Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹറൈനിൽ ഗർഭിണികൾക്കു പകരം വയറു ചാടിയ ചില പ്രമാണിമാർ ഇടം നേടിയതായി അറിയുന്നു! സ്‌കൂൾ അടച്ചപ്പോൾ ഓൺലൈൻ ക്ലാസെടുക്കാൻ നാട്ടിലേക്ക് മടങ്ങിയ അദ്ധ്യാപകനും; അധികാരികളുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി മുൻഗണനാ പട്ടിക വളച്ചൊടിച്ചു; വന്ദേ ഭാരത് മിഷനിൽ പ്രതീക്ഷ അർപ്പിച്ചത് വെറുതെയായോ? ഗർഭിണികളേയും രോഗികളേയും ഒഴിവാക്കി; ഇപ്പോൾ സുക്ഷിച്ചാൽ പിന്നേ ദുഃഖിക്കേണ്ടി വരില്ലെന്ന മുന്നറിയിപ്പുമായി അഷറഫ് താമരശ്ശേരിയും; അനാസ്ഥയ്ക്കും അഴിമതിക്കും എതിരെ പ്രതിഷേധിച്ച് പ്രവാസികൾ

ബഹറൈനിൽ ഗർഭിണികൾക്കു പകരം വയറു ചാടിയ ചില പ്രമാണിമാർ ഇടം നേടിയതായി അറിയുന്നു! സ്‌കൂൾ അടച്ചപ്പോൾ ഓൺലൈൻ ക്ലാസെടുക്കാൻ നാട്ടിലേക്ക് മടങ്ങിയ അദ്ധ്യാപകനും; അധികാരികളുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി മുൻഗണനാ പട്ടിക വളച്ചൊടിച്ചു; വന്ദേ ഭാരത് മിഷനിൽ പ്രതീക്ഷ അർപ്പിച്ചത് വെറുതെയായോ? ഗർഭിണികളേയും രോഗികളേയും ഒഴിവാക്കി; ഇപ്പോൾ സുക്ഷിച്ചാൽ പിന്നേ ദുഃഖിക്കേണ്ടി വരില്ലെന്ന മുന്നറിയിപ്പുമായി അഷറഫ് താമരശ്ശേരിയും; അനാസ്ഥയ്ക്കും അഴിമതിക്കും എതിരെ പ്രതിഷേധിച്ച് പ്രവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വന്ദേ ഭാരത് മിഷന്റെ പേരിൽ നടക്കുന്നത് പറ്റിക്കലോ? അർഹരായവരെ ആദ്യം എത്തിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഇതിന് വേണ്ടി മുൻഗണനാ ക്രമവും പ്രഖ്യാപിച്ചു. എന്നാൽ ഇതെല്ലാം വെറും വാക്കുകൾ മാത്രമാണെന്നാണ് ഉയരുന്ന ആക്ഷേപം. ആരൊക്കെയോ ആണ് വിമാനങ്ങളിൽ നാട്ടിലെത്തിയതെന്ന ആക്ഷേപം അതിശക്തമാണ്. ഗർഭിണികളും പ്രായമായവരും പ്രതീക്ഷയോടെയാണ് ദൗത്യത്തെ മുന്നിൽ കണ്ടത്. എന്നാൽ അർഹരായ പലർക്കും യാത്ര ഉറപ്പായില്ല. എന്നാൽ അനർഹർ യാത്രാ ലിസ്റ്റിൽ കടന്നു കൂടിയോ എന്ന സംശയവും ഉയരുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ പ്രവാസികൾ അമർഷവുമായി എത്തുകയാണ്. പ്രവാസികളെയും കൊണ്ട് ആദ്യ രണ്ടു വിമാനങ്ങൾ നാട്ടിൽ എത്തി.. വളരെ വളരെ സന്തോഷം.. എന്നാൽ എംബസികൾ പറഞ്ഞിരുന്നതുപോലെ ഉള്ള മുൻഗണനാ ക്രമത്തിൽ ആണോ ആദ്യ രണ്ടു ലിസ്റ്റും പരിഗണിച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ഇത് പറയാൻ കാരണം ഇപ്പൊ Asianet ന്യൂസ് റീഡർ ഫോണിൽ കൂടി First Flight ൽ യാത്രചെയ്ത ഒരു യാത്രക്കാരനോട് ഫോണിൽ യാത്രാവിവരങ്ങൾ ചോദിച്ചറിയുന്ന കൂട്ടത്തിൽ താങ്കൾ നാട്ടിലേക്ക് വരനുണ്ടായ സാഹചര്യം എന്താണെന്ന് ചോദിച്ചപ്പോൾ തൃശ്ശൂർ സ്വദേശി ആയ അദ്ദേഹം പറയുന്നു താൻ സ്‌കൂൾ ആദ്യാപകനാണെന്നും ഇപ്പോൾ സ്‌കൂളുകൾ എല്ലാം അടച്ചിരിക്കുകയാണ് ക്ലാസ്സുകൾ online ആയാണ് നടക്കുന്നത് അത് നാട്ടിൽ ഇരുന്നയാലും ചെയ്യാമല്ലോ അതുകൊണ്ടാണ് താൻ നാട്ടിലേക്ക് പോന്നത് എന്നുമാണ്... ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് അത്യാവശ്യക്കാരെ ഒഴിവാക്കി പലരെയും തിരുകികയറ്റുകയോ അല്ലെങ്കിൽ ഒരു മുൻഗണയും ഇല്ലാതെയോ ആണ് കാര്യങ്ങൾ നടക്കുന്നത് എന്നുമാണ്.. ഇതു തീർച്ചയായും എതിർക്കപ്പെടേണ്ടത് തന്നെ ആണ്..-ഇതാണ് ചർച്ചയാകുന്ന ഒരു കുറിപ്പ്. അഷറഫ് താമരശ്ശേരിയാണ് ഈ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്. അതിന് താഴെ വന്ന ഒരു കമന്റിലാണ് പ്രവാസി അമർഷം മുഴുവൻ തുറന്നു പറയുന്നത്.

ഇന്ന് കേരളത്തിൽ രണ്ട് വിമാനങ്ങളിൽ പോയ യാത്രക്കാരെ എങ്ങനെയാണ് ലിസ്റ്റ് ചെയ്തത്. 359 പേരാണ് യാത്ര ചെയ്തത്,അതിൽ വളരെ കുറച്ച് പേർ മാത്രമെ അർഹതയുള്ളവരായിട്ടുള്ളു. ബാക്കിയുള്ളവർ എങ്ങനെയാണ് ഇന്നത്തെ യാത്ര ലിസ്റ്റിൽ കയറികൂടിയത്.ഗർഭിണികൾ ആണ് മുൻഗണനാ ലിസ്റ്റിൽ പോകേണ്ടതെങ്കിൽ ഇന്ന് 50 ൽ താഴെ മാത്രമെ ഗർഭിണികൾ യാത്ര ചെയ്യാൻ ഉണ്ടായിരുന്നുള്ളു. ആവശ്യക്കാരെയും, അർഹതയുള്ളവരെയും മുൻഗണനാ ലിസ്റ്റിൽ പരിഗണിക്കണം. ഇന്ന് ഒരു സുഹ്യത്ത് എന്നോട് പറയുകയുണ്ടായി, എംബസിയിൽ രജിസ്റ്റർ ചെയ്ത രോഗികളായ മാതാപിതാക്കളുടെ പേരുകൾ വരുന്നതും കാത്ത് മെയിലിലും നോക്കി ഫോണിൽ വിളിയും കാത്തിരുന്നു. സന്ദശം വരാത്തതു കൊണ്ട് എംബസിയിൽ വിളിച്ചു, ഫോൺ കിട്ടുന്നേയില്ല, രാവിലെ മുതൽ ഫോൺ റിങ് ചെയ്തപ്പോൾ വളരെ വൈകിയാണ് ഉദ്യോഗസ്ഥൻ ഫോൺ എടുത്തത്. അന്വേഷിച്ചപ്പോൾ കിട്ടിയത് ലിസ്റ്റ് എയർ ഇന്ത്യയിൽ അയച്ചുവെന്നും- ഗൾഫിലെ പൊതു പ്രവർത്തകനും മലയാളിയുമായ അഷറഫ് താരശ്ശേരിയാണ് ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത്. അതായത് വലിയ അനീതി നടക്കുന്നുവെന്ന് പറയുകയാണ് അഷറഫ്. ഇതോടെ പ്രവാസികൾക്കിടയിലെ നിരശായാണ് ചർച്ചയാക്കുന്നത്.

ഫോൺ വിളച്ചയാൾ എയർ ഇന്ത്യാ ഓഫീസിൽ അന്വേഷിച്ചപ്പോൾ പട്ടികയിൽ മാതാപിതാക്കളുടെ പേരുണ്ടായിരുന്നു. മെയിലും വിളിയും കാത്തിരുന്നുവെങ്കിൽ അത് വെറുതെയാകുമായിരുന്നു. എയർ ഇന്ത്യയിൽ വിളിച്ചതു കൊണ്ട് മാത്രം കാര്യം അറിഞ്ഞു. അല്ലാത്ത പക്ഷം ഇവർക്ക് പകരം മറ്റുള്ളവർ യാത്ര ചെയ്യുമായിരുന്നു. ഇതിന് പിന്നിൽ കള്ളക്കളിയുണ്ടെന്ന് പ്രവാസികൾ സംശയിക്കുന്നു. ലിസ്റ്റിൽ ഇല്ലാത്ത അനർഹരെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നീക്കം. ഇനിയെങ്കിലും എംബസിയിലെ അധികാരികൾ നാട്ടിൽ യാത്രചെയ്യുവാൻ ആഗ്രഹിക്കുന്നവരെ ഫോണിൽ വിളിച്ച് യാത്രക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കുക. അതാത് ദിവസം യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ മാധ്യമങ്ങൾക്കും എംബസിയുടെ വെബ് സൈറ്റിലും പ്രസിദ്ധികരിക്കണമെന്നും ആവശ്യം ഉയരുന്നു. യാത്ര ചെയ്യുന്നവരെ രണ്ട് ദിവസം മുന്പ് തന്നെ സ്രവം കൊടുത്തുള്ള പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ മാത്രമെ യാത്രാനുമതി നൽകാവു. അവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം എന്നും ആവശ്യം ഉയരുന്നു.

ഇന്നലെ യാത്ര ഒരുക്കുന്ന കാര്യത്തിൽ എംബസി അധികൃതരുടെ ഭാഗത്ത് ഒരുപാട് പാളിച്ചകളുണ്ടായി എന്നും അഷറഫ് താമരശ്ശേരി പറയുന്നു. അതെല്ലാം ഇനി അടുത്ത തവണ തിരുത്തണം. അല്ലെങ്കിൽ അധികാരികളുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി മുൻഗണനാ പട്ടിക വളച്ചൊടിച്ച് എന്ന പഴികേൾക്കേണ്ടി വരുംമെന്നും അഷറഫ് താരശ്ശേരി കൂട്ടിച്ചേർക്കുന്നു. ഈ പോസ്റ്റിന് പിന്നിൽ കമന്റിടുന്നവരുടെ പൊതു വികാരവും ഇത് തന്നെയാണ്. എന്ത് കോപ്പിലെ ലിസ്റ്റ് ആണ് ഇവർ ഉണ്ടാക്കിയത് ... പ്രായമായവരെയും രോഗികളെയും ഒഴിവാക്കി പോയതായി കണ്ടു.... മലയാളികൾ അല്ലേ പിൻവാതിൽ നിയമനം ഇല്ലാതെ ഒരു കാര്യം നടക്കില്ല... ദയവുചെയ്ത് ഈ സമയത്തെങ്കിലും അധികാരികൾക്ക് മനസ്സലിവ് ഉണ്ടാകണം. അടുത്ത തവണ ലിസ്റ്റ് സൂക്ഷ്മമായി പരിശോധിക്കണം. അത്യാവശ്യം സൗകര്യമുള്ളവർ ഇവിടെത്തന്നെ നിൽക്കാൻ വേണ്ടി ശ്രമിക്കുക. പ്രയാസങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന ഒരുപാട് പേരുണ്ടല്ലോ അവരാദ്യം പോകട്ടെ-ഇതാണ് ഉയരുന്ന പൊതു വികാരം. ഇന്ന് ഫ്‌ളൈറ്റ് ഇറങ്ങിയ ആൾക്കാരുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടപ്പോൾ അദ്യം ഇറങ്ങിയ ആർക്കും ഒരു അവശതയും കണ്ടില്ല കൂടുതലും ചെറുപ്പക്കാര് എന്ന വസ്തുതയും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ എത്തുന്ന കമന്റുകളിൽ ചിലത്

  • കാര്യങ്ങളിൽ സൂക്ഷ്മത പാലിക്കണം ഒരു കാര്യങ്ങളിലും സൂക്ഷ്മത പാലിച്ചില്ലെങ്കിൽ പ്രധാനമായിട്ടും പോവാൻ ഉള്ള ആൾക്കാരുടെ യാത്ര മുടങ്ങി പോകും ഏതു കാര്യത്തിലും ഇടയ്ക്കിടെ തള്ളിക്കേറ്റി ശീലമാണോ നമ്മൾക്കെല്ലാവർക്കും ഉള്ളത് അത് ഒരിക്കലും മാറാൻ പോകുന്നില്ല തല നന്നായാലും വാല് നന്നാവുക ഉള്ള വെറുതെ പറയാവുന്ന ഉള്ളൂ ബാക്കിയെല്ലാം ദൈവം കാക്കട്ടെ
  • സാദാ ലേബർ ക്യാമ്പിൽ ഉള്ള ദുരിതം അനുഭവിക്കുന്ന ഒരു പാട് സാധാരണക്കാർ ഇവിടെ ഉണ്ട്. അവർക്കു ഒരു പക്ഷേ ഈ രെജിസ്ഫ്രഷൻ ഒന്നും അറിയില്ലായിരിക്കും. അവർക്കാണ് മുൻഗണന നൽകേണ്ടിയിരുന്നത്. ഫാമിലി ആയാലും പ്രായമുള്ളവർ ആയാലും അവരെല്ലാം താമസിക്കുന്നത് സിംഗിൾ റൂമിൽ ആണ്. ഇവർ അങ്ങിനെ അല്ല. അവരുടെ ചാൻസ് തട്ടിത്തെറിപ്പിച്ചു മറ്റവർ പോകുന്നത് പടച്ചവൻ പൊറുക്കില്ല
  • നാട്ടിലിറങ്ങിയ പ്രവാസികളിൽ അർഹത ഉള്ളവർ വളരെ കുറച്ചുപേർ മാത്രമേഉള്ളായിരുന്നു എന്നാണ് ഞാൻ മനസിലാക്കിയത്. അർഹത ഉള്ള പലർക്കും ടിക്കറ്റ് എടുക്കാൻ ക്യാഷ് ഇല്ലാത്തതുകാരണം മാറിനിൽകേണ്ട അവസ്ഥയാണ് പലർക്കും. ടിക്കറ്റ് റേറ്റിൽ എന്തെങ്കിലും സർക്കാർ എന്തെങ്കിലും ചെയ്തില്ലെങ്കിൽ അർഹത ഉള്ള പലരും വീണ്ടും ഇവിടെ തന്നെ തുടരേണ്ട അവസ്ഥ വരും.
  • ബഹറൈനിൽ ഗർഭിണികൾക്കുപകരം വയറുചാടിയ ചില പ്രമാണിമാർ ആദ്യസംഘത്തിൽ ഇടം നേടിയതായി അറിയുന്നു. അധികൃതർക്ക് മാറിപ്പോയതാവണം, നമ്മളാണ് തിരുത്തികൊടുക്കേണ്ടത്. സ്ഥാനപതി പോലും ഇല്ലാത്ത ഇടമാണ് ദുരിതകാലത്ത് എംബസിയെ സഹായിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റേയും കടമയാണ് മറക്കരുത്!
  • ഒരു മാനദണ്ഡവും ഇല്ലാത്ത ലിസ്റ്റ് .പകുതി ആള്കാരും വാസ്ത ഉപയോഗിച്ചു കയറി വന്ന ആൾകാർ ആണ് .അവർക്കൊക്കെ ജോലി ഉണ്ട് , ശാരീരികമായി ഒരു പ്രശനം ഇല്ലാത്തവർ ആണ് ,പൈസ ഉണ്ട് , വിസ ഉണ്ട് , പിന്നെ എങ്ങനെ ആണ് അവർക്കു മുൻകടന കൊടുത്തത് രോഗിയായവരും , അത്യാവശ്യം ആയി നാട്ടിൽ എത്തേണ്ടവരും പിന്നെയും ബാക്കി ......
  • നാട്ടിൽ പോവാൻ രജിസ്റ്റർ ചെയ്ത നിരവധി ഗർഭിണികളാണ് എംബസിയിൽ നിന്നുള്ള വിളിയും മൈലും കാത്ത് നിൽക്കുന്നത്, ഇന്ന് ആദ്യ ഫ്‌ളൈറ്റ് പോയപ്പോൾ അതിൽ കുറച്ച് ഗർഭിണികളെ ഉള്ളല്ലോ എന്ന് കണ്ട് പലരോടും അന്നെഷിച്ചപ്പോൾ മുൻഗണന ലിസ്റ്റിൽ കയറി പറ്റാൻ റെക്കമെന്റ് ഒക്കെ വേണം എന്നൊക്കെയാണ് പറഞ്ഞു കേൾക്കുന്നത്, അടിയന്തിര വിഭാഗത്തിൽ പെട്ട, പാവപ്പെട്ട പ്രവാസികളുടെ നാടാണയാനുള്ള അവകാശത്തെ കാറ്റിൽ പറത്തിയാണ് പല ഉന്നത പിടിപാടുള്ളവർക്കും ഇന്ന് ആദ്യ വിമാനത്തിൽ തന്നെ അവസരമൊരുക്കിയത്.... സ്വന്തം കാഷ് മുടക്കി പോവാൻ സന്നദ്ധരായിട്ടും, അടിയന്തിര ഘട്ടത്തിൽ പോലും നാടാണയാൻ കഴിയാത്തവരുടെ ദയനീയത ഇവർക്കുണ്ടോ മനസ്സിലാവുന്നു
  • ഞാൻ ഒരു ഹാർട്ട് പേഷ്യന്റ് ആണ് മാർച്ച് 15നു ശേഷം എനിക്ക് ജോലി ഇല്ല ശമ്പളവുമില്ല എല്ലാ മെഡിസിനും തീർന്നു തുടങ്ങി പോരാത്തതിന് എനിക്ക് ഷുഗറും സന്ധിവാധവും ഉണ്ട് പേര് രജിസ്റ്റർ ചെയ്തു റൂമിൽ ഇരിപ്പാണ് ആരോട് പറയാൻ

അഷറഫ് താമരശ്ശേരിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

അനാസ്ഥയും,അഴിമതിയും കണ്ടാൽ പ്രതികരിക്കും.

വിവാദങ്ങൾ വേണ്ട,എല്ലാം ശുഭമായി അവസാനിക്കട്ടെയെന്ന് കരുതിയിരിക്കുമ്പോഴാണ്,ഇന്ന് ഒട്ടനവധി പ്രവാസിസുഹൃത്തുക്കൾ എന്നെ വിളിക്കുന്നത്,അവരെല്ലാം എമർജൻസി ആയിട്ട് നാട്ടിൽ പോകേണ്ടവരാണ്, അവരിൽ ജോലി നഷ്ടപ്പെട്ടവരുണ്ട്,വിസ തീർന്നവരുണ്ട്,12 വയസ്സൂള്ള മകൻ മരിച്ചിട്ട്,ചരക്ക് വിമാനത്തിൽ മൃതദേഹം കയറ്റി അയച്ചിട്ട് കൂടെ പോകുവാൻ സാധിക്കാത്ത മാതാപിതാക്കൾ,ഭർത്താവ് മരിച്ച കുടുംബം, നാട്ടിൽ അച്ഛൻ മരിച്ഛിട്ട് പോകുവാൻ സാധിക്കാത്ത മകളുടെ ദയനീയാവസ്ഥ (ഞാൻ ഇക്കാര്യങ്ങൾ നേരത്തെ Post ചെയ്തിട്ടുണ്ടായിരുന്നു. ഇവരെയൊന്നും പ്രഥമ list ൽ പരിഗണിച്ച് കണ്ടില്ല.എല്ലാത്തിനും സുതാര്യത വേണം,ഇന്ന് കേരളത്തിൽ രണ്ട് വിമാനങ്ങളിൽ പോയ യാത്രക്കാരെ എങ്ങനെയാണ് list ചെയ്തത്.359 പേരാണ് ഇന്ന് യാത്ര ചെയ്തത്,അതിൽ വളരെ കുറച്ച് പേർ മാത്രമെ അർഹതയുള്ളവരായിട്ടുള്ളു.ബാക്കിയുള്ളവർ എങ്ങനെയാണ് ഇന്നത്തെ യാത്ര list ൽ കയറികൂടിയത്.ഗർഭിണികൾ ആണ് മുൻഗണനാ list പോകേണ്ടതെങ്കിൽ ഇന്ന് 50 ൽ താഴെ മാത്രമെ ഗർഭിണികൾ യാത്ര ചെയ്യാൻ ഉണ്ടായിരുന്നുള്ളു.

ആവശ്യക്കാരെയും,അർഹതയുള്ളവരെയും മുൻഗണനാ list ൽ പരിഗണിക്കണം.ഇന്ന് ഒരു സുഹ്യത്ത് എന്നോട് പറയുകയുണ്ടായി, എംബസിയിൽ രജിസ്റ്റർ ചെയ്ത രോഗികളായ മാതാപിതാക്കളുടെ പേരുകൾ വരുന്നതും കാത്ത് മെയിലിലും നോക്കി ഫോണിൽ വിളിയും കാത്തിരുന്നു. ഫോണിലോ,Mail ലോ reply കാണാത്തതുകൊണ്ട് എംബസിയിൽ വിളിച്ചു,ഫോൺ കിട്ടുന്നേയില്ല,രാവിലെ മുതൽ ഫോൺ Try ചെയ്തപ്പോൾ വളരെ വൈകിയാണ് ഉദ്യോഗസ്ഥൻ ഫോൺ എടുത്തത്.Travel List അന്വേഷിച്ഛപ്പോൾ ALREADY LIST Airindia office ൽ അയച്ചിട്ടുണ്ട്,അവിടെ പോയി അന്വേഷിക്കാൻ പറഞ്ഞു.അവിടെ ഫോൺ വിളിച്ച് അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, ആ List ൽ അദ്ദേഹത്തിന്റെ വാപ്പയുടെയും ഉമ്മയുടെയും പേരുകളുണ്ട്,പെട്ടെന്ന് Ticket എടുത്തില്ലാങ്കിൽ വേറെ ആർക്കെങ്കിലും Ticket issue ചെയ്യേണ്ടിവരുമെന്ന്,ഇതാണ് ഇവിടെത്തെ അവസ്ഥ.അങ്ങോട്ട് പോയി അന്വേഷിച്ചില്ലെങ്കിൽ ആ പ്രായമായ, രോഗിയായ മാതാപിതാക്കൾക്ക് ഇന്ന് യാത്ര ചെയ്യുവാൻ സാധിക്കില്ലായിരുന്നു. ഇനിയെങ്കിലും എംബസിയിലെ അധികാരികൾ നാട്ടിൽ യാത്രചെയ്യുവാൻ ആഗ്രഹിക്കുന്നവരെ ഫോണിൽ വിളിച്ച് യാത്രക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കുക. (ആദ്യം പോകാൻ അർഹതയുള്ള വരാണെങ്കിൽ)അതാത് ദിവസം യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ മാധ്യമങ്ങൾക്കും എംബസിയുടെ Site ലും പ്രസിദ്ധികരിക്കണം.

യാത്ര ചെയ്യുന്നവരെ രണ്ട് ദിവസം മുന്പ് തന്നെ സ്രവം കൊടുത്തുള്ള പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ മാത്രമെ യാത്രാനുമതി നൽകാവു.അവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം ഇന്ന് യാത്ര ഒരുക്കുന്ന കാര്യത്തിൽ എംബസി അധികൃതരുടെ ഭാഗത്ത് ഒരുപാട് പാളിച്ചകളുണ്ടായി,അതെല്ലാം ഇനി അടുത്തTravel plan ൽ correct ചെയ്യണം. അല്ലെങ്കിൽ അധികാരികളുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി list വളച്ചൊടിച്ച് എന്ന പഴികേൾക്കേണ്ടി വരും്

ഇപ്പേൾ സുക്ഷിച്ചാൽ പിന്നേ ദുഃഖിക്കേണ്ടി വരില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP