Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർട്ടിക്കിൾ 370, അയോധ്യയിൽ രാമക്ഷേത്രം, പൗരത്വം നിയമം; 130 കോടി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമായെന്ന് പ്രധാനമന്ത്രി; ആർട്ടിക്കിൾ 370 ഒരു പഴയ രോഗമായിരുന്നെങ്കിൽ അത് പരിഹരിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വം ആയിരുന്നു; പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെ പൗരത്വം സംബന്ധിച്ച പ്രസ്താവനയുമായി പ്രധാനമന്ത്രി മോദി

ആർട്ടിക്കിൾ 370, അയോധ്യയിൽ രാമക്ഷേത്രം, പൗരത്വം നിയമം; 130 കോടി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമായെന്ന് പ്രധാനമന്ത്രി; ആർട്ടിക്കിൾ 370 ഒരു പഴയ രോഗമായിരുന്നെങ്കിൽ അത് പരിഹരിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വം ആയിരുന്നു; പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെ പൗരത്വം സംബന്ധിച്ച പ്രസ്താവനയുമായി പ്രധാനമന്ത്രി മോദി

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: 130 കോടി വരുന്ന ഇന്ത്യക്കാരുടെ പ്രധാന പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിക്കിൾ 370, രാമക്ഷേത്രം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും അഭയാർഥികളായി എത്തിയവർക്ക് പൗരത്വവും നൽകുകയും ചെയ്തതിലൂടെ 130 കോടി ഇന്ത്യക്കാർ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ലഖ്നൗവിൽ അടൽ ബിഹാരി മെഡിക്കൽ സർവകലാശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെയാണ് പൗരത്വം സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവന.

'ആർട്ടിക്കിൾ 370, രാമക്ഷേത്രം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമാധാനപരമായാണ് പരിഹരിച്ചത്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവടങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിച്ചു. ഇത്തരം വെല്ലുവിളികൾക്ക് 130 കോടി ഇന്ത്യക്കാർ ആത്മവിശ്വാസത്തോടെയാണ് പരിഹാരം കണ്ടെത്തിയത്', മോദി പറഞ്ഞു. ആർട്ടിക്കിൾ 370 ഒരു പഴയ രോഗമായിരുന്നെങ്കിൽ അത് പരിഹരിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വം ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങൾക്കിടെ പൊതുമുതൽ നശിപ്പിക്കപ്പെട്ട സംഭവത്തെ അപലപിച്ചും ഉത്തർ പ്രദേശ് പൊലീസിന്റെ നടപടികളെ പിന്തുണച്ചും മോദി രംഗത്തുവന്നു. പൊതുസ്വത്ത് നശിപ്പിച്ചവർ അവരുടെ പ്രവർത്തനങ്ങൾ നല്ലതാണോ അല്ലയോ എന്ന് ആത്മപരിശോധന നടത്താൻ മോദി ആവശ്യപ്പെട്ടു. പൗരത്വ നിയമത്തിനെതിരായ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. യുപിയിലെ ലക്നൗവിൽ അടൽ ബിഹാരി വാജ്‌പേയി മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'ഉത്തർപ്രദേശിൽ ആക്രമണത്തിൽ ഏർപ്പെട്ട ആളുകൾ അവർ ചെയ്തതു നല്ലതാണോ അല്ലയോ എന്ന് ആത്മപരിശോധന നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വരുംതലമുറയുടെ ഭാഗമാവേണ്ട ബസ്സുകളും പൊതു സ്വത്തുക്കളും അവർ നശിപ്പിച്ചു. രാജ്യത്തെ എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷത്തിന് അർഹതയുണ്ടെന്ന് ഓർമിക്കണം. സുരക്ഷിതമായ അന്തരീക്ഷം ലഭിക്കുകയെന്നത് നമ്മുടെ അവകാശമാണ്. നമ്മുടെ സുരക്ഷയുടെ ഭാഗമായുള്ള ക്രമസമാധാന നിയമങ്ങളെ ബഹുമാനിക്കേണ്ടത് കടമയാണ്' മോദി പറഞ്ഞു.

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തർപ്രദേശിൽ കടുത്ത ഏറ്റുമുട്ടലുകൾ ഉണ്ടായി. പ്രക്ഷോഭം നടത്തിയതിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നിട്ടുണ്ട്. ഫിറോസാബാഗിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന മുക്കിം എന്നയാളാണ് ഇന്നലെ വൈകീട്ട് മരിച്ചത്. പ്രതിഷേധക്കാരിൽ നിന്ന് നഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾ രാംപുർ ജില്ലാ ഭരണകൂടം ആരംഭിച്ചു. യുപി സർക്കാരിന്റെ നടപടിയെ ഫലത്തിൽ പിന്തുണയ്ക്കുന്ന പ്രസ്താവനയാണു പ്രധാനമന്ത്രിയിൽനിന്നുണ്ടായത്.

പൊതുമുതൽ നശിപ്പിച്ചുവെന്ന് ആരോപിച്ച് 28 പേർക്ക് യു.പി സർക്കാറിന്റെ നോട്ടീസ് നൽകിയിരുന്നു. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. രാംപൂർ ജില്ലയിലാണ് ആദ്യമായി യു.പി സർക്കാർ നോട്ടീസയച്ചിരിക്കുന്നത്. പൊലീസ് മോട്ടോർസൈക്കിളുകൾ, ബാരിയർ, ലാത്തി എന്നിവ തകർത്തുവെന്ന് ആരോപിച്ചാണ് നോട്ടീസ്. 28 പേരും ചേർന്ന് 14.86 ലക്ഷം രൂപ പൊതുമുതൽ നശിപ്പിച്ച ഇനത്തിൽ സർക്കാറിന് നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ ഭൂരിപക്ഷം പേർക്കും വൻ തുക നഷ്ടപരിഹാരം നൽകാൻ ശേഷിയില്ലെന്നാണ് റിപ്പോർട്ട്. യു.പിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ 16 പേർ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തില്ലെന്നായിരുന്നു പൊലീസ് വാദമെങ്കിലും പിന്നീട് അത് തെറ്റാണെന്ന് തെളിഞ്ഞു.

അതേസമയം പ്രതിഷേധങ്ങളിൽ ആക്രമണം നടത്തിയെന്നാരോപിച്ച് കാൻപൂരിൽ 21,500 പേർക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തിട്ടുണ്ട്. കാൻപൂരിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 15 എഫ്ഐആറുകളിലായാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. '15 എഫ്ഐആറുകളിലായി 21,500 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുവരെ 13 പേർ അറസ്റ്റിലായി. ഇതിൽ 12 പേരെ ബേക്കൺഗഞ്ച് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒരാൾ ബിൽഹൗറിൽ കസ്റ്റഡിയിലാണ്' കാൻപൂർ സീനിയർ പൊലീസ് സൂപ്രണ്ട് ആനന്ദ് ഡിയോ പറഞ്ഞു. എഫ്ഐആർ പ്രകാരം കേസെടുത്ത ഭൂരിഭാഗം പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബാബുപുർവ പൊലീസ് 5000 പേർക്കെതിരെയും യതീംഗഞ്ചിൽ 4000 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP