Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടേഴ്‌സ് കെട്ടി വാടകയ്ക്ക് കൊടുക്കാൻ വീടിന് അടുത്ത് വാങ്ങിയ 1.09 ഏക്കർ; പ്രളയകാലം നാട്ടിലുണ്ടാക്കിയ ദുരിതവും സ്വന്തം ജീവിതത്തിലുണ്ടായ ദുരന്തവുമാണ് അഷ്റഫിന്റെ ജീവിതവീക്ഷണത്തെ മാറ്റിമറിച്ചു; കാരുണ്യ പ്രവർത്തിയിൽ ഭൂവുടമകളാകുന്നത് 14 കുടുംബങ്ങൾ; വള്ളിത്തോട്ടെ കാരോത്ത് അഷ്‌റഫിന് കരുത്ത് കുട്ടിക്കാലത്തെ ദാരിദ്രത്തിന്റെ കയ്പുനീർ; മലയാളിക്ക് സൗദിയിലെ പ്രവാസി പുതു മാതൃകയാകുമ്പോൾ

കോട്ടേഴ്‌സ് കെട്ടി വാടകയ്ക്ക് കൊടുക്കാൻ വീടിന് അടുത്ത് വാങ്ങിയ 1.09 ഏക്കർ; പ്രളയകാലം നാട്ടിലുണ്ടാക്കിയ ദുരിതവും സ്വന്തം ജീവിതത്തിലുണ്ടായ ദുരന്തവുമാണ് അഷ്റഫിന്റെ ജീവിതവീക്ഷണത്തെ മാറ്റിമറിച്ചു; കാരുണ്യ പ്രവർത്തിയിൽ ഭൂവുടമകളാകുന്നത് 14 കുടുംബങ്ങൾ; വള്ളിത്തോട്ടെ കാരോത്ത് അഷ്‌റഫിന് കരുത്ത് കുട്ടിക്കാലത്തെ ദാരിദ്രത്തിന്റെ കയ്പുനീർ; മലയാളിക്ക് സൗദിയിലെ പ്രവാസി പുതു മാതൃകയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഇരിട്ടി: വള്ളിത്തോട്ടെ കാരോത്ത് അഷ്‌റഫ്- കാരുണ്യത്തിന്റെ ആൾരൂപമാണ് ഈ പ്രവാസി. ദാരിദ്രത്തിന്റെ കയ്പുനീർ കുടിച്ച ബാല്യവും ജീവിതാനുഭവവും അഷ്‌റഫിനെ കാരുണ്യ പ്രവർത്തിയിൽ മുമ്പിൽ നിർത്തുന്നു. അഷ്റഫ് കാരോത്തിന്റെ കാരുണ്യ പ്രവർത്തിയിൽ ഭൂരഹിതരായ 14 കുടുംബങ്ങൾ ഭൂവുടമകളായി മാറി. ഒരേക്കർ ഭൂമി 14 പേർക്ക് വീടുവെക്കാൻ സൗജന്യമായി പതിച്ചു നൽകിയാണ് വള്ളിത്തോടിലെ പ്രവാസി മലയാളിയായ അഷ്റഫ് നാട്ടുകാർക്ക് മാതൃകയായി മാറിയത്. സൗദിയിൽ വ്യാപാരിയായ അഷ്റഫ് തന്റെ തറവാട് വീടിനോട് ചേർന്ന് വാങ്ങിയ ഒരേക്കർ 09 സെന്റ് ഭൂമിയാണ് ഭൂരഹിതരായ 14 കുടുംബങ്ങൾക്ക് വീടുവെക്കാൻ സൗജന്യമായി വീതിച്ചു നൽകിയത്.

വള്ളിത്തോട്ടിലെ പരേതനായ കാരോത്ത് മേമിയുടെ അഷ്റഫ് ഉൾപ്പെടെ പത്ത് മക്കൾ അടങ്ങിയ കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. രണ്ട് പ്രളയകാലം നാട്ടിലുണ്ടാക്കിയ ദുരിതവും സ്വന്തം ജീവിതത്തിലുണ്ടായ ദുരന്തവുമാണ് അഷ്റഫിന്റെ ജീവിതവീക്ഷണത്തെ മാറ്റിമറിച്ചത്. അഞ്ചുവർഷംമുമ്പ് 34-ാം വയസ്സിൽ ഭാര്യ ഹസീന കാൻസർ ബാധിച്ച് മരിച്ചിരുന്നു. ഭാര്യയുടെ ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവഴിച്ചിട്ടും അവരെ ജീവിതത്തിലേക്ക് തിരിച്ചുകിട്ടിയില്ല. ഒരുവർഷത്തിനുശേഷം മറ്റൊരു വിവാഹം കഴിച്ചു.

തന്റെ ആഗ്രഹം കുടുംബങ്ങളുമായി പങ്കുവെച്ചപ്പോൾ ആദ്യഭാര്യയിലെ നാലുമക്കളും രണ്ടാംഭാര്യ ഉമയ്യയും സന്തോഷത്തോടെ അംഗീകരിച്ചു. വള്ളിത്തോട് ജുമാ മസ്ജിദ് സെക്രട്ടറി മുഹമ്മദ് ബഷീർ, സഹോദരങ്ങളായ ഓർമാ ഹുസൈൻ, ഷറഫുദ്ദീൻ എന്നിവർ ചേർന്നാണ് അർഹരെ തിരഞ്ഞെടുത്തത്. സ്ഥലത്തിന് നടുവിലൂടെ എട്ടുമീറ്റർ വീതിയിൽ റോഡും കുഴൽക്കിണറും സ്ഥാപിച്ചാണ് കുടുംബക്കാർ ഉൾപ്പെടെയുള്ളവർക്ക് സ്ഥലം നൽകിയത്. ഒൻപത് സെന്റ് സഥലം പള്ളി കമ്മിറ്റിക്കും നൽകി. ഓരോ കുടുംബത്തിനും അനുവദിച്ച ഭൂമിയുടെ ആധാരം രണ്ടുദിവസത്തിനുള്ളിൽ രജിസ്റ്റർചെയ്ത് നൽകുമെന്ന് അഷ്റഫ് പറഞ്ഞു.

ഒരേക്കർ സ്ഥലത്തിന്റെ ആധാരം സ്വന്തം വീട്ടിൽ നടന്ന ചടങ്ങിൽ അഷ്‌റഫ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് കൈമാറി. . ജാതി, മത പരിഗണനയില്ലാതെയാണ് കുടുംബങ്ങളെ തെരഞ്ഞെടുത്തത്. കടുത്ത ജീവിതദുരിതം ചെറുപ്പം മുതൽ നേരിട്ടയാളാണ് അഷ്‌റഫ്. ചെറുപ്പത്തിലാരംഭിച്ച പ്രവാസജീവിതത്തിനിടയിലും മനുഷ്യപ്പറ്റിന്റെ തിരിനാളം കെടാതെയുണ്ടായിരുന്നു അഷ്‌റഫിന്റെ മനസ്സിൽ. സൗദിയിലെ വ്യാപാരത്തിനിടെയാണ് വള്ളിത്തോടിനടുത്ത് തറവാടിനോടുചേർന്ന് ഒരേക്കർ ഒമ്പത് സെന്റ് സ്ഥലം വാങ്ങിയത്.

വാടക ക്വാർട്ടേഴ്സുകൾ പണിയാൻ വാങ്ങിയതാണ് 1.09 ഏക്കർ. ഇരിക്കൂറിൽ നിന്ന് അര നൂറ്റാണ്ടു മുൻപാണ് അഷറഫിന്റെ പിതാവ് അയ്യൻകുന്ന് പഞ്ചായത്തിലേക്കു താമസം മാറ്റിയത്. 10 മക്കളടങ്ങുന്ന കുടുംബം അക്കാലത്തു കടുത്ത ദാരിദ്ര്യത്തിലായിരുന്നു. 26 വർഷത്തെ പ്രവാസജീവിതമാണ് അഷറഫിനെ കരകയറ്റിയത്. സ്വത്തുംപണവും സമ്പാദിക്കുന്നവരല്ല, പാവങ്ങളുടെ കണ്ണീരൊപ്പുന്നവരാണ് ഏറ്റവും വലിയ സമ്പന്നർ എന്ന അഷറഫിന്റെ വിശ്വാസം ബലപ്പെട്ടു. ഇതാണ് പാവങ്ങൾക്ക് തണലാകുന്നത്.

മലപ്പുറത്ത് വീടില്ലെന്ന് പറഞ്ഞ് ഭർത്താവ് പുറത്താക്കിയ യുവതിയുടെ വാർത്ത മുമ്പൊരിക്കൽ ശ്രദ്ധിച്ചു. അവരെ സഹായിക്കാൻ ഇടപെടലും നടത്തി. ഇതാണ് പുതിയ തലത്തിലേക്ക് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP