Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 77 മുതൽ 83 സീറ്റ് വരെ ലഭിക്കാം; യുഡിഎഫിന് 54 മുതൽ 60 സീറ്റ് വരെ; 3 മുതൽ 7 സീറ്റ് വരെ നേടിക്കൊണ്ട് എൻഡിഎ നടത്തുന്നത് വൻ കുതിപ്പ്; ചെന്നിത്തല കെ സുരേന്ദ്രനും പിന്നിൽ; തദ്ദേശ തെരഞ്ഞെടുപ്പിലും ഇടത് മേൽക്കൈ; തുണയാവുന്നത് പിണറായിയുടെ ഇമേജും മുസ്ലിം വോട്ടുകളും; ഇടതുമുന്നണിക്ക് ഭരണത്തുടർച്ച പ്രവചിച്ച് ഏഷ്യാനെറ്റ് സീ ഫോർ സർവേ; തേടിയത് 50 നിയമസഭാ മണ്ഡലങ്ങളിലെ 10,409 വോട്ടർമാരുടെ അഭിപ്രായങ്ങൾ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 77 മുതൽ 83 സീറ്റ് വരെ ലഭിക്കാം; യുഡിഎഫിന് 54 മുതൽ 60 സീറ്റ് വരെ; 3 മുതൽ 7 സീറ്റ് വരെ നേടിക്കൊണ്ട് എൻഡിഎ നടത്തുന്നത് വൻ കുതിപ്പ്; ചെന്നിത്തല കെ സുരേന്ദ്രനും പിന്നിൽ; തദ്ദേശ തെരഞ്ഞെടുപ്പിലും ഇടത് മേൽക്കൈ; തുണയാവുന്നത് പിണറായിയുടെ ഇമേജും മുസ്ലിം വോട്ടുകളും; ഇടതുമുന്നണിക്ക് ഭരണത്തുടർച്ച പ്രവചിച്ച് ഏഷ്യാനെറ്റ് സീ ഫോർ സർവേ;  തേടിയത് 50 നിയമസഭാ മണ്ഡലങ്ങളിലെ 10,409 വോട്ടർമാരുടെ അഭിപ്രായങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് ഭരണത്തുടർച്ച പ്രവചിച്ച് ഏഷ്യാനെററ് സീ ഫോർ സർവേ. കോവിഡ് കാലത്തെ മികച്ച പ്രവർത്തത്തിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫിന് കേരള ചരിത്രത്തിൽ ആദ്യമായി തുടർ ഭരണം കിട്ടാനുള്ള സാധ്യതയാണ് സർവേ പ്രവചിക്കുന്നത്. മുസ്ലിം വോട്ടുകളിലുണ്ടായ വൻ ധ്രൂവീകരണവും, മുഖ്യമന്ത്രി പിണറായി വിജയന്റെയും ശൈലജ ടീച്ചറുടെയും ഇമേജും വോട്ടാകും എന്നാണ് സർവേയുടെ നിഗമനം. 50 നിയമസഭാ മണ്ഡലങ്ങളിലെ 10,409 വോട്ടർമാരുടെ അഭിപ്രായങ്ങളാണ് സർവേയ്ക്കായി തേടിയത്. ജൂൺ 18 മുതൽ 29 വരെയായിരുന്നു സർവേ നടന്നത്.

എൽഡിഎഫിന് എൽഡിഎഫ് 77 മുതൽ 83 സീറ്റ് വരെ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് 77 മുതൽ 83 സീറ്റ് വരെ ലഭിക്കാമെന്നാണ് സർവേ പ്രവചനം. യുഡിഎഫ് 54 മുതൽ 60 സീറ്റ് വരെ നേടാം. എൻഡിഎ 3 മുതൽ 7 സീറ്റ് വരെ നേടാം എന്നും സർവേ പ്രവചിക്കുന്നുണ്ട്. വോട്ടുവിഹിതമിങ്ങനെയാണ്: എൽഡിഎഫിന് 42 ശതമാനം . യുഡിഎഫിന് 39 ശതമാനം. എൻഡിഎയ്ക്ക് 18 ശതമാനം.

സംസ്ഥാനത്ത് ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ഇടതുമുന്നണിയും മധ്യകേരളത്തിൽ യുഡിഎഫും നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തൽ. വടക്കൻ കേരളത്തിൽ 42 സീറ്റുകളും തെക്കൻ കേരളത്തിൽ 22 സീറ്റുകൾ വരെയും ഇടതുമുന്നണി നേടും.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വി എസ്സും, പിണറായിയും നേതൃത്വം നൽകിയ എൽഡിഎഫിന് 91 സീറ്റുകൾ ലഭിച്ചു. യുഡിഎഫിന് 47 സീറ്റുകളാണ് ലഭിച്ചത്. എൻഡിഎയ്ക്ക് ഒരു സീറ്റും. വോട്ട് വിഹിതമിങ്ങനെയായിരുന്നു. എൽഡിഎഫിന് ലഭിച്ചത് 43.48% ആണ്. യുഡിഎഫിന് 38.81%. എൻഡിഎയ്ക്ക് 14.96%.

ഇപ്പോൾ വോട്ട് വിഹിതത്തിൽ കഴിഞ്ഞ തെരെഞ്ഞെടുപ്പിനെ വെച്ച് ചെറിയ കുറവ് ഉണ്ടെങ്കിലും  ചരിത്രത്തിലാദ്യമായി ഇടത് മുന്നണി രണ്ടാമത് അധികാരത്തിലേറും എന്നാണ് സർവേ പ്രവചിക്കുന്നത്. എൻഡിഎയും വോട്ട് വിഹിതത്തിലും സീറ്റിലും നേട്ടമുണ്ടാക്കുമെന്നും സർവേ വ്യക്തമാക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിലും ഇടത് മേൽക്കൈ

ആസന്നമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് മേൽക്കൈ കിട്ടുമെന്നാണ് സർവേ പ്രവചനം .46 ശതമാനം ആളുകളുടെ പിന്തുണയോടെ ഇടത് മുന്നണി മേൽക്കൈ നേടും. സർവെ 45 ശതമാനം വോട്ട് വിഹിതവും ഇടത് മുന്നണിക്ക് പ്രവചിക്കുന്നുണ്ട്. 32 ശതമാനത്തിന്റെ പിന്തുണയാണ് യുഡിഎഫിന് കണക്കാക്കുന്നത്. വോട്ട് വിഹിതം 37 ശതമാനം. എൻഡിഎ 12 ശതമാനം പേരുടെ പിന്തുണ ഉറപ്പാക്കുമെന്ന് പറയുന്ന സർവെയിൽ വോട്ട് വിഹിതം 17 ശതമാനമാണ്.

ചെന്നിത്തല, കെ സുരേന്ദ്രനും പിറകിൽ

അടുത്ത മുഖ്യമന്ത്രി ആരാവണം എന്ന ചോദ്യത്തിന് കൂടുതൽ വോട്ടർമാരും പിണറായി വിജയന്റെ  പേരാണ്‌ നിർദ്ദേശിച്ചത്. 27 ശതമാനം വോട്ടോടെ പിണറായി വിജയൻ പട്ടികയിൽ മുന്നിലെത്തിയപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പിന്തുണച്ചത് 23 ശതമാനം പേരാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ കേരളത്തിന് അഭിമാനമായി ഇടത് മുന്നണി ഉയർത്തിക്കാട്ടുന്ന മന്ത്രി കെകെ ശൈലജ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. 12 ശതമാനം പേരാണ് ശൈലജ ടീച്ചർ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത്.

സർവെയിൽ പങ്കെടുത്ത 7 ശതമാനം പേർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ആണ്. സുരേന്ദ്രനിലും പിന്നിലാണ് പ്രതിപക്ഷ
നേതാവ് രമേശ് ചെന്നിത്തല. വെറും 5 ശതമാനം പേരുടെ പിന്തുണയാണ് ചെന്നിത്തലക്ക് കിട്ടിയത്. കേന്ദ്ര മന്ത്രി വി മുരളീധരനും ദേശീയ കോൺഗ്രസ് നേതാവായ കെസി വേണുഗോപാലും നേടിയതും അഞ്ച് ശതമാനം പേരുടെ പിന്തുണ ഉറപ്പിച്ചപ്പോൾ ഇപി ജയരാജനും മുല്ലപ്പള്ളി രാമചന്ദ്രനും പികെ കുഞ്ഞാലിക്കുട്ടിയും നേടിയത് 3 ശതമാനം പേരുടെ വോട്ടാണ്.

മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ ഇടതുമുന്നണിയിലേക്ക്

സമുദായങ്ങൾ തിരിച്ചുള്ള കണക്കെടുപ്പിൽ മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ ഇടതുമുന്നണിയിലേക്ക് തിരിയുന്നതാണ് അവർക്ക് നേട്ടമാകുന്നത്. സിഎഎ വിഷയത്തിലൊക്കെ ചകിതമായ മുസ്ലിം പൊതുബോധത്തിനൊപ്പം നിന്നത് ഇടതുമുന്നണിയാണെന്നത് അവർക്ക് ഗുണം ചെയ്യുമെന്ന് സർവേ വിശകലനങ്ങളിൽ ഏഷ്യാനെറ്റിന്റെ പാനലിസ്റ്റുകൾ പറയുന്നു. ഇടതുമുന്നണിക്കാകട്ടെ അവരുടെ പരമ്പരാഗത ദലിത ഈഴവ വോട്ട് ബാങ്ക് നിലനിർത്താണും കഴിയുന്നുണ്ട്.

ദളിത് വോട്ടുകളിൽ 37 ശതമാനം ഇടത് മുന്നണിക്കൊപ്പമാകുമെന്നാണ് സർവെ പറയുന്നത്. ഐക്യമുന്നണിക്കൊപ്പം 25 ശതമാനവും എൻഡിഎക്കൊപ്പം 22 ശതമാനവും മറ്റുള്ളവരെ പിന്തുണക്കുന്ന 16 ശതമാനവും ഉണ്ടാകുമെന്നാണ് കണക്ക് ഈഴവ വോട്ടുകളിലേക്ക് വന്നാൽ 47 ശതമാനം പേരാണ് ഇടത് മുന്നണിയെ പിന്തുണക്കുന്നത്. 23 ശതമാനം പേർ യുഡിഎഫിനൊപ്പം 24 ശതമാനം പേർ എൻഡിഎക്ക് പിന്തുണ മറ്റുള്ളവരെ പിന്തുണക്കാൻ സാധ്യതയുള്ളത് 6 ശതമാനം ആളുകൾ

മുസ്ലിം വോട്ടിലും ഇടത് അനുകൂല ചേരി ഉരുത്തിരിയാനിയുണ്ടെന്നാണ് സർവെ നൽകുന്ന സൂചന. 49 ശതമാനം പേർ വരുന്ന തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് ഒപ്പമായിക്കും. 31 ശതമാനം പേർ മാത്രമെ യുഡിഎഫിന് ഒപ്പമുണ്ടാകാനിടയുള്ളു. എൻഡിഎക്ക് പിന്തുണയില്ലെന്ന് സർവെ പറയുമ്പോൾ മറ്റുള്ളവരെ പിന്തുണക്കുന്ന 20 ശതമാനം പേരുണ്ടെന്നാണ് കണക്ക്

നായർ വോട്ടുകളിൽ യുഡിഎഫ്; ഇടതിനേക്കാൾ പിന്തുണ എൻഡിഎക്ക്

ക്രിസ്ത്യൻ-കാത്തലിക് വിഭാഗത്തിന്റെ വോട്ടുകണക്കിൽ എൽഡിഎഫ് 24 യുഡിഎഫ് 61, എൻഡിഎ 3 മറ്റുള്ളവർ 12 എന്നിങ്ങനെയായിരിക്കുമെന്നാണ് ർവെ പറയുന്നത്. ക്രിസ്ത്യൻ സിറിയൻ വിഭാഗത്തിലേക്ക് വന്നാൽ ഇടത് മുന്നണി 29 , യുഡിഎഫ് 48 ,എൻഡിഎ 14 മറ്റുള്ളവർ 9 എന്നിങ്ങനെയാണ് സർവെ ഫലം.

നായർ വോട്ടുകളിൽ അധികവും യുഡിഎഫിന് അനുകൂലമായിരിക്കും എന്നാണ് സർവെ പറയുന്നത്. 24 ശതമാനം നായർ വോട്ടുകൾ ഇടത് മുന്നണിക്ക് പ്രവചിക്കുന്ന സർവെ യുഡിഎഫിന് വകയിരുത്തുന്നത് 42 ശതമാനം വോട്ടാണ്. എൻഡിഎ 27 ശതമാനം നായർ വോട്ട് നേടുമെന്നും മറ്റുള്ളവർക്ക് 7 ശതമാനം വോട്ട് കിട്ടുമെന്നും സർവെ പറയുന്നു. സർവേയുടെ അനുബന്ധ സൂചകങ്ങളിലും മുന്നിൽ നിന്നത് ഇടതുമുന്നണി തന്നെയായിരുന്നു.

കോവിഡ് പിണറായിയുടെ ഇമേജ് ഉയർത്തിയെന്ന് 86 ശതമാനം

കോവിഡ് കാലത്തെ പ്രവർത്തനം മുഖ്യമന്ത്രി പിണറായി വിജയന്റെ മതിപ്പ് ഉയർത്തിയോ എന്ന ചോദ്യത്തിന്, 86 ശതമാനവും ഉയർത്തി എന്നാണ് പ്രതികരിച്ചത്. ഇടിഞ്ഞുവെന്ന് പ്രതികരിച്ചവർ 14 ശതമാനം മാത്രമാണ്. കോവിഡ് കാലത്തെ മുഖ്യമന്ത്രിയുടെ പ്രവർത്തനം വളരെ മികച്ചത് എന്ന് 16 ശതമാനം പേർ അഭിപ്രായപ്പെടുമ്പോൾ 51 ശതമാനം പേർ മികച്ചത് എന്ന് അഭിപ്രായപ്പെട്ടു. 17 ശതമാനം പേർ തൃപ്തികരം എന്ന് അഭിപ്രായപ്പെടുമ്പോൾ 16 ശതമാനം പേർ മാത്രമാണ്, മോശം എന്ന് പറയുന്നത്. ആകെയുള്ള പ്രവർത്തനങ്ങളിലും മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന് ജനങ്ങൾ നൽകുന്നത് നല്ല മാർക്കാണ്. വളരെ മികച്ചത് 9 ശതമാനം പേരും, മികച്ചത് എന്ന് 45 ശതമാനം പേരും തൃപ്തികരം 27 ശതമാനം പേരും അഭിപ്രായപ്പെട്ടു. പിണറായി വിജയൻ മുഖ്യമന്ത്രിയെന്ന നിലയിൽ മോശമെന്ന് സർവേയിൽ പങ്കെടുത്ത 19 ശതമാനം പേർ മാത്രമാണ് അഭിപ്രായപ്പെത്.

എന്നാൽ മുഖ്യമന്ത്രിയെയും കടത്തിവെട്ടുന്ന ജനപ്രീതിയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്കുള്ളത്. വെറും 3 ശതമാനം പേർ മാത്രമാണ് ടീച്ചറുടെ പ്രകടനം വളരെ മോശമാണെന്ന് പറയുന്നത്. 38ശതമാനം പേർ വളരെ മികച്ചത് എന്നും 43 ശതമാനം മികച്ചത് എന്നും പറയുന്നു. 16 ശതമാനം പേർ തൃപ്തികരം എന്നാണ് പറയുന്നത്. അതായത് സർവേയിൽ പങ്കെടുത്ത 97 ശതമാനം പേരും ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ പ്രവർത്തനം അംഗീകരിക്കുയായിരുന്നു.

ചെന്നിത്തലക്കും മുുല്ലപ്പള്ളിക്കും ജന പിന്തുണ കുറവ്

പ്രതിപക്ഷനേതാവെന്ന നിലയിൽ പൊതുവിലും കോവിഡ് കാലത്തെ പ്രവർത്തനത്തിന്റെ പേരിലും ചെന്നിത്തലയ്ക്ക് എത്ര മാർക്ക് എന്ന ചോദ്യത്തിന്, മോശം എന്നാണ് 43 ശതമാനം പേരും പ്രതികരിച്ചത്. തൃപ്തികരം എന്ന് 37 ശതമാനം പേർ പറയുമ്പോൾ 18 ശതമാനം മികച്ചത് എന്ന അഭിപ്രായമുള്ളവർ ആണ്. എന്നാൽ ചെന്നിത്തലയുടെ പ്രവർത്തനം വളരെ മികച്ചതാണെന്ന് പറയുന്നവർ വെറും 2 ശതമാനം മാത്രമാണ്.

മുല്ലപ്പള്ളിലെ എങ്ങനെ പ്രവർത്തനം എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് 47 ശതമാനം പേർ മോശം എന്നാണ് അഭിപ്രായപ്പെട്ടത്. 34 ശതമാനം പേർ തൃപ്തികരമെന്ന് പറയുമ്പോൾ, 13 ശതമാനം പേർ മികച്ചത് എന്നും പറയുന്നു. വളരെ മികച്ചത് എന്ന അഭിപ്രായമുള്ളവർ വെറും 6 ശതമാനം മാത്രമാണ്.

കോവിഡ് കാലത്ത് കെ സുരേന്ദ്രന്റെ പിന്തുണ വർധിച്ചു

.ബിജെപി സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ കെ സുരേന്ദ്രനെ എങ്ങനെ വിലയിരുത്തുന്നുവെന്ന എഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവേയിലെ ഫലം ഇങ്ങനെയാണ്. സുരേന്ദ്രന്റെ പ്രവർത്തനം വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത് 5 ശതമാനം പേരാണ്. മികച്ച പ്രവർത്തനമെന്ന് 18 ശതമാനവും തൃപ്തികരമെന്ന് 40 ശതമാനമാളുകളും സർവേയിൽ അഭിപ്രായം രേഖപ്പെടുത്തി. അതേസമയം 37 ശതമാനം പേർ സുരേന്ദ്രന്റെ പ്രവർത്തനം മോശമാണെന്ന് അഭിപ്രായപ്പെട്ടു.

എന്നാൽ കോവിഡ് കാലത്ത് കെ സുരേന്ദ്രന്റെ മതിപ്പ് ഉയർന്നുവെന്നാണ് 56 ശതമാനം പേർ അഭിപ്രായപ്പെട്ടത്. കോവിഡ് കാലത്ത് സുരേന്ദ്രന്റെ മതിപ്പ് കുറഞ്ഞെന്ന് 44 പേരാണ് അഭിപ്രായപ്പെട്ടത്.

കോൺഗ്രസിന്റെ ജനപ്രിയ നേതാവ് ഇപ്പോഴും ഉമ്മൻ ചാണ്ടി

കോൺഗ്രസിന്റെ ഏറ്റവും ജനപ്രിയ നേതാവ് ഇപ്പോഴും ഉമ്മൻ ചാണ്ടി തന്നെയെന്ന് സർവേ വ്യക്തമാക്കുന്നു. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി 47 ശതമാനം പേരും ഉമ്മൻ ചാണ്ടിയെ കാണുമ്പോൾ രമേശ് ചെന്നിത്തലയെ അതേ സ്ഥാനത്ത് കാണുന്നവർ 13 ശതമാനം പേരെയുള്ളു. 12 ശതമാനം പേരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുല്ലപ്പള്ളി രാമചന്ദ്രൻ തൊട്ടുപിന്നിലുണ്ട്. വി എസ് അച്യുതാനന്ദൻ സജീവമല്ലാത്തത് ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് 30 ശതമാനം പേരും, പ്രതികൂലമായി ബാധിക്കുമെന്ന് 33 ശതമാനം പേരും, ഗുണം ചെയ്യുമെന്ന് ആറ് ശതമാനം പേരും അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസിലെ പിളർപ്പ് യുഡിഎഫിനെ ക്ഷീണിപ്പിച്ചുവെന്നും കേരള കോൺഗ്രസും ലീഗും യുഡിഎഫിൽ തന്നെ തുടരുമെന്നും കരുതുന്നവരാണ് 49 ശതമാനം പേരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP