Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെക്യൂരിറ്റിക്കാരന്റെ കരണത്തടിച്ച ആര്യയെ രക്ഷിക്കാൻ ശ്രമിച്ചത് പൊലീസ് തന്നെ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ റിങ്കുവിനെ തേടിയെത്തിയത് പീഡനക്കേസിൽ കുടുക്കുമെന്ന ഭീഷണി; ഒടുവിൽ കഴുത്തിന് മുകളിലെ അടിക്ക് കൊലപാത ശ്രമത്തിന് കേസെടുക്കാമെന്ന വകുപ്പ് മറന്ന് പൊലീസ് ഒത്തുകളിയും; ആര്യയെ പ്രതിയാക്കിയത് അൻവർ സാദത്തിന്റെ ഇടപെടലും; കുസാറ്റിലെ മെട്രൻ പണി കോയിലാണ്ടിക്കാരിക്ക് നഷ്ടമാകും

സെക്യൂരിറ്റിക്കാരന്റെ കരണത്തടിച്ച ആര്യയെ രക്ഷിക്കാൻ ശ്രമിച്ചത് പൊലീസ് തന്നെ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ റിങ്കുവിനെ തേടിയെത്തിയത് പീഡനക്കേസിൽ കുടുക്കുമെന്ന ഭീഷണി; ഒടുവിൽ കഴുത്തിന് മുകളിലെ അടിക്ക് കൊലപാത ശ്രമത്തിന് കേസെടുക്കാമെന്ന വകുപ്പ് മറന്ന് പൊലീസ് ഒത്തുകളിയും; ആര്യയെ പ്രതിയാക്കിയത് അൻവർ സാദത്തിന്റെ ഇടപെടലും; കുസാറ്റിലെ മെട്രൻ പണി കോയിലാണ്ടിക്കാരിക്ക് നഷ്ടമാകും

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരൻ മാവേലിക്കര അറുനൂറ്റിമംഗലം കുമ്പംപുഴ റിങ്കു സുകുമാരനെ യുവതി മുഖത്ത് അടിച്ച സംഭവത്തിൽ കൊയിലാണ്ടി നടുവന്നൂർ കാവിൽദേശം തറയിൽമീത്തൽ ആര്യാ ബാലന് ജോലി നഷ്ടമാകും. കളമശേരിയിൽ കൊച്ചി സർവകലാശാലയ്ക്കു (കുസാറ്റ്) കീഴിലുള്ള ഹോസ്റ്റലിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മേട്രനാണ് ആര്യ.

ആര്യയെ പ്രതിയാക്കി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ രജിസ്റ്റ്രാറോടു ശുപാർശ ചെയ്യാനാണ് കുസാറ്റ് അധികൃതരുടെ തീരുമാനം. കുസാറ്റിലെ പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികൾക്കായുള്ള 'അനന്യ' ഹോസ്റ്റലിലെ മേട്രനാണ് ആര്യ. മൂന്നുവർഷത്തെ കരാർ ജീവനക്കാരിയാണ് ആര്യ. വരുന്ന മാർച്ചിൽ കരാർ കാലാവധി അവസാനിക്കുമെങ്കിലും കേസ് സംബന്ധിച്ച റിപ്പോർട്ട് കുസാറ്റ് രജിസ്ട്രാർക്ക് കൈമാറുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ആര്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കു പിന്നീടു ജാമ്യം നൽകി. സംഭവം നടന്നു 10 ദിവസമായിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാതിരുന്നതിന് എതിരെ ഐഎൻടിയുസി നിയോജക മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിരുന്നു. പ്രതിയെ പിടികൂടണമെന്ന് ആലുവ അൻവർ സാദത്ത് എംഎൽഎ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഡോ. ടോണി ഫെർണാണ്ടസും സംഭവത്തിൽ പ്രതിഷേധിച്ചു. തുടർന്നാണ് പൊലീസ് അറസ്റ്റിനു നിർബന്ധിതരായത്. രോഗിയെയും കൊണ്ടു സ്‌കൂട്ടറിൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് ആര്യ റിങ്കുവിനെ മർദിച്ചത്. കാറുകളുടെ പാർക്കിങ് ഏരിയയിൽ വച്ച സ്‌കൂട്ടർ റിങ്കു തൊട്ടപ്പുറത്തേക്കു നീക്കി വച്ചതായിരുന്നു പ്രകോപനം.

കുപിതയായ യുവതി പാഞ്ഞെത്തി ജീവനക്കാരന്റെ മുഖത്ത് അടിക്കുകയായിരുന്നു. സംഭവത്തിനു സാക്ഷികളായ നാട്ടുകാരും ആശുപത്രിയിലെ ഇതര ജീവനക്കാരും ചേർന്ന് യുവതിയെ തടഞ്ഞുവച്ചു. പൊലീസ് എത്തി മോചിപ്പിച്ചെങ്കിലും കേസെടുത്തില്ല. പരാതി കൊടുത്തപ്പോൾ ജീവനക്കാരനെ പീഡന കേസിൽ പെടുത്തുമെന്നു ഭീഷണി ഉയർന്നു. ഇതോടെ ഇയാൾ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാനൊരുങ്ങി. ഇതിനൊപ്പമാണ് അൻവർ സാദത്ത് ഇടപെട്ടത്. അറസ്റ്റ് നീണ്ടതോടെ യുവതി സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുന്ന സിസിടിവി ദൃശ്യവും ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

ഇതിനിടെ യുവതിയുമായി ഒത്തുതീർപ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസ് റിങ്കുവിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചതും വിവാദമായി. പൊലീസ് സ്‌റ്റേഷനിൽ വച്ചും റിങ്കുവിനോട് ആര്യ തട്ടക്കയറി. റിങ്കു തുറിച്ചു നോക്കിയതു കൊണ്ടാണ് അടിച്ചതെന്നാണ് ആര്യയുടെ മൊഴി. തുറിച്ചു നോക്കിയാൽ അടിക്കാൻ നിയമമില്ലെന്ന വാദമെത്തിയതോടെ ആര്യ കുഴങ്ങി. അപ്പോഴും കേസ് ഒഴിവാക്കാൻ റിങ്കുവിൽ സമ്മർദ്ദം തുർന്നു. ഇതിനിടെ ഐഎൻടിയുസി നേതാക്കൾ സ്റ്റേഷനിൽ എത്തിയാണ് റിങ്കുവിനെ തിരികെ കൊണ്ടുവന്നത്. ആര്യയുടെ ജോലി പോകാതിരിക്കാനാണ് പൊലീസ് ഒത്തുകളിക്ക് ശ്രമിച്ചത്. വിവാദമുണ്ടാക്കിയ സ്‌കൂട്ടർ ഓടിച്ചാണ് ആര്യ പൊലീസ് സ്‌റ്റേഷനിലുമെത്തിയത്.

അകാരണമായി മർദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് പ്രതിക്കെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്. കഴുത്തിന് മുകളിൽ മർദ്ദിച്ചാൽ കൊലപാതക ശ്രമത്തിന് കേസെടുക്കാം. ഇത് മരണ കാരണമാകുന്നതിനാലാണ് ഇത്. എന്നാൽ ആര്യയ്‌ക്കെതിരെ ജാമ്യം ഉള്ള വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. ഇതിന് പിന്നിലും രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നാണ് സൂചന. ഒക്ടോബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാഷ്ട്രീയസ്വാധീനം ഉണ്ടായതോടെ, പ്രതിയെ അറസ്റ്റ് ചെയാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. മർദനരംഗം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയും മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തതിനെ തുടർന്നാണ് പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

മൂന്നുദിവസം സ്റ്റേഷനിൽ ഹാജരാകാമെന്ന് പറഞ്ഞ് യുവതി പൊലീസിനെ കബളിപ്പിച്ചു. ഒടുവിൽ വ്യാഴാഴ്ച ഹാജരാകാമെന്ന് അറിയിച്ചു. അവസാനനിമിഷം ഹാജരാകുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് പ്രതിയുടെ അഭിഭാഷകൻ പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് ഹോസ്റ്റലിലെത്തി അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചപ്പോൾ വ്യാഴാഴ്ച 2.45-ന് പ്രതി അഭിഭാഷകനൊപ്പം ആലുവയിലെത്തുകയായിരുന്നു. ഇതിനിടെ, വിഷയം സംസാരിച്ചുതീർക്കാൻ അവസരം നൽകിയെങ്കിലും പ്രതിയായ യുവതി അഭിഭാഷകനുമായെത്തി സെക്യൂരിറ്റി ജീവനക്കാരനെ വീണ്ടും ചീത്തവിളിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP