ബലാൽസംഗക്കേസ് പ്രതിയെ  നേതൃത്വം ഏൽപ്പിക്കുമ്പോൾ സംഘടന നല്കുന്നത് എന്തു സന്ദേശമാണ് ? ഏഷ്യാനെറ്റിലെ ന്യൂസ് അവർ ചർച്ചയിലെ മാസ് ഡയലോഗുകൾ

തിരുവനന്തപുരം: ജാമ്യത്തിലിറങ്ങിയ പ്രതി ഏറെ അപകടകാരിയായി മ്ാറുമെന്ന് നിർമ്മാതാവിന്റെ താക്കീത്. പീഡനത്തിന് വിധേയയായ നടിയുടെ ജീവനു വരെ ഭീഷണിയുണ്ടെന്ന് ലിബർട്ടി ബഷീർ പറയുന്നു. പുറത്തിറങ്ങിയ നടന്റെ മുഖഭാവങ്ങൾ അതാണ് പറയുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റിന്റ ചർച്ചയിൽ പറഞ്ഞു. എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം, ആ നടി.. അവരുടെ ജീവന് വരെ അപകടമുണ്ടാവുമെന്ന് ഞാൻ ഭയപ്പെടുന്നു. ബഷീർ പറഞ്ഞു

പീഡനക്കേസിൽ പുറത്തിറങ്ങിയ പ്രതിക്ക് സംഘടനയുടെ അദ്ധ്യക്ഷ സ്ഥാനം തിരിച്ചു നല്കിയതു വഴി സമൂഹത്തിന് നല്കുന്ന സന്ദേശമെന്താണെന്ന ചർച്ചയിലാണ്
ലിബർട്ടി ബഷീറിന്റെ പ്രതികരണം. ദിലീപിനോടൊപ്പം ഒരുമിച്ച് പ്രവർത്തിച്ച് പരിചയമുള്ള ബഷീറിന്റെ വാക്കുകൾ സിനിമാ രംഗത്ത് നിലനിൽക്കുന്ന മാഫിയാ ബന്ധങ്ങളിലേയ്ക്കാണ് വിരൽ ചൂണ്ടിയത്. ചർച്ചയിൽ പങ്കെടടുത്ത ജോസഫ് സി മാത്യുവും ഈ പോയിന്റാണ് ഉയർത്തിയത്. സിനിമാ രംഗത്ത് എറണാകുളം കേന്ദീകരിച്ച് മാഫിയ, മയക്കുമരുന്നു കച്ചവടം, പെൺകുട്ടികളെ വഴിതെറ്റിക്കുന്ന ഗൂഢസംഘം ഇവരൊക്കെ പ്രവർ്ത്തിക്കുന്നുവന്ന് വെളിപ്പടുത്തിയത് ഒരു ജനപ്രതിനിധിയാണ്. ഇതിനെ സർക്കാർ അവഗണിക്കുന്നു എന്നും ജോസഫ് സി മാത്യു കുറ്റപ്പടുത്തി.

ഇതു പറഞ്ഞത് ജനപ്രതിനിധി മാത്രമല്ല, സിനിമാ രംഗത്ത് പരിചയമുള്ള, സിനിമാ മന്ത്രിയായിരുന്ന ഒരാളാണ്. എന്നിട്ട് ഇതിനെ എങ്ങിനെ അഡ്രസ് ചെയ്തു. സർക്കാർ എന്തു ചെയ്തു. അദ്ദേഹം ഇന്നു പറഞ്ഞതിൽ ഒരു സൂപ്പർ താരത്തെ മാത്രമാണ് പരാമർശിച്ചത്. ആന്റണി പെരുമ്പാവൂർ സ്ഥാനമൊഴിഞ്ഞ് ദിലീപിനെ അവരോധിക്കുമ്പോൾ ഈ പ്രസ്താവനയും സംശയകരമാണ് എന്നും ജോസഫ് സി മാത്യു പ്രസ്താവിച്ചു.

ജയിലിൽ പോയ ശേഷവും സ്വാധീനവും ശക്തിയും ഒട്ടും ചോർന്നിട്ടില്ലെന്ന് തെളിയുകയാണ് ഇപ്പോൾ സിനിമാ രംഗത്തു നടക്കുന്ന സംഭവങ്ങൾ. ഇത് ശരിവയ്ക്കുന്നതായിരുന്നു ചർച്ചയും. നഷ്ടമായ സിംഹാസനങ്ങൾ താരരാജാവ് വെട്ടിപ്പിടിക്കുകയാണോ? അവതാരകനായ വിനു വി ജോൺ ചർച്ച തുടങ്ങിയതു തന്നെ ഈ ചോദ്യം കൊണ്ടായിരുന്നു. ഉപാധികളോടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പീഡനക്കസ് പ്രതിയെ മണിക്കൂറുകൾക്കകം അദ്ധ്യക്ഷ സ്ഥാനത്ത് ഇരുത്തിയതു വഴി സംഘടന നല്കുന്ന സന്ദേശമെന്താണ്.

ചോദ്യത്തിലെ കുരുക്കു മനസ്സിലായതു കൊണ്ടാവണം തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള സെക്രട്ടറിയായ എം സി ബോബി അതിന് മറുപടി പറഞ്ഞില്ല. പകരം, ആന്റണി പെരുമ്പാവൂർ സ്ഥാനമൊഴിയണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അത് സംഘടന അംഗീകരിക്കുകയാണെന്ന ഉത്തരമാണ് നല്കിയയത്.

എന്നാൽ ബോബി ഉൾപ്പടെയുള്ളവർ ദിലീപിനെ വച്ച് കളിക്കുകയാണെന്നായിരുന്നു ലിബർട്ടി മറുപടി പറഞ്ഞത്. ദിലീപിനെ വച്ച് കുരങ്ങു കളിപ്പിക്കുകയാണ്. ദിലീപിനേക്കാൾ പവർഫുള്ളാണ് ആന്റണി പെരുമ്പാവൂർ, അനുഭവ പരിചയവും തിയറ്ററുകളുടെ എണ്ണവുമെല്ലാമുള്ളത് ആന്റണിക്കാണ്. സ്ഥാനം ഒഴിഞ്ഞതു വഴി ആന്റണിയെ കൊച്ചാക്കുകയാണെന്നു വരെ ബഷീർ പറഞ്ഞുവച്ചു.

തിയറ്റർ ഉടമകൾ സംഘടനയിൽ തിരിച്ചെടുത്തെങ്കിലും അമ്മയിലെ പുനർപ്രവേശനം ഉടനെ ഉണ്ടാവാനിടയില്ലെന്നാണ് നടൻ മഹേഷ് ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. പീഡനത്തിനിരയായ നടിയും സംഘടനയിൽ അംഗമാണ്. സിനിമയുടെ ഭാഗമായി നില്ക്കുന്നവർക്ക് നടിക്കു വേണ്ടിയും നിൽക്കേണ്ടിവരും. താര സംഘടന കോടതി വിധി വരും വരെ തിരിച്ചെടുക്കില്ല എന്ന പ്രതീക്ഷയാണുള്ളതെന്നും മഹേഷ് പറഞ്ഞു

ഈ നിലപാടിനെ വളരെ രൂക്ഷമായാണ് ജോസഫ് സി മാത്യു വിമർശിച്ചത്. ഇത് എന്തു നിലപാടാണൈന്ന് മനസ്സിലാവുന്നില്ല. ഇരുവശത്തും നിൽക്കുക എന്നത് ഒരു നിലപാടാണോ. ദയവുചെയ്ത് ഇനിമുതൽ ഇവരെ കലാകാരന്മാരെന്നു വിളിക്കരുത്. സാസ്‌കാരിക നായകരെന്നും വിളിക്കരുത്. അങ്ങനെ അമീർഖാനെ വിളിക്കൂ, പ്രകാശ് രാജിനെ വിളിക്കൂ, വിനായകനെ വിളിക്കൂ, അവർക്കൊക്കെ ഒരു നിലപാടുണ്ട്. ഒരു നിലപാടും ഇല്ലാത്തവരാണിവർ.... സിനിമയുടെ പേരിൽ സർക്കാർ ആനുകൂല്യം പറ്റി കുറച്ചു ചേട്ടന്മാരുടെ ഡേറ്റു കച്ചവടമാണിവിടെ നടക്കുന്നത്. ഇതെന്തു മേഖലയാണ്. വ്യവസായമേഖല എന്നു അതിനെ പറയാമോ. ഇവിടെ ഒരു തൊഴിൽ സംഘടന ഉണ്ടോ? നടന്മാരുടെ ഉപഗ്രഹമാണ് സംഘടനകൾ. അതിൽ ബൈലോയും നിയമവും ഒക്കെ പ്രതീക്ഷിക്കരുത്. വിലക്കാൻ മാത്രമാണ് ഈ സംഘടകൾ . ജോസഫ് സി മാത്യു കത്തിക്കയറിയപ്പോൾ ആർക്കും മറുപടിയില്ലായിരുന്നു.

ഈ പ്രസ്താവനകളോട് മഹേഷ് പക്ഷേ പ്രതികരിച്ചതും ഒട്ടും സ്വീകാര്യമായില്ല. സിനിമയിലെ പ്രശ്‌നങ്ങൾ സിനിമയിൽ ഉള്ളവർക്കു തന്നെ തീർക്കാനറിയാം എന്നായിരുന്നു മഹേഷ് പറഞ്ഞത്. ഇതു മഹേഷിന്റ വിവരക്കേട്, അത് അവിടെ ഉപേക്ഷിക്കുന്നു എന്ന് ജോസഫ് സി മാത്യുവും പറഞ്ഞുവച്ചു

ജാമ്യത്തിൽ ഇറങ്ങിയ പ്രതിക്ക് സന്തോഷമുണ്ടാകാം, പക്ഷേ ആഘോഷമെന്തിനാണെന്ന് മനസ്സിലാവുന്നില്ല. വേൾഡ് കപ്പിൽ ജയിച്ച് ഓഡി കാറിൽ വരുന്ന ആഘോഷമാണ് ഇന്നലെ നടന്നത് ഇതു മനസ്സിലാവുന്നില്ല, സന്തോഷമുണ്ടാവുന്നത് സ്വാഭാവികം, ആഘോഷം ആർക്കോ ഉള്ള സന്ദേശമാണ്. അത് കരുതണം
ദിലീപിനെ രക്ഷിക്കാൻ മമ്മൂട്ടി തന്റൈ സ്വാധീനം ദിലീപിനായി ഉപയോഗിക്കാത്തതാണ് ഗണേശ് കുമാറിന്റെ പ്രസ്താവനയ്ക്ക് കാരണമെന്ന് ബഷീർ പറഞ്ഞു.
തിയറ്റർ മേഖലയെ കൈപ്പിടിയിലാക്കി സൂപ്പർ താരങ്ങളുടെ വരെ ചിത്രങ്ങളെ നിയന്ത്രിക്കാമെന്ന ദിലീപിന്റെ വ്യാമോഹം നടപ്പില്ല. അന്നത്തെ സാഹചര്യം മാറിയിരിക്കുന്നു. 175 പേർ ഫെഡറേഷനിൽ ഇപ്പോഴുമുണ്ട്. ഒറ്റയ്ക്ക് ഒന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP