എം എം ലോറൻസ് മൂല്യമുള്ള കമ്മ്യൂണിസ്റ്റായി നിൽക്കുന്നുവെങ്കിൽ അതിന്റെ ക്രെഡിറ്റ് ഭാര്യ ബേബിക്കാണ്; ഒരു സാരിക്ക് മറുസാരിയില്ലാതെയാണ് അവർ കൊച്ചിയിൽ ജീവിച്ചത്; മരിച്ച് പോയ എന്റെ അമ്മയെ കുറിച്ച് ഇനി എന്തെങ്കിലും എഴുതിയാൽ മറുപടി കിട്ടിയിരിക്കും; നിങ്ങളുടെ ചിഹ്നം ഇതാ സഖാക്കളെ കഞ്ചാവ് നമ്മുടെ ചിഹ്നം; വൈറലായി ആശാ ലോറൻസിന്റെ മറുപടി പോസ്റ്റ്

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മകൻ അഡ്വ. എബ്രഹാം ബിജെപിയിൽ ചേർന്നത് കഴിഞ്ഞ ദിവസമാണ്. ബിനീഷ് കോടിയേരി വിഷയത്തിൽ പ്രതിഷേധിച്ചാണു സിപിഎം വിടുന്നതെന്നാണ് എബ്രഹാം വ്യക്തമാക്കിയത്. ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് ആ പാർട്ടിയിൽ അംഗമാകുന്നതെന്ന് എബ്രഹാം പറഞ്ഞു. അടിസ്ഥാന ലക്ഷ്യങ്ങളിൽനിന്ന് സിപിഎം വ്യതിചലിച്ചു. ബിജെപിയിൽ ചേരുന്നതിനു പിതാവിന്റെ അനുമതി ആവശ്യമില്ലെന്നും എബ്രാഹം പറയുകയുണ്ടായി.
എന്നാൽ, ലോറൻസിന്റെ മകന്റെ ബിജെപി പ്രവേശനത്തെ തുടർന്ന് കടുത്ത സൈബർ ആക്രമണണവും ലോറൻസ് കുടുംബാംഗങ്ങൾക്കെതിരെ ഉയർന്നിരുന്നു. ഈ വിമർശനങ്ങൾക്ക് മറുപടിയുമായി ലോറൻസിന്റെ മകൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് ആശാ ലോറൻസ് മറുപടി നൽകിയത്. എം.എം.ലോറൻസിന്റെ മക്കളോ കൊച്ചുമക്കളോ സ്വർണ്ണ കടത്ത് കഞ്ചാവ് വിൽപന നടത്തി ലോറൻസിന്റ മൂല്യമോ പാർട്ടിയുടെ മൂല്യമോ ഇല്ലാതാക്കിയിട്ടില്ല. അത്ര അധപതിച്ചിട്ടില്ല ലോറൻസിന്റെ മക്കളെന്ന് ആശ ഫേസ്ബുക്കിൽ കുറിക്കുന്നു.
ഒരു സാരിക്ക് മറുസാരിയില്ലാതെ് കൊച്ചി സിറ്റിയിൽ യിൽ ജീവിച്ച ലോറൻസിന്റെ ഭാര്യ ബേബി ലോറൻസ് എല്ലാവരെയുംക്കാൾ ഉയരെ ആണ്.
ചില നേതാക്കളുടെ ഭാര്യയെ പറ്റി സഖാക്കൾ തന്നെ പറയുന്ന ലക്ഷങ്ങളുടെ സാരിയെന്നല്ല നല്ല ഭംഗിയുള്ള സാരി പോലും അമ്മ ഉപയോഗിക്കുന്നത് ഞങ്ങളുടെ വിവാഹങ്ങൾക്കാണ്. ഭർത്താവിനോട് സാരി വേണം ആഭരണം വേണം എന്ന് തലവേദന ഉണ്ടാക്കിയിട്ടില്ല അവർ. ലോറൻസ് ഇന്നും മൂല്യമുള്ള കമ്മ്യൂണിസ്റ്റായി തല ഉയർത്തി നിൽക്കുന്നുവെങ്കിൽ അതിന്റെ കാരണം, ഭാര്യ ബേബിയാണെന്നും ആശ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
മരിച്ച് പോയ എന്റെ അമ്മയെ കുറിച്ച് ഇനി എന്തെങ്കിലും എഴുതിയാൽ മറുപടി കിട്ടിയിരിക്കും. അമ്മ ആയിരുന്നു കുടുംബത്തെ മക്കളുടെ കാവൽ
ഇത്രയെങ്കിലും ഞങ്ങൾ പഠിച്ചത് അമ്മ കാവൽ നിന്നതുകൊണ്ടാണെന്നും അവർ വ്യക്തമാക്കി.
ആശാ ലോറൻസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഞാൻ എം.എം ലോറൻസിന്റെ 4 മത്തെ മകൾ ആശ
4 മക്കളാണ് എം.എം.ലോറൻസ് ബേബി ലോറൻസ്
1Adv Sajeevan
2Suja Civil Engineer Dubai
3 Adv Abraham
4 Asha Lawrence Designer
നിങ്ങൾ CPM സഖാക്കൾക്കുള്ള മറുപടി ആണ് പറഞ്ഞ ഓരോ കാര്യങ്ങൾക്കും എനിക്കുണ്ട് മറുപടി.
നിങ്ങൾ ആരാണ് എന്നൊന്നും എനിക്കറിയില്ല
M M LAWRENCE നോട് നിങ്ങൾക്ക് ഉള്ള വ്യക്തിപരമായ അടുപ്പം എത്ര മാത്രം ഉണ്ടെന്ന് മനസിലായി
പുറത്തുള്ള വായനകാരെ തെറ്റിധരിപ്പിക്കാൻ വേണ്ടി മാത്രം പറയുന്ന അടുപ്പം മാത്രം
മുളവുകാട് ദ്വീപിലെ കുടുംബ ഓഹരി കൊണ്ട് വാങ്ങിയതല്ല ഗാന്ധിനഗറിലെ സഥലവും വീടും
7 സെന്റല്ല 11 സെന്റ് സഥലമാണ് മേടിച്ചത്. എം.എം.ലോറൻസും ബേബിയും വിവാഹിതരായത് 1959 ൽ വീട് വചത് 1961-62 ൽ
ഇടപ്പള്ളി കേസിലെ പ്രതി എന്ന ലേബൽ മാത്രമുള്ള വ്യക്തിയെയാണ് ബേബി വിവാഹം ചെയ്തത്.
arranged marriage
പള്ളിയിൽ നടത്തപ്പെട്ടത്
. പാർട്ടി ഓഫിസിലെ 'ചുമന്ന മാല ' കല്യാണം ആയിരുന്നില്ല
അമ്മ ഒരുപാട് സ്വത്തും കുടുംബവക സ്കുളും ഉള്ള കുടുംബാംഗം.
അമ്മയുടെ സഹോദരൻ പി.ജെ സണ്ണി കമ്യൂണിസറ്റ്കാരനായി അങ്ങിനെ വന്ന ആലോചന ആയിരുന്നു
എം.എം.ലോറൻസിന്റെ അപ്പനും അമ്മാവനും പെണ്ണ് കാണാൻ ചെന്ന് 2 ദിവസം ആ വീട്ടിൽ താമസിചാണ് തിരിച്ച് വന്നത്.
സ്ക്കൂൾ ഇപ്പോഴും ഉണ്ട് തെക്കേ ചെല്ലാനം എന്ന കടലോര ഗ്രാമത്തിൽ ST GEORGE LP SCHOOL കടലാക്രമണ സമയത്ത് കടലിന്റെ മക്കൾക്ക് അഭയമാണ് പണ്ടും ഇന്നും ആ സ്ക്കൂൾ.
കൊച്ചിരാജാവിനെ കൊണ്ട് ഉൽഘാടനം നടത്താൻ സ്വർണ്ണ താക്കോൽ പണിയിച്ച വ്യക്തി ആയിരുന്നു പൊള്ളയിൽ ജോൺ എന്ന എന്റെ അമ്മടെ അപ്പൻ
വിദ്യാഭ്യാസത്തിന് ആര്യോഗത്തിന് മുൻകരുതൽ എടുത്ത വ്യക്തിത്വം 1917-18 ൽ പണിതതാണ് സ്ക്കൂൾ.
അമ്മടെ 10ാം വയസ്സിൽ അപ്പൻ മരിച്ച് പോയി.
13. വയസ്സിൽ വിവാഹതിയായ 23 വയസ്സിൽ ആദ്യമായി അമ്മയായ
39ാം വയസ്സിൽ വിധവയായ ഒരു സ്ത്രി 6 മക്കളെ വളർത്തി.
മുത്തമകൻ PJ Tomy
AGRICULTURE DEPARTMENT ASSOCIATE PROFESSOR ആയിരുന്നു.
സഹോദരിയെ കമ്യൂണിസ്റ്റ്കാരന് വിവാഹം ചെയ്തുകൊടുക്കാൻ ഏറ്റവും കൂടുതൽ എതിർപ്പ് ഉയർത്തിയ ആൾ. ജീവിച്ചിരിക്കുന്നുണ്ട്
രണ്ടാമത്തെ ആൾ P J SunnyThevara SH College Bcom വിദ്യാർത്ഥി ആയിരുന്നപ്പോൾ ആണ് തലതിരിഞ്ഞ് കമ്മ്യൂണിസ്റ്റ്കാരനായത്.
ആ സഹോദരൻ കമ്യൂണിസറ്റ് ആയിരുന്നില്ലെങ്കിൽ അമ്മ ബേബി ഒരു കാലത്തും കമ്യൂണിസറ്റ്കാരന്റെ ഭാര്യ ആകിലായിരുന്നു അമ്മ ഏറ്റവും കൂടുതൽ സ്നേഹിചതും ഏറ്റവും കുടുതൽ വെറുത്തതും ശപിച്ചതും ഈ സഹോദരനെ ആയിരുന്നു അമ്മടെ കുടുംബം അത്ര മാത്രം യാതനകൾ അനുഭവിക്കേണ്ടി വന്നു കമ്മ്യൂണിസ്റ്റ് കുടുംബം എന്ന പേരിൽ
പിന്നീടും അമ്മയക്ക് എന്നും കഷ്ടപാടുകൾ മാത്രമായിരുന്നു. മരിച്ച് പോയി സണ്ണി അങ്കിൾ.
3) മറിയാമ്മ Pre University വരെ പഠിച്ചു. തൃശിനാപള്ളിയിൽ ഹോസറ്റലിൽ 2000 ത്തിലെ കഥ അല്ല ഇതൊന്നും
മറിയാമ്മ വിവഹാതിയായത് അർത്തുങ്കലിലെ കോയിൽപറമ്പ് കുടുംബത്തിൽ Post Master ആയി റിട്ടയർ ചെയ്ത കുഞ്ഞുഞ്ഞ്
മറിയാമ്മ ആന്റിയും ഇല്ല ഇന്ന്
സഹോദരന്റെ കമ്യുണിസറ്റ് ബന്ധം അവരുടെ കുടുംബ ജീവിതത്തിലും ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാക്കി
മറിയാമക്ക് മുന്നേ ജനിച്ച കുട്ടി കുഞ്ഞിലെ മരിച്ച് പോയി
4 )ബേബി പത്താം ക്ലാസ്സ് വരെ മാത്രം വിദ്യാഭ്യാസം
പാവമായിരുന്നു അമ്മ ഒത്തിരി പാവം.
5).Jose Maria എന്ന കുരുവിള അങ്കിൾ ISRO THUMBA TVM ൽ (Engineer) നിന്നും റിട്ടയർ ചെയ്ത് ജീവിചിരിക്കുന്നു.
6) P.J Ommen Veterinary Science പഠിക്കാൻ പോയി പൂർത്തിയാക്കിയില്ല
പിന്നെ വർക്ക് ഷോപ്പ് ബസ് ബോഡി ബിൽഡിങ് ഇതെല്ലാമായി ജീവിച്ച് Brain tumer വന്ന് മരിച്ച് പോയി.
ബേബിയെ ലോറൻസിനെ കൊണ്ട് വിവാഹം കഴിക്കാൻ നിർബന്ധിച സഹോദരൻ പിൽകാലത്ത് സ്വന്തം സഹോദരിയുടെ ദുരിത ജീവിതം കണ്ട് ഒത്തിരി വേദനിച്ച സഹോദരൻ
4 സഹോദരന്മാർക്കും വേദന ആയിരുന്നു ബേബി എന്ന സഹോദരിയുടെ ജീവിതം
അമ്മടെ സഹോദരന്മാരാണ് ചെല്ലാനം എന്ന കടലോര ഗ്രാമത്തിലെ ആദ്യത്തെ ബസ് സർവീസ് തുടങ്ങിയത് PTC
'POLLAYIL TRANSPORT CORPORATION'
SUNNY UNCLE
OMMACHAN UNCLE ഇവർ 2 പേരും ബസ് മുതലാളിമാരായി 6-7 ബസുകൾ സ്വന്തമായി ഉണ്ടായിരുന്നു
MM. LAWRENCEന്റെ കുടുംബ ഓഹരി കൊണ്ടല്ല ഗാന്ധിനഗറിലെ വീട് വച്ചത് സ്ഥലം മേടിച്ചത്.
ഞങ്ങളുടെ അമ്മേടെ സ്വർണ്ണ ആഭരണങ്ങൾ കൊടുത്തും അമ്മമ്മ കൊടുത്ത കാശ് കൊണ്ടും മേടിച് സ്ഥലത്ത് housing loan എടുത്ത് വച്ച വീട്
1989-ൽ പോലും അമ്മയ്ക്ക് കുടുംബ ഓഹരി ആയി കിട്ടിയ സ്ഥലം വിറ്റ് കിട്ടിയ കാശ് കൊണ്ട് കെട്ടിയതാണ് മുകൾ നില.
1967 മുതൽ 1987 വരെ നീണ്ട 20 വർഷങ്ങൾ ഞങ്ങൾ ജീവിച്ചത് മഹാരാജാസ് കോളേജിന്റെ പുറകിലെ റോഡായ തോട്ടേക്കാട്ട് റോഡിലെ കുഞ്ഞ് വീട്ടിലായിരുന്നു.
നിങ്ങളെ അവിടെ ഒന്നും ഞാൻ കണ്ടിട്ടില്ലോ കമ്മ്യൂണിസ്റ്റ് കാരാ?
Gandhinagar ഇപ്പഴാണ് ആയത്
അന്നത് എളംകുളം
നിങ്ങൾ പറയുന്ന വീടിന് 1000 രൂപ വാടക കിട്ടുന്ന സമയത്ത് 75 രൂപയ്ക്ക് വാടകയ്ക്കായിരുന്നു ലോറൻസും കുടുംബം 20 വർഷങ്ങൾ ജീവിച്ചത്.
ആരും പരാതിപെട്ടില്ല ചോദ്യം ചെയ്തില്ല അപ്പച്ചന്റെ തീരുമാനത്തെ!
'പാർട്ടി അലവൻസ്' കൊണ്ട് മാത്രം ജീവിച്ച കുടുംബം അല്ല ലോറൻസിന്റെത് കേട്ടോ
നിങ്ങൾക്കറിയില്ല ഇന്നത്തെ CPM കാർക്കും അറിയില്ല.
ഓരോ പ്രാവശ്യവും അമ്മയുടെ 'കഴുത്തും കൈയും' ഒഴിഞ്ഞ് കിടക്കുന്നത് കണ്ട് അമ്മച്ചി
(അമ്മമ്മ) വീണ്ടും സ്വർണ്ണാഭാരണങ്ങൾ പണിയിച്ച് കൊടുക്കും
കള്ളകടത്ത് നടത്തി കഞ്ചാവ് വിൽപന നടത്തി കിട്ടിയ ആഭരണങ്ങളും കാശുമല്ല
പറമ്പിലെ തേങ്ങ വിറ്റും നെൽകൃഷിയും നടത്തി കിട്ടിയ കാശ് കൊണ്ട് മേടിച്ച ആഭരണങ്ങൾ
Suja ന്റെ വിവാഹത്തിന് ഒരു കമ്മലും മോതിരവും മാത്രമാണ് പുതിയതായി മേടിച്ചത്. എല്ലാം അമ്മേടെ ആഭരണങ്ങൾ ആയിരുന്നു കൊടുത്തത്.
M.MLAWRENCE ന്റെ കുടുംബ ഓഹരി ഇപ്പഴും മുളവ്കാട് ഉണ്ട്.
ഒരു കരിക്ക് പോലും ഞങ്ങളാ ഭൂമിയിൽ നിന്നും അനുഭവിച്ചിട്ടില്ല
അബി LLB കഴിഞ്ഞ് കുറച്ച് നാൾ പ്രാക്ടീസ് ചെയ്തിരുന്നു അബിയുടെ സ്വപ്നങ്ങൾ നിങ്ങളുമായി പങ്ക് വെചിട്ടുണ്ടോ.
ബിസിനസ് നടത്താനായിരുന്നുവെങ്കിൽ പണ്ടെ നടത്തമായിരുന്നു. തുടങ്ങിയതുമാണ്. കുരുവിള അങ്കിളിന്റെ ഭാര്യയും ഭാര്യ സഹോദരനും പങ്കാളികളുമായി കാർപെറ്റ് സാനിറ്ററി വെയേഴ്സ് ബിസിനസ്സ് കലൂർ ലെനിൻസെന്ററിന്റെ അടുത്ത്
നഷ്ടമായപ്പോൾ തുടക്കത്തിലെ നിർത്തി.
Bamboo Corporation Chair man KJ JACOB എന്ന ഞങ്ങളുടെ ജേക്കബ് അങ്കിളിന് അറിയാം ഈ കച്ചവടം
ജീവിചിരിക്കുന്ന CPM നേതാകന്മാരിൽ ലോറൻസിന്റെ കുടുംബത്തിലെ കണ്ണുനീരും ചിരിയും അറിയുന്ന ഒരാളാണ് JACOB UNCLE.
ഞങ്ങളുടെ അമ്മയെ പറ്റി എഴുതാൻ താനാരാ? എന്തറിയാം?
അമ്മയ്ക്ക് ഭർത്താവിനെ സംശയമായിരുന്നു.
പാർട്ടിയിലും ബന്ധുക്കൾക്കും അയൽകാർക്കും ഞങ്ങളുടെ സുഹൃത്തുകൾക്കും അറിയാവുന്ന കാര്യം
സംശയരോഗം വല്യ നാണകേട് ഉണ്ടാക്കുന്ന രോഗമൊന്നുമല്ല
വനിത സഖാക്കളെ പീഡിപ്പിക്കുന്ന സഖാക്കളുടെ രോഗത്തെ പോലെ ഗുരുതരവും അല്ല കേട്ടോ സഖാവേ
അമ്മയെ hospital admit ചെയ്തതിന്
അപ്പച്ചനും അബിക്കും എതിരെ ഹൈക്കോടതിയിൽ കേസ് കൊടുത്ത മകളാണ് ഞാൻ.
അന്നാ കണ്ണുനീർ കണ്ട മഹാനായ വി എസ് അചുതാനന്ദൻ ലോറൻസിനെ അപമാനിക്കാൻ ആഘോഷമാക്കിയ കഥകൾ കേരളം മുഴുവനും അറിഞ്ഞു YouTube ൽ കിട്ടും കേട്ടോ സഖാവേ.
അന്ന് ഈ മകൾ മാത്രമാണ് ലോറൻസിന് വേണ്ടി പ്രതികരിചത്!
ഒരു നേതാക്കളും സഖാക്കളും ബന്ധുക്കളും മറ്റു മുന്ന് മക്കളും ഉണ്ടായിരുന്നില്ല ലോറൻസിന് വേണ്ടി ഒരു വാക്ക് പറയാൻ!
അബിക്ക് തേപ്പ് പെട്ടിയിൽ നിന്നുംഷോക്കടിച്ചതല്ല
Stroke വന്നത് BP കൂടി ആണ് ! നിങ്ങൾ എന്തിനാ ഇല്ലാകഥകൾ എഴുതുന്നത്? Authenticity കിട്ടാനോ?
നാണവും മാനവും ഇല്ലേ? എങ്ങിനെ ഉണ്ടാവാനാ അതില്ലാത്ത പാർട്ടിയിലെ ഉജ്വല സഖാവല്ലിയോ?
അപ്പച്ചനോട് മക്കൾ തെറ്റ് ചെയ്തത് പിന്നീട് മാപ്പ് പറയുന്നത് നല്ല കാര്യമല്ലേ? അബി അമ്മയോടും മാപ്പ് പറഞ്ഞിട്ടുണ്ട്
എന്നോടും എന്റെ മകനോടും മാപ്പ് പറഞ്ഞിട്ടുണ്ട്
ഞാൻ അപ്പച്ചനോടും അമ്മയോടും മാപ്പ് പറഞ്ഞിടുണ്ട്
Friends നോട് മക്കളോട് ക്കൈ മാപ്പ് പറയേണ്ടി വന്നാൽ പറയാറുണ്ട്
നിങ്ങൾ അത് പഠിച്ചിട്ടില്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കളുടെ അദ്ധ്യാപകരുടെ ശ്രദ്ധ കുറവ് ആണെന്നേ ഞാൻ പറയു!
കുട്ടികാലത്ത് തൊട്ടയൽ വീട്ടിലെ കുട്ടികളുമായി ഞങ്ങൾ മിണ്ടാതെ ആയി.
അപ്പച്ഛൻ അറിഞ്ഞില്ല തിരക്ക് കാരണം.
വാസ്തവത്തിൽ ഞങ്ങൾ കുട്ടികൾ കുട്ട്കാർ തമ്മിൽ ആയിരുന്നില്ല വഴക്ക്
ഞങ്ങളുടെ വീട്ടിലെ
ജോലികാരിയും അയൽ വീട്ടിലെ ജോലികാരിയും മതിലിന് അപ്പറവും ഇപ്പറയും നിന്ന് തുടങ്ങിയ നിസാര കൊഞ്ഞനം കാണിക്കലായിരുന്നു
രണ്ട് കുട്ടർക്കും അവരവരുടെ വീട്ടിലെ കുട്ടികളുടെ പിന്തുണയും കിട്ടി.
അങ്ങിനെ ഇരിക്കെ ഉമ്മചനങ്കിൾ വീട്ടിൽ വന്നു.
ഞങ്ങൾ കുട്ട്കാരെ പറ്റി പറയുന്നില്ല അവിടെ പോകുന്നില്ല അവർ ഇങ്ങോട്ട് വരുന്നില്ല.
ഉമ്മച്ചനങ്കിൾ ഇക്കാര്യം ശ്രദ്ധിച്ചു.
അമ്മേട് ചോദിച്ചു.
അമ്മ കാര്യം പറഞ്ഞു.
ഞങ്ങളോട് ഒന്നും പറഞ്ഞില്ല
വൈകുന്നേരം എല്ലാവരോടും കുളിച്ച് റെഡി ആകാൻ പറഞ്ഞു.
ഞങ്ങൾ സന്തോഷത്തോടെ റെഡി ആയി
നടന്നു തുടങ്ങിയ കാലുകൾ ചെന്ന് നിന്നത് തൊട്ടയൽ വീട്ടിൽ
അവരും സന്തോഷത്തോടെ ഓടി വന്നു.
ഞങ്ങളോട് ഉമ്മച്ചനങ്കിൾ പറഞ്ഞു 'മാപ്പ് പറയാൻ' കുട്ട്കാരോട്
അഭിമാന കുറവ് തോന്നിയില്ല
പറഞ്ഞു മാപ്പ്. എന്റെ ഓർമ്മയിലെ
ആദ്യത്തെ മാപ്പ് പറച്ചിൽ ആയിരുന്നു
ഞങ്ങൾ മക്കൾ അപ്പനോട് മാപ്പ് പറഞ്ഞെങ്കിൽ അത് ഞങ്ങളുടെ സംസ്കാരം
അത് കുറച്ചിലായി കണ്ട് FB Post ഇട്ടത് നിങ്ങളുടെ സംസ്കാരം സഖാക്കളുടെ സംസ്കാരം
Law College പഠിക്കുമ്പോൾ അബി SFI എതിരായി പ്രവർത്തിച്ചിട്ടില്ല
സമരത്തിന് പോകുന്നത് വെറുപ്പായിരുന്ന എന്നെ നിർബന്ധിച്ച് ലോ കോളേജിന്റെ മുന്നിലെ റോഡിൽ ഇരുത്തിയിട്ടുണ്ട് അബി
SFI ന്റെ സമരത്തിന്!
അന്ന് അബിനോട് തോന്നിയ ദേഷ്യം ആ ദിവസം ഓർക്കുമ്പോൾ ഇന്നും എനിക്കുണ്ട്.
Ernakulam Govt Law College ൽ അബിടെ Junior ആയി ഞാനും പഠിച്ചിട്ടുണ്ട്.
Ernakulam Maharaja's College ലും ഞാൻ പഠിച്ചിട്ടുണ്ട്
SFI കാരുടെ നിലവാരം സംസ്കാരം കണ്ടപ്പോഴാണ് ആദ്യമായി വിദ്യാർത്ഥി രാഷ്ട്രിയത്തോട് എനിക്ക് വെറുപ്പ് തോന്നിയത്.
St Teresa's school ൽ Primary class ൽ പഠിക്കുമ്പോൾ school uniform ൽ പാർട്ടി പ്രകടനത്തിന് പോയി കന്യാസ്ത്രിമാരിൽ നിന്നും വഴക്ക് കേട്ടിട്ടുണ്ട് എനിക്ക്
മണപാട്ടി പറമ്പിലെ ചടങ്ങ്
ജില്ല കമ്മറ്റി ഓഫിസിന് തറക്കൽ ഇടൽ.
അതിൽ പങ്കെടുടെത്തിട്ടുണ്ട് ഞാൻ.
അന്ന് അവിടെ ഒന്നും കാണാത്ത
ഗോപി കോട്ടമുറിക്കൽ എന്ന സഖാവാണ് ലെനിൻസെന്റിൽ ഒരു രാത്രി കിടന്ന എം.എം.ലോറൻസിനെ' ഇവിടെ ഇത് പറ്റില്ല എന്ന് പറഞ്ഞ് ഇറക്കിവിട്ടത്' പിറ്റേന്ന് അതിരാവിലെ തന്നെ
ഗോപി കോട്ടമുറിക്കലിന്റെ വേറെ പണികൾ എം.എം.മണിയുടെ ഭാഷയിൽ പറഞ്ഞാൽ മറ്റേപണി നടക്കിലല്ലോ ലോറൻസ് അവിടെ താമസിച്ചാൽ
ലോറൻസ് സ്വന്തം സാധനങ്ങളുമായി
3 നിലയും ഒറ്റക്ക് ഇറങ്ങി വീട്ടിലോട്ട് പോയി.
നിങ്ങൾ പറഞ്ഞത് പോലെ കുറച്ച് നാൾ ലെനിൻസെന്ററിൽ താമസിചിട്ടില്ല ഒരു രാത്രി മാത്രമേ കിടന്നുള്ളു അഥവാ ഗോപി കോട്ടമുറിക്കൽ എന്ന നികൃഷ്ട ജീവി കിടത്തിയുള്ളു.
ലെനിൻ സെന്ററിൽ നിന്നും എം.എം.ലോറൻസിനെ ഇറക്കിവിട്ടത് ഗോപി കോട്ടമുറിക്കലാണ്
ഇക്കഥ ഈ സംഭവ കഥ എന്നോടും അമ്മയോടും പറഞ്ഞത്
K J JACOB. KN UNNIKRISHNAN AREA COMMITTEE SECRETARY ഇവരാണ്
ഈ ഇറക്കി വിടലിന്റെ കഥ പറയുമ്പോൾ Jacob uncle ന്റെ കണ്ണു നിറഞ്ഞിരുന്നു.
2005-ൽ ആണ്
അമ്മ ബേബി ആയിരുന്നു കുടുംബം നടത്തിയത്
അടിയന്തരാവസ്ഥയിൽ അമ്മേടെ മനോനിലയെ ബാധിച്ചെന്ന് പറയാൻ നിങ്ങളാരാ?
അമേമടെ വിവാഹ ശേഷം എത്ര പ്രാവശ്യം അപ്പച്ഛൻ ജയിൽ വാസത്തിലായിരുന്നു? അബിയെ പ്രസവിച്ച് 15ാം ദിവസം പൊലീസ് അറസറ്റ് ചെയ്ത് പിന്നീട് അപ്പൻ വരുന്നത് ഒന്നര വർഷങ്ങൾക്ക് ശേഷം! അമ്മ നിശബ്ദയായി ആരോടും പരാതി പറയാതെ മക്കളെ വളർത്തി.
MM. LAWRENCE ന്റെ പേര് മാത്രമാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്
അമ്മയാണ് കാവൽ നിന്നത്.
എന്നും
എന്നും
നിങ്ങൾ നിങ്ങളുടെ അമ്മയെ പറ്റി എഴുതിയാൽ മതി.
അബി ഇഷ്ടമുള്ളത് ചെയട്ടെ
ഈ അവസ്ഥയിലും എന്തെങ്കിലും സ്വപ്നങ്ങൾ ഉണ്ടെങ്കിൽ നടത്തി എടുക്കട്ടെ.
എന്തായാലും സ്വർണ്ണ കടത്ത് കഞ്ചാവ് വിൽപന നടത്തുന്നവരുടെ കൂട്ടത്തിൽ അല്ലാല്ലോ അബി പോയത്?BJP. യിൽ അല്ലേ? അതൊരു നല്ല കാര്യമാണ്.
ഇനി ഞാൻ മകൻ മിലനെ വെച്ച് എന്ത് നാടകമാണെടോ സഖാവെ കളിക്കുന്നത്?
അവൻ പോയത് ശബരിമല അയ്യപ്പന്റെ വിശ്വാസി ആയി ഒരു സമരത്തിനാണ്
ഞാൻ എന്ത് നാടകം നടത്തുന്നു?
CPM കാരുടെ വിശ്വാസനാടകം അല്ലേ നിങ്ങൾ കാണുന്നത്?
നിങ്ങളുടെ വീട്ടിലെ സ്ത്രീകളായിരിക്കും നാടകം നടത്തി കളിച് നടക്കുന്നത്.
എം എം. ലോറൻസിന്റെ മൂല്യം തകർത്തത് CPM ആണ് സ്വന്തം സഖാക്കൾ ആണ്
മക്കൾ ഇന്നും നിശബദരായി ജീവിക്കുകയാണ്
കഷ്ടപ്പെട്ട് ജീവിക്കുകയാണ്
എം.എം.ലോറൻസിന്റെ മക്കളോ കൊച്ചുമക്കളോ
സ്വർണ്ണ കടത്ത് കഞ്ചാവ് വിൽപന നടത്തി ലോറൻസിന്റ മൂല്യമോ പാർട്ടിയുടെ മൂല്യമോ ഇല്ലാതാക്കിയിട്ടില്ല. അത്ര അധപതിച്ചിട്ടില്ല ലോറൻസിന്റെ മക്കളും എന്റെ മകൻ മിലനും.
ലോറൻസും ബേബിയും അങ്ങിനെ അല്ല വളർത്തിയത്.
ഞങ്ങളുടെ സുഹൃത്തുക്കളും കഞ്ചാവ് വിൽപനകാരല്ല
സ്വർണ്ണകടത്ത് കാരല്ല
ഞങ്ങളുടെ അമ്മയെ പറ്റി എന്റെ മകനെ പറ്റി
അബിയുടെ സ്വപ്നത്തെ പറ്റി എഴുതിയ നിങ്ങൾ
കോടിയേരിയുടെ മക്കളെ പറ്റി എഴുതുമോ
കോടിയേരിന്റെ ഭാര്യയെ പറ്റി എഴുതുമോ
നാടകം നടത്തി നടക്കുന്ന സഖാക്കളെയും സഖാക്കളത്തികളെയും കുറിച്ച് എഴുതുമോ?
പിണറായി വിജയനെ കുറിച്ച്
ഭാര്യ കമലയെ കുറിച്ച്
മകൾ വീണയെകുറിച്ച് എഴുതുമോ?
അപമാനിക്കാനും
വേദനിപ്പിക്കാനും വരരുത് സഖാവേ.
. സ്ത്രി സഖാക്കളെ പീഡിപ്പിക്കുന്ന
P SASI
PK SASI MLA
GOPI KOTTAMURIKAL
എന്നോട് മോശമായി പെരുമാറിയEX MP AJAYKUMAR OTTAPALAM CPIM ഇവരെ കുറിച്ച് എഴുത് പോരാളി സഖാവേ?
സ്വന്തം ജീവിതം നോക്കുക
സ്വന്തം വീട്ടിലെ അംഗങ്ങളെ നോക്കുക
എന്നിട്ട് മതി ഞങ്ങളുടെ ജീവിതത്തിലെ എത്തി നോട്ടം'
' ഒന്നും പേടിക്കണ്ട
ആരെയും ഭയപെടണ്ടേ എന്ന് പറഞ്ഞത്
ഞങ്ങളുടെ അമ്മയാണ്
ബേബി ലോറൻസാണ്
ഒരു പേന പോലും രഹസ്യമായി കൊണ്ട് തന്നിട്ടില്ല എം.എം.ലോറൻസ് എന്ന അപ്പൻ
ഒരു സാരിക്ക് മറുസാരിയില്ലാതെ Kochi city യിൽ ജീവിച്ച ബേബി ലോറൻസ് എല്ലാവരെയുംക്കാൾ ഉയരെ ആണ്.
ചില നേതാക്കളുടെ ഭാര്യയെ പറ്റി സഖാക്കൾ തന്നെ പറയുന്ന ലക്ഷങ്ങളുടെ സാരിയെന്നല്ല നല്ല ഭംഗിയുള്ള സാരി പോലും അമ്മ ഉപയോഗിക്കുന്നത് ഞങ്ങളുടെ വിവാഹങ്ങൾക്കാണ്
ഭർത്താവിനോട് സാരി വേണം ആഭരണം വേണം എന്ന് തലവേദന ഉണ്ടാക്കിയിട്ടില്ല
M M LAWRENCE മൂല്യമുള്ള COMMUNIST ആയി ഇന്നും തല ഉയർത്തി നിൽക്കുന്നു എങ്കിൽ അതിന്റെ
FULL CREDIT LAWRENCE ന്റെ ഭാര്യ ബേബിക്കും
4 മക്കൾക്കും ആണ്.
കഷ്ടപ്പെട്ട് നിശബ്ദരായി ജീവിക്കുന്ന മക്കൾക്ക്.
മരിച്ച് പോയ എന്റെ അമ്മയെ കുറിച്ച് ഇനി എന്തെങ്കിലും എഴുതിയാൽ മറുപടി കിട്ടിയിരിക്കും
അമ്മ ആയിരുന്നു കുടുംബത്തെ മക്കളുടെ കാവൽ
ഇത്രയെങ്കിലും ഞങ്ങൾ പഠിച്ചത് അമ്മ കാവൽ നിന്നതുകൊണ്ടാണ്. ഞാൻ അമ്മ ആയതിന് ശേഷം ആണ് designing course ചെയ്തത്.
അന്നും എല്ലാ താങ്ങും. അമ്മ ആയിരുന്നു.
Abi BJP യിൽ ചേർന്നതിനു ഒരു സഖാവിന്റെ post നുള്ള എന്റെ മറുപടി ആണിത്
എല്ലാവരും വായിക്കണേ
നീണ്ട് പോയതിൽ ക്ഷമിക്കണേ
സഖാക്കളെ നിങ്ങളുടെ ചിഹ്നം ഇതാ സഖാക്കളെ കഞ്ചാവ് നമ്മുടെ ചിഹ്നം
Stories you may Like
- സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എംഎം ലോറൻസിന്റെ മകൾ ആശ ലോറൻസ്
- മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ആശാ ലോറൻസ്
- പാർട്ടി അപ്പച്ചനെ ഒരുപാട് പീഡിപ്പിച്ചിട്ടുണ്ട്; എം.എം ലോറൻസിന്റെ മകൾ
- ശ്രീചിത്ര ഡയറക്ടർ ആശ കിഷോറിനെതിരെ നാളെ ഡോക്ടർമാർ പ്രതിഷേധിക്കും
- ശ്രീചിത്ര ഡയറക്ടറുടെ കാലാവധി നീട്ടിയത് കേന്ദ്രസർക്കാർ തടഞ്ഞു
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ; രാജ്യത്തെ ജനകീയ മുഖങ്ങൾ ഇങ്ങനെ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ്കുമാറിന്റെ തറവാട്ടു സ്വത്തല്ല; ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ എംഎൽഎ ഈ മഹാനാണ്; വെല്ലുവിളിയുമായി യുവമോർച്ചാ നേതാവ്
- ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- സ്വിഫ്റ്റ് കാറിൽ എത്തി പോസ്റ്ററുകൾ കീറിക്കളഞ്ഞ വിശ്വസ്തൻ; തൊട്ടു പിന്നാലെ സ്ഥലത്തെത്തി നേതാവും; എംഎൽഎയെ കരിങ്കൊടി കാട്ടുമോ എന്ന ചോദ്യവുമായി ഡ്രൈവർ റിയാദിന്റെ ആക്രമണം; സ്വിഫ്റ്റ് കാറിൽ കമ്പും പട്ടികയുമായെത്തിയതും ഗൂഢാലോചന; ഭാവഭേദമില്ലാതെ മൊബൈൽ നോക്കുന്ന ഗണേശും; വെട്ടിക്കവലയിലേത് കരുതി കൂട്ടിയുള്ള ആക്രമണം
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്