Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202321Tuesday

മകളുടെ വിവാഹനേരത്ത് ആ പിതാവ് മോർച്ചറിയിലെ പെട്ടിയിലായിരുന്നു; തണുത്ത് വിറങ്ങലിച്ച്.. വിവാഹം നിശ്ചിത സമയത്ത് വളരേ ഭംഗിയായി നടന്നു; മുഹൂർത്തത്തിൽ ഒരുതുള്ളി കണ്ണുനീർ പോലും പൊഴിക്കാനാകാതെ അയാൾ നിശ്ചലമായി; പ്രവാസിയുടെ മരണത്തിൽ നോവുന്ന കുറിപ്പുമായി അഷറഫ് താമരശ്ശേരി

മറുനാടൻ ഡെസ്‌ക്‌

അജ്മാൻ: പ്രവാസ ജീവിതത്തിലെ ദുരിതങ്ങളെ തൊട്ടറിഞ്ഞ വ്യക്തിയാണ് സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. പലവിധ ജീവിത പ്രാരാബ്ധങ്ങളോടെ എത്തി ഗൾഫിൽ നിന്നും അന്ത്യം സംഭവിച്ചവരെ തിരികെ നാട്ടിലേക്ക് എത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം ഗൾഫിൽനിന്ന് നാട്ടിലേക്കയച്ച ഒരു മൃതദേഹത്തെക്കുറിച്ച് സാമൂഹികപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി പങ്കുവെച്ച വാക്കുകൾ എല്ലാവരെയും കണ്ണീരണിയിക്കുന്നു.

പ്രിയപ്പെട്ട മകളുടെ വിവാഹത്തിന്റെ രണ്ടുദിവസം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട പിതാവിന്റേതായിരുന്നു ആ ജീവനറ്റ ശരീരം ഇതേക്കുറിച്ചാണ് അഷ്‌റഫ് താമരശ്ശേരി ഫേസ്‌ബുക്കിൽ കുറിച്ചത്. വിവാഹത്തിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെങ്കിലും പ്രാരാബ്ധങ്ങൾ കാരണം അതിന് കഴിയാതെ ഗൾഫിലെ ജോലിയിൽ തുടരാൻ തീരുമാനിച്ചതായിരുന്നു അദ്ദേഹം. എന്നാൽ, വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു.

തന്റെ പ്രിയപ്പെട്ട മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾ കേട്ടറിഞ്ഞു. പൂതി മനസ്സിൽ മറവു ചെയ്ത് തന്റെ ജോലിയിൽ വ്യാപൃതനായി. മകളുടെ വിവാഹം നിശ്ചയിച്ച ദിവസം തന്നെ വളരേ ഭംഗിയായി സന്തോഷത്തോടെ നടന്നു. വിവാഹ മംഗള മുഹൂർത്തത്തിൽ ഈ പ്രിയപ്പെട്ട പിതാവ് മോർച്ചറിയിലായിരുന്നു. തണുത്ത് വിറങ്ങലിച്ച് മോർച്ചറിയിലെ പെട്ടിയിൽ.

വിവാഹത്തിനു രണ്ട് ദിവസം മുൻപ് അതായത്, ഞായറാഴ്ച വിവാഹം നടക്കുമ്പോൾ വെള്ളിയാഴ്ച ഈ മനുഷ്യന്റെ അവസാന ശ്വാസം നിലച്ചു പോയി..... പ്രിയപ്പെട്ട മകളുടെ വിവാഹം നടക്കുന്ന അതിസന്തോഷം കൊണ്ടാണോ അതോ താൻ കാരണവരായി നടക്കുന്ന പ്രിയപ്പെട്ട മകളുടെ വിവാഹത്തിൽ എല്ലാവരും പങ്കെടുക്കുമ്പോൾ തനിക്ക് പങ്കെടുക്കാൻ കഴിയാതെ പോയതിൽ വിഷമിച്ചിട്ടാണോ എന്നറിയില്ല, പാവം പ്രവാസിയുടെ ഹൃദയം നിലച്ച് പോയി.

സന്തോഷത്തിന്റെ ആഹ്ലാദ നിമിഷങ്ങൾ കൊണ്ട് നിറയുന്ന വീട്ടിലേക്ക് മരണ വിവരം അറിയിക്കാൻ ആർക്കും കഴിഞ്ഞില്ല. വിവാഹം നിശ്ചിത സമയത്ത് വളരേ ഭംഗിയായി നടന്നു. മുഹൂർത്തത്തിൽ സന്തോഷത്തിന്റെയോ സന്ദേഹത്തിന്റെയോ ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാനാകാതെ അയാൾ നിശ്ചലമായി മോർച്ചറിയിൽ വിശ്രമിക്കുകയായിരുന്നു.

അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പിന്റെ പൂർണരൂപം:

കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലയക്കുന്ന നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ഒരാളുടെ ബന്ധപ്പെട്ടവർ വല്ലാതെ സങ്കടപ്പെടുന്നത് കണ്ടാണ് ഞാൻ അയാളുടെ വിവരങ്ങൾ കൂടുതലായി തിരക്കിയത്. ഒരു സാധാരണ പ്രവാസി. എല്ലാവരെയും പോലെ പ്രയാസങ്ങളും പ്രതിസന്ധികളും തോളിലേറ്റി മരുഭൂമിയിൽ ചോര നീരാക്കുന്ന പച്ചയായ മനുഷ്യൻ. അദ്ദേഹത്തിന്റെ മകളുടെ വിവാഹമായിരുന്നു ഈ കഴിഞ്ഞ ഞായറാഴ്ച.

നാട്ടിലേക്ക് പോയി വിവാഹം കൂടാൻ നിലവിലെ സാഹചര്യങ്ങൾ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. വിവാഹത്തിന് വേണ്ട സൗകര്യങ്ങൾ അദ്ദേഹം പരമാവധി ഒരുക്കിയിരുന്നു. സാഹചര്യങ്ങൾ ഒത്ത് വന്നാൽ എത്തിച്ചേരാം എന്ന് വാക്കും നൽകിയിരുന്നു. എന്ത് ചെയ്യാൻ കഴിയും, വിധി സാഹചര്യങ്ങൾ ഒരുക്കിയില്ല.

തന്റെ പ്രിയപ്പെട്ട മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾ കേട്ടറിഞ്ഞു. പൂതി മനസ്സിൽ മറവു ചെയ്ത് തന്റെ ജോലിയിൽ വ്യാപൃതനായി. മകളുടെ വിവാഹം നിശ്ചയിച്ച ദിവസം തന്നെ വളരേ ഭംഗിയായി സന്തോഷത്തോടെ നടന്നു. വിവാഹ മംഗള മുഹൂർത്തത്തിൽ ഈ പ്രിയപ്പെട്ട പിതാവ് മോർച്ചറിയിലായിരുന്നു. തണുത്ത് വിറങ്ങലിച്ച് മോർച്ചറിയിലെ പെട്ടിയിൽ.

വിവാഹത്തിനു രണ്ട് ദിവസം മുൻപ് അതായത്, ഞായറാഴ്ച വിവാഹം നടക്കുമ്പോൾ വെള്ളിയാഴ്ച ഈ മനുഷ്യന്റെ അവസാന ശ്വാസം നിലച്ചു പോയി..... പ്രിയപ്പെട്ട മകളുടെ വിവാഹം നടക്കുന്ന അതിസന്തോഷം കൊണ്ടാണോ അതോ താൻ കാരണവരായി നടക്കുന്ന പ്രിയപ്പെട്ട മകളുടെ വിവാഹത്തിൽ എല്ലാവരും പങ്കെടുക്കുമ്പോൾ തനിക്ക് പങ്കെടുക്കാൻ കഴിയാതെ പോയതിൽ വിഷമിച്ചിട്ടാണോ എന്നറിയില്ല, പാവം പ്രവാസിയുടെ ഹൃദയം നിലച്ച് പോയി.

സന്തോഷത്തിന്റെ ആഹ്ലാദ നിമിഷങ്ങൾ കൊണ്ട് നിറയുന്ന വീട്ടിലേക്ക് മരണ വിവരം അറിയിക്കാൻ ആർക്കും കഴിഞ്ഞില്ല. വിവാഹം നിശ്ചിത സമയത്ത് വളരേ ഭംഗിയായി നടന്നു. മുഹൂർത്തത്തിൽ സന്തോഷത്തിന്റെയോ സന്ദേഹത്തിന്റെയോ ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാനാകാതെ അയാൾ നിശ്ചലമായി മോർച്ചറിയിൽ വിശ്രമിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP