ഉംപുൻ പ്രഭാവത്തിൽ കേരളത്തിൽ മഴ കനത്തതോടെ ഡാമുകളും നിറഞ്ഞു തുടങ്ങി; അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകൾ തുറന്നു; ഷട്ടർ തുറന്നതു മൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വാട്ടർ അഥോറിറ്റി മുന്നറിയിപ്പ്; ഇന്നും മഴ തുടരും; മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി; കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉംപുൻ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിലുണ്ടായ കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കനത്ത മഴ. തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇന്നും കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനങ്ങളിലെ ഡാമുകളിലും വെള്ളം നിറഞ്ഞു തുടങ്ങിയിട്ടുണ്ട്.
മഴ കനത്തതിനെ തുടർന്ന് ശക്തമായ മഴയെത്തുടർന്ന് അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകൾ തുറന്നു. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകൾ തുറന്നു. നാലു ഷട്ടറുകൾ 1.25 മീറ്റർ വീതവും അഞ്ചാമത്തെ ഷട്ടർ ഒരു മീറ്ററുമാണ് തുറന്നത്. അരുവിക്കരയുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ് തുടരുന്നത്. കരമനയാറിൽ ജലനിരപ്പ് ഉയരുമെന്നും, തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. കോട്ടൂർ, കുറ്റിച്ചൽ ഭാഗങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. പലയിടങ്ങളിലും വീടുകളിൽ അടക്കം വെള്ളം കയറിയിട്ടുണ്ട്.
കേരളത്തിൽ ഇന്നും വ്യാപക മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ഉംപുൻ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയം ജില്ലയിലാണ്. മെയ് 17, 18, 19 തീയതികളിൽ കോട്ടയത്ത് 111.9 മില്ലി മീറ്റർ മഴ ലഭിച്ചപ്പോൾ കുറവ് മഴ ലഭിച്ചത് പാലക്കാട് ജില്ലയിലാണ്. 12.2 മില്ലി മീറ്റർ മഴ മാത്രമാണ് പാലക്കാട് ഈ ദിവസങ്ങളിൽ ലഭിച്ചത്. സംസ്ഥാനത്ത് ഇതുവരെ 313.5 മി. മീറ്റർ േവനൽ മഴയാണ് ലഭിച്ചത്- ശരാശരിയെക്കാൾ 18 ശതമാനം കൂടുതൽ. മുൻവർഷം ഇതേ സമയം ശരാശരിയെക്കാൾ 52 ശതമാനം കുറവായിരുന്നു. ചുഴലിക്കാറ്റ് വീശിയടിച്ച മൂന്നുദിവസം കൊണ്ട് 51.2 മില്ലി മീറ്റർ മഴ സംസ്ഥാനത്ത് പെയ്തതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പാലക്കാട്ട് ഇതുവരെ ശരാശരിയേക്കാൾ 24 മില്ലി മീറ്റർ കുറവ് മഴയാണ് ലഭിച്ചത്.
എട്ട് ഏജൻസികൾ കേരളത്തിൽ ഇത്തവണ പ്രവചിക്കുന്നത് സാധാരണയോ അതിൽ കൂടുതലോ മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പ്, യൂറോപ്യൻ വെതർ ഏജൻസി, അക്യൂവെതർ, കൊളംബിയ യൂനിവേഴ്സിറ്റി, അന്താരാഷ്ട്ര കാലാവസ്ഥ പഠനകേന്ദ്രം എന്നിവയുൾപ്പെടെയാണ് ഈ പ്രവചനം നടത്തുന്നത്. ജപ്പാൻ ഏജൻസി ഫോർ എർത് സയൻസസ്, ബ്രിട്ടീഷ് കാലാവസ്ഥ വകുപ്പ് എന്നിവർ സാധാരണയിലും കുറഞ്ഞ മഴയാണ് പ്രവചിക്കുന്നത്. പ്രളയമടക്കമുള്ള വിഷയങ്ങൾ പ്രവചനാതീതമാണെന്നും കാലാവസ്ഥ നിരീക്ഷകർ പറയുന്നു.
എന്നാൽ, ആഗസ്റ്റിൽ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുകൾ നിലവിലെ സാഹചര്യത്തിൽ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവർഷ സമയത്ത് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമുണ്ടാകുന്നത് സ്വാഭാവികമാണ്. അത് രാജ്യത്ത് പല സ്ഥലത്തും തീവ്ര മഴയുണ്ടാക്കും. കാലാവസ്ഥ വ്യതിയാന ഭാഗമായി ഇതിന്റെ തീവ്രത വർധിക്കുന്നുണ്ട്. എന്നാൽ, എല്ലാ വർഷവും മൺസൂണിൽ പ്രളയമുണ്ടാകുമെന്ന് കരുതാനാവില്ലെന്നും അധികൃതർ പറഞ്ഞു. പ്രളയമുണ്ടാകുമെന്ന നിലയിൽ കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം. രാജീവൻേറതായി വന്ന വാർത്ത വാക്കുകൾ തെറ്റിദ്ധരിച്ചതിനാലാണെന്നും കാലാവസ്ഥ വകുപ്പ് അധികൃതർ വ്യക്തമാക്കി.
അതേസമയം അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശം പായൽമൂടി ചെളിയടിഞ്ഞ് സംഭരണശേഷി മൂന്നിലൊന്നായി കുറഞ്ഞിരുന്നു. മഴക്കാലം മുന്നിൽകണ്ടുള്ള ഒരുക്കത്തിന്റെ ഭാഗമായി ഡാമിൽ അടിഞ്ഞുകൂടിയ കളിമണ്ണും മണലും എക്കൽമണ്ണും നീക്കി സംഭരണശേഷി കൂട്ടുമെന്ന് നിരവധിതവണ നിയമസഭയിൽ പ്രഖ്യാപനമുണ്ടായെങ്കിലും കാൽനൂറ്റാണ്ടിനിടെ ഡാമിന്റെ നവീകരണത്തിന് ഒരു ഇടപെടലും ഉണ്ടായിരുന്നില്ല. ഡാമിന്റെ സംഭരണശേഷി രണ്ട് ദശലക്ഷം ക്യുബിക്മീറ്റർ ആയിരുന്നു. എക്കൽമണ്ണ് അടിഞ്ഞുകൂടിയതിനാൽ ഇപ്പോൾ പാതിയായി കുറഞ്ഞിട്ടുണ്ട്. നിലവിൽ അരുവിക്കരയിലെ മൂന്നും വെള്ളയമ്പലത്തെയും നെടുമങ്ങാട്ടെയും ഓരോ ജലശുദ്ധീകരണ ശാലയിലേക്കും ഇവിടെനിന്ന് നേരിട്ടാണ് വെള്ളം എത്തിക്കുന്നത്. ഇതിനായി എല്ലാദിവസവും 283-ദശലക്ഷം ലിറ്റർ വെള്ളം അരുവിക്കരയിൽനിന്ന് പമ്പുചെയ്യുന്നുണ്ട്.
നിലവിൽ നാലുദിവസത്തേക്കുള്ള വെള്ളം മാത്രമേ ഇപ്പോൾ അരുവിക്കര ഡാം റിസർവോയറിൽ ശേഖരിക്കാൻ ഇടമുള്ളു. ഡാമിലെ ചെളിയും മണലും നീക്കംചെയ്താൽ പത്തുദിവസത്തേക്കുവരെ വെള്ളം ഡാമിൽ സംഭരിക്കാനാകും. 48-ഹെക്ടർ ജലവ്യാപനപ്രദേശമുള്ള അരുവിക്കര ഡാമിന്റെ ഏറിയ ഭാഗവും എക്കൽമണ്ണും മണലും പായലും അടിഞ്ഞുകൂടി കരഭൂമിയായി മാറിക്കഴിഞ്ഞു. ഡാമിന്റെ വൃഷ്ടിപ്രദേശത്തെ കൈയേറ്റങ്ങളും അധികൃതർ കണ്ടില്ലെന്ന മട്ടാണ്. അഞ്ച് ഹെക്ടറിനുള്ളിലെ മണ്ണും ചെളിയും നീക്കംചെയ്യാൻ നാലുകോടിയുടെ പദ്ധതിക്ക് 2017-ൽ ഭരണാനുമതി നൽകിയിരുന്നെങ്കിലും പദ്ധതി പൂർണതോതിൽ യാഥാർഥ്യമായില്ല.
- TODAY
- LAST WEEK
- LAST MONTH
- ആറു മാസത്തിലൊരിക്കൽ നാട്ടിൽ വരും; ഭാര്യയും മകനേയും മറന്ന് ചുറ്റിക്കളി; മൂകാംബികയിൽ താലികെട്ടലുമായി കാമുകി ജോലി ചെയ്യുന്നിടത്തെല്ലാം ഭർത്താവാണെന്ന് പറയൽ; വിവാദമായപ്പോൾ ഭാര്യക്ക് 5000 രൂപ അയച്ച് ഭാഗ്യേഷ്; വൈറലായ ആ വാർത്ത സമ്മേളനത്തിന് പിന്നിലെ കഥ
- അച്ഛൻ മരിച്ചദിവസം അമ്മ അച്ഛന് കുടിക്കാൻ പാൽ കൊടുത്തിരുന്നുവെന്നും ഇതിനു ശേഷം അച്ഛന് നെഞ്ചുവേദന വന്നതെന്നും ഇളയ കുട്ടിയുടെ മൊഴി; മൃതദേഹ പരിശോധനയിലും വിഷം കണ്ടെത്തിയെന്ന് സൂചന; ആ 'അരുൺ' താനല്ലെന്ന് ജയിലിലുള്ള 'കോബ്രയും'; തൊടുപുഴയിലെ ആദ്യ മരണത്തിൽ വില്ലൻ 'അമ്മ വഴി ബന്ധുവോ'?
- അജ്നാസ് ആയി മാറിയത് കിരൺദാസ് എന്നയാളുടെ ഫേസ്ബുക്ക് ഐഡി; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് കിരൺദാസ് ജനുവരി 5ന് പൊലീസിൽ പരാതി നൽകി; ഹാക്ക് ചെയ്ത ഐഡിയിൽ മകൾക്കൊപ്പമുള്ള കെ സുരേന്ദ്രന്റെ ചിത്രത്തിൽ അശ്ലീല കമന്റിട്ടത് 24ന്; പ്രവാസി യുവാവും കിരൺദാസും കുറ്റക്കാരല്ലെങ്കിൽ പിന്നെ ഒളിഞ്ഞിരിക്കുന്ന ആ വില്ലനാര്?
- ജനിതകമാറ്റം പതിവായതോടെ വാക്സിനുകൾക്കൊന്നും കോവിഡിനെ നിയന്ത്രിക്കാനാവില്ല; വർഷങ്ങളോളം ഈ ദുരന്തം നീണ്ടുനിൽക്കും; ലോകത്തെ നിരാശപ്പെടുത്തി മൊഡേണ വാക്സിൻ കമ്പനിയുടെ പ്രസിഡണ്ട് രംഗത്ത്
- 45 കോടി രൂപയുടെ 123 കിലോ സ്വർണം, 1.04 കോടി രൂപ, 1900 അമേരിക്കൻ ഡോളർ, രണ്ടുവാഹനങ്ങൾ; റെയ്ഡിൽ പങ്കെടുത്തത് 200ൽ അധികം ഓഫിസർമാർ: കസ്റ്റംസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണവേട്ടയിൽ കുറ്റപത്രം ഉടൻ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും; കടുത്തുരുത്തിയിൽ സാധ്യത സ്റ്റീഫൻ ജോർജിന്; പൂഞ്ഞാറിൽ കുളത്തുങ്കലിനൊപ്പം തോമസ് കുട്ടിയും പരിഗണനയിൽ; ചങ്ങനാശ്ശേരിയിൽ സുകുമാരൻ നായരുടെ സ്ഥാനാർത്ഥിയായി പ്രമോദ് നാരായണൻ വന്നേക്കും; ജോസ് കെ മാണി സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങി
- കർഷക റാലിക്കിടെ ഡൽഹിയിൽ മരിച്ചത് ഓസ്ട്രേലിയയിൽ നിന്നെത്തിയ 24കാരൻ; ഓസ്ട്രേലിയയിൽ നടന്ന വിവാഹത്തിന് പിന്നാലെ ഇന്ത്യയിലെത്തിയത് ബന്ധുക്കൾക്ക് വേണ്ടി വിവാഹ ആഘോഷം നടത്താൻ: ചൊവ്വഴ്ച നടന്ന സംഭവത്തിൽ കൊല്ലപ്പെട്ട കർഷകനെയും ചേർത്ത് കേസ് എടുത്ത് പൊലീസ്
- വിഷ്ണുവിന്റെ കുഞ്ഞിനെ കാണാൻ കല്ലുവാതുക്കലെ ഭാര്യ വീട്ടിൽ പോയി വരുമ്പോൾ ദുരന്തം; മീൻവണ്ടിയുമായി ഇടിച്ചു മരിച്ചത് അഞ്ച് ഉറ്റ സുഹൃത്തുക്കൾ: ഒരു നാട് ഒരു പോലെ കേഴുന്നു
- ലോക്കൽ പൊലീസിനോ കമ്മിഷണർക്കോ പുതിയ പരാതി നൽകാതിരിക്കാൻ ഐജിക്ക് മേൽ സമ്മർദ്ദം; സരിതയെ അറസ്റ്റ് ചെയ്യാൻ ഭയന്ന് വിറച്ച് നെയ്യാറ്റിൻകര പൊലീസ്; പൊലീസ് ഉന്നതരും സിപിഎം ജില്ലാ നേതാവും അന്വേഷണ ഉദ്യോഗസ്ഥരെ വിരട്ടുന്നുവെന്നും ആരോപണം; സരിതയുടെ അറസ്റ്റ് ഒഴിവാക്കാൻ കള്ളക്കളികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- ശരീരമാസകലം ചതവ്; 53 മുറിവുകളും; ജനനേന്ദ്രിയത്തിൽ ആറു മുറിവ്; എന്നിട്ടും കാമുകനൊപ്പം താമസിച്ചിരുന്ന യുവതിയുടെ മരണം ആത്മഹത്യയാക്കി പൊലീസ്; അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പിതാവിനോട് തട്ടിക്കയറി; മകൾ മരിച്ച് രണ്ടു വർഷമാകുമ്പോഴും നീതി കിട്ടാതെ മൈക്കിൾ-ദീപ് ദമ്പതികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- എസ്എഫ്ഐ പ്രവർത്തനം മടുത്തപ്പോൾ ഹരിദ്വാറിൽ പോയി സന്യാസിയായി; നാട്ടിലെത്തിയ സ്വാമിക്ക് ആർ.എസ്.എസുകാർ മിത്രങ്ങളായി; ലോ അക്കാദമിയിൽ ചേർന്നു വക്കീലായി; കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിൽ കൂടെകൂട്ടി; അനിൽ പനച്ചൂരാന്റെ വ്യക്തിജീവിതം ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍