Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തൊടുപുഴയിലെ ക്രൂരതയിലെ മുഖ്യ പ്രതിയെ തുറന്നു കാട്ടാനുറച്ച് സോഷ്യൽ മീഡിയ; അമ്മയെ അറസ്റ്റ് ചെയ്താൽ കടുത്ത നിലപാട് എടുക്കേണ്ടി വരുമെന്ന ഭീഷണിയുമായി ഇടത് എംഎൽഎ; കായംകുളത്തെ വൈഫ് സ്വാപ്പിങ്ങിലെ അന്വേഷണങ്ങളും വിരൽ ചുണ്ടുന്നത് അരുൺ ആനന്ദ് ഉൾപ്പെട്ട ഗ്രൂപ്പിലേക്ക്; ഏഴ് വയസ്സുകാരനെ ക്രൂരമായി കൊല്ലാൻ അവസരമൊരുക്കിയ അമ്മയുടെ അറസ്റ്റിനായി പ്രതിഷേധം ശക്തമാക്കാനുറച്ച് അച്ഛന്റെ സുഹൃത്തുക്കൾ; എല്ലാ തെളിവും കിട്ടിയിട്ടും ബിടെക്കുകാരിയെ തൊടാൻ മടിച്ച് പൊലീസ്

തൊടുപുഴയിലെ ക്രൂരതയിലെ മുഖ്യ പ്രതിയെ തുറന്നു കാട്ടാനുറച്ച് സോഷ്യൽ മീഡിയ; അമ്മയെ അറസ്റ്റ് ചെയ്താൽ കടുത്ത നിലപാട് എടുക്കേണ്ടി വരുമെന്ന ഭീഷണിയുമായി ഇടത് എംഎൽഎ; കായംകുളത്തെ വൈഫ് സ്വാപ്പിങ്ങിലെ അന്വേഷണങ്ങളും വിരൽ ചുണ്ടുന്നത് അരുൺ ആനന്ദ് ഉൾപ്പെട്ട ഗ്രൂപ്പിലേക്ക്; ഏഴ് വയസ്സുകാരനെ ക്രൂരമായി കൊല്ലാൻ അവസരമൊരുക്കിയ അമ്മയുടെ അറസ്റ്റിനായി പ്രതിഷേധം ശക്തമാക്കാനുറച്ച് അച്ഛന്റെ സുഹൃത്തുക്കൾ; എല്ലാ തെളിവും കിട്ടിയിട്ടും ബിടെക്കുകാരിയെ തൊടാൻ മടിച്ച് പൊലീസ്

എം മനോജ് കുമാർ

ഇടുക്കി: തൊടുപുഴയിൽ ഏഴ് വയസുകാരനെ അതിക്രൂരമായി മർദ്ദിച്ചു കൊന്ന കേസിൽ കുട്ടിയുടെ അമ്മയുടെ കാമുകൻ അരുൺ ആനന്ദ് അഴിക്കുള്ളിൽ കിടക്കവേ ഈ മർദ്ദനത്തിനും മരണത്തിനും ഒത്താശ ചെയ്ത അമ്മയ്ക്ക് ഇനി അധിക കാലം സുരക്ഷിതയായി കഴിയാൻ അവസരമുണ്ടായേക്കില്ല എന്ന് സൂചന. കുട്ടിയുടെ മരണത്തിനും കൊലപാതകത്തിനും ഒത്താശ ചെയ്ത അമ്മയെ അഴിക്കുള്ളിലാക്കാനുള്ള പ്രക്ഷോഭം അണിയറയിൽ ഒരുങ്ങുകയാണ്. കുട്ടിയുടെ കൊലപാതകത്തിന്റെ പേരിൽ അമ്മയെ അറസ്റ്റ് ചെയ്യുക. കുട്ടിയുടെ അച്ഛന്റെ ദുരൂഹമരണവും അന്വേഷിക്കുക. ഇതിനാണ് കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കളും സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും ഒരുങ്ങുന്നത്. ഈ ആവശ്യം ഉന്നയിച്ച് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കളും തിരുവനന്തപുരത്ത് ഇന്നു യോഗം ചേരുകയും ചെയ്തു.

ഇവർ ആവശ്യം ശക്തമാക്കി രംഗത്തു വരുന്നതോടെ കുട്ടിയുടെ അമ്മയുടെ തൊടുപുഴയിലെ വീട്ടിലെ സുഖവാസം അവസാനിക്കാനാണ് സാധ്യത. ഈ പ്രതികരണത്തിന് ശേഷമാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും ഏഴുവയസുകാരന്റെ അച്ഛന്റെ സുഹൃത്തുക്കളും ഈ മരണങ്ങളിൽ അമ്മയുടെ പങ്ക് വെളിച്ചത്ത് വരണം എന്നാവശ്യപ്പെട്ടു കൈകോർക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അരുൺ ആനന്ദ് എന്ന വില്ലൻ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടു അഴിക്കുള്ളിലാണ്. പക്ഷെ കുട്ടിയുടെ 'അമ്മ, കൊലപാതകത്തിന് ഒത്താശ ചെയ്തു കൊടുത്തവൾ എന്തുകൊണ്ട് അറസ്റ്റിലാകുന്നില്ല എന്ന ചോദ്യമാണ് കേരളത്തിൽ നിന്നും മുഴങ്ങുന്നത്. കുട്ടിയുടെ കൊലപാതകത്തിന്, മർദ്ദനത്തിനു അമ്മയുടെ മൗനസമ്മതമുണ്ടായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ തന്നെ ബോധ്യമാകുന്ന കാര്യമാണ്. എന്നിട്ടും അമ്മ സംരക്ഷിക്കപ്പെടുന്നു. ആരാണ് അവരെ അഴിക്കുള്ളിലാക്കാതെ സംരക്ഷിക്കുന്നത്. എന്താണ് കുട്ടിയുടെ അച്ഛന്റെ മരണത്തിനു പിന്നിലുള്ളത്. ഈ മരണം വിവാദമായിട്ടും എന്തുകൊണ്ട് ഈ മരണത്തിൽ അന്വേഷണം വരുന്നില്ല? ഇങ്ങിനെ ഒട്ടുവളരെ ചോദ്യങ്ങളാണ് ഏഴുവയസുകാരന്റെ മരണവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്.

പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങളും സോഷ്യൽ മീഡിയ തന്നെ കണ്ടെത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെയാണ് കുട്ടിയുടെ മരണത്തിൽ അമ്മയുടെ പങ്കും ഒപ്പം കുട്ടിയെ ഉറപ്പായും സംരക്ഷിക്കുമായിരുന്ന കുട്ടിയുടെ അച്ഛന്റെ ദുരൂഹമരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയും അച്ഛന്റെ പഴയ ബിടെക് പഠനകാലത്തെ സുഹൃത്തുക്കളും കൈകോർക്കുന്നത്. ഏഴുവയസുകാരന്റെ അമ്മയെ സംരക്ഷിക്കുന്നത് സിപിഎം അല്ലാത്ത തെക്കൻ കേരളത്തിലെ ഒരു എംഎൽഎയാണ് എന്നാണ് അറിയാൻ കഴിയുന്നത്. ഒട്ടുവളരെ കാര്യങ്ങൾ ഈ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇനിയും വെളിയിൽ വരാനുണ്ട്. ഉന്നത സ്വാധീനത്തിന്റെ മറവിലാണ് കുട്ടിയുടെ 'അമ്മ സുരക്ഷിതയായിരിക്കുന്നത്. ഭാര്യമാരെ കൈമാറുന്നത് ഉൾപ്പെടെയുള്ള, അരുൺ ആനന്ദിന്റെയും കുട്ടിയുടെ അമ്മയുടെയും രാത്രി സഞ്ചാരത്തിന്റെ ഉൾപ്പെടെയുള്ള ഒട്ടനവധി കാര്യങ്ങൾ ഇനിയും വെളിയിൽ വരാനുണ്ട്. വൈഫ് സ്വാപ്പിങ് ഗ്രൂപ്പുമായി അരുൺ ആനന്ദിനും കുട്ടിയുടെ അമ്മയ്ക്കും ബന്ധമുണ്ടെന്ന വാർത്ത ആദ്യം പുറത്തുവിട്ടത് മറുനാടൻ മലയാളിയായിരുന്നു. ഈ വാർത്തയുടെ ഓളങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് കായംകുളത്ത് നിന്നും ഭാര്യമാരെ പരസ്പരം കൈമാറുന്ന സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ അറസ്റ്റിലാകുന്നത്. ഈ സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾക്ക് കുട്ടിയുടെ അമ്മയുമായും അരുൺ ആനന്ദുമായും ബന്ധമുണ്ടോ എന്ന കാര്യം ഇനിയും വെളിയിൽ വന്നിട്ടില്ല. ഇതെല്ലാം ഇനി വരാൻ പോകുന്ന അന്വേഷണം, ഏഴുവയസുകാരന്റെ അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വെളിപ്പെടാനുള്ളതാണ്.

കുട്ടിയുടെ അച്ഛന്റെ വീട്ടുകാർ ഇപ്പോൾ മകന്റെ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ടു രംഗത്തുണ്ട്. ഇതിനായി കുട്ടിയുടെ മുത്തച്ഛൻ പരാതി നൽകി എന്നാണ് മറുനാടന് അറിയാൻ കഴിഞ്ഞത്. കുട്ടിയുടെ അച്ഛന്റെ ദുരൂഹമരണവും കുട്ടിയുടെ മരണത്തിൽ ഉള്ള പ്രതിചേർക്കാനുള്ള അന്വേഷണവും വന്നാൽ തൊടുപുഴയിലെ 'അമ്മ അകത്താക്കാൻ സാധ്യതകൾ ഏറെയാണ്. കുട്ടിയുടെ കൊലപാതകത്തിൽ ഉള്ള അന്വേഷണവും കുട്ടിയുടെ അച്ഛന്റെ ദുരൂഹമരണത്തിൽ ഉള്ള അന്വേഷണവും വന്നാൽ പ്രതിസ്ഥാനത്ത് കുട്ടിയുടെ 'അമ്മ മാത്രമാകും. ഈ രണ്ടു കേസുകളിലും അന്വേഷണം വരുമ്പോൾ കുടുക്കിലാവുക 'അമ്മ മാത്രമാകും. ഈ കേസുകളിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നത് ഈ കുട്ടിയുടെ 'അമ്മ മാത്രവുമാണ്. കുട്ടിയുടെ അച്ഛന്റെ മരണം എങ്ങിനെയാണ് എന്ന് പറയാൻ കഴിയുക കുട്ടിയുടെ അമ്മയ്ക്ക് മാത്രമാണ്. ബിസിനസ് നല്ല രീതിയിൽ പോകുന്നുണ്ട്. ഭാര്യ വീട്ടിൽ നിന്നുമുള്ള താമസം ഒഴിവാക്കി ഞങ്ങൾ പുതിയ വാടക വീട്ടിലേക്ക് മാറുകയാണ് എന്ന് കുട്ടിയുടെ അച്ഛൻ സ്വന്തം അമ്മയെ വിളിച്ച് പറയുന്നതിന്റെ പിറ്റേ ദിവസമാണ് കുട്ടിയുടെ അച്ഛനു മരണം സംഭവിക്കുന്നത്. . ഹൃദയ സ്തംഭനം എന്നാണ് കുട്ടിയുടെ 'അമ്മ അറിയിച്ചത്. ഇപ്പോൾ കുട്ടിയുടെ മരണം വിവാദമായ പശ്ചാത്തലത്തിൽ അമ്മയുടെ കാമുകൻ അരുൺ ആനന്ദിന്റെ ചെയ്തികൾ അറിഞ്ഞതോടെയാണ് കുട്ടിയുടെ അച്ഛന്റെ മരണത്തിൽ അന്വേഷണവും ഒപ്പം കുട്ടിക്ക് മരണനാന്തര നീതിയും ആവശ്യപ്പെട്ട് അച്ഛന്റെ സുഹൃത്തുക്കൾ ഇപ്പോൾ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളുമായി ചേർന്ന് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.

കൊന്ന തിരുവനന്തപുരം കവടിയാർ സ്വദേശി അരുൺ ആനന്ദിനെ രക്ഷിക്കാൻ അണിയറയിൽ നീക്കം സജീവമാണെന്നും സൂചനയുണ്ട്. വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലേക്കും ലഹരി മാഫിയയിലേക്കും അന്വേഷണം എത്താതിരിക്കാനാണ് കരുനീക്കം. അമ്മയെ പരാതിക്കാരിയും സാക്ഷിയുമാക്കി മാറ്റാനാണ് നീക്കം. ഇതിന് ശേഷം വിചാരണയിൽ അരുണിനെ രക്ഷിക്കും. മദ്യപിച്ച് ലക്കു കെട്ടെത്തിയ അരുൺ ആനന്ദ് കിടക്കയിൽ കുട്ടി മൂത്രമൊഴിച്ചതിൽ പ്രകോപിതനായി നടത്തിയ കൊലയാണിതെന്നാകും കേസ്. കുട്ടിയുടെ അമ്മയെ ഇയാൾ മർദ്ദിച്ചെന്നും കേസെടുക്കും. അങ്ങനെ അമ്മയെ ഇരയാക്കി മാറ്റിയാകും ഊരിയെടുക്കുക. ഉന്നത ബന്ധങ്ങളാണ് ഈ കേസിൽ കുട്ടിയുടെ അമ്മയ്ക്ക് തുണയാകുന്നത്. കുട്ടിയുടെ അച്ഛന്റെ കൊലപാതകത്തിൽ സംശയങ്ങൾ ഉയർന്നിരുന്നു. കുട്ടിയുടെ അച്ഛന്റെ അച്ഛനും അമ്മയും പരാതിയുമായി എത്തുകയും ചെയ്തു. എന്നാൽ സമ്മർദ്ദങ്ങളിൽ നിന്ന് അവരും പിന്മാറുകയാണ്. ഈ കേസും പൊലീസ് പുനരന്വേഷിക്കില്ല. ആഭ്യന്തര വകുപ്പിൽ അതിശക്തമായ സ്വാധീനം ചെലുത്താനാകുന്ന ഇടത് എംഎൽഎയാണ് ഇതിന് കാരണം.

മുൻപും കൊലക്കേസിലടക്കം പ്രതിയായ അരുൺ ആനന്ദ് കൊടുംകുറ്റവാളിയാണ്. കുട്ടിയുടെ മരണം സ്ഥിരീകരിച്ചതോടെ അരുണിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ഇതിനൊപ്പം കുട്ടിയുടെ അമ്മയെ പ്രതിചേർക്കുന്ന സാഹചര്യവും പൊലീസ് പരിശോധിച്ചു. ഇതോടെയാണ് ഉന്നത തല ഇടപെടൽ ഉണ്ടാകുന്നത്. തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുമായി അടുപ്പമുണ്ടായിരുന്ന സ്ഥിരം കുറ്റവാളിയെ ജീവിത പങ്കാളിയാക്കാൻ കുട്ടിയുടെ അമ്മ തീരുമാനിച്ചതും ദുരൂഹത ഉയർത്തിയിരുന്നു.. അരുൺ ആനന്ദിനെ തിരുവനന്തപുരത്തെ പൊലീസ് വിശേഷിപ്പിക്കുന്നത് ഇങ്ങിനെയാണ്. സാമ്പത്തികമായ ഉയർന്ന കുടുംബത്തിൽ ജനനം. ബാങ്ക് ഉദ്യോഗസ്ഥനായ പിതാവ് മരിച്ചപ്പോൾ ആശ്രിതനിയമനം. പക്ഷെ ഈ പണത്തിന്റെയെല്ലാം തണൽ പറ്റി കുറ്റകൃത്യങ്ങളിലേക്കായിരുന്നു അരുണിന്റെ യാത്ര. മദ്യവും ലഹരിമരുന്നും കൂട്ടാളികളായി. 2008ൽ മദ്യപാനത്തിനിടെ സുഹൃത്തിനെ ബീയർ കുപ്പിക്ക് തലയ്ക്കടിച്ച് കൊന്നു.

മൂന്നാം പ്രതിയായിട്ടും തെളിവുകളുടെ അഭാവത്തിൽ ശിക്ഷകിട്ടാതെ രക്ഷപെട്ടു. ഭീഷണിപ്പെടുത്തി പണം വാങ്ങലും അടിപിടിയും തുടങ്ങി തലസ്ഥാനത്ത് മാത്രം ഏഴ് കേസുകൾ. അമ്മയെ ഭീഷണിപ്പെടുത്തി ഫ്ളാറ്റ് എഴുതി വാങ്ങിയ ശേഷം അമ്മയെ മറ്റൊരു വാടകവീട്ടിലേക്ക് മാറ്റുകയും ചെയ്തു. ഇതിനെല്ലാം ഇടയിലാണ് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയെ പരിചയപ്പെട്ട് തൊടുപുഴയിലേക്ക് താവളം മാറ്റുന്നത്. കുട്ടിയുടെ അച്ഛന്റെ അമ്മായിയുടെ മകനാണ് അരുൺ. അതുകൊണ്ട് തന്നെ അരുണിന്റെ കുറ്റവാസനകളെല്ലാം മനസ്സിലാക്കി തന്നെയായിരുന്നു അമ്മ അയാളുമായി അടുത്തതെന്നാണ് വിലയിരുത്തൽ. എന്നിട്ടും കുട്ടിയെ മർദിച്ച് കൊന്ന കേസിൽ നിലവിൽ പരാതിക്കാരിയെന്ന നിലയിലാണ് അമ്മയെ പൊലീസ് പരിഗണിക്കുന്നതാണ് ഏറെ അത്ഭുതമുണ്ടാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP