Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൈനസ് ഡിഗ്രി തണുപ്പിൽ 300 കിലോമീറ്റർ അപകടമുനമ്പിലൂടെ അതിസാഹസിക യാത്ര; ലോകത്തിലെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ആർട്ടിക് പോളാർ എക്‌സ്‌പെഡീഷനിൽ മാറ്റുരയ്ക്കാൻ ഒരുങ്ങി മലയാളി യുവ സഞ്ചാരി അഷ്‌റഫ് എക്‌സൽ; മത്സരത്തിൽ മലയാളി സാന്നിധ്യം ഇത് തുടർച്ചയായ മൂന്നാം വർഷം; ഓൺലൈൻ വോട്ടിങ്ങിൽ ട്രാവൽ വ്‌ളോഗർ കൂടിയായ അഷ്‌റഫ് മുന്നിൽ

മൈനസ് ഡിഗ്രി തണുപ്പിൽ 300 കിലോമീറ്റർ അപകടമുനമ്പിലൂടെ അതിസാഹസിക യാത്ര; ലോകത്തിലെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ആർട്ടിക് പോളാർ എക്‌സ്‌പെഡീഷനിൽ മാറ്റുരയ്ക്കാൻ ഒരുങ്ങി മലയാളി യുവ സഞ്ചാരി അഷ്‌റഫ് എക്‌സൽ; മത്സരത്തിൽ മലയാളി സാന്നിധ്യം ഇത് തുടർച്ചയായ മൂന്നാം വർഷം; ഓൺലൈൻ വോട്ടിങ്ങിൽ ട്രാവൽ വ്‌ളോഗർ കൂടിയായ അഷ്‌റഫ് മുന്നിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: സാഹസികത ചിലർക്ക് ശ്വാസം പോലെയാണ്. സാഹസിക പായ വഞ്ചിയോട്ട മത്സരത്തിൽ കമ്പമുള്ള അഭിലാഷ് ടോമി അത്തരക്കാരനാണ്. മത്സരത്തിനിടെ പായ്മരം ഒടിഞ്ഞ് വീണ് ഗുരുതര പരിക്കേറ്റിട്ടും സാഹസികത ഇന്നും അഭിലാഷിനെ ചൂടുപിടിപ്പിച്ചുകൊണ്ടിരിക്കുന്നു. അതൊരു ഉൾവിളി പോലെയാണ്. അധികനാൾ അതിനെ ചെറുക്കാനാവില്ല. അഷ്‌റഫ് എക്‌സലും അങ്ങനെയാണ്.

ലോകത്തെ തന്നെ ഏറ്റവും സാഹസികമായ യാത്രകളിൽ ഒന്നായ ആർട്ടിക് പോളാർ എക്‌സ്‌പെഡിഷനിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് യുവ സഞ്ചാരിയും ട്രാവൽ വ്‌ളോഗറുമായ അഷ്‌റഫ് എക്‌സൽ. ഫിയൽ റാവൻ എന്ന സ്വീഡിഷ് കമ്പനി എല്ലാവർഷവും നടത്തുന്ന പോളാർ എക്‌സ്പിഡിഷനിൽ പങ്കെടുക്കാനാണ് പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ അഷ്‌റഫ് തയ്യാറെടുക്കുന്നത്. മൈനസ് 30 ഡിഗ്രി തണുപ്പിൽ 300 കിലോമീറ്റർ വരുന്ന ആർട്ടിക്ക് മേഖലയിലൂടെയുള്ള അതിസാഹസികമായ യാത്രയാണ് പോളാർ എക്‌സ്‌പെഡിഷൻ.

കഠിനമായ തണുപ്പും മേഖലയിലെ പ്രത്യേക സാഹചര്യവും കാരണം അപകട സാധ്യത ഏറെയുള്ള മത്സരത്തിൽ കഴിഞ്ഞ രണ്ട് വർഷവും തുടർച്ചയായി വിജയിച്ചത് മലയാളികളായ പുനലൂർ സ്വദേശി നിയോഗും കോഴിക്കോട് സ്വദേശി ബാബ് സാഗറുമാണ്. ഇവർ മത്സരത്തിൽ പങ്കെടുക്കുകയും വിജയകരമായി പൂർത്തിയാക്കുകയും ചെയ്തിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് ആയിരിക്കും പോളാർ എക്‌സ്‌പെഡിഷനിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. രാജ്യങ്ങളെ 10 വിഭാഗങ്ങളായി തിരിച്ചു ഓൺലൈൻ വോട്ടിങ് വഴി ആദ്യ സ്ഥാനത്തെത്തുന്ന പത്ത് പേർക്കാണ് ആർട്ടിക്ക് ദൗത്യത്തിന് യോഗ്യത ലഭിക്കുക. ബാക്കി 10 സഞ്ചാരികളെ ജൂറിയുടെ തീരുമാനത്തിൽ തിരഞ്ഞെടുക്കും.

ഒരു മാസത്തോളം നീണ്ട് നിൽക്കുന്ന ഓൺലൈൻ വോട്ടിങ്ങിൽ അറുപതോളം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കുന്ന ദ വേൾഡ് കാറ്റഗറിയിൽ യുവ സഞ്ചാരിയായ അഷ്‌റഫ് എക്‌സലാണ് ഇത്തവണ മുന്നിലുള്ളത്.മലയാളത്തിലെ പ്രമുഖ ട്രാവൽ ബ്ലോഗറായ സുജിത് ഭക്തൻ, ടെക്‌നോളജി വീഡിയോകളിലൂടെ മലയാളിക്ക് സുപരിചിതനായ രതീഷ് ആർ മേനോൻ തുടങ്ങി നിരവധി പേർ ഇദ്ദേഹത്തിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. യൂടൂബിൽ ഒന്നര ലക്ഷത്തിലധികം ഫോളോവേർസുള്ള റൂട്ട് റെക്കോർഡ്‌സ് എന്ന ട്രാവൽ ചാനലിന്റെ ഉടമയാണ് അഷ്‌റഫ്.

അഷ്‌റഫിന് വോട്ട് ചെയ്യാനുള്ള ലിങ്ക്:

https://polar.fjallraven.com/contestant/?id=7043

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP