Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടുത്ത പ്രമേഹത്തിനും ഹൃദയരോഗത്തിനും ഒപ്പം കിഡ്‌നിയുടെ പ്രവർത്തനം കൂടി തകരാറിലായി അരുൺ ജെയ്റ്റ്‌ലി; സത്യപ്രതിജ്ഞയ്ക്ക് പോലും എത്താതെ പൊതു പരിപാടികൾ റദ്ദ് ചെയ്ത് ധനമന്ത്രി ചികിൽസയിൽ; രോഗം ഗുരുതരമാക്കായത് ശരീരഭാരം കുറയ്ക്കാൻ നടത്തിയ ശസ്ത്രക്രിയ പിഴച്ചത്; മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തം

കടുത്ത പ്രമേഹത്തിനും ഹൃദയരോഗത്തിനും ഒപ്പം കിഡ്‌നിയുടെ പ്രവർത്തനം കൂടി തകരാറിലായി അരുൺ ജെയ്റ്റ്‌ലി; സത്യപ്രതിജ്ഞയ്ക്ക് പോലും എത്താതെ പൊതു പരിപാടികൾ റദ്ദ് ചെയ്ത് ധനമന്ത്രി ചികിൽസയിൽ; രോഗം ഗുരുതരമാക്കായത് ശരീരഭാരം കുറയ്ക്കാൻ നടത്തിയ ശസ്ത്രക്രിയ പിഴച്ചത്; മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വൃക്കരോഗം പിടിപെട്ട കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി ധനമന്ത്രിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. ജെയ്റ്റ്‌ലിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയേക്കും. നിലവിലെ ആരോഗ്യസാഹചര്യത്തിൽ ജെയ്റ്റ്‌ലിക്ക് ആറുമാസമെങ്കിലും വിശ്രമം വേണ്ടി വരും. ഈ സാഹചര്യത്തിൽ ധനവകുപ്പിന്റെ കാര്യങ്ങളിൽ സജീവമായി ഇടപെടാൻ മന്ത്രിക്ക് ബുദ്ധിമുട്ടുണ്ട്.

അടുത്തയാഴ്ച ലണ്ടനിൽ നടക്കുന്ന പത്താം ഇന്ത്യ-യു.കെ. സാമ്പത്തിക, ധനകാര്യചർച്ച ഇക്കാരണത്താൽ അദ്ദേഹം റദ്ദാക്കി. മന്ത്രിയോട് അടുത്ത കേന്ദ്രങ്ങൾ അറിയിച്ചതാണ് ഇക്കാര്യം. മന്ത്രിയുടെ വൃക്ക മാറ്റിവെക്കേണ്ടിവരുമോ എന്നകാര്യത്തിൽ ഡോക്ടർമാർ അന്തിമതീരുമാനം എടുത്തിട്ടില്ല. വൃക്ക മാറ്റി വയ്‌ക്കേണ്ടി വന്നാൽ ദീർഘകാലം വിശ്രമം വേണം. മോദി സർക്കാരിന്റെ അവസാന വർഷമാണ് ഇപ്പോൾ. അതുകൊണ്ട് തന്നെ ധനവകുപ്പിൽ മറ്റൊരാളെ കൊണ്ടുവരാനാണ് സാധ്യത.

അറുപത്തഞ്ചുകാരനായ ജെയ്റ്റ്ലിയെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്ടർമാർ വീട്ടിലെത്തി പരിശോധിച്ചു വരികയാണ്. വൃക്കയുമായി ബന്ധപ്പെട്ട അസുഖമാണ് അദ്ദേഹത്തിനെന്ന് ഡോക്ടർമാർ സൂചിപ്പിച്ചതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു. മന്ത്രിയെ ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. എന്നാൽ, അണുബാധയൊഴിവാക്കാൻ പൊതുചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ചമുതൽ അദ്ദേഹം ഓഫീസിൽ വരുന്നില്ല. ഉത്തർ പ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തിട്ടുമില്ല.

പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവരോ ആയ 58 അംഗങ്ങളിൽ 55 പേരും സത്യപ്രതിജ്ഞ ചെയ്തു. ഗുജറാത്തിൽ നിന്നുള്ള എംപി.യായ ജെയ്റ്റ്ലിയുടെ കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും എംപിയാകേണ്ടി വന്നത്. ഇതിനിടെയാണ് അസുഖം കലശലായത്. കഴിഞ്ഞദിവസങ്ങളിലെ അദ്ദേഹത്തിന്റെ പൊതു പരിപാടികളെല്ലാം റദ്ദാക്കിയിരുന്നു. ഏപ്രിൽ 12-നാണ് നയരൂപവത്കരണ സ്ഥാപനമായ ലണ്ടനിലെ ഛാത്തം ഹൗസിൽ ജെയ്റ്റ്ലി പ്രഭാഷണം നടത്തേണ്ടിയിരുന്നത്. ജി-20 രാജ്യങ്ങളിലെ ധനമന്ത്രിമാർ കഴിഞ്ഞമാസം അർജന്റീനയിൽ നടത്തിയ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

പ്രമേഹം കാരണം ദീർഘകാലമായി ആരോഗ്യപ്രശ്നം അനുഭവിക്കുന്ന അദ്ദേഹം ശരീരഭാരം കുറയ്ക്കുന്നതിന് മുമ്പ് ശസ്ത്രക്രിയ നടത്തിയിരുന്നു. 2014-ൽ എൻ.ഡി.എ. സർക്കാർ അധികാരത്തിൽ വന്നയുടനായിരുന്നു ഇത്. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഇതോടെ ആരോഗ്യ പ്രശ്‌നം കൂടുകയായിരുന്നു. ഏതാനും വർഷംമുമ്പ് ജെയ്റ്റ്ലിക്ക് ഹൃദയശസ്ത്രക്രിയയും നടത്തിയിട്ടുണ്ട്. ഇതും ജെയ്റ്റിലിയുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP