Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു രൂപ നോട്ടു കലക്ഷന്റെ രാജകുമാരനായി മാറിയ അർവിന്ദ് കുമാർ പൈയുടെ ശേഖരത്തിലുള്ളത് അപൂർവമായി മാത്രം അവശേഷിക്കുന്ന നോട്ടുകൾ വരെ; ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലടക്കം പേരു ചാർത്തപ്പെട്ട അർവിന്ദിനെ തേടിയെത്തിയത് ഒട്ടേറെ അംഗീകാരങ്ങൾ; വ്യത്യസ്തമായ ഹോബിയിലൂടെ ലോകത്തിനു മുന്നിൽ മലയാളികളുടെ അഭിമാന പ്രതിഭ; മികച്ച 100 ഇന്ത്യൻ പ്രതിഭകളുടെ പട്ടികയിലും അർവിന്ദിന് മുഖ്യ സ്ഥാനം

ഒരു രൂപ നോട്ടു കലക്ഷന്റെ രാജകുമാരനായി മാറിയ അർവിന്ദ് കുമാർ പൈയുടെ ശേഖരത്തിലുള്ളത് അപൂർവമായി മാത്രം അവശേഷിക്കുന്ന നോട്ടുകൾ വരെ; ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലടക്കം പേരു ചാർത്തപ്പെട്ട അർവിന്ദിനെ തേടിയെത്തിയത് ഒട്ടേറെ അംഗീകാരങ്ങൾ; വ്യത്യസ്തമായ ഹോബിയിലൂടെ ലോകത്തിനു മുന്നിൽ മലയാളികളുടെ അഭിമാന പ്രതിഭ; മികച്ച 100 ഇന്ത്യൻ പ്രതിഭകളുടെ പട്ടികയിലും അർവിന്ദിന് മുഖ്യ സ്ഥാനം

മറുനാടൻ ഡെസ്‌ക്‌

ചേർത്തല: സ്വന്തം റെക്കോർഡ് തിരുത്തി കുറിച്ചും പുതിയ റെക്കോർഡ് സ്വന്തമാക്കിയും റെക്കോർഡുകളുടെ രാജകുമാരൻ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു പടയോട്ടം തുടരുകയാണ്. ചെറുപ്പത്തിൽ തുടങ്ങിയ സ്റ്റാമ്പ് ശേഖരണത്തിലൂടെ ഒട്ടേറെ റെക്കോർഡുകൾ വാരിക്കൂട്ടിയ ചേർത്തലക്കാരൻ അർവിന്ദ് കുമാർ പൈ ആണ് പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് പടയോട്ടം തുടരുന്നത്. ഒരു രൂപ നോട്ടിന്റെ ശേഖരമാണ് അരവിന്ദിനെ പുതിയ റെക്കോർഡിന് അർഹനാക്കിയിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ പിറന്ന ആദ്യ ഒരു രൂപ നോട്ടു മുതൽ ഒരു രൂപ നോട്ടിന്റെ വലിയ ഒരു ശേഖരം തന്നെ അർവിന്ദ് കുമാറിന്റെ പക്കലുണ്ട്. അർവിന്ദ് കുമാറിന്റെ ഈ ഒരു രൂപ ശേഖരണം ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡിൽ ഇടം നേടിയിരുന്നു. ഇതോടെ അർവിന്ദിന്റെ പേരിലുള്ള റെക്കോർഡുകളുടെ എണ്ണം ഒൻപതായി.

ലിംക ബുക്ക് ഓഫ് റെക്കോർഡിൽ അഞ്ച് തവണയും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ ഒരു തവണയും അർവിന്ദിന്റെ പേര് കുറിക്കപ്പെട്ടു. ലോക റെക്കോർഡ് യൂണിയൻ ഡൽഹിയിൽ ലോകത്തെ മികച്ച 200 റെക്കോർഡ് ഉടമകളെ ആദരിച്ചപ്പോൾ അർവിന്ദും ഉണ്ടായിരുന്നു. മികച്ച 100 ഇന്ത്യൻ റെക്കോർഡ് ഉടമകളുടെ പട്ടികയിലും ഈ 33 കാരൻ ഇടംപിടിച്ചിട്ടുണ്ട്. അർവിന്ദിന്റെ പക്കലുള്ള ഒരു രൂപ നോട്ടുകൾ ആരെയും അമ്പരപ്പിക്കും. ഇതിന് പുറമെ പത്ത് രൂപയുടെയും 500 രൂപയുടെയും എല്ലാം വ്യത്യസ്തങ്ങളായ നോട്ടുകളുടെ ഒരു അപൂർവ്വ ശേഖരവും അരവിന്ദിന്റെ പക്കലുണ്ട്.

ഒരു രൂപ നോട്ടിന്റെ അത്യപൂർവ്വമായ ശേഖരമാണ് അർവിന്ദ് കുമാറിന്റെ പക്കലുള്ളത്. 1949 ൽ മലയാളിയായ കെ.ആർ.കെ മേനോൻ സൈൻ ചെയ്തതു മുതലുള്ള എല്ലാ രൂപ നോട്ടുകളുടെയും 3 എണ്ണം വീതം അരവിന്ദിന്റെ പക്കലുണ്ട്. 1969 ൽ പുറത്തിറങ്ങിയ ഗാന്ധിജിയുടെ തലയുള്ള ഒരു രൂപ നോട്ട് മുതൽ 2019 ൽ ഇറങ്ങിയത് വരെയുള്ള വ്യത്യസ്തമായ അപൂർവ്വങ്ങളായ കറൻസി ശേഖരം എന്നിവ അർവിന്ദിനെ വിവിധ റെക്കോർഡുകളിൽ കൊണ്ട് ചെന്ന് എത്തിക്കുയായിരുന്നു.

പ്രിന്റിങ് എറർ, കട്ടിങ് എറർ, ഷിഫ്റ്റ് എറർ തുടങ്ങി അച്ചടി പിശക് സംഭവിച്ച നോട്ടുകൾ അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന സോളിഡ് ഫാൻസി നമ്പരുകളും അർവിന്ദിന്റെ പക്കലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡേറ്റ് ഓഫ് ബർത്ത് സീരിയസിൽ വരുന്ന പത്ത് രൂപയുടെ കളക്ഷനും അർവിന്ദിന്റെ പക്കലുണ്ട്. അഹമ്മദാബാദ്, ചൈന, കൊൽക്കൊത്ത തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് അർവിന്ദ് ശേഖരിച്ച നോട്ടുകളിൽ അധികവും.

പല നാടുകളും ചുറ്റി സഞ്ചരിച്ച് സുഹൃദ് ബന്ധങ്ങളിൽ നിന്നാണ് അർവിന്ദ് നോട്ടുകളിൽ അധികവും സ്വന്തമാക്കിയത്. സ്റ്റാമ്പു ശേഖരണമായിരുന്നു അർവിന്ദിന്റെ ആദ്യത്തെ ഹോബി. അഞ്ചു വയസ്സുള്ളപ്പോൾ മുതൽ വ്യത്യസ്തമായ സ്റ്റാമ്പുകൾ ശേഖരിച്ച് തുടങ്ങി. സ്റ്റാമ്പ് ശേഖരം ഗാന്ധി സ്റ്റാമ്പുകളുടെ വൈവിദ്ധ്യമാർന്ന ശേഖരം വ്യത്യസ്ത രീതിയിലെ കത്തിടപാടുകൾ എന്നിവയെല്ലാം അർവിന്ദിന്റെ ശേഖരത്തിലുണ്ട്.

 ചേർത്തല ടൗൺ എൽ.പി സ്‌കൂൾ അദ്ധ്യാപകനാണ് അർവിന്ദ്. ടൗൺ എൽ.പി സ്‌കൂൾ ഈ വർഷം ബെസ്റ്റ് ഇന്ത്യ റെക്കോർഡിൽ ഇടംപിടിച്ചപ്പോൾ അർവിന്ദ് കുമാറിന്റെ മകൾ സിദ്ധിയും ബെസ്റ്റ് ഇന്ത്യയുടെ സർട്ടിഫിക്കറ്റിൽ ഇടംനേടി. സ്‌കൂളിൽ ആദ്യ പ്രവേശനം നേടിയാണ് അച്ഛന്റെ വഴിയെ മകളും റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. ഒരേ വർഷം ആണ് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്. തുടർച്ചയായ 5 വർഷത്തിനിടയിലാണ് അർവിന്ദ് കുമാറിന്റെ റെക്കോർഡുകളെല്ലാം.

111111, 222222 തുടങ്ങി 9999999 ഇങ്ങനെ പോകുന്ന ഫാൻസി നമ്പരുകൾ വിവിധ മഹാന്മാരുടെ ജന്മദിനത്തിലുള്ള നോട്ടുകൾ, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം എന്നീ തീയതികളിലുള്ള നോട്ടുകൾ എന്നിവ അർവിന്ദിന്റെ നോട്ടു ശേഖരത്തിലെ അപൂർവ്വ കലക്ഷനുകളാണ്. പഴയ ഒരു രൂപയുടെ നോട്ടുകൾക്ക് പോലും ആയിരക്കണക്കിന് രൂപ വില വരുന്നതാണ്. എന്നാൽ അതിനപ്പുറത്തെ മൂല്യമാണ് ഈ പണത്തിന് അർവിന്ദിന്റെ മനസ്സിലുള്ളത് അതിനാൽ തന്നെ ഇവയെല്ലാം ഒരു നിധി പോലെ സൂക്ഷിച്ചു വച്ചിരിക്കുകയാണ് അർവിന്ദ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP