Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

കൊച്ചിയിൽ നടന്ന നിക്ഷേപ സംഗമത്തിൽ 98000 കോടിയുടെ നിക്ഷേപം ഉറപ്പെന്ന് മുഖ്യമന്ത്രിയുടെ അവകാശവാദം; 200 കോടിയിലധികം രൂപ നിക്ഷേപിക്കാൻ സന്നദ്ധരായ വ്യവസായികളിൽ നിന്ന് സമ്മതപത്രം മുഖ്യമന്ത്രി നേരിട്ട് ഏറ്റുവാങ്ങി; 200ലധികം പദ്ധതികളുടെ കരാറായി; അടുത്ത അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ആദ്യ അഞ്ച് നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നായി കേരളത്തെ മാറ്റും; നാടിനു ചേരുന്ന ഏതു വ്യവസായത്തേയും പ്രോൽസാഹിപ്പിക്കുമെന്നും വ്യവസായികൾക്ക് പിണറായി വിജയന്റെ ഉറപ്പ്

കൊച്ചിയിൽ നടന്ന നിക്ഷേപ സംഗമത്തിൽ 98000 കോടിയുടെ നിക്ഷേപം ഉറപ്പെന്ന് മുഖ്യമന്ത്രിയുടെ അവകാശവാദം; 200 കോടിയിലധികം രൂപ നിക്ഷേപിക്കാൻ സന്നദ്ധരായ വ്യവസായികളിൽ നിന്ന് സമ്മതപത്രം മുഖ്യമന്ത്രി നേരിട്ട് ഏറ്റുവാങ്ങി; 200ലധികം പദ്ധതികളുടെ കരാറായി; അടുത്ത അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ആദ്യ അഞ്ച് നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നായി കേരളത്തെ മാറ്റും; നാടിനു ചേരുന്ന ഏതു വ്യവസായത്തേയും പ്രോൽസാഹിപ്പിക്കുമെന്നും വ്യവസായികൾക്ക് പിണറായി വിജയന്റെ ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ നടന്ന രണ്ടാമത് അസൻഡ് നിക്ഷേപസംഗമം വൻ വിജയമെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തൊണ്ണൂറ്റി എട്ടായിരം കോടി രൂപയുടെ നിക്ഷേപം ഉറപ്പുവരുത്തി എന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. 200 കോടിയിലധികം രൂപ നിക്ഷേപിക്കാൻ സന്നദ്ധരായ വ്യവസായികളിൽ നിന്ന് സമ്മതപത്രം മുഖ്യമന്ത്രി നേരിട്ട് ഏറ്റുവാങ്ങുകയും ചെയ്തു. 200ലധികം പദ്ധതികൾ സംഗമത്തിന്റെ ഭാഗമായി കരാർ മാറിയിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയത്.

നിക്ഷേപകർക്ക് സർക്കാരിനെ സമീപിക്കാൻ ഇടനിലക്കാരുടെ കാര്യമില്ലെന്ന് സമാപന സമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞു. അടുത്ത അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ആദ്യ അഞ്ച് നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിക്ഷേപകർ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടലുണ്ടാവുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. ഉദ്യോഗസ്ഥ തലത്തിൽ നിന്ന് നിക്ഷേപകർ നേരിടുന്ന പ്രശ്‌നങ്ങൾ മറികടക്കാൻ വകുപ്പു മേധാവികളുടെയും വ്യവസായ പ്രമുഖരുടെയും പ്രത്യേക യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Stories you may Like

വ്യവസായവുമായി ബന്ധപ്പെട്ട സമിതികൾ രൂപീകരിക്കണമെന്ന നിർദ്ദേശം ഉയർന്നുവന്നിട്ടുണ്ട്, അത് സ്വീകാര്യമായ നിർദ്ദേശമാണ്. സർക്കാർ അത് ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഈ സംരംഭം ഇതോടെ നിർത്താനല്ല തീരുമാനിച്ചിരിക്കുന്നത്. സംഗമത്തിന്റെ സന്ദേശം സ്വാഭാവികമായി ഉയർന്നുവന്നു. രാജ്യത്തും പുറത്തും വൻകിട നിക്ഷേപകരുണ്ട്. നമ്മുടെ നാടിന് ചേരുന്ന് ഏത് വ്യവസായത്തേയും പ്രോൽസാഹിപ്പിക്കാനാകും. എല്ലാ വ്യവസായവും നല്ല നിലയിൽ നമ്മുടെ നാട്ടിൽ വരില്ല. പരിസ്ഥിതി പ്രധാനമാണ്. അത്തരം പ്രശ്നങ്ങൾ ഇല്ലാത്ത വ്യവസായം നല്ല തോതിൽ നമുക്ക് ആകർഷിക്കാനാകണം.

അസെൻഡിൽ പങ്കെടുത്ത എല്ലാവരും കേരളത്തിന്റെ നിക്ഷേപ കാര്യങ്ങളുടെ അംബാസഡറായി മാറണമെന്നും തുടർന്നും ഇത്തരം പരിപാടിയിലൂടെ നല്ല മാറ്റം സൃഷ്ടിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി സമാപന ചടങ്ങിൽ വ്യക്തമാക്കി. തൊഴില്ലായ്മ പരിഹരിക്കും എന്ന ഉറച്ച വിശ്വാസത്തോടെയാണ് നാം മുന്നോട്ട് പോകുന്നത്. എല്ലാവരും കൂടെയുണ്ടെന്ന് ഉറപ്പിച്ച്, ആത്മവിശ്വാസത്തോടെ മുന്നേറണം. സർക്കാർ പൂർണമായും കൂടെയുണ്ടാകുമെന്നും അദ്ദേഹം സമ്മേളനത്തിൽ വിശദീകരിച്ചു. 200 ലധികം പദ്ധതികളാണ് സംഗമത്തിന്റെ ഭാഗമായി കരാർ ആയത്. കേരളം നിക്ഷേപം നടത്താൻ അനുയോജ്യമായ സ്ഥലമാണെന്ന് ബോധ്യപ്പെടുത്താനാണ് സംഗമത്തിലൂടെ സർക്കാർ ശ്രമിച്ചത്. 2 ദിവസം നീണ്ടുനിന്ന ആഗോള സംഗമത്തിൽ 2000ത്തിലത്തികം നിക്ഷേപകരാണ് പങ്കെടുത്തത്.

കേരളം മികച്ച സംരംഭക സൗഹൃദാന്തരീക്ഷമുള്ള സംസ്ഥാനമാണെന്നാണ് പ്രമുഖ വ്യവസായികൾ അവകാശപ്പെട്ടത്. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമമായ അസെൻഡ് 2020-ന്റെ പാനൽ ചർച്ചയിലാണ് സംരംഭകർ അനുഭവങ്ങൾ പങ്കുവച്ചത്. കേരളം രാജ്യത്തെ മികച്ച നിക്ഷേപക സൗഹൃദാന്തരീക്ഷമുള്ള സംസ്ഥാനമാണെന്നും കേരളത്തിലെ ലുലുമാളും ഗ്രാൻഡ് ഹയാത്ത് ഹോട്ടലും ഇതിന് തെളിവാണെന്നും ലുലു ഗ്രൂപ്പ് സിഎംഡി എം എ യൂസഫലി അഭിപ്രായപ്പെട്ടു. വ്യവസായ വളർച്ചയിൽ സർക്കാർ കാണിക്കുന്ന നിശ്ചയദാർഢ്യം ആത്മവിശ്വാസം പകരുന്നതാണെന്നും കൂടുതൽ നിക്ഷേപം നടത്താൻ സന്നദ്ധനാണെന്നും ആർ പി ഗ്രൂപ്പ് സിഎംഡി രവി പിള്ളയും അഭിപ്രായപ്പെട്ടു.

നിക്ഷേപത്തിന് തയാറായെത്തുന്നവരോട് നാളെത്തന്നെ വ്യവസായം തുടങ്ങാൻ പറയുന്ന തരത്തിലേക്ക് കേരളം മാറിയിട്ടുണ്ടെന്നത് കാണാതിരിക്കാനാവില്ലെന്ന് എബിഎൻ കോർപറേഷൻ ചെയർമാൻ ജെ കെ മേനോൻ പറഞ്ഞു. കേരളത്തിൽ തൊഴിൽദിനങ്ങൾ നഷ്ടപ്പെടാറില്ലെന്നാണ് തന്റെ അനുഭവമെന്ന് പീക്കേ സ്റ്റീൽ മാനേജിങ് ഡയറക്ടർ കെ ഇ മൊയ്തു പറഞ്ഞപ്പോൾ തൊഴിലാളി യൂണിയനുകൾ സമാധാനപരമായി പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് വികെസി ഫുട് വെയർ മാനേജിങ് ഡയറക്ടർ വി അബ്ദുൾ റസാഖും കഴിഞ്ഞ നാലു വർഷത്തോളമായി സംരംഭകർക്ക് അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് കിറ്റെക്‌സ് ഗാർമെന്റ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സാബു എം ജേക്കബും വ്യക്തമാക്കി.കേരളീയരുടെ ആത്മാർഥത എടുത്തു പറയേണ്ടതാണെന്ന് ഇസാഫ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ പോൾ തോമസ് ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത മറ്റു പല സ്ഥലങ്ങളേയും അപേക്ഷിച്ച് കേരളത്തിൽ ഇരട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP