Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാണാൻ സുന്ദരി, വാ തുറന്നാൽ കൊടുങ്ങല്ലൂർ ഭരണിപ്പാട്ടും! കെ മുരളീധരൻ എംപിയുടെ പരാമർശം അധിക്ഷേപപരമെന്ന് മേയർ ആര്യാ രാജേന്ദ്രൻ; മ്യൂസിയം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി; കേസ് എടുക്കുന്നതിൽ നിയമോപദേശം തേടുമെന്ന് പൊലീസ്

കാണാൻ സുന്ദരി, വാ തുറന്നാൽ കൊടുങ്ങല്ലൂർ ഭരണിപ്പാട്ടും! കെ മുരളീധരൻ എംപിയുടെ പരാമർശം അധിക്ഷേപപരമെന്ന് മേയർ ആര്യാ രാജേന്ദ്രൻ; മ്യൂസിയം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി; കേസ് എടുക്കുന്നതിൽ നിയമോപദേശം തേടുമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ മുരളീധരൻ എംപി നടത്തിയ പരാമർശത്തിൽ മേയർ ആര്യാ രാജേന്ദ്രൻ പരാതിയുമായി രംഗത്ത്. തന്നെ കുറിച്ച് മുരളീധരൻ അധിക്ഷേപ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. മ്യൂസിയം പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം പരാതിയിൽ കെ മുരളീധരനെതിരെ കേസ് എടുത്തിട്ടില്ല. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും എംപിക്കെതിരെ കേസ് എടുക്കുകയെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെയാണ് അധിക്ഷേപരരമായ വിധത്തിൽ മുരളീധരൻ പരാമർശം നടത്തിയത്. തിരുവനന്തപുരം മേയറെ കാണാൻ നല്ല സൗന്ദര്യമുണ്ട്. പക്ഷെ വായിൽനിന്ന് പുറത്തുവരുന്നതുകൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണെന്നായിരുന്നു മുരളീധരന്റെ പരാമർശം. ഇത്തരത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരുത്താത്ത സാഹചര്യത്തിലാണ് ആര്യ രാജേന്ദ്രൻ പൊലീസിൽ പരാതി നൽകിയത്. മുരളീധരന്റെ പരാമർശത്തിനെതിരെ ഇടതുസംഘടനകളും നേതാക്കന്മാരും രംഗത്തുവന്നിരുന്നു.

എംപി പത്മനാഭനെ പോലുള്ളവർ ഇരുന്ന മേയർ കസേരയിലാണ് ആര്യാ രാജേന്ദ്രൻ ഇരിക്കുന്നത്. അതുകൊണ്ട് അവരോട് ഒരു കാര്യം ഞാൻ വിനയപൂർവം പറയാം. ദയവായി അരക്കള്ളൻ മുക്കാൽക്കള്ളനിലെ കനകസിംഹാസനത്തിൽ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത്. കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാ.

പക്ഷെ വായിൽനിന്ന് വരുന്നതുകൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തു മാത്രം കിളുത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഉള്ള ഒരുപാടു പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇതെന്നും മുരളീധരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP