Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്ര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്‌ലി മരിച്ചുവെന്ന അഭ്യൂഹവുമായി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മകൾ; മരണ വിവരം പുറത്തു വിടാത്തത് ബിജെപിയുടെ വിജയ ലഹരിയെ ബാധിക്കാതിരിക്കാനെന്ന് ആരോപണം; ഗുരുതരാവസ്ഥയിലാണെന്ന വിശദീകരണവുമായി വേറൊരു വിഭാഗം; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ; മോദി വീണ്ടും അധികാരത്തിൽ എത്തുമ്പോൾ എല്ലാവരും ചോദിക്കുന്നു-അരുൺ ജെയ്റ്റ്‌ലി എവിടെ?

കേന്ദ്ര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്‌ലി മരിച്ചുവെന്ന അഭ്യൂഹവുമായി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മകൾ; മരണ വിവരം പുറത്തു വിടാത്തത് ബിജെപിയുടെ വിജയ ലഹരിയെ ബാധിക്കാതിരിക്കാനെന്ന് ആരോപണം; ഗുരുതരാവസ്ഥയിലാണെന്ന വിശദീകരണവുമായി വേറൊരു വിഭാഗം; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ; മോദി വീണ്ടും അധികാരത്തിൽ എത്തുമ്പോൾ എല്ലാവരും ചോദിക്കുന്നു-അരുൺ ജെയ്റ്റ്‌ലി എവിടെ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഡൽഹിയിൽ എങ്ങും അഭ്യൂഹങ്ങൾ. കേന്ദ്ര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്‌ലി മരിച്ചുവെന്ന അഭ്യൂഹവുമായി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മകളിൽ ചർച്ചകൾ നടന്നിരുന്നു. ഈ സാഹചര്യത്തിൽ ജെയ്റ്റ്‌ലിയുടെ ആരോഗ്യാവസ്ഥ അതിഗുരുതരമാണെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചു. മന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് മാധ്യമങ്ങൾ പിന്തിരിയണമെന്ന് പ്രസ് ഇൻഫർമേഷൻ ഡയറക്ടർ ജനറൽ സിതാംശു കാർ അഭ്യർത്ഥിച്ചു.

ജെയ്റ്റിലി മരിച്ചെന്നും മരണ വിവരം പുറത്തു വിടാത്തത് ബിജെപിയുടെ വിജയ ലഹരിയെ ബാധിക്കാതിരിക്കാനുമെന്നായിരുന്നു മാധ്യമ ഗ്രൂപ്പുകളിൽ എത്തിയ ആരോപണം. ഗുരുതരാവസ്ഥയിലാണെന്ന വിശദീകരണവുമായി വേറൊരു വിഭാഗവുമെത്തി. ഇതോടെയാണ് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ എത്തിയത്. പരിശോധനകൾക്കായി കഴിഞ്ഞയാഴ്ച ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിക്കപ്പെട്ട ജെയ്റ്റ്ലി ബിജെപി.യുടെ വിജയാഹ്‌ളാദത്തിൽനിന്നും വിട്ടുനിന്നിരുന്നു.

കഴിഞ്ഞവർഷം വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ മന്ത്രി അണുബാധ തടയുന്നതിനായാണ് പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്നതെന്നാണ് കുടുംബാംഗങ്ങൾ അറിയിച്ചത്. ജെയ്റ്റിലിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നമൊന്നുമില്ല. അദ്ദേഹത്തെ ഉടൻ വിദഗ്ധ ചികിൽസയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടു പോകും. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ജെയ്റ്റ്‌ലിയെ സന്ദർശിച്ച ഫോട്ടോയും പുറത്തുവന്നു. സാധാരണ കൂടിക്കാഴ്‌ച്ചയാണ് നടന്നതെന്നാണ് ദാസ് അറിയിച്ചത്. കൂടിക്കാഴ്‌ച്ചയുടെ ഒരു ഫാേട്ടോയും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതും അഭ്യൂഹങ്ങൾ മാറ്റാനുള്ള തന്ത്രപരമായ നീക്കമാണ്.

അതിനിടെ ജെയ്റ്റ്‌ലി മരുന്നു കഴിക്കുകയാണെന്നും ക്ഷീണിതൻ ആണെന്നും എംപി സ്വപൻദാസ് ഗുപ്ത പറഞ്ഞു. അദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ല. എത്രയും വേഗം തിരിച്ചെത്തുമെന്നും ഗുപ്ത പറഞ്ഞു. ഇത്തവണ അരുൺ ജെയ്റ്റ്‌ലി മത്സരിച്ചിരുന്നില്ല. അതിനിടെ മോദിയുടെ വിശ്വസ്തനായ അരുൺ ജെയ്റ്റ്‌ലി ഇത്തവണ മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 300-ലധികം സീറ്റുകൾ നേടി ഉജ്വല വിജയം നേടി ബിജെപി അധികാരം നിലനിർത്തുമ്പോഴും പുതിയ മന്ത്രിസഭയിൽ ജെയ്റ്റ്‌ലി ഉണ്ടാകുമോ എന്ന ചോദ്യം നേരത്തെ ഉയർന്നിരുന്നു. 66-കാരനായ അരുൺ ജെയ്റ്റ്‌ലി അനാരോഗ്യം മൂലം ഇത്തവണ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്നാണ് സൂചന. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന അദ്ദേഹം തത്ക്കാലം ചുമതലകൾ ഏറ്റെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

പ്രമേഹ സംബന്ധമായ രോഗങ്ങൾ മൂലം ചികിത്സയിലായിരുന്ന ജെയ്റ്റ്‌ലിയെ വൃക്ക രോഗം ബാധിച്ചതാണ് ആരോഗ്യം വഷളാക്കിയത്. രണ്ടാഴ്ചയോളമായി പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുന്ന അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിക്കുകയും ചെ്തു. ജെയ്റ്റ്‌ലി വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ ആരായിരിക്കും അടുത്ത ധനകാര്യമന്ത്രി എന്നതിനെ സംബന്ധിച്ചുള്ള ചർച്ചകളും സജീവമായിരിക്കുകയാണ്. പീയൂഷ് ഗോയലിനാകും ജെയ്റ്റ്‌ലിയുടെ സ്ഥാനം ലഭിക്കുക എന്നാണ് സൂചന. കഴിഞ്ഞ രണ്ടുതവണ ജെയ്റ്റ്‌ലി അസുഖബാധിതനായപ്പോഴും പകരം ചുമതല വഹിച്ചിരുന്നത് ഗോയൽ ആയിരുന്നു.

ജെയ്റ്റ്ലിയെ കഴിഞ്ഞയാഴ്‌ച്ച എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, എന്താണ് അദ്ദേഹത്തിന്റെ രോഗമെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. വ്യഴാഴ്‌ച്ച ഡിസ്ചാർജ് ചെയ്തെങ്കിലും ബിജെപിയുടെ വിജയാഹ്ലാദ പരിപാടിയിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. അതേ സമയം, അണുബാധ ഒഴിവാക്കാനാണ് ജെയ്റ്റ്ലി പൊതുപരിപാടിയിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നതെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നും സുഹൃത്തും മാധ്യമപ്രവർത്തകനുമായ രജത് ശർമ ട്വിറ്ററിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP