Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ പ്രദേശങ്ങളെ ലക്ഷ്യം വെച്ച് താഴ്‌ച്ച ഭ്രമണപഥത്തിൽ ചലിക്കുന്ന ചാര ഉപഗ്രഹങ്ങളെ ഇനി മിസൈൽ എയ്തു വീഴ്‌ത്തും; ഉപഗ്രഹവേധ മിസൈൽ നേട്ടം കരസ്ഥമാക്കിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമ്പോൾ പാക്കിസ്ഥാന് ഇത് സ്വപ്നം പോലും കാണാനാകില്ല; ഡിആർഡിഒ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്തത് തീർത്തും തദ്ദേശീയമായി; ബഹിരാകാശ നേട്ടം തകർക്കുന്നത് ചാരക്കണ്ണുകൾ ഉപയോഗിച്ച് ഒളിയുദ്ധം നടത്താൻ ആഗ്രഹിക്കുന്നവരെ; എ-സാറ്റ് മിസൈൽ ചർച്ചയാകുന്നത് ഇങ്ങനെ

ഇന്ത്യൻ പ്രദേശങ്ങളെ ലക്ഷ്യം വെച്ച് താഴ്‌ച്ച ഭ്രമണപഥത്തിൽ ചലിക്കുന്ന ചാര ഉപഗ്രഹങ്ങളെ ഇനി മിസൈൽ എയ്തു വീഴ്‌ത്തും; ഉപഗ്രഹവേധ മിസൈൽ നേട്ടം കരസ്ഥമാക്കിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമ്പോൾ പാക്കിസ്ഥാന് ഇത് സ്വപ്നം പോലും കാണാനാകില്ല; ഡിആർഡിഒ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്തത് തീർത്തും തദ്ദേശീയമായി; ബഹിരാകാശ നേട്ടം തകർക്കുന്നത് ചാരക്കണ്ണുകൾ ഉപയോഗിച്ച് ഒളിയുദ്ധം നടത്താൻ ആഗ്രഹിക്കുന്നവരെ; എ-സാറ്റ് മിസൈൽ ചർച്ചയാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ രംഗത്തെ ഇന്ത്യയുടെ ഒരു രഹസ്യനേട്ടത്തെ പരസ്യമാക്കുകയാണ് ഇന്ന് ചെയ്തിരിക്കുന്നത്. ബഹിരാകാശ രംഗത്ത് ചരിത്രനേട്ടമെന്ന് മോദി പറയുമ്പോൾ തന്നെ ഇത്തരം മിസൈൽ സംവിധാനം ഇന്ത്യക്ക് നേരത്തെ ഉണ്ടായിരുന്നു എന്നും പറയുന്നുണ്ട്. എന്തായാലും പാക്കിസ്ഥാനുമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ മികച്ച നേട്ടമാണ് ഇത്. പ്രധാനമായും ശത്രുരാജ്യങ്ങൾ ഇന്ത്യയെ ഉപഗ്രഹങ്ങൾ വഴി നിരീക്ഷിക്കുന്ന രീതിക്ക് തടയിടാനാണ് ഈ മിസൈൽ സംവിധാനം ഉപയോഗിക്കുന്നത്.

ഇന്ന് ഇന്ത്യൻ സാറ്റലൈറ്റിനെ ആന്റി സാറ്റലൈറ്റ് മിസൈൽ വഴി തകർക്കുന്നതിലാണ് നമ്മുടെ ശാസ്ത്രജ്ഞർ വിജയിച്ചിരിക്കുന്നത്. നമ്മുടെ പ്രതിരോധ വകുപ്പിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത നൂതനമായ എ സാറ്റ് മിസൈൽ വഴി വെറും മൂന്നു മിനിറ്റുകൊണ്ടാണ് മിസൈൽ തകർത്തത്. മിഷൻ ശക്തിയെന്ന് പേരിട്ട പദ്ധതിയുടെ നേട്ട് പാക്കിസ്ഥാന് ചിന്തിക്കാൻ പോലും സാധിക്കാത്ത വിധത്തിലുള്ളതാണ്. ലോകത്ത് റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ഇത്തരം മിസൈൽ തങ്ങളുടെ പക്കൽ ഉണ്ടെന്ന് പരസ്യമായി അവകാശപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇസ്രയേലും ഇന്ത്യയും നേരത്തെ തന്നെ ഈ നേട്ടം കൈവരിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം പരസ്യമായാണ് ഇന്ത്യയും കൈവശമുണ്ടെന്ന് അവകാശപ്പെട്ടിരിക്കുന്നത്.

എന്തായാലും ഡിആർഡിഒയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെയാണ് ഇത്. ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് സാറ്റലൈറ്റ് തകർക്കാൻ പരീക്ഷിച്ചത്. ഇത് ഇന്ത്യൻ ശാസ്ത്രത്തിന്റെ വലിയ നേട്ടം തന്നെയാണ്. നമ്മുടെ ബഹിരാകാശ നേട്ടങ്ങളുടെ, ഉപഗ്രഹങ്ങളുടെ സുരക്ഷ ഒന്നുമാത്രമാണ് ഇതിലൂടെ ലക്ഷ്യം വെച്ചതെന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞത്. അതേസമയം ഇന്ത്യൻ നീക്കം ലോകരാജ്യങ്ങൾ എങ്ങനെ കാണുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അന്തർ ദേശീയ ബഹിരാകാശ നിയമങ്ങൾ പ്രകാരം വൻ വിനാശക ശക്തിയുള്ള ആയുധങ്ങൾ ബഹിരാകാശത്ത് വിന്യസിക്കുന്നത് നിയമപരമായി തടങ്ങിട്ടുണ്ട്.

പക്ഷെ എന്തൊക്കെ ആയുധങ്ങളെയാണ് ഈ നിയമം തടയുന്നത് എന്ന് ഇന്നും കൃത്യമായി നിർവചിച്ചിട്ടില്ല.അതിനാൽ തന്നെ ഉപഗ്രഹ വേധ മിസൈലുകൾ ഈ കരാറിന്റെ പരിധിയിൽ വരുമോ എന്നതിനെ ചൊല്ലിയും അവ്യക്തതയുണ്ട്. ചൈന അടക്കമുള്ള രാജ്യങ്ങൾ ഉപഗ്രഹങ്ങൾ തകർക്കാൻ വേണ്ടി മിസൈൽ പ്രയോഗം നടത്തിയത് നേരത്തെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഇങ്ങനെ ഉപഗ്രഹങ്ങൾ എയ്തുവീഴ്‌ത്തുന്ന ചൈനീസ് ശൈലിയെ വിമർശിക്കുകയുണ്ടായി.
.
ഉപഗ്രഹങ്ങൾ സാധാരണയായി മൂന്നുതരം ഭ്രമണപഥങ്ങളിലായാണ് ഭൂമിയെ വലം വക്കുന്നത്. ഇവ താഴ്ന്ന ഓർബിറ്റ് (altitudes from 160 to 2,000 km ), മധ്യ ഓർബിറ്റ് ( altitude from 2,000 km (1,240 miles) to just below geosynchronous or at 35,786 kilometers) ഉയർന്ന ഓർബിറ്റ് (High Earth or: geocentric ors above the altitude of geosynchronous or 35,786 km ) എന്നിവയാണ്.മറ്റനേകം വക ഭേദങ്ങളുമുണ്ട് . ഇപ്പോൾ നിലവിലുള്ള ഉപഗ്രഹ വേധ മിസൈലുകൾ എല്ലാം തന്നെ താഴ്ന്ന ഓര്ബിറ്റ് ൽ ഭൂമിയെ വലം വയ്ക്കുന്ന ഉപഗ്രഹങ്ങൾക്ക് എതിരേയുള്ളതാണ് .മിക്ക സൈനിക യ്പഗ്രഹങ്ങളും താഴ്ന്ന ഓർബിറ്റിലാണ് ഭൂമിയെ വലം വക്കുന്നത്

ഉപഗ്രഹങ്ങളുടെ കാലം മുതൽ തന്നെ ഉപഗ്രഹ വേധ മിസൈലുകൾ യുടെ കാലവും തുടങ്ങുന്നു .യൂ എസ് അവരുടെ ആദ്യ ഉപഗ്രഹ വേധ മിസൈ ൽ ആയ നയിക് സീയൂസ് മിസൈലിൽ ഹൈഡ്രജൻ ബോംബുകളാണ് ഉപയോഗിച്ചിരുന്നത് . കൃത്യത കുറവായതുകൊണ്ടാണ് ഇത്തരം മിസൈലുകളിൽ ഹൈഡ്രജൻ ബോംബുകൾ ഉപയോഗിക്കേണ്ടി വന്നത് .കൂടുതൽ കൃത്യതയ്യാർന്ന മിസൈലുകൾ രംഗ പ്രവേശനം ചെയ്തതോടുകൂടി ആണവ പോർമുനകളുടെ ആവശ്യം ഇല്ലാതായി .പിന്നീടുവന്ന അടങ 135 മിസൈലുകൾ യുദ്ധ വിമാനങ്ങളിൽനിന്നു തൊടുക്കാവുന്നതും ഉപഗ്രഹങ്ങളെ നേരിട്ട് ഇടിച്ചു തകർക്കുന്നവയും ആയിരുന്നു .മിസൈലിന്റെ ഗതിക ഊർജം മാത്രമാണ് ഇവിടെ ഉപഗ്രഹത്തെ തകർക്കുന്നത് .പ്രത്യേകം പോർമുന ഇല്ലാത്തതിനാൽ ഇവ ഔട്ടർ സ്പേസ് ട്രീറ്റി യുടെ പരിധിയിൽ വരില്ല എന്നാണ് യൂ എസ് ഗവണ്മെന്റ് വാദിക്കുന്നത് .എ 15 യുദ്ധവിമാനങ്ങളിൽ നിന്നും തൊടുക്കാവുന്ന ഇവ എൺപതുകൾ മുതൽ യൂ എസ് ആയുധ ശേഖരത്തിലുണ്ട് .കപ്പലുകളിൽ നിന്നും തൊടുക്കുന്ന ഞകങ 161 മിസൈലും യൂ എസ് ഇന്റെ പക്കൽ ഉണ്ട്.

സൈക്ളോൺ -2 മിസൈലിന്റെ ആധാരമാക്കിയുള്ളതായിരുന്നു ആദ്യ സോവിയറ്റു ഉപഗ്രഹ വേധ മിസൈൽ സംവിധാനം .ആദ്യ ഉപഗ്രഹ വേധമിസൈൽ പരീക്ഷണം 1970 ൽ ആണ് നടന്നത് .അമേരിക്കൻ സ്പേസ് ഷട്ടിലുകൾ നിലവിൽ വനനത്തോടെ സോവിയറ്റു യൂണിയൻ രഹസ്യമായി ഉപഗ്രഹ വേധ മിസൈലുകളുടെ ഒരു ശ്രേണി തന്നെ നിർമ്മിച്ചു. ചൈന 2007 ൽ ഒരു ഉപഗ്രഹ വേധ മിസൈൽ പരീക്ഷിച്ചിരുന്നു . നമ്മുടെ രാജ്യത്തിനും താഴ്ന്ന ഭ്രമണ പാദങ്ങളിൽ ഉള്ള ഉപഗ്രഹങ്ങളെ നശിപ്പിക്കാൻ പ്രാപ്തിയുള്ള സംവിധാനങ്ങൾ ഉള്ളതായാണ് ലഭ്യമായ വിവരം ഇപ്പോൾ ഇന്ത്യയും ഈ ക്ലബ്ബിൽ അംഗത്വം നേടുന്നു. ചാരക്കണ്ണുകളിലൂടെ ഇന്ത്യൻ രഹസ്യങ്ങൾ ചോർത്താനുള്ള നീക്കങ്ങൾ ഇനി നടക്കില്ല.

ഉപഗ്രങ്ങളെ വീഴ്‌ത്തുന്ന എ സാറ്റ് മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാടിനെ അറിയിച്ചത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മിസൈലാണ് പരീക്ഷിച്ചത്. തന്ത്രപരമായ സൈനിക ആവശ്യങ്ങൾക്കായി ശത്രുരാജ്യങ്ങൾ ഉപയോഗിക്കുന്ന ഉപഗ്രഹങ്ങളെ തകർക്കുന്നതിനായാണ് എ സാറ്റ് ആയുധങ്ങൾ ഉപയോഗിക്കുന്നത്. നിരവധി രാജ്യങ്ങൾ ഇത് കൈവശം വെക്കുന്നുണ്ട്. നിലവിൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് സ്വന്തം എസാറ്റ് ആയുധം വിജയകരമായി പരീക്ഷിച്ചിട്ടുള്ളത്. ഇപ്പോൾ ഇന്ത്യയും ഈ പട്ടികയിൽ ഇടം പിടിക്കുകയാണ്.

എന്നാൽ ഇത്തരം ആയുധങ്ങൾ ഇതുവരെയും യുദ്ധരംഗത്ത് പ്രയോഗിച്ചിട്ടില്ല. 2008ൽ പ്രവർത്തന രഹിതമായ സ്വന്തം നിരീക്ഷണ ഉപഗ്രഹം തകർക്കുന്നതിന് വേണ്ടി അമേരിക്ക റിം-161 സ്റ്റാന്റേഡ് മിസൈൽ 3 ഉപയോഗിച്ച് തകർത്തിരുന്നു. 2007 ൽ പ്രവർത്തന രഹിതമായ കാലാവസ്ഥാ ഉപഗ്രഹം തകർത്തുകൊണ്ട് ഉപഗ്രഹ വേധ മിസൈൽ രംഗത്ത് ചൈന ശക്തികാട്ടി. 800 കിലോമീറ്റർ അകലെയുള്ള ഫെങ് യുൻ-1 സി ഉപഗ്രഹമാണ് കെടി-1 റോക്കറ്റ് ഉപയോഗിച്ച് ചൈന തകർത്തത്. 2013 ൽ വീണ്ടും ഒരു പരീക്ഷണം കൂടി ചൈന നടത്തി. ചൈനയുടെ ഈ നീക്കങ്ങളാണ് ഇന്ത്യയെ ഉപഗ്രഹ വേധ മിസൈലുകൾ എന്ന ആശയത്തിലേക്ക് നയിച്ചത്.

ഉപഗ്രഹവേധ മിസൈലുകൾ ഉയർത്തുന്ന പ്രധാനപ്പെട്ട ഭീഷണി ബഹിരാകാശത്തുണ്ടാകുന്ന മാലിന്യങ്ങളാണ്. 2007 ൽ ചൈന നടത്തിയ എ സാറ്റ് ആയുധ പരീക്ഷണത്തിൽ ഫെങ് യുൻ-1 സി ഉപഗ്രഹം 3000 ൽ ഏറെ കഷ്ണങ്ങളായി ചിതറിത്തെറിച്ചു എന്നാണ് റിപ്പോർട്ടുകൾ. 2013 ൽ ഒരു റഷ്യൻ ഉപഗ്രഹം തകർന്നത് ഇത്തരം ബഹിരാകാശ മാലിന്യം കാരണമാണെന്നാണ് വിവരം. ബഹിരാകാശത്ത് മാലിന്യങ്ങൾ നിറയാൻ ഇത് വഴിവെക്കും. ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പ്രയോഗത്തിലും ഇത്തരം മാലിന്യങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാവാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP